"സി.ആർ.എച്ച്.എസ് വലിയതോവാള/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→മനോഗതം) |
No edit summary |
||
വരി 70: | വരി 70: | ||
ബേസിൽ സി.ജെ | ബേസിൽ സി.ജെ | ||
lX B | lX B | ||
{| class="wikitable" | |||
|+ | |||
!'''[[സി.ആർ.എച്ച്.എസ് വലിയതോവാള|.....തിരികെ പോകാം.....]]''' | |||
|} |
20:18, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കവിത
മുത്തശ്ശി കേരളം
അമ്മയായ് പോറ്റി വളർത്തിടും
നെഞ്ചിലെ ചൂടു നൽകി പരിപാലിച്ചിടും
സ്വന്ത ദേഹമായൊരു പച്ചമണ്ണിൽ
നമ്മുക്കായി പച്ചപിടിപ്പിച്ചിടുന്നു വിഭവങ്ങൾ
വീടായി നൽകി നാടായി നൽകി
നമ്മുടെ സ്വന്തമെന്നു പറയാൻ നമ്മുടേതായി
പോറ്റമ്മ മക്കളെ പോറ്റുന്ന പോൽ
പോറ്റി വളർത്തിയ അമ്മയായ് കേരളം
പച്ച വിരിച്ച് നീണ്ടുനിവർന്ന് പരന്ന്
വിടർന്നു പടർന്ന് കിടക്കയാണവൾ
ചങ്കിലെ ചോരയും നീരുംപകർന്നവൾ
പുഷ്ടിപ്പെടുത്തുകയാണവൾ നമ്മളെ
അമ്മയായ് അച്ഛനായ് സ്നേഹമായി
നല്ല സഹപാഠിയായും ഇന്നും നിലനിൽക്കുന്നു
പൂർവികർ തന്നുടെ നെഞ്ചിലെ ചോര ഒഴുക്കി
വിടർത്തിയെടുത്തൊരു പൂവായ കേരളം
സാഹിത്യത്തറവാട്ടിലെ കവികൾ
പാടിപുകഴ്ത്തി മലരായണിയിച്ചു
അറിവിന്റെ അരുവിയായി
നന്മതൻ മണൽ തരികളായി
മൂന്നക്ഷരത്തിൽ ഒരുക്കിവച്ചെങ്കിലും
മൂന്നക്ഷരങ്ങൾ മതിയാകയില്ല
അവളുടെ മഹത്വം പാടിപുകഴ്ത്തുവാൻ
അവളുടെ നന്മയെ പ്രകീർത്തിക്കുവാൻ
കാറ്റായി വന്നു,മഴയായി വന്നു,
പേമാരിയായും വെള്ളപ്പൊക്കമായും വന്നു
പറ്റില്ല ആർക്കും തകർക്കാനവളെ
പറ്റില്ല ആർക്കും തൂത്തെറിയാൻ
പതിന്മടങ്ങ് ശക്തിയോടെ
തിരിച്ചു വന്നു
ഇന്നവൾ കൊണ്ടാടിടുന്നു
അറുപത്തിരണ്ടാണ്ടിൻ നിറവ്
എബിന ബിജു
കുട്ടിക്കാലം
അപ്പൂപ്പൻ താടികൾ പാറിപ്പറക്കുമ്പോൾ
ഓടിപ്പിടിക്കുന്ന കുട്ടിക്കാലം
കുട്ടുകാരോടൊത്ത് ചാടിമറിഞ്ഞ്
ഓടിക്കളിക്കുന്ന കുട്ടിക്കാലം
വർണക്കുടയും ചൂടിയങ്ങ്
സ്കൂളിൽ പോയിടുന്ന കുട്ടിക്കാലം
കുട്ടിക്കുറുമ്പുകൾ കാട്ടീട്ട്
ഓടിയൊളിച്ചൊരു കുട്ടിക്കാലം
പുസ്തകത്താളിലെ അറിവെന്ന മലരിനെ
നേടിയെടുക്കുന്ന കുട്ടിക്കാലം
ശ്രീനന്ദന രാജീവ് 5 B
മനോഗതം
ദൂരെ ഒരു അവധികാലത്ത്
എനിക്ക് ഒരു പുതിയ കാലൻ കുട
വാങ്ങിച്ചുതന്നതിൻ സന്തോഷം
മാറുംമുമ്പേ എൻ കൂട്ടുകാരൻ
സ്വപ്നമാം എൻ കുട
മോഷ്ടിച്ചു കൊണ്ടുപോയി
എനിക്ക് കോപമില്ല അവനോട് കാരണം
ദൈവത്തിന്റെ കണ്ണുകൾ അന്ധമല്ല...
ബേസിൽ സി.ജെ lX B
.....തിരികെ പോകാം..... |
---|