ജി.യു.പി.എസ് മേനച്ചോടി/ചരിത്രം (മൂലരൂപം കാണുക)
19:35, 28 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഒരു പ്രദേശത്തിൻറെ ചരിത്രം അറിയുന്നത് അക്കാലത്തെ ജീവിച്ചിരുന്ന സാമൂഹ്യ പരിഷ്കർത്താക്കളിൽ നിന്ന് ആവേശം ഉൾക്കൊണ്ട് ഒരു പുതിയ സമൂഹ സൃഷ്ടിക്കുവേണ്ടിയാണ് പ്രാചീന ചോള സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കോളയാട് പഞ്ചായത്തിലെ ഒരു ചെറിയ പ്രദേശമാണ് മേനച്ചോടി വില്ലേജിലെ വായന്നൂർ പ്രദേശം ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഒരു വലിയ പ്രസ്ഥാനമായി മാറുന്നതിനു മുൻപ് ബ്രിട്ടീഷുകാർക്കെതിരെ പോരാടി വീര മൃത്യു വരിച്ച കേരള സിംഹം എന്നറിയപ്പെടുന്ന വീര പഴശ്ശി കേരളവർമ്മരാജാവിൻറെ രാജ്യത്തിൻറെ ഒരു ഭാഗമായിരുന്നു മേനച്ചോടി ഗ്രാമം . | ||
ചുരുക്കിപ്പറഞ്ഞാൽ സ്വാതന്ത്ര്യ സമരത്തിൻറെ ആവേശവും വിപ്ലവ ബോധവും തുടിച്ചു നിന്നിരുന്ന ഒരു പ്രദേശമാണ് മേനച്ചോടി. 19 നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ഈ പ്രദേശം ചിറ്റാരിപ്പറമ്പ് വംശത്തിൽ ആയിരുന്നു പിന്നീടാണ് വേക്കളം അംശം രൂപീകരിക്കുകയും മേനച്ചോടി വായന്നൂർ ദേശത്ത് ഉൾപ്പെടുത്തുകയും ചെയ്തത്. | |||
ഈ പ്രദേശത്തെ പട്ടിണി പാവങ്ങളായ കർഷകരും കർഷക തൊഴിലാളികളും അക്ഷരങ്ങൾ അറിയാതെ അജ്ഞതയുടെ അന്ധകാരത്തിൽ കഴിയുന്ന കാലമായിരുന്നു ഇരുപതാം നൂറ്റാണ്ടിൻറെ പൂർവാർത്ഥം വളരെ ചുരുക്കം പേർക്ക് മാത്രമേ എഴുത്തും വായനയും അറിയാമായിരുന്നുള്ളൂ. ഗതാഗത യോഗ്യമല്ലാത്ത വഴികൾ വാഹനങ്ങൾ തീരെ ഇല്ലെന്ന് തന്നെ പറയാം എല്ലാംകൊണ്ടും മേനച്ചോടി ഒരു കുഗ്രാമം എന്ന് പറയാമായിരുന്നു മേനച്ചോടിക്കടുത്തുള്ള വായനൂരിൽ ആയിരുന്നു ഒരു എൽ പി സ്കൂൾ ഉണ്ടായിരുന്നത് അവിടത്തേക്ക് ഈ മേഖലയിലുള്ള കുട്ടികളെ അയച്ച വിദ്യാഭ്യാസം ജയിക്കാൻ രക്ഷിതാക്കൾക്ക് ഭയമായിരുന്നു. കാരണം വനത്തിലൂടെ 2 കിലോമീറ്റർ സഞ്ചരിച്ചാലെ സ്കൂളിൽ എത്തുകയുള്ളൂ കൂടാതെ കാട്ടുമൃഗങ്ങളുടെ ശല്യവും വളരെ കൂടുതലായിരുന്നു എന്നിരുന്നാലും കുറച്ചു കുട്ടികൾ വായനൂർ പോയി വിദ്യാഭ്യാസയുണ്ടായി വിദ്യാഭ്യാസത്തിൻറെ ആവശ്യകത ഈ നാട്ടിലെ ഏതാനും സാക്ഷരതർക്ക് ബോധ്യപ്പെട്ടു. അവരുടെ പരിശ്രമ ഫലമായി ഇവിടുത്തെ കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതിന് വേണ്ടി ഒരു കുടി പള്ളിക്കൂടം സ്ഥാപിക്കുവാൻ സാധിച്ചു കൂടി പള്ളിക്കൂടത്തിലെ ഗുരുക്കൾ ശ്രീ ചാത്തു ആയിരുന്നു. | |||
