"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 78: വരി 78:


=== എസ്.പി.സി. ===  
=== എസ്.പി.സി. ===  
[[പ്രമാണം:18017-spc2.jpeg|300px|thumb|right|ആൺകുട്ടികൾ]]
[[പ്രമാണം:18017-spcpassingoutB.JPG|300px|thumb|right|ആൺകുട്ടികൾ]]


<p style="text-align:justify">[[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17|സ്റ്റുഡൻസ് പോലീസ് കാഡറ്റ്]] യുണിറ്റിന് 2018-19 വർഷത്തിൽ സ്കൂളിൽ അനുമതി ലഭിച്ചു. സ്കൂളിലെ രണ്ട് അധ്യാപകർ തിരുവനന്തപുരം പോലീസ് ട്രൈനിംഗ് കോളേജിൽ 10 ദിവസത്തെ പരിശീലനം നേടി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. എട്ടാം ക്ലാസിൽ നിന്നുള്ള 44 പേരെയാണ് ഈ വർഷം പരിശീലനത്തിനായി തെരഞ്ഞെടുത്തത്. പരിശീലന പരിപാടികൾ ആഴ്ചതോറും (ബുധൻ) ഭംഗിയായി നടന്നുവരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നുള്ള 2 പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു. </p>
<p style="text-align:justify">[[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17|സ്റ്റുഡൻസ് പോലീസ് കാഡറ്റ്]] യുണിറ്റിന് 2018-19 വർഷത്തിൽ സ്കൂളിൽ അനുമതി ലഭിച്ചു. സ്കൂളിലെ രണ്ട് അധ്യാപകർ തിരുവനന്തപുരം പോലീസ് ട്രൈനിംഗ് കോളേജിൽ 10 ദിവസത്തെ പരിശീലനം നേടി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. എട്ടാം ക്ലാസിൽ നിന്നുള്ള 44 പേരെയാണ് ഈ വർഷം പരിശീലനത്തിനായി തെരഞ്ഞെടുത്തത്. പരിശീലന പരിപാടികൾ ആഴ്ചതോറും (ബുധൻ) ഭംഗിയായി നടന്നുവരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നുള്ള 2 പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു. </p>

18:14, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി
വിലാസം
മലപ്പുറം

ഇരുമ്പുഴി പി.ഒ,
മലപ്പുറം
,
676509
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ04852739963
ഇമെയിൽghssirumbuzhi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽ പി.എം
പ്രധാന അദ്ധ്യാപകൻഗിരിജ. എൻ.
അവസാനം തിരുത്തിയത്
26-09-2020CKLatheef


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഒറ്റനോട്ടത്തിൽ

കുന്നിൻമുകളിൽനിന്നുള്ള കാഴ്ച

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ ആനക്കയം ഗ്രാമപഞ്ചായത്തിലെ 17 വാർഡിൽ മലപ്പുറം (കുന്നുമ്മൽ) മഞ്ചേരി റോഡിൽ ഇരുമ്പുഴി മണ്ണംപാറക്കും പാണായിക്കും ഇടയിൽ മെയിൻ റോഡിൽ നിന്നും 500 മീറ്റർ അകലെ പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. മലപ്പുറം ടൌണിൽനിന്നും മഞ്ചേരി ടൌണിൽനിന്നും ഏകദേശം ആറ് കിലോമീറ്റർ ദുരമാണ് ഹൈസ്കൂൾപടിയിലേക്ക് ഉള്ളത്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങൽ, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളിൽ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നുമാണ് കുട്ടികൾ എട്ടാം തരം മുതൽ പ്ലസ് ടു വരെയുള്ളയുള്ള ക്ലാസുകളിലേക്കായി ഇവിടെ എത്തിച്ചേരുന്നത്. ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഇത്

