"ജി.യു.പി.എസ്. ആനക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 75: വരി 75:
== ക്ലബ് പ്രവര്‍ത്തനങ്ങള്‍ ==
== ക്ലബ് പ്രവര്‍ത്തനങ്ങള്‍ ==


സാമൂഹ്യ പാഠ ബോധനോദ്ദേശ്യത്തിന്റെ ഭാഗമായ ജനാധിപത്യ തെരഞ്ഞെടുപ്പ്, നമ്മുടെ ഭരണക്രമം എന്നിവ നേടിയെടുക്കാന്‍ ഡിസംബറില്‍ കോഴിക്കോട്-മംഗലപുരം വിമാനയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് തുടര്‍ന്ന് യാത്രാ വിവരണ മത്സരം നടത്തി എല്ലാവര്‍ക്കും പഠനയാത്ര പ്രാപ്യമാക്കുന്നതിന് രണ്ട് ദിവസത്തെ കണ്ണൂര്‍-കാസര്‍കോട് യാത്ര 2 ട്രിപ്പുകളിലായി നടത്തി LP കുട്ടികള്‍ക്കായി കോഴിക്കോട് യാത്രയും സംഘടിപ്പിച്ചു പഠനാനുഭവങ്ങള്‍ നല്‍കുന്ന വ്യത്യസ്ത ലഘു ഫീല്‍ഡ് ട്രിപ്പുകളും നടന്നു വരുന്നു. ഒരോ വിദ്യാഭ്യാസ വര്‍ഷത്തിലെയും പ്രഥമ PTA ജനറല്‍ ബോഡിയോഗത്തില്‍ അവതരിപ്പിച്ച് യാത്രക്ക് അംഗീകാരം നേടുന്നു.
സാമൂഹ്യ പാഠ ബോധനോദ്ദേശ്യത്തിന്റെ ഭാഗമായ ജനാധിപത്യ തെരഞ്ഞെടുപ്പ്, തുടര്‍ന്ന് യാത്രാ വിവരണ മത്സരം നടത്തി എല്ലാവര്‍ക്കും പഠനയാത്ര പ്രാപ്യമാക്കുന്നതിന് രണ്ട് ദിവസത്തെ കണ്ണൂര്‍-കാസര്‍കോട് യാത്ര 2 ട്രിപ്പുകളിലായി നടത്തി LP കുട്ടികള്‍ക്കായി കോഴിക്കോട് യാത്രയും സംഘടിപ്പിച്ചു പഠനാനുഭവങ്ങള്‍ നല്‍കുന്ന വ്യത്യസ്ത ലഘു ഫീല്‍ഡ് ട്രിപ്പുകളും നടന്നു വരുന്നു. ഒരോ വിദ്യാഭ്യാസ വര്‍ഷത്തിലെയും പ്രഥമ PTA ജനറല്‍ ബോഡിയോഗത്തില്‍ അവതരിപ്പിച്ച് യാത്രക്ക് അംഗീകാരം നേടുന്നു.


== സാമൂഹ്യ പങ്കാളിത്തം ==
== സാമൂഹ്യ പങ്കാളിത്തം ==

09:58, 24 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.യു.പി.എസ്. ആനക്കയം
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം -0-1974
സ്കൂള്‍ കോഡ്
സ്ഥലം ആനക്കയം ‌
സ്കൂള്‍ വിലാസം ആനക്കയം പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676509
സ്കൂള്‍ ഫോണ്‍ 0483 2848490
സ്കൂള്‍ ഇമെയില്‍ gupsanakkayam5@gmail.com
സ്കൂള്‍ വെബ് സൈറ്റ് സാഫല്യം
ഉപ ജില്ല മഞ്ചേരി
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍

മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം
പെണ്‍ കുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം
പ്രധാന അദ്ധ്യാപകന്‍ കെ.എം.എ.റഷീദ്
പി.ടി.ഏ. പ്രസിഡണ്ട് സി.കെ.എ.ലത്തീഫ്
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
24/ 11/ 2010 ന് Gupsanakkayam
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.


സൈറ്റ് നിര്‍മാണദശയില്‍

മലപ്പുറം ജില്ലയിലെ ഏറനാറ്റട് താലൂക്കിലെ ആനക്കയം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ കാല്‍ നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു

ആമുഖം

ആനക്കയം ഗ്രാമത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇവിടത്തെ ജനത വിദ്യാഭ്യാസപരമായി വളരെ പിറകിലായിരുന്നുവെന്ന് മനസ്സിലാക്കാം. ഇതിന്റെ പ്രധാനകാരണം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അപര്യപ്തത തന്നെയായിരുന്നു.

