"എം.എ.ഐ.എച്ച്.എസ് മുരിക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 86: | വരി 86: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||

മങ്കൊമ്പ് ആണ്ടി അയ്യർ എഡൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്ട് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. വി. കമല ആണ് സ്കൂൾ മാനേജർ. [[കെ.എസ്. ശ്രീജിത്കുമാർ]] 2017മുതൽ സ്കൂളിന്റെ ഹെഡ്‌മാസ്റ്ററായി ആയി പ്രവർത്തിച്ചു വരുന്നു. സ്കൂൾ സ്ഥാപകൻ യശഃശരീരനായ [[എൻ. വിശ്വനാഥ അയ്യർ|'''എൻ.വിശ്വനാഥ അയ്യരുടെ''']] അനുഗ്രഹം ഇവർക്ക് എന്നും പ്രചോദനം ആണ്.

മങ്കൊമ്പ് ആണ്ടി അയ്യർ എഡൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്ട് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. വി. കമല ആണ് സ്കൂൾ മാനേജർ. [[കെ.എസ്. ശ്രീജിത്കുമാർ]] 2017മുതൽ സ്കൂളിന്റെ ഹെഡ്‌മാസ്റ്ററായി ആയി പ്രവർത്തിച്ചു വരുന്നു. സ്കൂൾ സ്ഥാപകൻ യശഃശരീരനായ [[എൻ. വിശ്വനാഥ അയ്യർ|'''എൻ.വിശ്വനാഥ അയ്യരുടെ''']] അനുഗ്രഹം ഇവർക്ക് എന്നും പ്രചോദനം ആണ്.

== | ==സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ== | ||

'''''ഈ സ്കൂളിന്റെ ഭരണ നേതൃത്ത്വം ഏറ്റെടുത്ത് സ്കൂളിനെ ഉയർച്ചയിലേയ്ക്ക് നയിച്ച്, സ്കൂളിന്റെ പടിയിറങ്ങിയ സാരഥികളെ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.......''''' |
'''''ഈ സ്കൂളിന്റെ ഭരണ നേതൃത്ത്വം ഏറ്റെടുത്ത് സ്കൂളിനെ ഉയർച്ചയിലേയ്ക്ക് നയിച്ച്, സ്കൂളിന്റെ പടിയിറങ്ങിയ സാരഥികളെ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.......''''' | ||

'''''ജീവിതത്തിന്റെ നല്ലൊരുഭാഗവും ഈ സ്കൂളിൽ ചെലവഴിച്ച് അവരുടെ ആശയങ്ങളും അദ്ധ്വാനവും കൂട്ടിച്ചേർത്ത് പടുത്തുയർത്തിയതാണ് ഈ സ്ഥാപനത്തിന്റ നേട്ടങ്ങൾ പലതും. അവരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഉയർച്ചയുടെ പടവുകളിലൂടെ ഈ സ്ഥാപനം കൂടുതൽ മുന്നേറാൻ എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നു.'''''

'''''ജീവിതത്തിന്റെ നല്ലൊരുഭാഗവും ഈ സ്കൂളിൽ ചെലവഴിച്ച് അവരുടെ ആശയങ്ങളും അദ്ധ്വാനവും കൂട്ടിച്ചേർത്ത് പടുത്തുയർത്തിയതാണ് ഈ സ്ഥാപനത്തിന്റ നേട്ടങ്ങൾ പലതും. അവരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഉയർച്ചയുടെ പടവുകളിലൂടെ ഈ സ്ഥാപനം കൂടുതൽ മുന്നേറാൻ എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നു.'''''