ഹയർസെക്കണ്ടറി ഓഫീസ് കെട്ടിടം

ഹയർ സെക്കണ്ടറിക്ക് മൂന്നും ഹൈസ്കൂളിന് രണ്ടും കെട്ടിടങ്ങളാണുള്ളത്. 40 വർഷം പൂർത്തിയായ ഹൈസ്കൂളും 2004 സ്ഥാപിതമായ ഹയർസെക്കണ്ടറി വിഭാഗവും ധ്രുതഗതിയിലുള്ള വളർച്ചയുടെ പാതയിലാണ്. അതുകൊണ്ട് തന്നെ കൂടുതൽ സൌകര്യങ്ങൾ ഇനിയും സ്കൂളിന് ആവശ്യമുണ്ട്. ക്ലാസുമുറികളും വിവിധങ്ങളായ ലാബ് ലൈബ്രറി സൌകര്യങ്ങളും ഇനിയും മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. അവയൊക്കെ കഴിഞ്ഞ വർഷം തയ്യാറാക്കിയ വിഷൻ 100 അക്കാദമിക് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തുകയും പ്രസ്തുത കാര്യങ്ങൾ നേടിയെടുക്കാനുള്ള മുഴുവൻ സഹകരണവും ജനപ്രതിനിധികൾ വാഗ്ദാനം നൽകുകയും അതിനായുള്ള പ്രവർത്തനപരിപാടികൾ പുരോഗമിക്കുകയും ചെയ്യുന്നു.

വിഭാഗം ആൺ കുട്ടികൾ പെൺ കുട്ടികൾ ആകെ
ഹൈസ്കൂൾ 405 334 739
ഹയർസെക്കണ്ടറി 177 192 369
ആകെ '582 526 1108

ഈ കലാലയം സ്ഥിതിചെയ്യുന്ന ശാന്തവും മനോഹരവുമായ ഈ കുന്നിൻപുറത്ത് ജലസ്രോതസുകൾ ഇല്ലെങ്കിലും കുന്നിന് താഴെയുള്ള കിണറിൽനിന്നും കുഴൽകിണറിൽനിന്നുമുള്ള ശുദ്ധജലം ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്. വാട്ടർപ്യൂരിഫയർ ഉപയോഗിച്ച് കുട്ടികൾക്ക് ആവശ്യത്തിന് കുടിവെള്ളം ശുദ്ധീകരിച്ച് നൽകുന്നു. പരിമിതികളുണ്ടെങ്കിലും കുട്ടികളുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനും അവരുടെ കായികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ആവശ്യമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. ഹൈസ്കൂളിനു ഹയർസെക്കണ്ടറിക്കും പ്രത്യേകം ഓപൺ ഓഡിറ്റോറിയവും നിലവിലുണ്ട്.

അകാദമിക നിലവാരം

പഠന നിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചു. മുഴുവൻകുട്ടികളെ വിജയിപ്പിക്കുകയും മുപ്പതോളം കുട്ടികൾക്ക് ഉന്നതഗ്രേഡ് നേടിക്കൊടുത്തുകൊണ്ട് ഹൈസ്കൂളും കഴിഞ്ഞവർഷം ജില്ലയിലെ സർക്കാർ സ്കൂളുകളുടെ മുൻനിരയിലെത്തി.

പഠനാനുബന്ധ സംവിധാനങ്ങൾ (ഹൈസ്കൂൾ വിഭാഗം)

കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി സ്കൂളിലെ കുട്ടികൾ വരച്ച ചിത്രങ്ങൾ കാണാൻ നേർക്കാഴ്ച

ജെ.ആർ.സി

ജെ.ആർ.സി., ജി.എച്ച്.എസ്. ഇരുമ്പുഴി

വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വ‍ളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവ‍ർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. മലപ്പുറം എം.എൽ.എ. പി. ഉബൈദുള്ള സാഹിബ് ആണ് സ്കൂൾ യുണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. വർഷം തോറും ഇരുപതോളം കുട്ടികൾ ഇതിന്റെ സി. ലൈവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടാറുണ്ട്.

എസ്.പി.സി.

ആൺകുട്ടികൾ

സ്റ്റുഡൻസ് പോലീസ് കാഡറ്റ് യുണിറ്റിന് 2018-19 വർഷത്തിൽ സ്കൂളിൽ അനുമതി ലഭിച്ചു. സ്കൂളിലെ രണ്ട് അധ്യാപകർ തിരുവനന്തപുരം പോലീസ് ട്രൈനിംഗ് കോളേജിൽ 10 ദിവസത്തെ പരിശീലനം നേടി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. എട്ടാം ക്ലാസിൽ നിന്നുള്ള 44 പേരെയാണ് ഈ വർഷം പരിശീലനത്തിനായി തെരഞ്ഞെടുത്തത്. പരിശീലന പരിപാടികൾ ആഴ്ചതോറും (ബുധൻ) ഭംഗിയായി നടന്നുവരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നുള്ള 2 പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർഥികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും ഉദ്ദേശിച്ച് സജീവമായി പ്രവ‍ർത്തിക്കുന്ന വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഓരോ ക്ലാസിൽനിന്നും രണ്ട് വീതം പ്രതിനിധികളെ ചേർത്ത്. അവരിൽനിന്ന് ക്ലാസ് കൺവീനറെയും സ്റ്റുഡൻസ് ജനറൽ കൺവീനറെയും തെരഞ്ഞെടുക്കുന്നു. മലയാളം അധ്യാപകരുടെ ഒരു പ്രതിനിധിയായിരിക്കും കൺവീനർ. ഈ ക്ലബിന് കീഴിൽ എല്ലാവർഷവും വിവിധ പരിപാടികൾ നടന്നുവരുന്നു.