അപ്പര്‍പ്രൈമറിവിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് അഞ്ചു കിലോമീറ്ററിലധികം പോകേണ്ടിയിരുന്ന ഒരു കാലഘട്ടത്തില്‍ പലപ്പോഴും കുട്ടികള്‍ അഞ്ചാം ക്ലാസോടുകൂടി പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. പെണ്‍കുട്ടികളാണെങ്കില്‍ പ്രത്യേകിച്ചും. ഈ അവസ്ഥക്കൊരു മാറ്റമുണ്ടാകുന്നതിനും അഞ്ചാം തരം പാസാകുന്ന എല്ലാ കുട്ടികള്‍ക്കും ഏഴാം ക്ലാസ് പഠനസൗകര്യമെങ്കിലും ഉറപ്പാക്കുന്നതിനുമായി നടത്തിയ പരിശ്രമങ്ങള്‍ക്ക് ചരിത്രാപരമായ പ്രാധാന്യമുണ്ട്.

ഇപ്പോഴെത്തെ നാലാം വാര്‍ഡ് കേന്ദ്രീകരിച്ച് ഒരു യു.പി.സ്‌കൂള്‍ തുടങ്ങുക എന്ന ഉദ്ദേശ്യത്തോടെ ആനക്കയത്തെ കക്ഷിരാഷ്ട്രീയഭേദമെന്യെ പൗരപ്രമുഖരെല്ലാം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് ആനക്കയം ഗവ: യു.പി.സ്‌കൂള്‍ അനുവദിച്ചത്. ബഹു: കെ.വി.എം. ചേക്കുട്ടിഹാജി, കെ.വി.എം. ഹംസസാഹിബ്, കെ.വി.എം. ഖാലിദ്, കെ.പി. സൈനുദ്ദീന്‍ അധികാരി, കെ.വി.എം. കുഞ്ഞാപ്പുസാഹിബ്, കെ.പി.അഹമ്മദ്കുട്ടി, പി.പി. മുഹമ്മദ്, കെ.വി. ഇപ്പു, സി.കെ. അബ്ദുറഹീംമാസ്റ്റര്‍, കെ. കുഞ്ഞിവീരാന്‍മാസ്റ്റര്‍ തുടങ്ങിയ പ്രദേശത്തെ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തകരും ആനക്കയം ജി.എം.എല്‍.പി. സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. ബാലകൃഷ്ണന്‍ മാസ്റ്ററും ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിന് വേണ്ടി പരിശ്രമിച്ചവരില്‍ ചിലരാണ്.

1974-ല്‍ ഈ വിദ്യാലയത്തില്‍ അഞ്ചാം തരത്തോടെ ക്ലാസ് തുടങ്ങിയപ്പോള്‍ 42 കുട്ടികളാണുണ്ടായിരുന്നത്. സ്വന്തമായി കെട്ടിടമില്ലാതിരുന്നതിനാല്‍ മദ്രസാകെട്ടിടത്തിലായിരുന്നു ക്ലാസ് തുടങ്ങിയിരുന്നത്. ഈ സൗകര്യം ചെയ്തുതന്ന അന്നത്തെ മദ്രസാകമ്മിറ്റിപ്രവര്‍ത്തകരെ പ്രത്യേ കം സ്മരിക്കുന്നു. കെ.കുഞ്ഞിവീരാന്‍മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ആദ്യക്ലാസിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഇന്ന് സ്‌കൂള്‍ സ്ഥിതിചെയ്യുന്ന രണ്ട് ഏക്കര്‍ പതിനഞ്ച് സെന്റ് സ്ഥലത്ത് പി.ടി.എ. കമ്മിറ്റി മൂന്ന് മുറികളുള്ള കെട്ടിടം നിര്‍മ്മിച്ച ശേഷമാണ് ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് സ്‌കൂള്‍ മാറിയത്.

പുല്ലഞ്ചേരി എ.എം.എല്‍.പി.എസ്., ആനക്കയം ജി.എം.എല്‍.പി.എസ്. (പുള്ളിയിലങ്ങാടി), വെങ്ങാലൂര്‍ എ.എം.എല്‍.പി.എസ്. (പാണായി), എ.എം.എല്‍.പി.എസ്.മുട്ടിപ്പാലം, എ.എം.എല്‍.പി.എസ്. പെരിമ്പലം, എ.എം.എല്‍.പി.എസ്. പൊട്ടിക്കുഴി, എ.എം.എല്‍.പി.എസ്. ചേപ്പൂര്‍ എന്നീ വിദ്യാലയങ്ങളില്‍ നിന്നും നാലാം തരം പാസാകുന്ന കുട്ടികളായിരുന്നു അഞ്ചാം ക്ലാസ് പഠനസൗകര്യത്തിനായി ഇവിടെ ചേര്‍ന്നിരുന്നത്.

