"റ്റി.വി.റ്റി.എം.എച്ച്.എസ്സ്. വെളിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}}
{{HSchoolFrame/Header}}
{{prettyurl|GHSS sadanandapuram}}
{{prettyurl|GHSS sadanandapuram}}
{{Infobox School
{{Infobox School

06:56, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
റ്റി.വി.റ്റി.എം.എച്ച്.എസ്സ്. വെളിയം
വിലാസം
ടി.വി.ടി.എം.എച്ച്.എസ്സ്. വെളിയം(പി.ഒ) വെളിയം
വിവരങ്ങൾ
ഇമെയിൽt v t m h s veliyam @gmail.com
കോഡുകൾ
സ്കൂൾ കോഡ്39054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅർദ്ധ സർക്കാർ
അവസാനം തിരുത്തിയത്
25-12-2021Amarhindi



ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിയം പ‍‍‍ഞ്ചായത്തിലെ വെളിയം വില്ലേജിലെ ഏക ഹൈസ്കൂൾ ആണ് ടി.വി.ടി.എം.എച്ച്.എസ്സ്. (ടി.വി. തോമസ് മെമ്മോറിയൽഹൈസ്കൂൾ) വെളിയം. പ്രസ്തുത സ്കൂൾ Go:No:88/7 GED dt:2/6/1979ൽ ശ്രീ:k.വാസുദേവൻ. കൊടിയിലഴികത്ത് വീട്, വെളിയം പടിഞ്ഞാറ്റിൽകരയുടെ പേരിൽ അനുവദിച്ചിട്ടുള്ളതാണ്.സ്കൂൾപ്രവർത്തിക്കുന്ന മേഖല തികച്ചും പരുത്തിയറ IHPP കോളനിയിലാണ്. പരുത്തിയറ IHPP കോളനി, മിച്ചഭൂമി കോളനി, പുതുവീട് കോളനി, ഞായപ്പള്ളി കോളനി, മേമണ്ടല IHPP കോളനി, തുതിയൂർകോളനി, കോട്ടേക്കോണം കോളനി, നടുക്കുന്ന് കോളനി, പെരുംകുളം കോളനി, മാലയിൽ വേടർ കോളനി തുടങ്ങിയ പത്തു പട്ടിക ജാതി സാങ്കേതങ്ങൾ സ്കൂളിൻറെ ചുറ്റുമായ് സ്ഥിതി ചെയ്യുന്നുണ്ട്. ഈ ഹൈസ്കൂൾ ഇവിടെ അനുവദിച്ചത് ഈ പ്രദേശത്തെ പട്ടിക ജാതി ,പട്ടിക വർഗ്ഗക്കാരുടേയും മറ്റ് മുന്നോക്ക വിഭാഗക്കാരുടേയും വിദ്യാഭ്യാസ സാംസ്കാരിക നിലവാരം ഉയർത്തുന്നതിന് വേണ്ടിയാണ്.1979 ൽ മൂന്ന് ഡിവിഷനോട് കൂടി എട്ടാം ക്ലാസ്സ് പ്രവർത്തനം ആരംഭിച്ചു.തുടർന്നുള്ള വർഷങ്ങളിൽ ഒൻപത്, പത്ത്, എന്നീ ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു.1981/82 ൽ എസ്.എസ്. എൽ. സി . ആദ്യബാച്ച് പരീക്ഷക്കുള്ള സെൻറർ ലഭിച്ചു. അന്നുമുതൽ വിജയകരമായി സ്കൂൾപ്രവർത്തിക്കുന്നു.പ്രഗൽഭരായ പല വിദ്യാർത്ഥികളേയും വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞു.മാനേജ് മെൻറിൻറേയും ,അധ്യാപകരുടേയും, പി.റ്റി.എയുടേയും, നാട്ടുകാരുടേയും സഹകരണത്തോടുകൂടി ഈ സ്കൂൾ നല്ല നിലയിൻ പ്രവർത്തിച്ചുവരുകയാണ്. 2002 July 23ന് ഈ സ്കൂളിന് അൺഎയ്ഡഡ് ഹയർസെക്കൻററി വിഭാഗം അനുവദിച്ച് കിട്ടി. ഈ വിഭാഗം വിജയകരമായിതന്നെ മുന്നേറുന്നു.

