"എസ് ഡി വി എച്ച് എസ് പേരാമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(prettyurl)
No edit summary
വരി 1: വരി 1:
{{prettyurl|S.D.V.H.S.Peramangalam}
{{prettyurl|S.D.V.H.S.Peramangalam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

10:52, 25 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

എസ് ഡി വി എച്ച് എസ് പേരാമംഗലം
വിലാസം
തൃശു൪ വെസ്റ്റ് ഉപജില്ല

തൃശുര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശുര്‍
വിദ്യാഭ്യാസ ജില്ല തൃശുര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-09-2011Aarcha




തൃശ്ശൂരിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ദുര്‍ഗാ വിലാസം ഹൈസ്കൂള്‍‍. ഈ വിദ്യാലയം തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പേരാമംഗലം എന്ന വലിയ ഗ്രാമത്തിന്റെ പേരും പ്രശസ്തിയും പുറം ലോകത്തെത്തിക്കുന്നതില്‍ ശ്രീ ദുര്‍ഗാ വിലാസം സ്കൂളിനുള്ള പങ്കു നിസ്തുലമാണ്. ദുര്‍ഗാലയം എന്ന പേരില്‍ 1102 എടവം 17 നു ശ്രീ പുതൂര്‍ ശങ്കരന്‍ നായരുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ച വിദ്യലയം ഇന്നത്തെ നിലയില്‍ എത്തിയിട്ടുള്ളതു ഒട്ടേറെ സുമനസ്സുകളുടെ പ്രയത്ന ഫലമായാണ്.

ചരിത്രം

പഴയ കൊച്ചി സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് പേരാമംഗലത്ത് ഒരു പ്രാഥമിക വിദ്യാലയം ആരംഭിക്കുവനുള്ള അനുവാദം നല്‍കാന്‍ പോകുന്നു എന്ന വാര്‍ത്ത അത്ത്യാഹ്ലാദത്തോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്.അന്നു കൊച്ചി രാജ്യത്തെ ഏറ്റവും വലിയ വില്ലേജുകളിലൊന്നായ പേരാമംഗലത്ത് ഒരു പ്രൈമറി സ്കൂള്‍ തികച്ചും അര്‍ഹതപ്പെട്ടതു തന്നെ ആയിരുന്നു. 1927 ജൂണ്‍ 7 നു വിദ്യാഭ്യാസ ഡയറക്റ്ററുടെ ഇതു സംബന്ധിച്ച ഉത്തരവിറങ്ങി. തുടര്‍ന്ന് പേരാമംഗലം പള്ളിയോടു ചേര്‍ന്ന് ഒരു വിദ്യാലയവും തെച്ചിക്കോട്ടുകാവ് ക്ഷേത്ത്രത്തിനു സമീപം മറ്റൊന്നും ആരംഭിച്ചു. ഒരു വര്‍ഷത്തിനു ശേഷം രണ്ടു വിദ്യാലയങ്ങളും സം യോജിപ്പിച്ചുകൊണ്ടും സ്കൂളിന് അംഗീകാരം നല്‍കിക്കൊണ്ടും സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. ഓല മേഞ്ഞ ഒരു താല്‍ക്കാലിക ഷെഡ്ഡില്‍ 1102 എടവം 17ന് "ദുര്‍ഗാലയം സ്കൂള്‍ " എന്ന പേരില്‍ ആയിരുന്നു സ്കൂളിന്റെ തുടക്കം.ശ്രീ ശങ്കരന്‍ നായരായിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ് മാസ്റ്റ്ര്‍. 1929 സെപ്തംബര്‍ 8 നാണ് സ്കൂള്‍ ഇന്നു നില്‍ക്കുന്ന സ്ഥലത്ത് പുതുതായി നിര്‍മ്മിച്ച ഒരു കെട്ടിടത്തിലേക്ക് മാറ്റിയത് .അതിനു മുന്‍പു തന്നെ "ശ്രീ ദുര്‍ഗാ വിലാസം " എന്ന സ്കൂളിന്റെ ഇന്നത്തെ നാമധേയം സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ലഭ്യമാക്കിയിരുന്നു. 71 വിദ്യാര്ഥികളും രണ്ട് അധ്യാപകരുമായാണ് തുടക്കമെങ്കിലും വളര്‍ച്ച വളരെ വേഗത്തില്‍ ആയിരുന്നു.1930 ല്‍ നാലാം ക്ലാസ്സ് ആരംഭിച്ചു. ശ്രീ.ടി. ഉണ്ണിമേനോന്‍ ഹെഡ്മാസ്റ്റ്ര്‍ ആയി. അണിയറക്കു പിന്നില്‍ മാറി നിന്ന മാനേജര്‍ വാസുദേവന്‍ നമ്പൂതിരിയും ശ്രീ.എ.കെ. കുഞ്ഞുണ്ണി മാസ്ടറും വിലപ്പെട്ട സംഭാവനകളാണ് സ്താപനത്തിന് നല്‍കിയിട്ടുള്ളത്. 1955 ജൂണ്‍ 6 ന് മിഡില്‍ സ്കൂള്‍ എന്ന പദവി കൈവന്നു. 1957ല്‍ പൂര്‍ണ മിഡില്‍ സ്കൂള്‍ ആയി. എസ്.ഡി.വി.സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത് 1964 ജൂണ്‍ മാസത്തില്‍ ആണ്. ശ്രീ.മാനഴി കൃഷ്നന്‍ കുട്ടി മേനോന്‍ ആയിരുന്നു ഹെഡ് മാസ്റ്റ്ര്‍. 1982 മാര്‍ച്ചില്‍ വിരമിച്ചു. 1989ല്‍ സ്കൂളിന്റെ മാനേജ്മെന്റ് "ശ്രീ ദുര്‍ഗാ സേവാ സമാജം "ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 53ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി ക്കും എല്‍.പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം എഴുപപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു ഓഡിയോ വിഷ്വല്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.(പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും)
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ആചാര്യ പൂജ
  • സഹവാസ ക്യാമ്പ്
  • കലാക്ഷേത്ര
  • പച്ചക്കറി തോട്ടം
  • ബൂക്ക് ബൈന്‍ഡിംഗ്
  • തനതു പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

