"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prasadmltr (സംവാദം | സംഭാവനകൾ) |
|||
വരി 105: | വരി 105: | ||
ജൈവ വൈവിധ്യ വര്‍ഷച്ചരണത്തിന്റെ ഭാഗമായി ഞങ്ങള്‍ ജൈവ വൈവിധ്യ സെമിനാര്‍ നടത്തി. പ്രസ്തുത സെമിനാറില്‍ സൈലന്റ് വാലി നാഷണല്‍ പാര്‍കിന്റെ വൈല്‍ഡ് ലൈഫ് വാര്ടെന്‍ ശ്രീ എസ്.ശിവദാസ്,മമ്പാട് എം. ഇ. എസ്. കോളേജ് അധ്യാപകന്‍ ശ്രീ. അനൂപ് ദാസ് , ശാസ്ത്രഗ്ന ശ്രീമതി. ചിപ്പി അനൂപ് എന്നിവര്‍ പങ്കെടുത്തു. | ജൈവ വൈവിധ്യ വര്‍ഷച്ചരണത്തിന്റെ ഭാഗമായി ഞങ്ങള്‍ ജൈവ വൈവിധ്യ സെമിനാര്‍ നടത്തി. പ്രസ്തുത സെമിനാറില്‍ സൈലന്റ് വാലി നാഷണല്‍ പാര്‍കിന്റെ വൈല്‍ഡ് ലൈഫ് വാര്ടെന്‍ ശ്രീ എസ്.ശിവദാസ്,മമ്പാട് എം. ഇ. എസ്. കോളേജ് അധ്യാപകന്‍ ശ്രീ. അനൂപ് ദാസ് , ശാസ്ത്രഗ്ന ശ്രീമതി. ചിപ്പി അനൂപ് എന്നിവര്‍ പങ്കെടുത്തു. | ||
[[ചിത്രം:2010_biodiversity_seminar.jpg|50px|thumb|left|seminar]] | [[ചിത്രം:2010_biodiversity_seminar.jpg|50px|thumb|left|seminar]] | ||
'''ചിത്രശലഭ ഉദ്യാനത്തില്‍ പൂമ്പാറ്റകളുടെ തീര്‍ത്ഥാടനം''' | |||
പൂമ്പാറ്റകള്‍ക്കായി ഞങ്ങള്‍ ഒരുക്കിയ ഉദ്യാനത്തില്‍ കൂട്ടം കൂട്ടമായി പല ജാതി ശലഭങ്ങള്‍ മധു നുകര്‍ന്ന് സായൂജ്യമടയാന്‍ എത്തി തുടങ്ങി. പശ്ചിമഘട്ടത്തിലെ വ്യതസ്ത ശലഭങ്ങളെ ഇങ്ങോട്ടു ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് ഞങ്ങളെ ഇത്തരത്തില്‍ ഒരു സംരംഭത്തിന് പ്രേരിപ്പിച്ചത്. വനം എന്ന് പറയുന്നത് ഗവണ്മെന്റ് സംരിക്ഷിത പ്രദേശതു മാത്രമുള്ളതല്ലെന്നും അതിലെ ജീവികള്‍ക്ക്പരിസര പ്രദേശങ്ങളിലും സംരക്ഷണം ആവശ്യമുണ്ടെന്നും ഏവ നമ്മെ ഓര്‍മിപ്പിക്കുന്നു. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
06:53, 6 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട് | |
---|---|
വിലാസം | |
കരുവാരകുണ്ട്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 2 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
06-10-2010 | Prasadmltr |
മലപ്പുറം ജില്ലയിലെ പ്രകൃതിരമണീയമായ ഭൂപ്രദേശം. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഒട്ടനവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഗ്രാമം. പട്ടാള ബാരക്കുകളിലാണ് ഈ വിദ്യാലയം തുടങ്ങിയത്. വിദ്യാലയത്തിനു വേണ്ടി അഞ്ചര ഏക്കര്‍ സ്ഥലം തൃക്കടീരി വാസുദേവന്‍ നമ്പൂതിരിയാണ് സംഭാവനയായി നല്‍കിയത്.
ഭൗതികസൗകര്യങ്ങള്‍
അഞ്ചര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 61 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട് രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്‍ സെകണ്ടറി, എസ.എസ.എല്‍. സി. എന്നി ക്ലാസുകള്‍ അടക്കം പതിനെട്ടു റൂമുകള്‍ പൂര്‍ണമായും സ്മാര്‍ട്ട് ക്ലാസ്സ് റൂമുകലാക്കിയിട്ടുണ്ട്.പ്രോജെക്ടര്‍, ലാപ്ടോപ്, സൌണ്ട് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായി ക്ലാസ്സുകളില്‍ ഒരുക്കിയിരിക്കുന്നു. അധ്യാപകര്‍ക്ക് ഐ. ടി അധിഷിഷ്ടിത അധ്യാപനത്തില്‍ പരിശീലനം ലഭിച്ചിട്ടുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയര്‍ റെഡ് ക്രോസ് .