ഭൗതിക സൗകര്യങ്ങള്‍

1986-ല്‍ കേരളസര്‍ക്കാര്‍ ഇരുനിലകെട്ടിടവും 1990-ല്‍ ഡി.പി.ഇ.പി. രണ്ടു ക്ലാസ്മുറികളോടുകൂടിയ കെട്ടിടവും 1997-ല്‍ ജില്ലാപഞ്ചായത്ത് നാലു ക്ലാസുമുറികള്‍ക്കാവശ്യമായ കെട്ടിടവും 2003-ല്‍ ബ്ലോക്ക് പഞ്ചായത്ത് സ്‌കൂള്‍ സ്റ്റേജും നിര്‍മ്മിച്ചു.

ആനക്കയത്തെ ആദ്യവിദ്യാലയമായ എ.എം.എല്‍.പി.എസ്. ആനക്കയം നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമാണെന്ന് സ്‌കൂളിന്റെ മാനേജര്‍ 1985-ല്‍ ഗവണ്‍മെന്റിനെ അറിയിച്ചതിനാല്‍ ഈ സ്‌കൂളിനെ ആനക്കയം ഗവ: യു.പി. സ്‌കൂളിനോട് ചേര്‍ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 1987-ല്‍ സ്‌കൂള്‍ നിലനിന്നിരുന്നസ്ഥലം മാനേജര്‍ക്കുതന്നെ വിട്ടുകൊടുത്ത് കുട്ടികളെയും അധ്യാപകരെയും ഈ സ്‌കൂളിലേക്ക് മാറ്റുകയും ഓഫീസ് രേഖകളെല്ലാം കൈമാറുകയും ചെയ്തു. അതോടെ ഒന്നുമുതല്‍ ഏഴുവരെയുള്ള പൂര്‍ണപ്രൈമറിവിദ്യാലയമായി ഈ സ്‌കൂള്‍ മാറി. ഈയടുത്ത കാലത്ത് 2007 ലാണ് സ്‌കൂള്‍ ജനറല്‍ കലണ്ടറിലേക്ക് മാറിയത്.

1974 മുതല്‍ ഈ കാലം വരെ ഒമ്പതോളം പ്രധാനധ്യാപകരുടെയും അതാത് കാലത്തെ പി.ടി.എ. കമ്മറ്റികളുടെയും സഹായസഹകരണത്തോടെ സ്‌കൂളില്‍ ധാരാളം പഠനസൗകര്യമൊരുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അധികാരവികേന്ദ്രീകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രൈമറിവിദ്യാലയങ്ങളുടെ മേല്‍നോ ട്ടം വിട്ടുകൊടുത്തപ്പോള്‍ പ്രസ്തുതസ്ഥാപനങ്ങളില്‍ നിന്നും പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സ്‌കൂള്‍ പി.ടി.എ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ജില്ലാപഞ്ചായത്തിന്റെ കെട്ടിടം, ബ്ലോക്ക്പഞ്ചായത്തിന്റെ സ്റ്റേജ്, ഗ്രാമപഞ്ചായത്തിന്റെ കഞ്ഞിപ്പുര എന്നിവ അതിലുള്‍പ്പെടുന്നു. കമ്പ്യൂട്ടര്‍ ലാബിലേക്ക് കമ്പ്യൂട്ടറുകള്‍ നല്‍കിയ എം.എല്‍.എമാര്‍, ആവശ്യമായ ഫര്‍ണിച്ചര്‍ നല്‍കിയ ആനക്കയം സര്‍വ്വീസ് സഹകരണബാങ്ക്, ആനക്കയം യൂണിറ്റ് വ്യാപാരി-വ്യവസായിഏ കോപനസമിതി, സ്‌കൂളില്‍ വൃക്ഷ ത്തൈകള്‍ വച്ചുപിടിപ്പിച്ചുതന്ന മഞ്ചേരി ടൗണ്‍ ലയണ്‍സ്‌ക്ലബ്ബ്, സ്‌കൂളിന് നെയിം ബോര്‍ഡ് സ്ഥാപിച്ചുതന്ന മഞ്ചേരി കൊരമ്പയില്‍ ക്ലോത്ത്മാര്‍ട്ട് തുടങ്ങിയവരുടെ സേവനവും എടുത്തു പറയേണ്ടതാണ്.

