"കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സെന്റ് ജോസഫ് യു പി എസ് എന്ന താൾ കായൽപ്പുറം സെന്റ് ജോസഫ് യു പി എസ് എന്ന താളിനു മുകളിലേയ്ക്ക്,...)
No edit summary
വരി 51: വരി 51:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''ഉണ്ട്
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''ഉണ്ട്
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.ഉണ്ട്
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.ഉണ്ട്
*  [[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

16:10, 30 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം


കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്
വിലാസം
ആലപ്പുഴ

ആലപ്പുഴപി.ഒ,
ആലപ്പുഴ
,
688504
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04772705965
ഇമെയിൽkayalpuramsjups@gmail.com
കോഡുകൾ
സ്കൂൾ കോഡ്46225 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്ററർ ലൈലമ്മ ജേസഫ്
അവസാനം തിരുത്തിയത്
30-09-202046225kayalpuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ /എയ്‌ഡഡ്‌ വിദ്യാലയമാണ്. ഈ വിദ്യാലയം മങ്കൊമ്പ് സബ്ജില്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.

ചരിത്രം

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് , കണ്ണാടി,മങ്കൊമ്പ് കരകൾ.അതിരായുള്ള കായൽപ്പുറം ഒരു നൂറ്റാണ്ട് മുൻപ് ദുരിതങ്ങളുടെ ഒരു ഇടമായിരുന്നു.നാട്ടിലെ അദ്ധ്വാനശീലരായ കർഷകർ വിദ്യാഭ്യാസപരമായും അദ്ധ്യാത്മീകമായും ,സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നിലായിരുന്നു.ഈ ജനത്തെ സംസ്കാര സമ്പന്നരും വിദ്യാ സമ്പന്നരും ആക്കുവാൻ വേണ്ടി അക്ഷീണം യത്നിച്ച ക്രാന്തദർശിയാണ് ഈ നാടിന്റെ പ്രിയപുത്രൻ ബ.വാഴയിൽ ജോസഫച്ചൻ. ജനിച്ച നാടിന്റെ പിന്നോക്കാവസ്ഥ മനസ്സിലാക്കി അതിന്റെ സർവ്വതോൻമുഖമായ വളർച്ചയും ഉയർച്ചയും ലക്ഷ്യം വച്ച് വി.യൗസേപ്പിതാവിന്റെ നാമത്തിൽ ഒരു ദോവാലയവും കന്യാസ്ത്രീമഠവും ഒരു വിദ്യാലയവും ആരംഭിക്കുവാൻ അച്ചൻ ആഗ്രഹിച്ചു.വളരെ ചെലവേറിയ ഈ ഉദ്യമത്തിൽ ദൈവപരിപാലന മാത്രമായിരുന്നു അച്ചന്റെ ആശ്രയം.അങ്ങനെ 117 വർഷങ്ങൾക്കു മുൻപ് ക്ളാരസഭക്കാർ ഈ സമൂഹത്തിലേക്ക് കടന്നു വന്നു.1913-ൽ ക്ളാര സഭക്കാർ വിദ്യാഭ്യാസ രംഗത്ത് ചുവടുവട്ടുവച്ചു.അന്ന് നിലവിൽ വന്ന വിദ്യാലയമാണ് സെന്റ് ജോസഫ് എൽ.പി. സ്കൂൾ.1914-ൽ സ്കൂളിന് ഗവൺമെന്റിൽ നിന്ന് അംഗീകാരവും ലഭിച്ചു.സ്കൂളിന്റെ പ്രഥമ മാനേജർ ബ.കല്ലറക്കൽ യാക്കോബച്ചനും കറസ്പോണ്ടന്റെ ബ.ഷന്താളമ്മയും ആയിരുന്നു. പ്രഥമ ഹെഡ്മാസ്റ്റർ കക്കാഴത്തുകാരൻ ജോസഫ് സാറും മറ്റ് അദ്ധ്യാപികമാർ ബ.മറിയം ക്ളാരമ്മ ,ബ.മറിയം കത്രീനാമ്മ , ബ.മറിയം ത്രേസ്യാമ്മ ,ബ.മാർഗരീത്ത എന്നിവരും ആയിരുന്നു. ആദ്യത്തെ സ്കൂൾ മുളങ്കൂട്ട് ഷെഡായിരുന്നു.ഗ്രാന്റും ആനുകൂല്യങ്ങളും ലഭ്യമാകണമെങ്കിൽ ഉറപുള്ള കെട്ടിടം ആവശ്യമാണെന്ന് ഓഫീസിൽ നിന്ന് അറിയിപ്പുണ്ടായി..