ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gnlpschathankery (സംവാദം | സംഭാവനകൾ)
No edit summary
Gnlpschathankery (സംവാദം | സംഭാവനകൾ)
No edit summary
വരി 100: വരി 100:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
<br>
* '''തിരുവല്ല ടൗണിൽനിന്നും വടക്ക്  പടിഞ്ഞാറായി തിരുവല്ല - അമ്പലപ്പുഴ റൂട്ടിൽ നിന്ന് ചാത്തങ്കേരി മുക്ക് വഴി ചാത്തങ്കേരി ജംഗ്ഷനിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ശാരോൻ ചർച്ചിന് എതിർവശം.'''
* '''തിരുവല്ല ടൗണിൽനിന്നും വടക്ക്  പടിഞ്ഞാറായി തിരുവല്ല - അമ്പലപ്പുഴ റൂട്ടിൽ നിന്ന് - ചാത്തങ്കേരി മുക്ക് വഴി ചാത്തങ്കേരി ജംഗ്ഷനിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ് ശാരോൻ ചർച്ചിന് എതിർവശം.'''
*'''തിരുവല്ല - കാവുംഭാഗം - പെരിങ്ങര -ചാത്തങ്കേരി - മുട്ടാർ റൂട്ടിൽ ചാത്തങ്കേരി ജംഗ്ഷനിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ്.'''  
*'''തിരുവല്ല - കാവുംഭാഗം - പെരിങ്ങര -ചാത്തങ്കേരി - മുട്ടാർ റൂട്ടിൽ ചാത്തങ്കേരി ജംഗ്ഷനിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ്.'''  
*'''തിരുവല്ല - അമ്പലപ്പുഴ റൂട്ടിൽ നീരേറ്റുപുറത്ത് നിന്ന് മൂന്ന് കിലോമീറ്റർ വടക്ക് ചാത്തങ്കേരി - മുട്ടാർ റൂട്ടിൽ വലത്തോട്ട്  മാറി ശാരോൻ ചർച്ചിന് എതിർവശം.'''
*'''തിരുവല്ല - അമ്പലപ്പുഴ റൂട്ടിൽ നീരേറ്റുപുറത്ത് നിന്ന് മൂന്ന് കിലോമീറ്റർ വടക്ക് ചാത്തങ്കേരി - മുട്ടാർ റൂട്ടിൽ വലത്തോട്ട്  മാറി ശാരോൻ ചർച്ചിന് എതിർവശം.'''

00:17, 14 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി
വിലാസം
ചാത്തങ്കേരി

അമിച്ചകരി. പി. ഒ, ചാത്തങ്കേരി
,
689112
സ്ഥാപിതം31 - 05 - 1961
വിവരങ്ങൾ
ഫോൺ9496881274
ഇമെയിൽgnlpschathankery@gmail.com
കോഡുകൾ
സ്കൂൾ കോഡ്37203 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് മേരി എം ഡി ( ഇൻ - ചാർജ് )
അവസാനം തിരുത്തിയത്
14-10-2020Gnlpschathankery


പ്രോജക്ടുകൾ





ചരിത്രം

ചാത്തങ്കേരി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളിലായിട്ടാണ് ചാത്തങ്കേരി ഗവ.ന്യൂ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തെ കുട്ടികൾക്ക് രണ്ടാം ക്ലാസ്സ് വരെ പഠിക്കാൻ സൗകര്യം ഉണ്ടായിരുന്ന സി.എം.എസ് സ്കൂൾ നിർത്തലാക്കിയതിനാൽ മാർത്തോമാ സഭയുടെ സൺഡേ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കി. തദവസരത്തിൽ ഈ നാട്ടിലെ കുറെ സുമനസുകൾ ചേർന്ന് ഒരു ഗവൺമെന്റ് സ്കൂളിനു വേണ്ടി പ്രയത്നിച്ചു. മണക്ക് വീട്ടിൽ ശ്രീ.എം.ജെ.ജോസഫിന്റെ പക്കൽ നിന്ന് 34 സെൻറ് ഭൂമി വിലയ്ക്കുവാങ്ങി. അതോടൊപ്പം 5 സെൻറ് ദാനമായി അദ്ദേഹം നൽകുകയും ചെയ്തു. കൈപ്പുഴക്കുന്നേൽ ശ്രീമതി ഏലിയാമ്മയിൽ നിന്ന് 4സെൻറ് ഭൂമി കൂടി വാങ്ങി. 1961-ൽ ഇവിടെ ഒരു ഓലഷെഡിൽ പഠനം ആരംഭിച്ചു. പിന്നീട് ഇരുപത്തിയയ്യായിരം രൂപ മുടക്കി ഗവൺമെന്റ് കെട്ടിടം പണിതു. വർഷങ്ങൾക്കുശേഷം ആ കെട്ടിടം നിലം പതിച്ചു.തുടർന്ന് വെള്ളപ്പൊക്കത്തിൽ ആളുകൾക്ക് താമസിക്കാൻ പണികഴിപ്പിച്ച അർദ്ധസ്ഥിര കെട്ടിടത്തിലാണ് ഇപ്പോൾ പഠനം നടക്കുന്നത്.ഈ നാട്ടിലെ കുരുന്നുകളെ ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചുകൊണ്ട് ഈ വിദ്യാലയം നിലകൊളളുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രധാന കെട്ടിടത്തിൽ നാല് ക്ലാസ്സ്മുറികൾ ഉണ്ട്. 2003 - 04 അധ്യയനവർഷത്തിൽ എസ് എസ് എ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ഓഫിസ് കെട്ടിടം പുനർനിർമിച്ചു. 2005-06 -ൽ അടുക്കളയും നവീകരിച്ചു. സ്കൂളിന് ചുറ്റുമതിൽ ഉണ്ടെങ്കിലും 2018 -ലെ വെള്ളപ്പൊക്കത്തിൽ കുറച്ചുഭാഗം തകർന്നു വീണു. 2019-20-ൽ എസ്.എസ്.കെ ഫണ്ടുപയോഗിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പുതിയ ശുചിമുറികൾ നിർമിച്ചു. 2019-ൽ പഞ്ചായത്തിൽ നിന്നും പ്രധാന സ്കൂൾ കെട്ടിടത്തിന്റെ തറ ടൈൽ പാകി നൽകി.