'''സ്കൂളിന്റെ | '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.''' | ||
{|class="wikitable" style="text-align:center; width:500px; height:200px" border="1" | {|class="wikitable" style="text-align:center; width:500px; height:200px" border="1" | ||

| വരി 111: | വരി 111: | ||

== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||
'''വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം മഹത്‌വ്യക്തികൾ ഈ സ്കൂളിന്റെ സംഭാവനയായിട്ടുണ്ട്. ഇവരിൽ പലരും ഇന്ന് ലോകത്തിന്റ പലഭാഗങ്ങളിലും ജോലിചെയ്തു വരുന്നു. താഴെപ്പറയുന്നവർ ഇതിൽ എടുത്തുപറയേണ്ടവർ ആണ്.''' | '''വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം മഹത്‌വ്യക്തികൾ ഈ സ്കൂളിന്റെ സംഭാവനയായിട്ടുണ്ട്. ഇവരിൽ പലരും ഇന്ന് ലോകത്തിന്റ പലഭാഗങ്ങളിലും ജോലിചെയ്തു വരുന്നു. താഴെപ്പറയുന്നവർ ഇതിൽ എടുത്തുപറയേണ്ടവർ ആണ്.''' | ||
20:55, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| എം.എ.ഐ.എച്ച്.എസ് മുരിക്കടി | |

| വിലാസം | |
മുരിക്കടി വിശ്വനാഥപുരം പി.ഒ. , ഇടുക്കി ജില്ല 685535 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1 - 6 - 1942 |
| വിവരങ്ങൾ | |
| ഫോൺ | 04869 222625 |
| ഇമെയിൽ | maihsmurukkady@gmail.com |
| വെബ്‍സൈറ്റ് | www.maihsmurukkady.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30065 (സമേതം) |
| യുഡൈസ് കോഡ് | 32090601105 |
| വിക്കിഡാറ്റ | Q64615243 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | പീരുമേട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | പീരുമേട് |
| താലൂക്ക് | പീരുമേട് |
| ബ്ലോക്ക് പഞ്ചായത്ത് | അഴുത |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുമിളി പഞ്ചായത്ത് |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 246 |
| പെൺകുട്ടികൾ | 205 |
| ആകെ വിദ്യാർത്ഥികൾ | 451 |
| അദ്ധ്യാപകർ | 19 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീജിത്കുമാർ. കെ. എസ് |
| പി.ടി.എ. പ്രസിഡണ്ട് | മനോജ് മൈക്കിൾ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഭാഗ്യലക്ഷ്മി |
| അവസാനം തിരുത്തിയത് | |
| 06-01-2022 | 30065sw |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||

| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)

| പ്രോജക്ടുകൾ | |||||||||||||

| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)

