"എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bincy sam (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Bincy sam (സംവാദം | സംഭാവനകൾ)
No edit summary
വരി 50: വരി 50:
മൂല്യാധിഷ്ടിതങ്ങളിൽ ഊന്നൽനല്കി സ്ഥാപിതമായ ഈ മുതുമുത്തശ്ശി നാടിനും രാജ്യത്തിനും ജ്യോതിസ്സായി വിളങ്ങുന്നു.ഈ വിദ്യാലയത്തിൽ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകൾ പേറി ലോകത്തിൽ
മൂല്യാധിഷ്ടിതങ്ങളിൽ ഊന്നൽനല്കി സ്ഥാപിതമായ ഈ മുതുമുത്തശ്ശി നാടിനും രാജ്യത്തിനും ജ്യോതിസ്സായി വിളങ്ങുന്നു.ഈ വിദ്യാലയത്തിൽ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകൾ പേറി ലോകത്തിൽ
നാനാഭാഗങ്ങളിൽ വിവിധ ക൪മ്മമണ്ഡലങ്ങളിൽ  പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങൾ ഉണ്ട് എന്നതിൽ ഈ സെമിനാരി എന്നും പുളകിതയാണ്
നാനാഭാഗങ്ങളിൽ വിവിധ ക൪മ്മമണ്ഡലങ്ങളിൽ  പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങൾ ഉണ്ട് എന്നതിൽ ഈ സെമിനാരി എന്നും പുളകിതയാണ്
       മദ്രാസ് കൃസ്ത്യൻകോളജിൽ നിന്നുംഉന്നത ബിരുദധാരികളായി പുറത്തുവന്ന വരും കൃസ്തീയ സേവനത്തിൽ തൽപരരുമായ ശ്രീ.വി.പി മാമ്മൻ, ശ്രീ കെ .എം ഏബ്രഹാാം എന്നിവരുടെ ആഗ്രഹ പ്രകാരം വികാരി
       മദ്രാസ് കൃസ്ത്യൻകോളജിൽ നിന്നുംഉന്നത ബിരുദധാരികളായി പുറത്തുവന്ന വരും കൃസ്തീയ സേവനത്തിൽ തൽപരരുമായ ശ്രീ.വി.പി മാമ്മൻ, ശ്രീ കെ .എം ഏബ്രഹാാം എന്നിവരുടെ ആഗ്രഹ പ്രകാരം വികാരിജനറാൾ വന്ദ്യ  ശ്രീ കോവൂർ ഐപ്പ് തോമാ കത്തനാരും അന്നത്തെ തീത്തൂസ് പ്രഥമൻ മെത്രാപോലിത്ത തിരുമേനിയും വേണ്ട ഉപദേശങ്ങളും കൈത്താങ്ങല്ലുകളും ചെയ്തതിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന എസ് സി എസ് സ്കൂളിന്റെ ആരംഭം.
തിരുവല്ലയിൽ എംസി റോഡിന് സൈഡിൽ ഉള്ള പഞ്ചായത്ത് പുരയിടം യശശരീരനായ വികാരി ജനറാൾ കോവൂർ ഐപ്പ് സഭയ്ക്കുവേണ്ടി സമ്പാദിച്ചു.ആ പഞ്ചായത്ത് പുരയിടത്തിലാണ് മർത്തോമ സഭയുടെ അഭിമാനമായ എസ് സെമിനാരി ഉദയം ചെയ്തത്. കെട്ടിടം പണി ആരംഭിച്ചുവെങ്കിലും പൂർത്തീകരിക്കുവാൻ കഴിയാത്തതുകൊണ്ട് കോവൂർ ശ്രീ കെ സി ഐപ്പ് വക്കീലിന്റെ മേടയിൽ1982 മെയ് പതിനഞ്ചാം തീയതി അധ്യയനം തുടങ്ങി. 1902 ജൂൺ 29ന് സിഎംഎസ് മിഷനറിയായിരുന്ന venerable ആർച്ച് ഡീക്കൻ ജോൺ കെയ്‌ലി അവർകൾ ഉദ്ഘാടനം ചെയ്തു.
