"കാവിൽ എ എം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 27: | വരി 27: | ||
| പ്രധാന അദ്ധ്യാപകൻ=പ്രമീളനാഗത്തിങ്കൽ | | പ്രധാന അദ്ധ്യാപകൻ=പ്രമീളനാഗത്തിങ്കൽ | ||
| പി.ടി.ഏ. പ്രസിഡണ്ട്=കെ ടി കെ റഷീദ് | | പി.ടി.ഏ. പ്രസിഡണ്ട്=കെ ടി കെ റഷീദ് | ||
| സ്‍കൂൾ മാനേജർ=റഹീഷ് നല്ലൂർ | |||
| സ്കൂൾ ചിത്രം= 47633 5.jpg | | സ്കൂൾ ചിത്രം= 47633 5.jpg | ||
}} | }} |
22:44, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
prettyurl|GUPS Thrikkuttissery }}
കാവിൽ എ എം എൽ പി സ്കൂൾ | |
---|---|
വിലാസം | |
കാവിൽ പി.ഒ.കാവിൽ, നടുവണ്ണൂർ , 673614 | |
സ്ഥാപിതം | 01 - 06 - 1914 |
വിവരങ്ങൾ | |
ഫോൺ | 9447384581 (H.M) |
ഇമെയിൽ | hmkavilamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47633 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രമീളനാഗത്തിങ്കൽ |
അവസാനം തിരുത്തിയത് | |
29-09-2020 | 47633 |
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 15 ാം വാർഡായ കാവിൽ ഗ്രാമത്തിലാണ് കാവിൽ എ.എം.എൽ.പി.സ്കൂൾ എന്ന ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്, പാലയാട്ട് സ്കൂൾ എന്ന പേരിലും ഇതറിയപ്പെടുന്നു. പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1914 ലാണ് സ്ഥാപിതമായത്.
ചരിത്രം
അവികസിതമായ ഈ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കാൻ തയ്യാറായത് കടത്തനാടൻ ഗുരുക്കൻമാരിൽ പ്രധാനിയായ അനന്തൻ ഗുരിക്കളാണ്. പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമൻനായർ ദാനം നൽകിയ 18 സെന്റ് സ്ഥലത്താണ് അനന്തൻ ഗുരിക്കൾ 1914 ൽ ഈ വിദ്യാലയം ആരംഭിച്ചത്. അന്നത്തെ മദിരാശി സർക്കാർ 11/02/1916 ലെ ഡിസ് നമ്പർ 72 എം/16 ഉത്തരവിൻറെ അടിസ്ഥാനത്തിൽ 1916ലാണ് ഈ വിദ്യാലയത്തെ മുസ്ലിം സ്കൂളായി അംഗീകരിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തൻ ഗുരിക്കൾ തന്നെ ആയിരുന്നു. തുടർന്ന് 1930 മുതൽ 1982 വരെ കേളമംഗലത്ത്കണ്ടി ഗോപാലൻഅടിയോടിയും , 1982 മുതൽ 1992 വരെ കേളമംഗലത്ത്കണ്ടി പ്രമീളയും, 1992 മുതൽ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , 2013 മുതൽ മുതൽ 2016 വരെ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റും ഈ വിദ്യാലയത്തിൻറെ മാനേജർമാരായിരുന്നു.2016 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ നല്ലൂർ റഹീഷ് എന്നവരാണ്. അനന്തൻ ഗുരിക്കൾ, കെ ഗോപാലൻ അടിയോടി, വി കെ മാധവൻകിടാവ്, കെ ശങ്കരൻ അടിയോടി, എൻ ബാലചന്ദ്രൻ, കെ കെ വിശ്വനാഥകുറുപ്പ്, എ വിജയരാഘവൻ ഇവർ ഈ വിദ്യാലയത്തിലെ പ്രധാനഅധ്യാപകരായി സേവനമനുഷ്ടിച്ച് വിരമിച്ചവരാണ്.കെ മാധവൻ നായർ,കെ നാരായണൻകുട്ടി കിടാവ്, ടി കെ ശാന്തമ്മ, എം ലൈല,സി പി ബ്രായൻഹാജി,പി ഉണ്ണിനായർ എന്നിവർ ഇവിടെ സഹഅധ്യാപകരായി സേവനം ചെയ്തു വിരമിച്ചവരാണ്.