17 സ്ഥിരം ജീവനക്കാരും മൂന്നു താല്‍ക്കാലിക ജിവനക്കാരും ജോലിചെയ്യുന്ന ഈ സ്ഥാപനത്തില്‍ ഇനിയും ഭൗതികസാഹചര്യവികസനം കൂടിയേതീരു. ശിശുകേന്ദ്രീകൃത വിദ്യാലയമായിമാറുന്നതിനും കുട്ടികള്‍ക്കാവശ്യമായ പഠനാന്തരീക്ഷമൊരുക്കുന്നതിനും ഇവ അത്യാവശ്യമാണ്. പ്രധാനകെട്ടിടത്തിലെ റിപ്പയര്‍വര്‍ക്ക് നടത്തുക, സ്‌കൂളിലെജലദൗര്‍ലഭ്യം പരിഹരിക്കുക, കമ്പ്യൂട്ടര്‍ലാബ് വിപുലീകരിക്കുക, ഗ്രൗണ്ടി ല്‍ പുല്ലുവെച്ചുപിടിപ്പിക്കുക, ജില്ലാപഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടത്തിനും ഗ്രൗണ്ടിനും ഇടയിലെ സ്ഥലം കരിങ്കല്‍കെട്ടുകൊണ്ട് രണ്ടു ഭാഗമാക്കി മുകള്‍ ഭാഗം കൃഷിയിടവും താഴെ ഭാഗം ചെറിയകുട്ടികളുടെ കളിസ്ഥലവുമാക്കുക, ചുറ്റുമതില്‍നിര്‍മ്മാണം തുടങ്ങിയവയൊക്കെ അടിയന്തിരമായി ചെയ്തുതീര്‍ക്കേണ്ട ജോലികളാണ്.

മലപ്പുറം ജില്ലയില്‍ ആനക്കയം പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുവിദ്യാലയമാണ് ആനക്കയം ഗവ.യു.പി സ്കൂള്‍ ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം ഗവണ്‍മെന്‍റ് ഏജന്‍സികളുടെയും തദ്ദേശീയരുടെ സ്പോണ്‍സര്‍ഷിപ്പോടെയും മാതൃകാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവ സമാഹരണം നടത്തുന്നു 1900 ഒക്ടോബര്‍ 01ന് പ്രൈമറി സ്കൂളായി തുടങ്ങി ഇപ്പോള്‍ യുപി വിഭാഗത്തില്‍ 11ഉം Lpയില്‍ 8ഉം ഡിവിഷനുകളുണ്ട് മുസ്ലിം,പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പഠിക്കുന്ന സ്ഥാപനം 00ലധികം മുസ്ലിം കുട്ടികളും00 പട്ടികജാതി കോളനികളില്‍ നിന്നായി 00 കുട്ടികളും 0 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥിയും ഉള്‍പ്പെടെ 000 കുട്ടികള്‍ പഠിക്കുന്നു. UP യില്‍ ഓരോ English medium class കള്‍ സുരക്ഷിതമായ ചുറ്റുമതിലോടെയുള്ള 2 ഏക്കറോളം വിശാലമായ കാമ്പസ് വിപുലമായ ജലവിതരണ സംവിധാനം.

അക്കാദമിക നിലവാരം

2009-10 വര്‍ഷം 1 LSS, 1 USS, ....... { സ്കോളര്‍ഷിപ്പുകള്‍ }..... , ..., പഞ്ചായത്ത് പരിധിയില്‍ നിന്നുമുള്ള {| വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. |}

ക്ലബ് പ്രവര്‍ത്തനങ്ങള്‍

സാമൂഹ്യ പാഠ ബോധനോദ്ദേശ്യത്തിന്റെ ഭാഗമായ ജനാധിപത്യ തെരഞ്ഞെടുപ്പ്, തുടര്‍ന്ന് യാത്രാ വിവരണ മത്സരം നടത്തി എല്ലാവര്‍ക്കും പഠനയാത്ര പ്രാപ്യമാക്കുന്നതിന് രണ്ട് ദിവസത്തെ കണ്ണൂര്‍-കാസര്‍കോട് യാത്ര 2 ട്രിപ്പുകളിലായി നടത്തി LP കുട്ടികള്‍ക്കായി കോഴിക്കോട് യാത്രയും സംഘടിപ്പിച്ചു പഠനാനുഭവങ്ങള്‍ നല്‍കുന്ന വ്യത്യസ്ത ലഘു ഫീല്‍ഡ് ട്രിപ്പുകളും നടന്നു വരുന്നു. ഒരോ വിദ്യാഭ്യാസ വര്‍ഷത്തിലെയും പ്രഥമ PTA ജനറല്‍ ബോഡിയോഗത്തില്‍ അവതരിപ്പിച്ച് യാത്രക്ക് അംഗീകാരം നേടുന്നു.