ആമുഖം
ഇടുക്കിജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ പീരുമേട് ഉപജില്ലയിലെ വിശ്വനാഥപുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം. എ. ഐ. എച്ച്. എസ് മുരിക്കടി. പീരുമേട് താലൂക്കിൽ കുമളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേയ്ക്ക് ഏവർക്കും സ്വാഗതം.
ചരിത്രം
ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതൽപരനുമായ എൻ. വിശ്വനാഥ അയ്യർ- സ്കൂൾ സ്ഥാപകൻ 1928-ൽ മുരുക്കടിയിൽ വന്നു. അക്കാലത്ത് എസ്റ്റേറ്റ് മാനേജരായിരുന്ന നടേശൻ എന്നയാളിൽനിന്നും എസ്റ്റേറ്റ് വിലയ്ക്കു വാങ്ങി. നടേശന്റെ ഭാര്യ മീനാംബികയുടെ പേരിലായിരുന്ന സ്ഥലം, പിന്നീട് മുരുകാടി(മുരുകന്റെ സ്ഥലം) എന്നറിയപ്പെടുകയും പിൽക്കാലത്ത് മുരുക്കടി ആയി മാറുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
കംപ്യൂട്ടർ ലാബ്
സയൻസ് ലാബ്
സ്കൂൾ ലൈബ്രറി
മൾട്ടിമീഡിയ റൂം
സ്ക്കൂളിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ബഹുമാനപ്പെട്ട മാനേജർസ്വാമി ഒരുക്കിയിട്ടുണ്ട്. സ്ക്കൂളിനുചുറ്റുമുള്ള സമൂഹവും രക്ഷകർത്താക്കളും എല്ലാവിധ സഹായ സഹകരണങ്ങളും നൽകിവരുന്നു. ആത്മാർത്ഥതയും, കഠിനാധ്വാനവും കൈമുതലാക്കിയ അദ്ധ്യാപകരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി, തുടർന്നും ഈ സ്കൂൾ മുമ്പോട്ടുള്ള പ്രയാണം തുടരുകതന്നെ ചെയ്യും. ഇടുക്കി ജില്ലയുടെ വിദ്യാഭ്യാസമേഖലയ്ക് ഈ സ്കൂൾ നൽകിയുട്ടുള്ള വിലപ്പെട്ട സംഭാവനകൾ ചിരസ്മരണീയമാണ്.
ഇടുക്കി ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങലിലൊന്നായ മുരുക്കടി മങ്കൊമ്പ് ആണ്ടി അയ്യർ ഹൈസ്കൂളിന്റെ ചരിത്രപരവും ആനുകാലികവുമായ വസ്തുതകളിലേയ്ക്ക് കടന്നുചെല്ലാനുള്ള ഒരു എളിയ ശ്രമം മാത്രമാണ് ഇവിടെ നടത്തിയിട്ടുള്ളത്. സ്കൂൾവിദ്യാഭ്യാസം വൻസാമ്പത്തിക ബാധ്യതയാകുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്നതിനും അവരെ അറിവിന്റെയും സത്-സ്വഭാവ രൂപീകരണത്തിന്റെയും ഉന്നത തലങ്ങളിലേയ്ക്കാനയിക്കുന്നതിനും ഈ വിദ്യാലയത്തിന് എന്നും കഴിയും.
പാഠ്യേതര പ്രവർത്തനങ്ങൾ
- മാഗസിൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- കലാകായികം
- മികവാർന്ന പ്രവർത്തനങ്ങൾ
- കുട്ടികളുടെ ചിത്രശാല
- ഐ.ടി. ക്ലബ്ബ്
- ചിത്രശാല.
- നേർക്കാഴ്ച
മാനേജ്മെന്റ്
മങ്കൊമ്പ് ആണ്ടി അയ്യർ എഡൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്ട് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. വി. കമല ആണ് സ്കൂൾ മാനേജർ. കെ.എസ്. ശ്രീജിത്കുമാർ 2017മുതൽ സ്കൂളിന്റെ ഹെഡ്‌മാസ്റ്ററായി ആയി പ്രവർത്തിച്ചു വരുന്നു. സ്കൂൾ സ്ഥാപകൻ യശഃശരീരനായ എൻ.വിശ്വനാഥ അയ്യരുടെ അനുഗ്രഹം ഇവർക്ക് എന്നും പ്രചോദനം ആണ്.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ഈ സ്കൂളിന്റെ ഭരണ നേതൃത്ത്വം ഏറ്റെടുത്ത് സ്കൂളിനെ ഉയർച്ചയിലേയ്ക്ക് നയിച്ച്, സ്കൂളിന്റെ പടിയിറങ്ങിയ സാരഥികളെ ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു.......