ലിറ്റിൽ കൈറ്റ്സ്

ബോർഡിന്റെ മാതൃക

വിവരസാങ്കേതികവിദ്യയിൽ (Information and Communication Technology - ICT) കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയെ വികസിപ്പിക്കാനുമായി സ്കൂളിൽ ഐ.ടി ക്ലബ്ബുകൾ വർഷങ്ങൾക്ക് മുമ്പേ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. സബ് ജില്ല ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതുൾപ്പെടെ മികച്ച റിക്കോർഡ് ആണ് സ്കൂൾ ഐ.ടി ക്ലബിനുള്ളത്. 2017-18 അധ്യായന വർഷത്തിൽ ഇത് ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ സംസ്ഥാനാടിസ്ഥാനത്തിൽ രൂപം നൽകിയപ്പോഴും സ്കൂളിൽ ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു. അതിന് കീഴിൽ 20 ലധികം കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, ഇൻ്റർനെറ്റ്-സൈബർസുരക്ഷ എന്നീ മേഖലയിൽ വിദഗ്ദപരിശീലനം നൽകി. ആ വർഷം നടന്ന മലപ്പുറം സബ് ജില്ലാ ഐ.ടി മേളയിൽ സ്കൂളിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. 2018-19 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ അധ്യായനവർഷം ഐ.ടി ക്ലബ് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പുതിയ രൂപം പ്രാപിച്ചപ്പോഴും ഇരുമ്പുഴി സ്കൂൾ ആദ്യഘട്ടത്തിൽ തന്നെ യുണിറ്റ് നേടിയെടുത്തു. വിവിധമേഖലകളിലുള്ള അതിന്റെ പരിശീലന പരിപാടികൾ ഭംഗിയായി തുടർന്ന് വരുന്നു.

മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ

പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങൾക്കായി താഴെ പറയുന്ന ക്ലബ്ബുകളും പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം വിവിധ പരിപാടികളോടെ വിപുലമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലയമായി കൊണ്ടാടാറുണ്ട്.

  • എസ്.എസ് ക്ലബ്
  • ഹെൽത്ത് ക്ലബ്ബ്
  • നാച്ചൊറൽ ക്ലബ്ബ്
  • ഒറേറ്ററി ക്ലബ്ബ്
  • ഗാന്ധിദർശൻ ക്ലബ്ബ്
  • മലയാളം ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • അറബി ക്ലബ്ബ്
  • ഉർദു ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്

(ഈ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ മുകളിൽ കാണുന്ന പ്രവർത്തനങ്ങൾ എന്ന ടാബിൽ പോയാൽ വായിക്കാവുന്നതാണ്)

പൊതുവിദ്യാഭ്യാസ ശാക്തീകരണം

ജാഥയിൽ നിന്ന്

സംസ്ഥാന ഗവ. നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി നിർദ്ദേശിക്കപ്പെട്ട പരിപാടികൾ സ്കൂളിൽ വിപുലമായിതന്നെ നടന്നുവരുന്നു. കഴിഞ്ഞ വർഷത്തെ മികവുത്സജഥ വിപുലമായ തോതിൽ സ്കൂളിന്റെ പരിസരപ്രദേശങ്ങളിലെ പ്രധാനകലവകളെ കേന്ദ്രീകരിച്ചു നടത്തി. 25 ഓളം സ്കൂളിലെ കലാകാരൻമാരും അധ്യാപകരും പി.ടി.എ പ്രതിനിധികളുമാണ് ഇതിന് നേതൃത്വം നൽകിയത് 7 കേന്ദ്രങ്ങളിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും എൽ.സി.ഡി പ്രൊജക്ടർ ഉപയോഗിച്ച് സ്കൂളിൻ്റെ മികവുകളുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചെയ്തു. സ്കൂൾ പ്രധാനമന്ത്രി പ്രസംഗിച്ചു. വിവിധ സ്ഥലങ്ങളിൽ അതതുപ്രദേശത്തെ ജനപ്രതിനിധികൾ സാംസ്കാരിക പ്രവർത്തകർ എന്നിവർ ഒരുമിച്ചു കൂടുകയും ഉദ്ഘാടന കർമങ്ങളിലും പരിപാടികളിലും ഭാഗബാക്കാവുകയും ചെയ്തു.