സാമൂഹ്യ പങ്കാളിത്തം

0000 രൂപ പ്രാദേശികമായി സമാഹരിച്ച് മികച്ച സൗണ്ട് സംവിധാനം രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പും ജില്ലാ ആശുപത്രിയിലേക്ക് വീല്‍ചെയര്‍ കൈമാറലും(2010 August 5) വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യബോധവും പരസ്പരസഹകരണ മനസ്ഥിതിയും വളര്‍ത്തുന്നതിന് നടത്തിയ പരിപാടിയായിരുന്നു ഇത് മലപ്പുറം ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് 4000 രൂപയുടെ വീല്‍ചെയര്‍ കുട്ടികളുടെ സഹായത്തോടെ നല്‍കി. 2010 ഓഗസ്ത് 5 ന് മുഴുവന്‍ കുട്ടികളുടെയും രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും നടത്തി. O+ve – 308 AB+ve – 54 O-ve - 14 B+ve – 241 A-ve - 13 AB-ve - 2 A+ve – 160 B-ve - 15 Total - 807

വിദ്യാര്‍ത്ഥികളുടെ സമഗ്ര ആരോഗ്യ പരിശോധനയും രക്ഷിതാക്കളുടെ നേത്രരോഗനിര്‍ണയവും നടത്തി. IEDC പരിശോധനയില്‍ കണ്ടെത്താത്ത 10 കുട്ടികളുടെ (825 ല്‍)നേത്രതകരാര്‍ കണ്ടെത്തി. 150 രക്ഷിതാക്കളില്‍ 25 പേര്‍ക്ക് കണ്ണടയും 6 പേര്‍ക്ക് ഓപറേഷനും നിര്‍ദേശിച്ചു. സ്ഥാപനവും സമൂഹവുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന്ന് ക്യാമ്പ് സഹായിച്ചു. മഞ്ചേരി EYE hospital ന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.

വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍,PTA,MTA അംഗങ്ങള്‍, പഞ്ചായത്ത് ബോര്‍ഡ് അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് 25000 രൂപ സമാഹരിച്ച് കോഴിബിരിയാണി നല്‍കി. പരസ്പരസ്നേഹം,ഐക്യം എന്നിവ കുട്ടികളില്‍ വളര്‍ത്താന്‍ സുഹൃദ്സംഗമം സഹായിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍ വിലയിരുത്തി. അനുബന്ധമായി വ്യത്യസ്ത പാഠ്യേതര മത്സരങ്ങള്‍,മൈലാഞ്ചിയിടല്‍ എന്നിവ നടത്തി.


കമ്പ്യൂട്ടര്‍ ലാബ്

Computer Lab

2004-05 അധ്യായനവര്‍ഷത്തിലാണ് നമ്മുടെ സ്‌കൂളില്‍ ആദ്യമായി കമ്പ്യൂട്ടര്‍ എത്തുന്നത്. ആ വര്‍ഷം തന്നെ യു.പി. ക്ലാസിലെ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പഠനം ആരംഭിച്ചു. ഒരു അധ്യാപികയെ പി.ടി.എ. നിയമിച്ചു. ഓരോ ക്ലാസിനും ആഴ്ചയില്‍ രണ്ട് വീതം പിരിയേഡുകള്‍ ഐ.ടി.ക്കായി മാറ്റിവച്ചു. കമ്പ്യൂട്ടര്‍പഠനം ആരംഭിക്കുന്നത് ഒരു തിയറി ക്ലാസിലൂടെയാണ്. ഐ.ടി. പഠനം തുടങ്ങിയ സമയത്ത് ഒരു പ്രത്യേക സിലബസോ, കേവലം നിര്‍ദ്ദേശങ്ങള്‍ പോലുമോ ഇത് സംബന്ധിച്ചുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ എസ്.ആര്‍.ജി. തലത്തില്‍ തയ്യാറാക്കിയ ഒരു പാഠ്യക്രമമാണ് സ്‌കൂളില്‍ അനുവര്‍ത്തിച്ചു പോന്നിരുന്നത്. കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങള്‍ പരിചയപ്പെടുത്തുക എന്ന പ്രാഥമികക്ലാസ് ഇന്നത്തെ കാലത്ത് അപ്രസക്തമാണെങ്കിലും അന്ന് അത്യാവശ്യമായിരുന്നു. തുടര്‍ന്ന് കമ്പ്യൂട്ടര്‍ സംജ്ഞകള്‍ പരിചയപ്പെടുത്തുന്നു. കഴ്‌സര്‍, ഡെസ്‌ക്‌ടോപ്, ഫോള്‍ഡര്‍ മുതലായവ.