മാനേജർ
നമ്മുടെ നിലവിലെ മാനേജർ നല്ലൂർ റഹീഷ് ആണ്
ഭൗതികസൗകരൃങ്ങൾ
ഏതാണ്ട് 18 സെന്റ് സ്തലത്ത് 2 കെട്ടിടങ്ങളിലായാണ് നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു സ്റ്റോർ റൂമും പ്രവർത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും വിറക്പുരയും ഉണ്ട്. രണ്ട് കമ്പൂട്ടറും ഉണ്ട്.
2018-19 ലെ പി.ടി.എ എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
എടോത്ത് വിനോദ്(പ്രസിഡണ്ട്),കെ.ടി.കെ റഷീദ്(വൈസ് പ്രസിഡണ്ട്),എം കെ അബ്ദുറഹിമാൻ, ഹെഡ്മാസ്റ്റർ (സിക്രട്ടററി & ട്രഷറർ),സി കെ അശ്റഫ്, സത്യൻ കെ എം, സന്തോഷ്കുമാർ ടി എം, സിറാജ് കിഴക്കയിൽ, ലിജി തേച്ചേരി, എടോത്ത് മീത്തൽ ബീന, വലിയമാവത്ത് നസീറ, കുറ്റിയുള്ളതിൽ റാഷിദ, കിഴക്കയിൽ ബവിത, കുന്നാപൊയിൽ സുഹറ, സി എം റംസീന,, രതിക പുല്ലിരിക്കുന്നത്ത്, ,കുളമുള്ളതിൽ ഷംസീറ, പ്രമീളനാഗത്തിങ്കൾ, ഹരിപ്രിയ പി സി, അഞ്ജു എ,എന്നിവരാണ് 2018-19 ലെ പി.ടി.എ എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
2018-19 ലെ മാതൃസംഗമം എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
ലിജി തേച്ചേരി (എം.പി.ടി.എ.ചെയർപെഴ്സൺ), കണിശം മന്ദങ്കാവ് റസീന(എം.പി.ടി.എ. വൈസ് ചെയർപെഴ്സൺ),പ്രമീളനാഗത്തിങ്കൾ(കൺവീനർ),ഹരിപ്രിയ പി സി(ജോയന്റ് കൺവീനർ),എടോത്ത് മീത്തൽ ബീന, എടോത്ത് മീത്തൽ മുഫീദ,ജംഷീല പാറപുറത്ത്, കാരങ്ങൽ മീത്തൽ ഷമീന, കുന്നാപോയിൽ ജാസ്മിന, സുലൈഖ കുളിയാ പൊയിൽ,നല്ലൂർ റോസി, തൻസീല പുതുക്കോട്ട്,ഫെബിന ടി വി, ആസ്യ കല്ലിടുക്കിൽ, സ്മിത പീറ്റകണ്ടി എന്നിവരാണ് 2018-19 ലെ എം.പി.ടി.എ എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
അദ്ധ്യാപകർ
അബ്ദു റഹിമാൻ എം കെ(ഹെഡ്മാസ്റ്റർ) 9447384581, പ്രമീളനാഗത്തിങ്കൽ( സഹ അധ്യാപിക) 9645726149, ഹരിപ്രിയ. പി .സി, ( സഹ അധ്യാപിക) 9400957525, അജ്ഞു എ( സഹ അധ്യാപിക)9495323892, സി .കെ അശ്റഫ് (അറബിക് ) 9846809827,ഇവരാണ് ഈ വിദ്യാലയത്തിലെ നിലവിലെ അധ്യാപകർ.