വ്യക്തി-പഠന ശാക്തീകരണ പദ്ധതികൾ

ഒ.ആർ.സി.

ഒ.ആർ.സി., സ്മാർട്ട് 40 ക്യാമ്പിൽനിന്ന്

ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കുക എന്നതാണ് ഒ.ആ‍ർ.സി.(Our Responsibility to Children) പ്രധാന ലക്ഷ്യം. അതിനായി സർക്കാരും, അധ്യാപകരും രക്ഷിതാക്കളും സമൂഹവും ഏകോപിച്ച ഒരു പ്രവ‍ർത്തന രീതിയാണ് ഇതിനുള്ളത്. ജില്ലാ കളക്ടർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ മുതൽ താഴോട്ട് രക്ഷിതാക്കളും നാട്ടുകാരും വരെ അണിനിരക്കുന്ന ഈ ടീം കുട്ടികൾ നേരിടുന്ന ഏത് പ്രശ്നങ്ങളെയും സമയത്ത് അഭിമുഖീകരിക്കുകയും ആവശ്യമായ സഹായസകരണങ്ങൾ സ്ഥാപനത്തിന് ലഭ്യമാക്കുകയും ചെയ്യുന്നു. മലപ്പുറം ജില്ലയിൽ നിന്ന് ഇതിനായി ആദ്യം 5 സ്കൂളുകളെ തെരഞ്ഞെടുത്തതിൽ ഒന്ന് ഇരുമ്പുഴി സ്കൂളായിരുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ മുഴുവൻ അധ്യാപകർക്കും രണ്ട് ദിവസത്തെ പരിശീലനം മഞ്ചേരി ബോയ്സ് സ്കൂളിൽ വെച്ച് നൽകുകയുണ്ടായി. വിവിധ ക്യാമ്പുകളും സ്റ്റഡി ടൂറുകളും ഇതിന് കീഴിൽ നടന്നു. വിദ്യാർഥികളുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ പ്രശ്നങ്ങൾക്ക് പരിഹാരം എളുപ്പത്തിലാക്കാൻ ഇതിലൂടെ സാധിക്കുന്നുവെന്നതാണ് ദൈനംദിന ഇടപാടുകളിൽ ലഭ്യമാകുന്ന വലയൊരു നേട്ടമായി കാണുന്നത്. അതുകൊണ്ട് തന്നെ ദുഷ്ടലാക്കോടെ സ്കൂളിനെ സമീപിച്ച പരിമിതമായ സാമൂഹികവിരുദ്ധ ശ്രമങ്ങളെ നിയമത്തിന് മുന്നിലെത്തിക്കാൻ സ്കൂളിന് സാധിച്ചു. ഇത് കുട്ടികൾക്ക് ഉയർന്ന സുരക്ഷിതത്വ ബോധം പ്രധാനം ചെയ്യുന്നു. സ്കൂളിൽ ഒരു അധ്യാപകന് പ്രധാന ചുമതല നൽകപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് കീഴിൽ അധ്യാപകരുടെ ഒരു ടീം സ്കൂളിൽ പ്രവർത്തിക്കുന്നു. ഗവൺമെൻ്റ് നിശ്ചയിച്ച മുഴുവൻ പരിപാടികളും പൂർണതികവിൽ നടത്താൻ അതിലൂടെ സ്കൂളിന് സാധിച്ചു. അധികൃതരുടെ പ്രശംസപിടിച്ചുപറ്റി. നല്ല നിലയിൽ ഇപ്പോഴും പ്രവർത്തിച്ചുവരുന്നു.