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* വനശ്രീ പരിസ്ഥിതി ക്ലബ്
ജില്ലയിലെ മികച്ച പരിസ്ഥിതി ക്ലബ് അവാര്‍ഡ്
കഴിഞ്ഞ പത്തു വര്‍ഷത്തിലതികമായി സ്കൂളില്‍ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി ക്ലബാണ് വനശ്രീ. കഴിഞ്ഞ വര്‍ഷം(2009-10) പ്രത്യേകിച്ചും വളരെയതികം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു ഭംഗിയായി പൂര്‍ത്തിയാക്കാനായി. ആ വര്‍ഷത്തെ മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഹരിത ക്ലബ് ആയി കേരള സ്റ്റേറ്റ് കൌണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍ഡ് എന്വ്വിരോന്മേന്റ്റ്(KSCTEC) ആയി തെരഞ്ഞെടുത്തു. 50000 രൂപയുടെ പ്രൊജെക്‍റ്റും പ്രശസ്തിപത്രവും ആണ് ലഭിച്ചത്.
ഔഷധ തോട്ടം
പരിസ്ഥിതി പ്രവര്‍തനതിന്റ്റെ ഭാഗമായി ഒരു ഔഷധ തോട്ടം സ്കൂലില്‍ തയ്യാരായി തയ്യാറായി വരുന്നുണ്ട്. ബഹുമാനപ്പെട്ട കേരള നിയമസഭ സ്പീക്കര്‍ ശ്രീ കെ. രാധാകൃഷ്ണന്‍ സാര്‍ ആണ് ഈ തോട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വംശനാശം സംബവിച്ചുകൊണ്ടിരികുന്നവ സംരക്ഷിക്കുകയാണ് ഇതിന്റെ ലക്‌ഷ്യം.
വനശ്രീ പരിസ്ഥിതി ക്ലബ് ബ്ലോഗ് & വെബ് സൈറ്റ്
' വനശ്രീ ബ്ലോഗ് സന്ദര്‍ശിക്കൂ.......'
' വനശ്രീ വെബ് സൈറ്റ് സന്ദര്‍ശിക്കൂ.......'
സൈലന്റ് വാലി പരിസ്ഥിതി പഠന ക്യാമ്പ്
സൈലന്റ് വാലിയില്‍ നടത്തിയ പരിസ്ഥിതി പഠന ക്യാമ്പ് കുട്ടികള്‍ക്ക് അത്യതികംഉലസപ്രദവും വിഗ്നാന പ്രടവുംയിരുന്നു.
ലോക പരിസ്ഥിതി ദിനാചരണം
സ്കൂളില്‍ നിന്ന് കരുവാരകുണ്ട് ടൌണ്‍ വരെ ഞങ്ങള്‍ പരിസ്ഥിതി ദിന റാലി നടത്തി . റാലിയുടെ ഉദ്ഘാടനം നടത്തുകയും തുടര്‍ന്ന് വൃക്ഷ തൈ വിതരണം നടത്തുകയും ചെയ്തത് കാളികാവ് റേഞ്ച് ഓഫീസര്‍ ശ്രീ. സര്‍ ആയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഹമീദ് ഹാജി , ഹെഡ് ടീച്ചര്‍ ജമീല , പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. വെര്‍മി കമ്പോസ്റ്റ് പ്ലാന്റിന്റെയും ഉദ്ഘാടനം ശ്രീ. സര്‍ ആണ് നിര്‍വഹിച്ചത്.
http://www.schoolwiki.in/images/2/2d/Panchayath_president.jpg
http://www.schoolwiki.in/images/8/87/Tree_planting.jpg
http://www.schoolwiki.in/images/7/79/Vermi_compost.jpg
ജൈവ വൈവിധ്യ സെമിനാര്‍
ജൈവ വൈവിധ്യ വര്‍ഷച്ചരണത്തിന്റെ ഭാഗമായി ഞങ്ങള്‍ ജൈവ വൈവിധ്യ സെമിനാര്‍ നടത്തി. പ്രസ്തുത സെമിനാറില്‍ സൈലന്റ് വാലി നാഷണല്‍ പാര്‍കിന്റെ വൈല്‍ഡ് ലൈഫ് വാര്ടെന്‍ ശ്രീ എസ്.ശിവദാസ്,മമ്പാട് എം. ഇ. എസ്. കോളേജ് അധ്യാപകന്‍ ശ്രീ. അനൂപ് ദാസ് , ശാസ്ത്രഗ്ന ശ്രീമതി. ചിപ്പി അനൂപ് എന്നിവര്‍ പങ്കെടുത്തു.
ചിത്രശലഭ ഉദ്യാനത്തില്‍ പൂമ്പാറ്റകളുടെ തീര്‍ത്ഥാടനം
പൂമ്പാറ്റകള്‍ക്കായി ഞങ്ങള്‍ ഒരുക്കിയ ഉദ്യാനത്തില്‍ കൂട്ടം കൂട്ടമായി പല ജാതി ശലഭങ്ങള്‍ മധു നുകര്‍ന്ന് സായൂജ്യമടയാന്‍ എത്തി തുടങ്ങി. പശ്ചിമഘട്ടത്തിലെ വ്യതസ്ത ശലഭങ്ങളെ ഇങ്ങോട്ടു ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് ഞങ്ങളെ ഇത്തരത്തില്‍ ഒരു സംരംഭത്തിന് പ്രേരിപ്പിച്ചത്. വനം എന്ന് പറയുന്നത് ഗവണ്മെന്റ് സംരിക്ഷിത പ്രദേശതു മാത്രമുള്ളതല്ലെന്നും അതിലെ ജീവികള്‍ക്ക്പരിസര പ്രദേശങ്ങളിലും സംരക്ഷണം ആവശ്യമുണ്ടെന്നും ഏവ നമ്മെ ഓര്‍മിപ്പിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.140003" lon="76.346998" zoom="14" width="300" height="300" controls="large"> 11.071469, 76.077017, </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.