"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 225: വരി 225:


=='''മികവുകൾ'''==
=='''മികവുകൾ'''==
പാഠ്യപാഠ്യേതര വിഷയങ്ങളിൽ കാരംവേലി എസ്‌.എൻ.ഡി.പി.എച്ച്‌.എസ്‌.എസ്‌ നേടിയെടുത്ത
മികവുകൾ അഭിമാനാർഹം തന്നെയാണ്‌.കഴിഞ്ഞ 8 വർഷമായി എസ്‌.എസ്‌.എൽ.സി.പരീക്ഷയിൽ
100 % വിജയം എന്നത്‌ അതിൽ ഒന്ന്‌ മാത്രം.ചിട്ടയായ പഠന പ്രവർത്തനങ്ങളും അധ്യാപക
രക്ഷകർത്യ സമിതിയുടെ സമയോജിതമായ ഇടപെടലുകളും ഈ തിളക്കത്തിന്‌ ആക്കം കൂട്ടി. 2019-
2020 അധ്യയന വർഷത്തിൽ ആദിത്യ മനോജ്‌, ആര്യ അനിൽ ,ഗ്ലാഡി കെ ഗിരീഷ്‌, അമൽ പ്രസാദ്‌
എന്നീ കുട്ടികൾക്ക്‌ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ ലഭിച്ചു.നിർദ്ദിഷ്ട ടൈംടേബിൾ പ്രകാരം നൽകി
വന്ന സ്പെഷ്യൽ ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക്‌ ഏറെ പ്രയോജനപ്രദമായിരുന്നു എന്ന്‌ പരീക്ഷാ ഫലം
തെളിയിച്ചു.
പഠനപ്രവർത്തന ത്തോടൊപ്പം തന്നെ കലാ, കായിക, ശാസ്ത്ര മേഖലകളിലും മികവാർന്ന നേട്ടം
കൈവരിയ്ക്കാൻ സ്‌കൂളിനു സാധിച്ചു.
സ്‌കൂൾ കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സബ്‌ ജില്ല, ജില്ല, സംസ്ഥാന മത്സരങ്ങളിൽ
പങ്കെടുപ്പിക്കുവാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.സംസ്ഥാന സ്കൂൾ
കലോൽസവത്തിൽ ഇംഗ്ലീഷ്‌ പദ്യം ചൊല്ലലിൽ ആദിത്യ മനോജ്‌ കരസ്ഥമാക്കിയ വിജയം ഇതിന്‌
തെളിവാണ്‌.
സംസ്ഥാന പ്രവർത്തി പരിചയമേളയിൽ ബുക്ക്‌ ബെൈൻഡിംങ്‌ മത്സരത്തിൽ നിതിൻ 4
ഗ്രേഡ്‌ കരസ്ഥമാക്കിയതും തിളക്കമാർന്ന വിജയം തന്നെയാണ്‌.സ്‌കൂളിൽ പ്രവർത്തിച്ചു വരുന്ന
വിവിധ ക്ലബുകൾ അതാത്‌ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ്‌
നടത്തി വരുന്നത്‌. ലിറ്റിൽ കൈറ്റ്സ്‌, ജൂനിയർ റെഡ്‌ ക്രോസ്‌, വിദ്യാരംഗം കലാ സാഹിത്യ വേദി,
ആർട്സ്‌ ക്ലബ്‌, സ്പോർട്സ്‌ ക്ലബ്‌, സോഷ്യൽ ഫോറസ്ട്രി ക്ലബ്‌, സയൻസ്‌ ക്ലബ്‌, ഗണിത ക്ലബ്‌,
സാമൂഹ്യ ശാസ്ത്ര ക്ലബ്‌, ഹിന്ദി ക്ലബ്‌, ഇംഗ്ലീഷ്‌ ക്ലബ്‌, തുടങ്ങിയ വിവിധ ക്ലബുകൾ തനതായ
പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത്‌ നടപ്പിലാക്കി വിദ്യാർത്ഥികളെ മികവിലേക്ക്‌ നയിക്കുന്നു.
ലഹരി വിരുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ്സ്‌ ചിന്തനീയവും ഏറെ
പ്രയോജനപ്രതവുമായിരുന്നു. ഭിന്നശേഷി കുട്ടികൾക്കായി റിസോഴ്‌സ്‌ പേഴ്‌സനെ ഉൾപ്പെടുത്തി
സ്‌കൂൾ ആസൂത്രണം ചെയ്യുന്ന പ്രവർത്തനങ്ങൾ ഈ മികവിന്‌ ഒരു പൊൻപ്രഭയാണ്‌. എല്ലാ
കുട്ടികൾക്കും സർക്കാർ ആസൂത്രണം ചെയ്ത ഓൺലൈൻ ക്ലാസ്സ്‌ കാണാനുള്ള സാകര്യം
ഇല്ലാതിരുന്ന സാഹചര്യത്തിൽ മൊബൈൽ ഫോണും, ടെലിവിഷനും നൽകി കൊണ്ട്‌ അധ്യാപകരും
പൂർവ്വ വിദ്യാർത്ഥികളും പരിമിതികളെ അതിജീവിയ്ക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കി.


=='''അനുഭവ കുറിപ്പുകൾ'''==
=='''അനുഭവ കുറിപ്പുകൾ'''==
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057586" എന്ന താളിൽനിന്ന് ശേഖരിച്ചത്