ഭൗതീക സാഹചര്യങ്ങൾ

നാല് കെട്ടിടങ്ങളായി ഹൈസ്കൂളിന് 12 ക്ലാസ്സ് മുറികളും ഹയർ സെക്കൻരറിക്ക് 4ക്ലാസ്സ് മുറികളും ഉണ്ട്.10കമ്പ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടറ്‍ ലാബ് ആണ് ഉള്ളത്. ശാസ്ത്ര വിഷയങ്ങൾക്ക് അനുയോജ്യമായ ലാബും, വായനാശീലം വർദ്ധിപ്പിക്കുന്നതിന് ഉപകരിക്കുന്ന ലൈബ്രറിയും സ്കൂളിൽപ്രവർത്തിക്കുന്നു.

പാഠ്യേത്തര പ്രവർത്തനങ്ങൾ

ബാലജനസംഖ്യം യൂണിറ്റ് വിദ്യാരംഗം കലാസാഹിത്യവേദി വിവിധ വിഷയങ്ങളുടെ ക്ലാസ്സുകൾ സ്കൂൾ മാഗസിൻ ക്ലാസ്സ് മാഗസിൻ

മുൻ സാരഥികൾ

എൻ.നാരായണ പിള്ള (1979-1988) പി. സുന്ദരേശൻ (1988-2002) മേരി ജോൺ (2002-2005)

ഹെഡ്മിസ്ട്രസ്

പി.സുശീല

അധ്യാപകർ

ശശികല. കെ.വി കുമാരി ഉഷ.എം. പി മോഹനൻ പിള്ള.കെ.ആർ മുരളി. റ്റി. ആർ ശോഭനകുമാരി. പി.ആർ ശോഭനകുമാരിയമ്മ. ഒ ലതാകുമാരി.വി.എസ് അനൽ. പി.വർഗ്ഗീസ് ഗീത. കെ. ആർ ഉഷാകുമാരി.ബി ശ്യാമളാകുമാരി.ബി രമ.എസ്സ് ഗീത.ബി രാജേശ്വരിയമ്മ.കെ റീന.വി ബിന്ദു.കെ.വർഗ്ഗീസ് പ്രിയാ ബാബു ശ്രീജു.എസ് രശ്മി.വി.ജി റോജാ രവീന്ദ്രൻ

അധ്യാപകേതര ജീവനക്കാർ

രവീന്ദ്രൻ പിള്ള. എൻ രാജു.ബി ഹരീന്ദ്രബാബു ഗോപി.എസ്

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ഡോ: രേണു ബേബി ഡോ: പ്രീതേഷ് ഡോ: എം.എൻ.വൈ. നമ്പൂതിരി ഡോ: സജി. വി.എസ് (ശാസ്ത്രജ്‍ഞൻ) ജയേഷ് (ഐ.എസ്.ആർ.ഒ) രാജേഷ് (സബ്. ഇൻസ്പെക്ടർ) ഡോ: ജയൻ (എസ്.എൻ. കോളേജ്, വർക്കല)

വഴികാട്ടി

ജില്ല : കൊല്ലം താലൂക്ക് :കൊട്ടാരക്കര പഞ്ചായത്ത് :വെളിയം വില്ലേജ് :വെളിയം കൊട്ടാരക്കരയിൽ നിന്നും 14 കി.മീ. അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊട്ടാരക്കര ബസ് സ്റ്റാൻറിൽനിന്നും ഓയൂർ, ചാത്തന്നൂർ, വർക്കല ഭാഗത്തേക്ക് പോകുന്ന ബസ്സിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താൻ സാധിക്കും.കൊല്ലത്തുനിന്ന് ആയൂർ ബസ്സിൽ കയറിയാലും വെളിയം എത്തുവാൻ സാധിക്കും. വെളിയം ജംഗ്ഷനിൽനിന്ന് ഒരുകി.മീ. വടക്കോട്ട് മാറിയാൺ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൊല്ലം അമ്പലംകുന്ന് ആയൂർ അഞ്ചൻ ബസ്സിൻ പൂയപ്പള്ളി വെളിയം ജംഗ്ഷനിൽ ഇറങ്ങി സ്കൂളിലെത്താം.