ശ്രീ ദുര്‍ഗാ സേവാ സമാജം ട്രസ്റ്റ് ആണു ഇപ്പോള്‍ സ്കൂളിന്റെ ഭരണച്ചുമതല വഹിക്കുന്നത്. ശ്രീ കെ.രാമകൃഷ്ണന്‍ സ്കൂള്‍ മാനേജരും ശ്രീ എം.എസ് രാഘവന്‍ മാസ്റ്റര്‍ സമാജത്തിന്റെ സെക്രട്ടറിയും ആണ്. ഹെഡ്മിട്രസ് കെ.കെ.ഉഷാദേവിയും ഡെപ്യുട്ടി ഹെഡ്മാസ്റ്റര്‍ ശ്രീ ഇ.ഇ.സെബാസ്റ്റ്യ‍നും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

11964- 82 മാനഴി കൃഷ്ണന്‍ കുട്ടി മേനോന്‍
1983 - 92 സി.സി.ജോണി
1993 - 95 എം.എം.വാസുദേവന്‍ നമ്പൂതിരി
1995- 98 കെ.വിജയകുമാരി
1998 - 99 സുഭാഷിണി ഭായ്
2000 - 2003 പി.ആര്‍.ലീലാവതി
2003 - 07 സി.കൃഷ്ണവേണി
2007 - പി.വി.ഗിരിജ
2007 - കെ.കെ.ഉഷാദേവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി.ശ്രീ.സി.കെ.ശങ്കരനാരായണന്‍(അവാര്‍ഡ് ജേതാവ്)
  • വിവരം അന്വേഷിക്കുന്നു

വഴികാട്ടി

<googlemap version="0.9" lat="10.573927" lon="76.16581" type="map" zoom="15" width="350" height="350"> 11.071469, 76.077017, MMET HS Melmuri (C) 10.575277, 76.16611, SDVHS PERAMANGALAM </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.