തുടര്‍ന്നാണ് കുട്ടികളെ കമ്പ്യൂട്ടര്‍ ലാബിലേക്ക് കൊണ്ടുപോകുന്നത്. സ്ഥലസൗകര്യത്തിന്റെ അഭാവം കാരണം, തുടക്കത്തില്‍ കുട്ടികളെ രണ്ടു ബാച്ചുകളായാണ് ലാബില്‍ കൊണ്ടുപോയിരുന്നത്. എന്നാല്‍ ഇന്ന് എല്ലാ കുട്ടികളെയും ഉള്‍കൊള്ളാവുന്ന ഒരു വിപുലീകൃത സ്മാ ര്‍ട്ട് ക്ലാസ്‌റൂം സ്‌കൂളില്‍ സജ്ജീകരി ച്ചിരിക്കുന്നു. മൗസ് പ്രാക്ടീസ് ലഭിക്കുന്നതിനായി ഓരോ കുട്ടിക്കും വി വിധ ഗെയിമുകള്‍ കളിക്കാനവസരം നല്‍കുന്നു. വെറും വിനോദം എന്നതിലുപരി പഠനസംബന്ധിയായ ഗെയിമുകളാണ് ഉപയോഗപെടുത്തുന്നത്. കണക്ക്പഠനം, ശാസ്ത്രപഠനം എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകുന്നു.

കഴിഞ്ഞവര്‍ഷം വരെ എല്ലാ കുട്ടികളെയും കമ്പ്യൂട്ടര്‍ സാക്ഷരരാക്കുക എന്ന ദൗത്യമാണ് മുഖ്യമായും ചെയ്തു വന്നിരുന്നത്. കൂടാതെ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനും ഐ.ടി. ലാബ് ഉപയോഗപ്പെടുത്തിയിരുന്നു. 8-ാം ക്ലാസിലെ ഐ.ടി. പഠനത്തിന് സഹായകമാകുന്ന രീതിയിലുള്ള ഒരു പരിശീലനമാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വന്നിരുന്നത്. 2009-10 വര്‍ഷമായപ്പോഴേക്കും ഐ.ടി. വിദ്യാഭ്യാസത്തിന് ഒരു പുതിയ മാനം കൈവന്നിരിക്കുന്നു. 5,6,7 ക്ലാസുകളില്‍ ഐ.ടി. ടെക്സ്റ്റ് ബുക്ക് ഉണ്ട്. അതിനനുസരിച്ച് ഐ.ടി. ക്ലാസുകള്‍ നവീകരിക്കപ്പെട്ടു. ആഴ്ചയിലുള്ള രണ്ട് പിരിയേഡുകള്‍ക്കു പുറമെ സാധ്യമായ മറ്റു പിരിയേഡുകളും കമ്പ്യൂട്ടര്‍ പഠനത്തിനായി മാറ്റിവെക്കുന്നു. കമ്പ്യൂട്ടറുടെ എണ്ണം കുട്ടികള്‍ക്കനുസരിച്ച് കുറവാണെങ്കിലും, എല്ലാ കുട്ടികള്‍ക്കും പ്രാക്ടിക്കലിന് അവസരം നല്‍കുന്നുണ്ട്.

ഐ.ടി. പിരിയഡുകളില്‍ മാത്രമല്ല മറ്റു പല സമയങ്ങളിലും ഐ.ടി. ലാബ് സജീവമാണ്. വിവിധ വിഷയങ്ങള്‍ പഠിപ്പിപ്പിക്കുന്നതിന് എല്ലാ അധ്യാപകരും ഐ.ടി. ഉപയോഗപ്പെടുത്തുന്നു. വെക്കേഷന്‍ കാലത്ത് ലഭിച്ച ഐ.ടി. പരിശീലനം എല്ലാ അധ്യാപകരെയും ഐ.ടി. അധിഷ്ഠിത അധ്യാപനത്തിന് പ്രാപ്തരാക്കിയിട്ടുണ്ട്. സാമൂഹ്യശാസ്ത്രക്ലാസുകളില്‍ ഇന്റര്‍നെറ്റിന്റെ സഹായ