അമ്മമാർ പുളിങ്കുന്ന്, കൈനകരി ,ആലപ്പുഴ, ചേർത്തല ,കാഞ്ഞിരപ്പള്ളി ,പാലാ തുടങ്ങിയ സ്ഥലങ്ങളിൽ പിരിവിന് പോയി ധർമ്മം പിരിച്ചുകിട്ടിയ തുകയും .അമ്മമാരുടെ പത്രമേനിയും തുടർന്നുവന്ന അദ്ധ്യാപികമാരായ സിസ്റ്റേഴ്സിന്റെ ശമ്പളവും ഉപയോഗിച്ച് 1916-ൽ പെരിയ ബ.കുര്യാളശ്ശേരി പിതാവിന്റെ കൽപന പ്രകാരം ഇരുനില കെട്ടിടത്തിന് തറക്കല്ലിട്ടു.താഴത്തെ നില സ്കൂളിനും മുകളിലത്തെ നില കന്യാസ്ത്രികളുടെ ഉപയോഗത്തിനും വേണ്ടിയായിരുന്നു.കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ താഴത്തെ നില അപര്യാപ്തമായി വന്നു. 1952 ഒക്ടോബർ 4-ന് വി.ഫ്രാൻസിസ്സ് അസിസ്സിയുടെ തിരുനാൾ ദിനത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു.1957 മാർച്ച് 31-ന് ഏഴ് ക്ളാസ്സ് മുറികളോടു കൂടി പുതിയ കെട്ടിടം പണി പൂർത്തിയാക്കി.1959-ൽ ഈ കെട്ടിടത്തോടനുബന്ധിച്ച് അഞ്ച് ക്ളാസ്സ് മുറികൾ കൂടി നിർമിക്കുകയുണ്ടായി.അഞ്ച് ദശാബ്ദങ്ങൾക്കുശേഷം 1964-ൽ എൽ.പി. സ്കൂൾ ഒരു യു.പി സ്കൂളായി അപ്ഗ്രേയ്ഡ് ചെയ്തു.ഇത് സ്കൂളിന്റെ ചരിത്രത്തിലെ ഒരു രചത രേഖയാണ്.യു.പി. സ്കൂളായി അംഗീകാരം ലഭിച്ചതോടെ 3 ക്ലാസ്സ് മുറികൾക്കൂടി പണി കഴിപ്പിച്ചു.അക്കാലത്ത് മങ്കൊമ്പ് ഉപജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയമായിരുന്നു സെന്റ് ജോസഫ് യു.പി സ്കൂൾ.ഇന്നും ആ പേര് നിലനിർത്താൻ അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് ശ്രമിക്കുന്നു.പാഠ്യപാഠ്യേതര രംഗത്ത് ശിരസ്സുയർത്തി സെന്റ്.ജോസഫ് യ.പി എസ് നിരവധി തവണ വിദ്യാഭ്യാസ ജില്ലയിലെയും കോർപ്പറേറ്റിലെയും ബെസ്റ്റ് സ്കൂൾ അവാർഡ് നേടിയിട്ടുണ്ട്. ഇപ്പോൾ രണ്ട് വർഷമായി ഹെഡ്മിസ്ട്രസ്സ് ബ.സിസ്റ്റർ ലൈലമ്മ ജോസഫിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ അധ്യായനം നടന്നുവരുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങൾ . ദൈനംദിനഅസംബ്ലിയും, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും മാതൃകാ ക്ലാസ്സ് മുറികൾ , ചുവർചിത്രങ്ങൾ, ,, അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്ര്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, ആത്മാർത്ഥമായ അച്ചടക്കം, അദ്ധ്യയനം കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ, തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു ഹൈടെക് ക്ളാസ്സ് കമ്പ്യുട്ടർ ലാബ് സയൻസ് ലാബ് ലൈബ്രറി ഗണിത ലാബ് ഗ്യാലറി ജൈവ വൈവിധ്യപാർക്ക് കുളം ഒരു ആവാസവ്യവസ്ഥ ജൈവപ‌ച്ചക്കറിത്തോട്ടം ​ഔഷധത്തോട്ടം ഫലവ്രിക്ഷത്തോട്ടം പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ് RO plant അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

 സ്കൂളിലെ മുൻ അദ്ധ്യാപകർ : 
1  .സിസ്ററർ ജോസിൻ
2  .സിസ്ററർ. റോസിലി
3 .  സിസ്ററർ  ജോയിസ്
4.  സിസ്ററർ മേരി ആൻസ് ലം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.453369, 76.431464 | width=800px | zoom=16 }}