ജീവിതത്തിന്റെ നല്ലൊരുഭാഗവും ഈ സ്കൂളിൽ ചെലവഴിച്ച് അവരുടെ ആശയങ്ങളും അദ്ധ്വാനവും കൂട്ടിച്ചേർത്ത് പടുത്തുയർത്തിയതാണ് ഈ സ്ഥാപനത്തിന്റ നേട്ടങ്ങൾ പലതും. അവരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഉയർച്ചയുടെ പടവുകളിലൂടെ ഈ സ്ഥാപനം കൂടുതൽ മുന്നേറാൻ എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.
| 1942 - 1943 | നാരായണയ്യർ(റിട്ട. ഡി. ഇ. ഓ) |
| 1944 - 1984 | ഇ.ശങ്കരൻ പോറ്റി |
| 1985- 1990 | എൻ. ആർ. ഗോപിനാഥൻ നായർ |
| 1990 - 1991 | മേരിതോമസ് |
| 1991 - 1997 | എം. ഡി. ഉമാദേവി അന്തർജനം |
| 1997 - 1998 | കെ. കെ. ദേവകി |
| 1998 - 2011 | സി. എൻ. രത്നമ്മ |
| 2011 -2017 | ഒ. കെ. പുഷ്പമ്മ |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം മഹത്‌വ്യക്തികൾ ഈ സ്കൂളിന്റെ സംഭാവനയായിട്ടുണ്ട്. ഇവരിൽ പലരും ഇന്ന് ലോകത്തിന്റ പലഭാഗങ്ങളിലും ജോലിചെയ്തു വരുന്നു. താഴെപ്പറയുന്നവർ ഇതിൽ എടുത്തുപറയേണ്ടവർ ആണ്.
- റ്റി. റ്റി. ജോസഫ് - മുൻ പോണ്ടിച്ചേരി ചീഫ് സെക്രട്ടറി.
- ഡോ. രാധാകൃഷ്ണൻ - ഇംഗ്ലണ്ടിൽ ഡോക്ടറായി സേവനമനുഷ്ടിച്ചുവരുന്നു.
- ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികളായ മൂന്ന് പേർ ഈ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നു.
- ദേശീയ ജൂനിയർ അത് ലറ്റിക് മീറ്റിലെ സ്വർണ്ണമെഡൽ ജേതാവായ ഉമ്മൻ തോമസ് ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്.
- പൂർവ്വ വിദ്യാർത്ഥികളിൽ ഒട്ടനവധിപ്പേർ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.
- ഒട്ടനവധിപ്പേർ വിവിധ സർക്കാർ വകുപ്പുകളിലും വിദേശങ്ങളിലും ജോലി ചെയ്തു വരുന്നു.
സ്കൂൾ ബ്ലോഗ്
സ്കൂളിന്റെ വിവരങ്ങൾ ചേർത്തുകൊണ്ടുള്ള സ്കൂൾ ബ്ലോഗ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
'സ്കൂൾ ബ്ലോഗിൽ എത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക '
സ്കൂൾ എബ്ലം
"ഉത്തിഷ്ടതാ ജാഗ്രത"
"പ്രാപ്യവരാൻ നിബോധതഃ"
"സത്യമേവ ജയതേ"
എന്നിങ്ങനെയുള്ള ആപ്തവാക്യങ്ങൾ ആലേഖനം ചെയ്തിട്ടുള്ള സ്കൂൾ എബ്ലം , ഏത് ഘട്ടങ്ങളിലും ഉണർന്ന് ജാഗ്രതയോടെ പ്രവർത്തിച്ച് ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ഒരു പ്രേരണ മനസ്സിൽ ജ്വലിപ്പിക്കുന്നതോടൊപ്പം, കുട്ടികളെ സത്യത്തിന്റെ പ്രധാന്യത്തെ മനസ്സിൽസൂക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
സ്കൂൾ എബ്ലം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നേട്ടങ്ങൾ
2017-18 അദ്ധ്യനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ മികച്ചവിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ പാർവ്വതി സജീവൻ, അഞ്ജു കെ. ബിജു എന്നിവർക്ക് മുഴുവൻ എ പ്ലസും, സിനിമോൾ. എ. ജെ 9 എ പ്ലസും, ശ്യാമിലീ സതിഷ് 8 എ പ്ലസും കരസ്ഥമാക്കി.