2018-19 ലെ സ്കൂൾ വിദ്യാർഥികൾ
മുൻ വർഷങ്ങളിൽ 40-45 വിദ്യാർഥികൾ ആയിരുന്ന ഈ വിദ്യാലയം അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനമികവിന്റെ ഫലമായി വിദ്യാർഥികളുടെ എണ്ണം 2017-18 ൽ 62 വിദ്യാർഥികളുള്ള വിദ്യാലയമായി മാറി നമ്മുടെ വിദ്യാലയം. അതോടെ നാം ഫോക്കസിൽ നിന്ന് മറികടന്നു. ഈ അധ്യായന വർഷം ആൺകുട്ടികൾ 38, പെൺ കുട്ടികൾ 30 , ആകെ 68 വിദ്യാർഥികൾ നമുക്കുണ്ട്.എസ് സി വിഭാഗത്തിൽ പെട്ട 4 വിദ്യാർഥികളും , ഒ ബി സി വിഭാഗത്തിൽ പെട്ട 61 വിദ്യാർഥികളും, മറ്റു വിഭാഗം 3 വിദ്യാർഥികളുമാണ്.
മികവുകൾ
പി ടി എ യുടെ നേതൃത്വത്തിൽ കൃത്യമായ ആസൂത്രണത്തോടെ തയ്യാറാക്കപെട്ട വാർഷിക കലണ്ടർ ,മികച്ച അക്കാഡമിക പ്രവർത്തനം , സ്കൂൾ വിദ്യാർഥികൾക്കായി സ്പെഷൽ ഇംഗ്ലീഷ് സ്പീക്കിംഗ് പരിശീലനം .തിങ്കളാഴ്ച മലയാളം അസംബ്ളിയും വ്യാഴാഴ്ച ഇംഗ്ലീഷ് അസംബ്ലിയും നടത്തിവരുന്നു. പ്രഭാതഭക്ഷണം സർക്കാർ നൽകി വരുന്ന പാൽ മുട്ട കൂടാതെ രണ്ട് ദിവസങ്ങളിൽ കഞ്ഞി,റസ്ക്ക്, ഇവ നൽകി വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോൽസവം, വായനാദിനം ,വൈക്കം ബഷീർ അനുസ്മരണം, മാസത്തിൽ 2 ദിവസം വിദ്യാരംഗം സാഹിത്യ സമാജം ,ചാന്ദ്ര ദിനം, സ്വാതന്ത്ര്യ ദിനം, ഓണാഘോഷം,, സ്പോർട്ട്സ് ദിനം, സ്കൂൾ കലോൽസവം , സ്കൂൾ തല സാഹിത്യ ക്വിസ്സ്, സ്വാതന്ത്രൃ ദിന ക്വിസ്സ്, സാമൂഹിക ശാസ്ത്ര ക്വിസ്സ്, ഗാന്ധി ജയന്തിയോടനുബന്ദിച്ച് ശുചിത്വ വാരം, കേരളപിറവി ദിനം , ഫീൽഡ് ട്രിപ്പ്, പഠന യാത്ര , സ്കൂൾ വാർഷികം എന്നിവയാണ് ഈ വർഷം നടത്താനുദ്ധേശിക്കുന്ന പ്രധാന പാഠ്യേതര പ്രവർത്തനങ്ങൾ.
വഴികാട്ടി
1. നടുവണ്ണൂർ(കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ) നിന്ന് മന്ദങ്കാവ് വഴി കൊയിലാണ്ടി റൂട്ടിൽ വെങ്ങളത്ത്കണ്ടി കടവ് എ സി മുക്ക്എത്തുക. (നടുവണ്ണൂർ നിന്ന് കാവിൽ എ.എം.എൽ പി സ്കൂളിലേക്കുള്ള ദൂരം 5 കിലോമീറ്റർ.)
2.കൊയിലാണ്ടി നിന്ന് ഊരള്ളൂർ - മന്ദങ്കാവ് വഴി നടുവണ്ണൂർ ബസിൽ കയറി എസി മുക്ക് ഇറങ്ങുക