തിരുവിതാംകൂറിൽ നിന്നും കൊടിയേറ്റക്കാർ ഈ പ്രദേശങ്ങളിൽ താമസമാക്കിയപ്പോൾ നാട്ടുകാരുടെ സഹായത്തോടെയും സമീപപ്രദേശങ്ങളിലും റോഡുകൾ നിർമ്മിച്ചു തുടങ്ങി അതോടുകൂടി ചെറിയതോതിൽ ഗതാഗതം ഇവിടങ്ങളിൽ സാധ്യമായി തീർന്നു വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളെ ഏകാധ്യാപക വിദ്യാലയം അനുവദിക്കാൻ സർക്കാർ തീരുമാനിക്കുന്നു ജനങ്ങൾ സംഘടിക്കുകയും സൗജന്യമായി കിട്ടിയ 14 അര സെൻറ് സ്ഥലത്ത് 1955 ൽ ഏകാധ്യാപക വിദ്യാലയം സ്ഥാപിക്കുകയും ചെയ്തു 1958ൽ നാല് ക്ലാസുകൾ കൂടി അനുവദിച്ചു 1959 അഞ്ചാം ക്ലാസ് കൂടി ആരംഭിച്ചപ്പോൾ ആവശ്യമായ സ്ഥലം സർക്കാരിലേക്ക് വിട്ടുകൊടുക്കണമായിരുന്നു സ്ഥലം സർക്കാരിലേക്ക് വിട്ടുകൊടുത്തതിനുശേഷം താൽക്കാലികമായി ഓല ഷെഡ് ഉണ്ടാക്കി അഞ്ചാം ക്ലാസ് ആരംഭിച്ചു 1984ലെ ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് സ്കീമിൽ ഉൾപ്പെടുത്തി സർക്കാർ അനുവദിച്ച കെട്ടിടവും വർഷങ്ങൾക്കുശേഷം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കെട്ടിടവും പണിപൂർത്തിയായി 1995ൽ ഉദ്ഘാടനം ചെയ്തു 1990ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തപ്പോൾ 6 7 ക്ലാസുകൾ പ്രവർത്തിക്കുവാൻ ആവശ്യമായ സ്ഥലം മേനച്ചോടിയിൽ ഇല്ലാത്തതുകൊണ്ട് ആര്യ പറമ്പിൽ ഉണ്ടായിരുന്ന ഒരേക്കറോളം സർക്കാർ സ്ഥലം സ്കൂളിന് വേണ്ടി അനുവദിച്ചു കിട്ടുന്നു അതിൻറെ ഫലമായി ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ മേനച്ചോടിയിലും 6 7 ക്ലാസുകൾ ആരിപ്പറമ്പിലും പ്രവർത്തിച്ചു പോന്നു. 2011 മുതൽ ഗവൺമെൻറ് അംഗീകൃത പ്രീ പ്രൈമറിയും ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു 2017 18 അധ്യായനവർഷത്തിൽ ആര്യ പറമ്പിൽ ഉള്ള ക്ലാസുകൾ കൂടി സ്കൂളിനോട് ചേർത്ത് പ്രവർത്തിക്കാൻ തുടങ്ങി പരിമിതികൾ ഏറെയുള്ള ഒരു വിദ്യാലയം ആണെങ്കിലും ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പാഠ്യപാഠ്യേതര വിഷയങ്ങളിൽ അഭിമാനാർഹമായ വിജയം കൈവരിക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. പൂർവ്വ വിദ്യാർത്ഥികളെക്കുറിച്ച് ചിന്തിക്കുമ്പോൾ ഇവിടെ പഠനം നടത്തിയ പല വിദ്യാർത്ഥികളും ഇന്ന് ഉന്നത നിലവാരത്തിൽ എത്തിയിട്ടുണ്ട് |