"ജി.എം.എൽ.പി.എസ്. പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
ജി.എം.എല്‍.പി.എസ് പുത്തുര്‍
ജി.എം.എല്‍.പി.എസ് പുത്തുര്‍
മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ പുത്തൂര്‍ ജി.എം.എല്‍.പി. സ് കൂള്‍  സ്ഥിതിചെയ്യുന്നു. മികച്ച ഭൌതിക സൌകര്യങ്ങളും അക്കാദമിക മികവുകളും ഉള്ള സ് കൂളാണിത്.  
മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ പുത്തൂര്‍ ജി.എം.എല്‍.പി. സ് കൂള്‍  സ്ഥിതിചെയ്യുന്നു. മികച്ച ഭൌതിക സൌകര്യങ്ങളും അക്കാദമിക മികവുകളും ഉള്ള സ് കൂളാണിത്.  

17:15, 17 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.എല്‍.പി.എസ് പുത്തുര്‍ മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ പുത്തൂര്‍ ജി.എം.എല്‍.പി. സ് കൂള്‍ സ്ഥിതിചെയ്യുന്നു. മികച്ച ഭൌതിക സൌകര്യങ്ങളും അക്കാദമിക മികവുകളും ഉള്ള സ് കൂളാണിത്. ചരിത്രം

മലപ്പുറം ജില്ലയിലെ ആയുര്‍വേദ നഗരമെന്ന അപരനാമത്താല്‍ അറിയപ്പെട്ടിരുന്ന കോട്ടക്കലില്‍ നിന്ന് ഒരു കിലോമീറ്റര്‍ കിഴക്കു ഭാഗത്തായി പുത്തൂരില്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1924 ലാണ് ഇത് സ്ഥാപിതമായത്. കേവലം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് 16ക്ളാസ് മുറികള്‍ ഉണ്ട്. 1 മുതല്‍ 4 വരെയുള്ള ക്ളാസ്സുകളിലായി ഓരോ ഡിവിഷനാണുള്ളത്. കൂടാതെ പി.ടി.എ. നടത്തുന്ന പ്രീ-പ്രൈമറിയും തുടങ്ങിയിട്ടുണ്ട്. 172ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എല്ലാ കുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കിവരുന്നു.ധാരാളം നല്ല കെട്ടിടങ്ങളും ഒരിക്കലും വറ്റാത്ത കിണറും അര്‍പണമനോഭാവമുള്ള പി.ടി.എ.യും ഈ സ്കൂളിന്റെ സവിശേഷതകളാണ്.

                സാമൂഹികസാംസ്കാരികരംഗങ്ങളില്‍ വളരെ പിന്നോക്കം നിന്നിരുന്ന ഒരു കുഗ്രാമമായിരുന്നു ഇത്.  ഇവിടുത്തെ കുട്ടികള്‍ വളരെ ദൂരം നടന്നു പോയാണ് പോയാണ് പ്രാഥമികവിദ്യാഭ്യാസം  നേടിയിരുന്നത് ഇത്  മനസ്സിലാക്കിയ ഏതാനും സാമൂഹ്യസ്നേഹികളുടെ  പ്രയത്നഫലമായാണ് ഇവിടെ ഒരു വിദ്യാലയം  ആരംഭിക്കാനുള്ള അംഗീകാരം ലഭിച്ചത്.ഒരു  വാടകക്കെട്ടിടത്തിലാണ് ഈ  ഏകാംഗവിദ്യാലയം  പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട്  ഇത് സര്‍ക്കാര്‍  ഏറ്റെടുത്തു. സ്കൂളിനു  വേണ്ട സ്ഥലം ഇവിടുത്തെ  മേനോന്‍ കുടുംബത്തിലെ മാധവമേനോന്‍  എന്ന  ആളാണ്  വിട്ടുകൊടുത്തത്. ഇവിടെ  മുന്‍കാലങ്ങളില്‍  കാരക്കാടന്‍ മുഹമ്മദ്മാസ്റ്റര്‍, വാഴയില്‍ കുഞ്ഞീന്‍ മാസ്റ്റര്‍, ഹുസൈന്‍മാസ്റ്റര്‍, സരോജിനി ടീച്ചര്‍, ഇന്ദിരഭായി ടീച്ചര്‍, ത്രേസ്യാമ്മ ടീച്ചര്‍, തമ്പി മാസ്റ്റര്‍, ശ്രീധരന്‍ മാസ്റ്റര്‍ എന്നിവരെല്ലാം പ്രധാനാധ്യാപകസ്ഥാനം അലങ്കരിച്ചിരുന്നു.കൂടാതെ കുന്നുമ്മല്‍ അഹമ്മദ് മാസ്റ്റര്‍, മുക്രി അലവിമാസ്റ്റര്‍, ഉമ്മാക്യ ഉമ്മ ടീച്ചര്‍, കല്യാണിടീച്ചര്‍,പോക്കര്‍ മാസ്റ്റര്‍,ഗോപാലന്‍ മാസ്റ്റര്‍ എന്നിവര്‍ ആദ്യകാല അധ്യാപകരില്‍പെടുന്നു. അന്ന്  ഒരു സ്കൂള്‍ സ​ക്ഷണസമിതിയുണ്ടായിരുന്നു.ഇതില്‍ രാമുനായര്‍,ഗോപിനായര്‍,വടക്കേതില്‍ ഉമ്മര്‍ ,രവിമാസ്റ്റര്‍ എന്നിവരെല്ലാം അംഗങ്ങളായിരുന്നു. ഗോ പിനായര്‍ റിട്ട.മ ിലിട്ടറിഓഫീസറായിരുന്നു.ഇവിടെ പഠിച്ചവരില്‍ മേനോന്‍ കുടുംബത്തിലെ ജയചന്ദ്രന്‍ സാര്‍, പുത്തൂര്‍അബ്ദുറഹ് മാന്‍,ഒളകര മൊയ്തീന്‍കുട്ടി ഹാജി എന്നിവര്‍ പ്രമുഖവ്യക്തികളില്‍ പെടുന്നു.