കഴിഞ്ഞ കുറേ വർഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ് എയ്ഡഡ് വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്. 2007-08 മുതൽ 100%, ഇതിനു മുമ്പുള്ള 4 വർഷങ്ങളിൽ തുടർച്ചയായി 98% വിജയം, ഇതൊക്കെ ഈ സ്കൂളിന്റെ തിളക്കമാർന്ന നേട്ടങ്ങളിൽ എടുത്തു പറയത്തക്ക ചിലതുമാത്രമാണ്.
സബ്-ജില്ലാ, ജില്ലാ, സംസ്ഥാന യുവജനോത്സവങ്ങളിൽ കലാപ്രതിഭ-കലാതിലകപട്ടമടക്കമുള്ള നിരവധി സ്ഥാനങ്ങൾ കരസ്ഥമാക്കി പാഠ്യേതര രംഗത്തും മികവാർന്ന നേട്ടങ്ങൾ ഈ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. കായികരംഗത്തും ശ്രദ്ധേയമായ ചില ചുവടുവെയ്പുകൾ ഈ വിദ്യാലയം നടത്തിയിട്ടുണ്ട്. ഈ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ ജില്ലാ-സംസ്ഥാന കായികമേളകളിൽ ജേതാക്കളായിട്ടുണ്ട്. ദേശീയ ജൂനിയർ അത് ലറ്റിക് മീറ്റിലെ സ്വർണ്ണമെഡൽ ജേതാവായ ശ്രീ. ഉമ്മൻ തോമസടക്കമുള്ള കായികപ്രതിഭകൾ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. എന്നാൽ ഇപ്പോൾ ഒരു കായികാദ്ധ്യാപകന്റെ അഭാവം ഈ സ്കൂളിന്റെ കായികസ്വപ്നങ്ങൾക്ക് കുറെയൊക്കെ തിരച്ചടിയായിട്ടുണ്ട്.
സംസ്ഥാന സ്കൂൾ കലോത്സവം
2016-17 അദ്ധ്യന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന അഭിരാമി. കെ. എസ് നാടോടി നൃത്തത്തിൽ A ഗ്രേഡ് കരസ്ഥമാക്കി. ഇത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാൻ കഴിയുന്ന നേട്ടങ്ങളിൽ ഒന്നാണ്. ജില്ലാതല മത്സരങ്ങളിൽ പല ഇനങ്ങളിലും കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുകയുണ്ടായി. 2015-16 വർഷത്തിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജയലക്ഷ്‌മി. ജി കവിതാപാരായണത്തിൽ A ഗ്രേഡ് നേടുകയുണ്ടായി. കൂടാതെ ജീവൻ ജെയിംസ് കെന്നടി - പ്രവർത്തിപരിചയമേള(ഫാബ്രിക് പെയിംന്റിംഗ്)സംസ്ഥാനതലത്തിൽ "എ ഗ്രേഡ്", അമൃത ജോസഫ് - പ്രവർത്തിപരിചയമേള(ന്യുട്രീഷ്യസ് ഫുഡ്)സംസ്ഥാനതലത്തിൽ "എ ഗ്രേഡ്" എന്നിവയും ലഭിക്കുകയുണ്ടായി. ഇവ സ്കൂളിന് അഭിമാനകരങ്ങളായ നേട്ടങ്ങൾ ആണ്.
യാത്രാസൗകര്യം
ലോകപ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ തേക്കടിക്കു സമീപമുള്ള കുമളിയിൽ നിന്ന് ബസ് മാർഗ്ഗമോ ചെറിയ വാഹനങ്ങളുടെ സഹായത്തോടയോ വിശ്വനാഥപുരത്ത് എത്തിച്ചേരാം. അടിമാലി-കുമളി ദേശിയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. ദേശീയപാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരുന്നതിന് എല്ലാ പ്രദേശങ്ങലളിൽ നിന്നും സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:9.6178021,77.1311152 |zoom=13}}
മേൽവിലാസം
എം. എ. ഐ. ഹൈസ്കൂൾ
വിശ്വനാഥപുരം. പി. ഒ.
ഇടുക്കി ജില്ല-685533
ഫോൺ-04869-222625
ഇ-മെയിൽ-maihsmurukkady@gmail.com
മറ്റുതാളുകൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30065
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പീരുമേട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