"ആർ സി വി എൽ പി സ്കൂൾ, ഉളവുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sachingnair. (സംവാദം | സംഭാവനകൾ)
No edit summary
RCVLP School (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 61: വരി 61:
}}
}}


== ചരിത്രം ==
സ്കൂൾ ചരിത്രം  
സ്കൂളിന്റെ ആരംഭത്തെകുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും 1918 ൽ പ്രശസ്ത സംസ്കൃത കവിയായ ശ്രീ അഴകത്ത് പത്ഭനാഭന്റെ ശിഷ്യനായ രാമൻ സാർ കുറ്റിവിള ജംഗ്ഷനിൽ കുടിപള്ളികൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് ഗ്രാന്റ്സ്കൂളായി. കുട്ടികളുടെ ബാഹുല്യം കാരണവും സമീപ പ്രദേശങ്ങളിൽ മറ്റു സ്കൂൾ ഇല്ലാത്തതു മൂലവും 5 ാം ക്ലാസ് വരെയുള്ള ക്ലാസായി ഉയർത്തപ്പെട്ടു. തന്റെ ഗുരുവായ അഴകത്ത് പത്ഭനാഭനോടുള്ള ആദരവു നിമിത്തം തന്റെ വിദ്യാലയത്തിന് അദ്ദേഹത്തിന്റെ പ്രശസ്തകാവ്യത്തിന്റെ പേരായ രാമചന്ദ്രവിലാസം എന്ന പേര് നൽകി. ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത് മാവേലിക്കര യുണിയന്റെ മേൽനോട്ടത്തിലാണ്. യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസുവാണ് സ്കൂൾ മാനേജർ
  പ്രശസ്ത സംസ്കൃത കവിയായ ശ്രീ അഴകത്ത് പത്മനാഭക്കുറു പ്പി ന്റെ ശിഷ്യനായ, നാട്ടുകാർ ബഹുമാന പുരസ്കരം രാമൻ സാർ എന്ന് വിളിച്ചിരുന്ന മണ്ണിശ്ശേരി വടക്കതിൽ ശ്രീ രാമൻ അവർകൾ നൂറനാട് ഉളവുക്കാട് വല്യത്ത് ജംഗ്ഷനിൽ 1918 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന്റെ ഏക ആശ്രയകേന്ദ്രം ആയിരുന്നു ഈ പള്ളിക്കൂടം. പിന്നീട് കുട്ടികളുടെ ബാഹുല്യം കാരണവും സമീപപ്രദേശങ്ങളിൽ മറ്റ് സ്കൂളുകൾ ഇല്ലാത്തത് മൂലവും അഞ്ചാം ക്ലാസ് വരെയുള്ള ഗ്രാൻഡ് സ്കൂളായി ഇത് ഉയർത്തപ്പെട്ടു. തന്റെ ഗുരുവായ അഴകത്ത് പത്മനാഭക്കുറുപ്പിനോടുള്ള അതിയായ സ്നേഹവും ആദരവും കാരണം രാമൻ സാർ വിദ്യാലയത്തിന് ഗുരുവിന്റെ പ്രശസ്ത കാവ്യമായ 'രാമചന്ദ്രവിലാസം' എന്ന പേര് നൽകി. ഇപ്പോൾ രാമചന്ദ്രവിലാസം ലോവർ പ്രൈമറി സ്കൂൾ, ഉളവുക്കാട് (R.C.V.L.P. School, Ulavukad) എന്ന ഔദ്യോഗിക നാമത്തിൽ ആലപ്പുഴ ജില്ലയിൽ മാവേലിക്കര സബ് ജില്ലയിൽ പാലമേൽ പഞ്ചായത്തിൽ നൂറനാട് ഉളവുക്കാട് വല്യത്ത് ജംഗ്ഷന് സമീപത്ത് പ്രവർത്തിക്കുന്നു. കാലക്രമേണ സ്കൂളിന്റെ ഉടമസ്ഥാവകാശം രാമൻ സാറിൽ നിന്നും ഉളവുക്കാട് 287-)o നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിലേക്കും പിന്നീട് മാവേലിക്കര എസ്എൻഡിപി യൂണിയനിലേക്കും എത്തിച്ചേർന്നു. എന്നാൽ ഇപ്പോൾ സ്കൂൾ എസ്എൻഡിപി യോഗം പന്തളം യൂണിയന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. പന്തളം എസ്എൻഡിപി യൂണിയൻ പ്രസിഡൻറ് സ്കൂൾ മാനേജരായും  യൂണിയൻ- ശാഖാ ഭാരവാഹികൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു. ഈ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ പല വ്യക്തികളും ജനപ്രതിനിധികളായും, എഴുത്തുകാരായും, ഉയർന്ന സർക്കാർ ജീവനക്കാരായും, കലാ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായും മാറാൻ സാധിച്ചിട്ടുണ്ട് എന്നത്‌ ഏറെ അഭിമാനാർഹമാണ്.
  മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസം എന്ന പേരിലുള്ള ഈ സ്കൂൾ പ്രദേശത്തെ ആദ്യത്തെ ലക്ഷണമൊത്ത വിദ്യാലയമാണ്
 
മാവേലിക്കര സബ് ജില്ലാ തലത്തിൽ നിരവധി വർഷങ്ങളിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ സമ്മാനങ്ങൾ കരസ്ഥമാക്കി. കൂടാതെ ഗണിത- ശാസ്ത്ര- സാമൂഹിക ശാസ്ത്ര മേളകളിൽ വിവിധ ഇനങ്ങളിൽ തുടർച്ചയായി സമ്മാനങ്ങൾ നേടുന്നുണ്ട്. സ്കൂൾ കലോൽത്സവങ്ങൾ, സ്പോർട്സ് മീറ്റുകൾ എന്നിവയിൽ ഇവിടുത്തെ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു. നാടൻപാട്ട് മത്സരങ്ങൾ പലതരം ക്വിസ് മത്സരങ്ങൾ എന്നിവയിൽ തുടർച്ചയായി പങ്കെടുത്തു് സമ്മങ്ങൾ കരസ്ഥമാക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ആർ_സി_വി_എൽ_പി_സ്കൂൾ,_ഉളവുകാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്