ശ്രദ്ധ പദ്ധതി

സ്കൂൾ അസംബ്ലി

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒരു വിഭാഗം വിദ്യാർഥികൾക്കുള്ള പഠന പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ വി മോഹൻകുമാർ രൂപം നൽകിയ ശ്രദ്ധ' പദ്ധതിയുടെ പരിപാടികൾ സ്കൂളിലും ആരംഭിച്ചു. അതിന് മുമ്പ് തന്നെ സമാനമായ ഒരു പരിശീലന പരിപാടി അമൃതം എന്ന പേരിൽ സ്കൂളിൽ നടപ്പാക്കിയിരുന്നു. എട്ടാം ക്ലാസിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് അടിസ്ഥാന ശേഷി വികസിപ്പിക്കാനുതകുന്നതാണ് ശ്രദ്ധ പദ്ധതി. ക്ലാസിലെ തന്നെ സമർഥരായ വിദ്യാർഥികളുടെ മെൻ്റർ ഗ്രൂപ്പുകളിലൂടെയാണ് അമൃതം എന്ന പേരിലുള്ള പരിശീലന പരിപാടി നടന്നുവന്നിരുന്നത്. എല്ലാ ഭാഷകളിലും എഴുത്തും വായനയും. കണക്കിലെ അടിസ്ഥാന ക്രിയകളും ചെയ്യാൻ പ്രാപ്തിനേടുകയാണ് ഇതിലൂടെ ലക്ഷ്യം വെച്ചത്. എന്നാൽ കൂടുതൽ വ്യവസ്ഥാപിതമായി ശ്രദ്ധ പദ്ധതി ഗവൺമെന്റ് തലത്തിൽ തന്നെ രൂപം നൽകിയപ്പോൾ സ്കൂളിലെ അത്തരം പ്രവർത്തനങ്ങൾ അതിലേക്ക് മാറ്റി. ഗവ. മൂന്നാം ക്ലാസു മുതൽ 8ാം ക്ലാസുവരെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. സ്കൂളിൽ ഈ പദ്ധതിയുടെ സുഖമമായ നടത്തിപ്പിനായി ഒരു അധ്യാപകന്റെ നേതൃത്വത്തിൽ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിവരുന്നു.

നവപ്രഭ പദ്ധതി

ഒമ്പതാം ക്ലാസിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ശാക്തികരിക്കുന്നതിനായി ഗവ. തലത്തിൽ തന്നെയുള്ള അക്കാദമിക പരിശീലന പരിപാടിയാണ് നവപ്രഭ. 2016-17 അധ്യായന വർഷത്തിലാണ് ഇതിന് തുടക്കം കുറിച്ചത്. കൂട്ടികളെ കണ്ടെത്താൻ പ്രത്യേക ടെസ്റ്റ് നടത്തി. തെരഞ്ഞെടുത്ത കൂട്ടികൾക്ക് പിന്നാക്കം നിൽക്കുന്ന വിഷയങ്ങളിൽ പ്രത്യേക പരിശീലനം. സൌജന്യ ടൂർ എന്നിവയും ഇതിന്റെ ഭാഗമായി നടന്നുവരുന്നു.

സ്കോളർഷിപ്പ് പരീക്ഷകൾ

NMMSE ന് പ്രത്യേക പരിശീനം

വർഷങ്ങളായി NMMS, NTS പോലുള്ള പരീക്ഷകൾക്ക് സ്കൂളിൽനിന്ന് പ്രത്യേക പരീശീലനം നൽകിവരുന്നു. ഒഴിവു ദിവസങ്ങളെ ഉപയോഗപ്പെടുത്തി നടക്കുന്ന പ്രത്യേക പരിശീലനത്തിനായി എട്ടാം ക്ലാസിൽനിന്നും മുഴുവൻ വിദ്യാർഥികൾക്കുമായി നടത്തുന്ന ഒ.എം.ആർ പരീക്ഷയിലൂടെയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. അമ്പതോളം വിദ്യാർഥികളെയാണ് ഇങ്ങനെ തെരഞ്ഞെടുക്കുന്നത്. സ്കൂളിലെ തന്നെ അധ്യാപകരെ ഉപയോഗപ്പെടുത്തിയും പുറമെ നിന്നുള്ള വിവിധവിഷയങ്ങളിൽ വിദഗ്ദരായവരെയും പങ്കെടുപ്പിച്ചു നടത്തുന്ന പ്രത്യേക പരീശീലവും ഈ വിദ്യാർഥികൾക്ക് നൽകിവരുന്നു. 2017-18 അധ്യായന വർഷത്തിൽ ഈ പരിശീലനം കുറെക്കൂടി വ്യവസ്ഥാപിതമാക്കുകയും അതേ വർഷം ഈ വിഷയത്തിൽ സബ് ജില്ലാതലത്തിലെ ഒന്നാം സ്ഥാനം ഇരുമ്പുഴി സ്കൂളിന് ലഭിച്ചു. കൂടാതെ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയപ്പിച്ച രണ്ടാമത്തെ സർക്കാർ കലാലയം എന്ന സ്ഥാനവും സ്കൂൾ സ്വന്തമാക്കി.

ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന

എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ധാരാളം വിദ്യാഭ്യാസ പദ്ധതികൾ കേരളസർക്കാർ നടപ്പിലാക്കിവരുന്നുണ്ട്. പഠനത്തിൽ സാധാരണ കുട്ടികൾക്കൊപ്പമെത്താത്ത ഒരു വലിയ വിഭാഗം കുട്ടികൾക്ക് സ്കൂൾ ജീവിതം തടയപ്പെടുന്ന അനുഭവം നേരത്തെ ഉണ്ടായിരുന്നു. അത്തരക്കാർ വീടിന്റെ നാല് ചുമരുകൾക്കകത്ത് യാതൊരുവിധ സാമൂഹിക ഇടപെടലുകൾക്കും അവസരം ലഭിക്കാതെ ജീവിതം തള്ളിനീക്കുകയും അതിന്റെ ഫലമായി തന്നെ രോഗം പിടിപെടുകയും അകാലത്തിൽ മരണമടയുകയും ചെയ്യുന്ന സംഭവങ്ങൾ നമുക്ക് പരിചിതമായിരിക്കും. എന്നാൽ അത്തരം കുട്ടികളുടെ ഭിന്നമായ ശേഷികളെ കണ്ടറിഞ്ഞ് അവരെ സാമൂഹത്തിന്റ കൂടെ സഞ്ചരിക്കാൻ അവസരം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നമ്മുടേത്. ഇത് ഉപയോഗപ്പെടുത്തി ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മറ്റുള്ള കുട്ടികളുടെ കൂടെ തന്നെ കഴിഞ്ഞുകൂടാൻ അവസരം നൽകുകയും സാമൂഹിക ജീവിതത്തിന് ആവശ്യമായ ശേഷികൾ നേടിയെടുക്കാൻ അവരെ പര്യാപ്തരാക്കുകയും ചെയ്യുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മതിയായ പരിഗണനയോടെ വളർത്തിക്കൊണ്ടുവരുന്നതിൽ വിജയിച്ച ഒരു സ്ഥാപനമാണ് ഇരുമ്പുഴി ഹൈസ്കൂൾ. ഇത്തരം കൂട്ടികൾക്ക് മാത്രമായി വിദഗ്ധനായ ഒരു റിസോഴ്സ് അധ്യാപകന്റെ മുഴുസമയ സേവനം സ്കൂളിൽ ലഭ്യമാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ അത്തരം വിദ്യാർഥികൾക്കായി ധാരാളം പ്രവർത്തനങ്ങൾ കഴിഞ്ഞവർഷം നടത്തുകയുണ്ടായി.

വിജയഭേരി

സ്കൂളിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ പാസാകുന്ന വിദ്യാ‍ർഥികളുടെ റിസൾട്ടി‍ൽ ഗുണപരമായ നിലവാരം വ‍ർദ്ധിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പഠനപദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്നുവരുന്ന വിജയഭേരി. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിന് കീഴിൽ വിവിധ പരിപാടികൾ നടത്തുകതയുണ്ടായി, സ്കൂൾ സമയത്തിന് മുമ്പും പിമ്പുമുള്ള പ്രത്യേക പരിശീലനം. ഗൃഹസന്ദ‍ർശനങ്ങൾ, മെന്ററിംഗ്, പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള രാത്രികാല പഠനമൂലകൾ, പരീക്ഷയോടനുബന്ധിച്ചുള്ള രാത്രികാല ക്യാമ്പുകൾ എന്നിവ അതിൽ ചിലതാണ്. ഈ പ്രവ‍ർത്തനങ്ങളുടെ ഫലമായി കഴിഞ്ഞ വ‍ർഷങ്ങളി‍ൽ വിജയ ശതമാനത്തിൽ വളരെയധികം മുന്നോട്ട് പോകാൻ സാധിക്കുകയുണ്ടായി. നേരത്തെ സംസ്ഥാനത്തെ തന്ന പിന്നാക്ക സ്കൂളുകളിലൊന്നായിരുന്ന ഈ സ‍ർക്കാ‍ർ വിദ്യാലയം ഇപ്പോൾ മറ്റു സ‍ർക്കാർ സ്കൂളുകൾക്ക് തന്നെ മാതൃകയായി മുന്നിൽ നടക്കുകയാണ്.