അധ്യാപകര്‍

       ഇന്ന് ഇവിടെ  പ്രധാനാധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് ശ്രീമതി.ടി.ജി.ഉഷടീച്ചറാണ്.കൂടാതെ ശ്രീമതി.ഷൈലജടീച്ചര്‍, ഫാത്തിമസുഹറ ടീച്ചര്‍,റൈഹാനത്ത് ടീച്ചര്‍,ഐഷ ടീച്ചര്‍ എന്നിവര്‍  അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു. ശ്രീ.നാസര്‍ പുത്തൂര്‍ ആണ് പി.ടി.എ.പ്രസിഡന്റ്.ശ്രീമതി.പാത്തുമ്മു യാക്കീരിയാണ്  ഉച്ചഭക്ഷണം പാകം ചെയ്യുന്നത്. കൂടാതെ ശ്രീ.ഗോപാലന്‍ അമ്പാളിയാണ് പി.ടി.സി.എം.ആയി  ജോലി നോക്കുന്നത്.
മികവുകള്‍
         ഓരോ  വര്‍ഷവും എസ്.എസ്.എ.യില്‍ നിന്നും  ലഭിക്കുന്ന  വിവിധ ഗ്രാന്റുകള്‍  ഉപയോഗിച്ചു വരുന്നു. സ്റ്റാഫ്റൂമും മറ്റ്  ക്ളാസ് മുറികളും വൈദ്യുതീകരിക്കല്‍, ലൈബ്രറി വിപുലീകരണം,കാലാകാലാങ്ങളിലെ വൈറ്റ് വാഷിംഗ്,സ്കൂള്‍ മാഗസിന്‍  അച്ചടിക്കല്‍ തുടങ്ങിയ ധാരാളം കാര്യങ്ങള്‍ ഫണ്ടുപയോഗിച്ച് നടത്തിവരുന്നു. ടീച്ചേഴ്സ് ഗ്രാന്റുപയോഗിച്ച്  കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ക്ളാസ് പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതിനു വേണ്ട ഉപകരണങ്ങള്‍വാങ്ങുന്നു. പഞ്ചായത്തിന്റെ വകയായി കുട്ടികളുടെ  മൂത്രപ്പുര, ഫീസ്റൂം,കമ്പ്യൂട്ടര്‍ ലാബ് എന്നിവ  ടൈല്‍സ് പതിച്ചു. കൂടാതെ കക്കൂസിന്റെ  അറ്റകുറ്റപണികള്‍ നടത്തി. ഓരോ  വര്‍ഷവും  എല്‍.എസ്.എസ്.പരീക്ഷയില്‍ വിജയം  വരിക്കാന്‍   ഇവിടുത്തെ  കുട്ടികള്‍ക്ക് കഴിയുന്നു. എടുത്തുപറയാവുന്ന  മറ്റൊരു സവിശേഷത കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഈ സ്കൂളില്‍  ചീര, വെണ്ട, മത്തന്‍,വെള്ളരി,പയര്‍  തുടങ്ങിയവ കൃഷി ചെയ്ത് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കറിവെച്ചു വെച്ചു കൊടുക്കുന്നു. ഇത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വളരെയധികം സന്തോഷവും സംതൃപ്തിയും നല്‍കുന്നു. കുട്ടികള്‍ക്ക് കൃഷിയുടെ മഹത്വം നേരിട്ടുമനസ്സിലാക്കാന്‍ ഇത് മൂലം കഴിഞ്ഞു.
"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._പുത്തൂർ&oldid=114876" എന്ന താളിൽനിന്ന് ശേഖരിച്ചത്