ഇന്നു കാണുന്ന ജൂബിലി കെട്ടിടത്തിന് താഴത്തെ നിലയിൽ ആയിരുന്നു ആദ്യത്തെ സ്കൂൾ. അന്ന് സഭയും സുവിശേഷ സംഘവും സെമിനാരിയും ഒന്നായിരുന്നു
സെമിനാരിയിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ കെ എം എബ്രഹാമും സഹ അധ്യാപകർ സർവ്വശ്രീ പി പി ജോർജ്,ഐ.ജോൺ,സി എ കുര്യൻ, പി കെ കൃഷ്ണ പിള്ള എന്നിവരും ആയിരുന്നു. 288 കുട്ടികളാണ് ആദ്യവർഷം ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിൽ ആദ്യം പ്രവേശനം ലഭിച്ചത് എസി കുര്യൻ എന്ന വിദ്യാർത്ഥി ക്കായിരുന്നു.
ശ്രീമതി മാരായ നിക്കോൾസൺ, മക്  ബിൻ എന്നീ പാശ്ചാത്യ വനിതകൾ സ്കൂൾ സന്ദർശിക്കുകയും ഒരു കെട്ടിടത്തിന് ആവശ്യകത ബോധ്യപ്പെടുകയും ചെയ്തതിനന്റെ  ഫലമാണ് സെമിനാരിയുടെ പ്രധാന കെട്ടിടം. ടി വോക്കർ സായിപ്പും ഇകാര്യത്തിൽ പ്രധാന പിന്തുണ നൽകിയിട്ടുണ്ട്. ഗോധിക് വാസ്തുശിൽപ ശൈലിയെ അനുസ്മരിപ്പിക്കുന്ന ഈ സ്കൂളിന്റെ പ്രധാന കെട്ടിടത്തിന് ചാരുത പകർന്നത് സൂപ്പർവൈസർ ശ്രീ സി ജെ മാണിയുടെ മനോധർമ്മം ആണ്.
  ഇന്നത്തെ എസ് സി സെമിനാരി ആദ്യകാലത്ത് എസ് സി സെമിനാരി ബോയ്സ് ഇംഗ്ലീഷ് ഹൈസ്കൂൾ ആയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലീഷ് ഭാഷ പഠനത്തിന് അമിതപ്രാധാന്യം ആയിരുന്നു. മറ്റു ജില്ലകളിൽ നിന്നു തന്നെ കാൽനടയായി വിദ്യാർത്ഥികൾ ഈ സ്കൂളിൽ എത്തി പഠിച്ചിരുന്നു. ഇങ്ങനെ ഉള്ള സാഹചര്യത്തിലാണ് ഒരു ബോർഡിംഗ് ഹോം തുടങ്ങിയത്.ആദ്യത്തെ ബോർഡിങ് മാസ്റ്റർ ശ്രീ കെ എം എബ്രഹാം ആയിരുന്നു.സ്കൂൾ തുടങ്ങി കാലം കുറെ കഴിഞ്ഞാണ് പെൺകുട്ടികൾക്ക്  സ്കൂളിൽ പ്രവേശനം നൽകിയത്.
1932ൽ  രജത ജൂബിലിയും, 1980 ൽ പ്ലാറ്റിനം ജൂബിലിയും, 1992ൽ നവതിയും,2002ൽ  ശതാബ്ദിയും ആഘോഷിച്ചു.
1998 ൽ എസ് സെമിനാരി ഒരു ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു.
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു,മൊറാർജി ദേശായി, ഇന്ദിര പ്രിയദർശനി,  വി വി ഗിരി,ഡോക്ടർ സ്റ്റാൻലി ജോൺസ് തുടങ്ങി അനേകം പ്രഗൽഭ വ്യക്തികളുടെ പാദസ്പർശമേറ്റ ഈ വിദ്യാലയം പുണ്യം നേടിയിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==