സാരഥികൾ

പ്രധാനാധ്യാപിക: ഗിരിജ.എൻ
പ്രിൻസിപ്പൾ: അനിൽ പി.എം.

സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളും മുന്നിൽ നിന്ന് നയിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ ഗിരിജ. എൻ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ അനിൽ പി.എം. എന്നിവരാണ്. പി.ടി.എയുമായി ചേർന്ന് ഇവരുടെ പ്രവർത്തനങ്ങൾ മുഖേന ത്വരിതഗതിയിലുള്ള മാറ്റത്തിനാണ് സ്ഥാപനം സാക്ഷ്യം വഹിക്കുന്നത്. ഹൈസ്കൂളിന്റെ സാരഥിയായി 01/06/2007 ലാണ് ഗിരിജ. എൻ ചാർജെടുത്തത്. ഹയർസെക്കണ്ടറി വിഭാഗത്തിന്റെ പത്താമത്തെ മേധാവിയായി അനിൽ പി.എം. 15/06/2013 മുതൽ പ്രവർത്തിച്ചുവരുന്നു.

മാനേജ്മെന്റ്

കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും ശാരിരികവും മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ ഇതുവരെയുള്ള വിജയത്തിനടിസ്ഥാനം. മലപ്പുറം എം.എൽ.എ ഉബൈദുല്ലയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച 4 മുറികളുള്ള ഹയർസെക്കണ്ടറി കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ കുറെയൊക്കെ സഹായിച്ചു. അടുത്തകാലത്തുണ്ടായ അഡ്മിഷനിലെ വർദ്ധനവ് കാരണം ഹൈസ്കൂൾ വിഭാഗം ഭൌതിക സൌകര്യങ്ങളിൽ ഏറെ പ്രയാസം അനുഭവിക്കുന്നു. അവ പരിഹരിക്കാനുള്ള നിരന്തര ശ്രമം പി.ടി.എ.യുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ

  • ഹരിദാസൻ സി. പടിഞ്ഞാറ്റുമുറി (റിട്ട. ഡി.വൈ.എസ്.പി)
  • മൌയ്തീൻ കുട്ടി കെ.കെ. (ഐ.എസ്.ആർ.ഒ.)
  • പ്രദീപ് വടക്കുമുറി (സർക്കിൾ ഇൻസ്പെക്ടർ)
  • മുഹമ്മദ് കുട്ടി (റി. പോളിടെക്നിക്ക് പ്രഫസർ)

ഉപതാളുകൾ

ചിത്രശാല | കഥകൾ | നേർക്കാഴ്ച ചിത്രങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • മലപ്പുറം നഗരത്തിൽ നിന്നും 6 കി.മീറ്ററും മഞ്ചേരിയിൽ നിന്ന് 6 കിലോമീറ്ററും അകലെയായി മലപ്പുറം-മഞ്ചേരി റോഡിൽ (ഇതുവഴിയാണ് പരപ്പനങ്ങാടി-നാടുകാണി ഹൈവേകടന്നുപോകുന്നത്) പാണായിക്കും ഇരുമ്പുഴിക്കും ഇടയിലായി സ്ഥിതിചെയ്യുന്നു.
  • അടുത്തുള്ള റെയിൽവെ സ്റ്റേഷൻ: അങ്ങാടിപ്പുറം, തിരൂർ റെയിൽവെസ്റ്റേഷൻ.
  • വിമാനത്താവളം: കാലിക്കറ്റ് എയർപ്പോർട്ട്.
  • ബസ്സ് സ്റ്റോപ്പ് : ഇരുമ്പുഴി ഹൈസ്കൂൾപടി
  • ഫോൺ നമ്പർ :0483 2739963, ഇ-മെയിൽ:ghssirumbuzhi@gmail.com
{{#multimaps: 11.081145, 76.105926 | zoom=12 }}