സയന്‍സ് ലാബ്

Science Lab

ശാസ്ത്രത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സയന്‍സ് ലാബ് ഓരോ സ്‌കൂളിലും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതുമനസ്സിലാക്കി കൊണ്ടുതന്നെ സ്‌കൂളില്‍ സയന്‍സ് ലാബ് ഫലപ്രദമായ രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉപകരണങ്ങള്‍ മൂന്ന് അലമാരകളിലായി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഉപകരണങ്ങളുടെ പേരുകളും സ്ഥാനവും ലാ ബില്‍ പ്രത്യേകം എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആസിഡുകള്‍, ആല്‍ക്കലികള്‍, ലെന്‍ സുകള്‍, ടെസ്റ്റ്ട്യൂ ബുകള്‍, ഗ്ലാസ്ഉപകരണങ്ങള്‍, മറ്റുരാസവസ് തുക്കള്‍ മുതലായവ പെട്ടെന്ന് തന്നെ തെരഞ്ഞെടുക്കാന്‍ കുട്ടികളെ ഇത് വളരെ അ ധികം സഹായിക്കുന്നു. കുട്ടികളെ ലാബിലേക്ക് കൊണ്ടുവന്നാണ് വിവിധപരീക്ഷണങ്ങള്‍ ചെയ്യിക്കുന്നത്. പരീക്ഷണക്കുറിപ്പു കള്‍ തയ്യാറാക്കുകയും അത് വിശദമായ ചര്‍ ച്ചകള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നു.

ലൈബ്രറി

Library & Reading Room

പുതിയ പഠനരീതിയനുസരിച്ച് കുട്ടികള്‍ ധാരാളം കാര്യങ്ങള്‍ സ്വയം കണ്ടെത്തേണ്ടതുണ്ട്. ഇതിനവര്‍ക്ക് സഹായകമാകുന്നത് ലൈബ്രറിയാണ്. അലമാരയില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ച പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിച്ചാല്‍ മാത്രമേ നിലവിലുള്ള ലൈബ്രറി കുട്ടികള്‍ക്ക് പ്രയോജനപ്പെടൂ.

നമ്മുടെ സ്‌കൂള്‍ലൈബ്രറി ശാ സ്ത്രീയമായ ഒരു അടുക്കും ചിട്ടയും ഉള്ളതാണ്. ഏകദേശം മൂവായിരത്തോളം പുസ്തകങ്ങള്‍ ഇവിടെയുണ്ട്. ഇവയെല്ലാം അതാത് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ തരം തിരിച്ച് പ്രത്യേകകോഡുകള്‍ നല്‍കിയിരിക്കുന്നു. ഓരോ കോഡിലും പ്രത്യേകക്രമനമ്പര്‍ നല്‍കുക വഴി ആവശ്യമുള്ള പുസ്തകം പെട്ടെന്ന് കണ്ടെത്തുക എന്നത് ആയാസരഹിതതമായിത്തീര്‍ന്നു.

2005-06 വര്‍ഷത്തില്‍ നടന്ന ലൈബ്രറി ശാക്തീകരണപ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് ഇന്ന് നാം കാണുന്ന ലൈബ്രറി. ഇതിന്റെ ഭാഗമായി ധാരാളം പദ്ധതികള്‍ ആ സൂത്രണം ചെയ്ത് നടപ്പിലാക്കി. വാ യനാവിളംബരജാഥ, സമീപവീടുകളില്‍ നിന്നും പുസ്തകം ശേഖരിക്കല്‍ എന്നിവയെല്ലാം നാട്ടുകാരിലും വായനയുടെ പ്രാധാന്യം എത്തിക്കുന്നതിന് സഹായിച്ചു. ന്നതിന് സഹായകമായി.

ഓരോ ക്ലാസിലേക്കും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായത്ര പുസ്തകങ്ങള്‍ വര്‍ഷാരംഭത്തില്‍ തന്നെ ക്ലാസധ്യാപകനെ ഏല്‍പ്പിക്കുന്നു. ക്ലാസധ്യാപകന്‍ ആഴ്ചയില്‍ ഒരു പിരിയേഡ് പുസ്തകവിതരണത്തിനായി നീക്കി വെച്ചിട്ടുണ്ട്. ഇതിനു പുറമേ ഓരോ കുട്ടിയും അവര്‍ക്കാവശ്യമായ മറ്റു പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്നും നേരിട്ട് കൈപ്പറ്റുന്നു. പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള പുസ്തകങ്ങളുടെ കോഡ് തിരിച്ചുള്ള ലിസ്റ്റ് അവരെ സഹായിക്കുന്നു. സെമിനാര്‍, പ്രൊജക്ട്, അസൈന്‍മെന്റ് തുടങ്ങിയവയ്ക്കാവശ്യമായ പുസ്തകങ്ങള്‍ കുട്ടികള്‍ കണ്ടെത്തി ലിസ്റ്റ് ലൈബ്രേറിയനെ ഏല്‍പ്പിക്കുകയും അതു അവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.

സജീവമായ ഒരു വായനാക്ലബ്ബ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദനാക്കുറിപ്പ് തയ്യാറാക്കല്‍, രംഗങ്ങള്‍ ദൃശ്യാവിഷ്‌കരിക്കല്‍ തുടങ്ങി ധാരാളം പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ ചെയ്തു വരുന്നു. ഓരോ ആഴ്ചയും മികച്ച ആസ്വാദനാക്കുറിപ്പ് കണ്ടെത്തി അസംബ്ലിയില്‍ വായിക്കുന്നു.