  • ഹൈടെക് പദ്ധതിയുടെ ഭാഗമായി 2020-ൽ കൈറ്റിൽ നിന്നും ഓരോ ലാപ് ടോപ്പും, പ്രൊജക്ടറും ലഭിച്ചു.

ഗവ.ന്യൂ എൽ.പി.എസ്.ചാത്തങ്കേരി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം‍‍‍‍‍ 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.

മികവുകൾ

പാഠ്യവും പാഠ്യേതരവുമായ വിവിധ മേഖലകളിൽ മികവു പുലർത്തുവാൻ കുട്ടികൾക്ക് അവസരവും പ്രോത്സാഹനവും നൽകുന്നതിന് അധ്യാപകരും രക്ഷിതാക്കളും കൂട്ടായി പരിശ്രമിക്കുന്നു.

  • 2019-20 ൽ എൽ.എസ്.എസ്. സ്കോളർഷിപ്പ് ലഭിച്ചു.
LSS Scholarship
  • 2019-20 ലെ സാമൂഹ്യശാസ്ത്രോത്സവത്തിൽ സബ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുവാൻ സാധിച്ചു.
ഉപജില്ല സാമൂഹ്യശാസ്ത്രോത്സവത്തിൽ രണ്ടാം സ്ഥാനം
  • ശാസ്ത്ര-കലാ-പ്രവൃത്തിപരിചയമേളകളിൽ എല്ലായിനങ്ങൾക്കും പങ്കെടുക്കുവാനും നല്ല ഗ്രേഡുകൾ കരസ്ഥമാക്കുവാനും സാധിച്ചു.
  • 'അമ്മ മടിയിൽ കുഞ്ഞുവായന' എന്ന പദ്ധതിയിലൂടെ വീട്ടിൽ നൽകുന്ന ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾ അമ്മമാരുടെ സഹായത്തോടെ വായിച്ചു കുറിപ്പ് തയ്യാറാക്കുന്നു.
  • ഭാഷാക്ലബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് നടത്തി വരുന്ന പ്രവർത്തനങ്ങളും ദിവസവും അസംബ്ലിയിൽ നടത്തുന്ന പത്രവായനയും മലയാളം-ഇംഗ്ലീഷ് ഭാഷാപഠനം സുഗമവും ലളിതവും ആക്കുവാൻ കുട്ടികളെ സഹായിക്കുന്നു.
  • കുട്ടികളെ പൊതുവിജ്ഞാനത്തിന്റെ ഒരു ശേഖരമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ദിവസവും അസംബ്ലിയിൽ പൊതുവിജ്ഞാനക്വിസ് നടത്തുന്നു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം എന്നീ ദിനങ്ങൾ ഉൾപ്പെടെ എല്ലാ മാസത്തിലെയും പ്രത്യേക ദിനാചരണങ്ങൾ വ്യത്യസ്ത പ്രവർത്തനങ്ങളോടെ നടത്തുന്നു.

ഓണാഘോഷം
മാവേലിയും വാമനനും ഓണസദ്യയിൽ

അദ്ധ്യാപകർ

  • ജോസ് മേരി എം ഡി
  • ഗിരിജ വി ജെ
  • ജിൻസി ജോസഫ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക - കുട്ടികളുടെയും രക്ഷിതാക്കളുടെയും സർഗരചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവൃത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ഭാഷാ ക്ലബ്ബ് - മലയാളം,ഇംഗ്ലീഷ് ഭാഷാകേളികൾ, പ്രവർത്തനങ്ങൾ
  • ഹെൽത്ത് ക്ലബ്ബ് - ബോധവത്ക്കരണ ക്ലാസ്സ് നടത്തിയിട്ടുണ്ട്.
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • ഗണിത ക്ലബ്ബ് - ഗണിതകേളികൾ, പസിലുകൾ നൽകുന്നു.
  • വിദ്യാരംഗം കലാസാഹിത്യവേദി - കുട്ടികളുടെ സർഗരചനകളും കലാവിരുന്നും നടത്തുന്നു.
  • പഠന യാത്ര
  • ഗവ.ന്യൂ എൽ.പി.എസ്.ചാത്തങ്കേരി/നേർക്കാഴ്ച ചിത്രരചന

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഭാഷാക്ലബ്
  • ഹരിത ക്ലബ്


സ്കൂൾ ഫോട്ടോ

വഴികാട്ടി