"ഗവ. എൽ പി സ്കൂൾ, മരുത്തോർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
................................
................................
== ചരിത്രം ==
== ചരിത്രം ==
സ്കൂൾ ചരിത്രം
          പ്രശസ്തമായ മരുത്തോർവട്ടം ശ്രീ ധന്വന്തരി ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി പ്രശാന്ത സുന്ദരമായ ഗ്രാമാന്തരീക്ഷത്തിലാണ് ഈ വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്. 1916 ൽ  ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്നപേരിൽ സ്ഥാപിതമായ മരുത്തോർവട്ടം ഗവൺമെൻറ് എൽ പി സ്കൂൾ, തണ്ണീർമുക്കം പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന വിദ്യാലയങ്ങളിലൊന്നാണ്. ചേർത്തല താലൂക്കിലെ തണ്ണീർമുക്കം, മരുത്തോർവട്ടം പ്രദേശത്തെ പറവയ്ക്കൽ വീട്ടിൽ ഗോവിന്ദൻ ഗോവിന്ദനും പള്ളിത്തറമഠത്തിൽ  നാരായണൻ പരമേശ്വരനും തത്രാക്കൽ വീട്ടിൽ രാമൻ നാരായണനും ചിറ്റയിൽ കുടുംബപ്പള്ളിവീട്ടിൽ ഗോവിന്ദൻ കേശവനും കൊക്കോതമംഗലം കിഴക്കുമുറിയിൽ ഇടവനവീട്ടിൽ നാരായണൻ ഗോവിന്ദനും നടുവിലെതോട്ടത്തിൽ കളരിക്കൽ വീട്ടിൽ ഗോവിന്ദൻ നീലകണ്ഠനുംകൂടി തങ്ങൾക്കു ദാനമായി ലഭിച്ച 48 സെൻറ് പുരയിടം ഒരു സ്കൂൾ നടത്തുന്നതിലേയ്ക്കായി ഗവൺമെന്റിന് എഴുതിനൽകുകയുണ്ടായി. അതിൽ 80 അടിനീളവും 20 അടി വീതിയും പിന്നിൽ 4 അടി വരാന്തയുടെ കല്ലും മരവും കൊണ്ടുള്ള കെട്ടിടം പണിത്, ഓലകൊണ്ട് മേഞ്ഞ് 14 ബെഞ്ചും രണ്ട് ബോർഡും രണ്ടു കസേരയുംകൂടി ആയിരം രൂപ വിലയ്ക്ക് ഗവൺമെന്റിലേയ്ക്ക് നൽകുകയാണുണ്ടായത്. 
          ആദ്യകാലങ്ങളിൽ ഷിഫ്റ്റ് സമ്പ്രദയത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് വിവിധ മത
വിഭാഗത്തിൽപെട്ടതും വിവിധ സാമ്പത്തിക നിലവാരത്തിലുള്ളതുമായ പ്രദേശവാസികളായ കുട്ടികൾ  മുൻകാലങ്ങളിൽ ഈ സ്കൂളിൽനിന്ന് വിദ്യ അഭ്യസിച്ചിരുന്നു.
          സമൂഹത്തിൻറെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധിപേരെ ഈ വിദ്യാലയ മുത്തശ്ശി നൽകിയിട്ടുണ്ട്. കലാരംഗത്തും സമൂഹത്തിന്റെ വിവിധ തുറകളിലും തങ്ങളുടെ സ്ഥാനം കൊണ്ട് മരുത്തോർവട്ടത്തിന്റെ പ്രശസ്തി പരത്താൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. 
        മാതൃകാപരമായ വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുവാൻ ഇവിടെയുണ്ടായിരുന്ന ഓരോ അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. സ്കൂളിന്റെ പുരോഗതിക്കായി ഇവർ ചെയ്തിട്ടുള്ള സേവനങ്ങളെ ഇവിടെ സ്മരിക്കാം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1194661" എന്ന താളിൽനിന്ന് ശേഖരിച്ചത്