2009-10 വര്‍ഷം വായനാവാരാചരണത്തോടനുബന്ധിച്ച് സജ്ജീകരിച്ച സ്വതന്ത്രലൈബ്രറി എല്ലാ കുട്ടികളെയും വായനയുടെ ലോകത്തേക്ക് ആകര്‍ഷിക്കാനുതകുന്നതാണ്. പ്രത്യേകം സജ്ജീകരിച്ച വായനാമുറി കുട്ടികള്‍ക്ക് സൗകര്യപൂര്‍വ്വം വായിക്കാനുള്ള അവസരം നല്‍കുന്നു. നിറവ്-09എന്ന പേരില്‍ നടത്തിയ ഈ പരിപാടിയില്‍ എല്ലാ കുട്ടികളും അധ്യാപകരും ഓരോ പുസ്തകം വീതം കൊണ്ടുവരികയും അത് തുറന്നഅലമാരയില്‍ സജ്ജീകരിക്കുകയും ചെയ്തു. ഓഴിവുസമയങ്ങളില്‍ കുട്ടികള്‍ ഈ ലൈബ്രറി ഉപയോഗപ്പെടുത്തുന്നു...

കലാകായിക പ്രവര്‍ത്തനങ്ങള്‍

ഓഫീസ് നിര്‍വ്വഹണം

ഔഷധത്തോട്ടം

പൂന്തോട്ട നിര്‍മ്മാണം

സ്കൂള്‍ സൗന്ദര്യ വത്കരണം

കഥ പറയും ചുമരൂകള്‍

വിശാലമായ കളിസ്ഥലം

പഠന യാത്രകള്

പഠനയാത്രകള്‍ പഠനാനുഭവമായി മാറ്റുന്നതിനു ആകര്‍ഷകമായ പഠനയാത്രകള്‍ നടത്തി വരുന്നു.... 2009 ഡിസംബറില്‍ 10 ദിവസത്തെ ഡല്‍ഹി യാത്ര നടത്തി. ചരിത്ര സ്മാരകങ്ങളെ കുറിച്ച് അജ്ഞത ദൂരീകരിക്കുന്നതിനാണ് ഈ യാത്ര സംഘടിപ്പിച്ചത് 25 വിദ്യാര്‍ത്ഥികള്‍ 2 ദിവസം ട്രെയിന്‍ യാത്ര ചെയ്താണ് ന്യൂഡല്‍ഹിയിലെത്തിയത്. ആഗ്രയിലെ താജമഹല്‍,ഇന്ത്യാഗേറ്റ്,പാര്‍ലമെന്റ്,രാഷ്ട്രപതിഭവന്‍,ജന്ദര്‍ മന്ദിര്‍,ലോട്ടസ് ടെംപിള്‍,മെട്രോ ട്രയിന്‍ യാത്ര,ചെങ്കോട്ട,ജുമാമസ്ജിദ് തുടങ്ങിയവ കുട്ടികള്‍ക്ക് ഹൃദ്യമായ അനുഭവമായി


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1982-1983 ടി. മൊയ്തു
1985 സി. ഭാസ്‌കരന്‍
1990-1995 കെ.വി. ഗംഗാധരന്‍
1995-2000 കെ.വി. സക്കറിയ
2000-2002 എ. സൈതലവി
2002-2005 കെ.ടി. അബൂബക്കര്‍
2005-2008 പി.ആര്‍. സുകുമാരന്‍ നായര്‍
2008-2010 കെ.ജെ. ബാബുറാം

വഴികാട്ടി

<googlemap version="0.9" lat="11.087891" lon="76.123431" zoom="17" width="600" height="350" selector="no" controls="large"> 11.087891,76.123431, Anakkayam GUPS

</googlemap>


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • മലപ്പുറംടൗണിനും മഞ്ചേരിക്കുമിടയില്‍, മഞ്ചേരി നഗരത്തില്‍നിനും 4 കി.മി. അകലത്തില്‍ സ്ഥിതിചെയ്യുന്നു.
  • ആനക്കയം ജംഗ്ഷനില്‍നിന്നും 200 മീറ്റര്‍ അകലെ.
  • മലപ്പുറം ടൗണില്‍നിന്ന് 8 കി.മീ. ഉം പെരിന്തല്‍മണ്ണയില്‍നിന്ന് 22 കി.മീ. അകലം.
"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ആനക്കയം&oldid=104506" എന്ന താളിൽനിന്ന് ശേഖരിച്ചത്