"തോട്ടട വെസ്റ്റ് യു.പി/അക്ഷരവൃക്ഷം/കണ്ണീരിലെ ചിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=കണ്ണീരിലെ ചിരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=കണ്ണീരിലെ ചിരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
11:32, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കണ്ണീരിലെ ചിരി ഞങ്ങളുടെ വീട്ടിന് മുന്നിലാണ് ശാന്ത ചേച്ചിയുടെ വീട് .ചേച്ചിക്ക് ഏകദേശം 50 ഓളം വയസ്സുണ്ടാവും. ഇന്നലെ രാവിലെ ഞാൻ ഉറങ്ങി എഴുന്നേറ്റു വരുമ്പോൾ അമ്മയും ശാന്തചേച്ചിയും സംസാരിച്ചിരിക്കുന്ന കാഴ്ചയാണ് കണ്ടത്. അവരുടെ മുന്നിൽ പോയി എന്താണ് പറയുന്നതെന്ന് കേൾക്കണമെന്നുണ്ടായിരുന്നു.പക്ഷെ അമ്മ വഴക്കുപറയും."എന്താ വലിയവർ സംസാരിക്കുന്നിടത്ത് വരരുത് എന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലെ ". ഞാൻ ഓർത്തു അതിനാൽ ക്ഷമിച്ചു നിന്നു. ശാന്ത ചേച്ചി ഇത്ര സന്തോഷത്തോടെ ഉള്ളത് ഞാനിതുവരെ കണ്ടിട്ടേയില്ല. എന്താണാവോ... വളരെയധികം സമയം കഴിഞ്ഞാണ് ചേച്ചി പോയത്. ശാന്തചേച്ചി എന്താണ് പറഞ്ഞെത് എന്ന് ചോദിച്ചാൽ നിനക്ക് അറിഞ്ഞിട്ട് എന്ത് വേണമെന്ന് അമ്മ ചോദിക്കും. എങ്കിലും ഞാൻ ചോദിച്ചു. പതിവിലും വിപരീതമാണ് അന്ന് സംഭവിച്ചത്.അമ്മ ചേച്ചി പറഞ്ഞതെല്ലാം എനിക്ക് പറഞ്ഞു തന്നു.ശാന്ത ചേച്ചിയുടെ ഭർത്താവ് 6 മാസമായി ഉണ്ടത്രേ. പുറത്ത് പോകാറേയില്ല രാവിലെ പോവും വൈകിട്ട് മദ്യപിച്ച് ലക്കുകെട്ട് വരികയും ,അവരെ അടിക്കുകയും ചവിട്ടുകയും ചെയ്യും.പിന്നെ വീണ് കിടന്നുറങ്ങുകയും ചെയ്യും. പിറ്റേന്നും ഇതു തന്നെ പതിവ്. അതിൽ നിന്നൊരു മാറ്റം:........! അമ്മക്ക് ചിന്തിക്കാനേ പറ്റിയില്ല.20 വർഷമായി അവർ ഇതു ഭവിക്കുന്നതത്രേ. പിന്നെങ്ങനെ മാറ്റം വന്നു!.കൊറോണ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നപ്പോൾ അയാൾ ഭയപ്പെട്ടു.പോരാത്തതിന്, മദ്യം കിട്ടാതെയുമായി.62 വയസ്സായ അയാൾക്ക് ഒരുപാട്പൈസ പെൻഷനായി കിട്ടി. ഇത്രയധികം പണം അയാൾക്ക് ഇതുവരെ കിട്ടിയിട്ടില്ല. കിട്ടിയാൽ തന്നെ അത് കുടിച്ച് തീർക്കും.കോവിഡ് കാലം പുറത്തു പോകാൻ കഴിയാതെ വന്നപ്പോൾ അയാൾ ചുറ്റുപാടിനെ സ്നേഹിച്ചു തുടങ്ങി. ഭാര്യയെ സ്നേഹിച്ച് തുടങ്ങി. പച്ചക്കറി കൃഷി ചെയ്തു. ഇത്രയധികം സ്നേഹമുള്ള ആളാണെന്ന് മനസ്സിലാക്കിയത് ഇപ്പോഴാണ് എന്ന് ചേച്ചി പറഞ്ഞത്രേ...! അവശ്യ സാധങ്ങളൊക്കെ ബാങ്കിൽ ജോലി ചെയ്യുന്ന പ്രവീൺ ചേട്ടൻ എത്തിച്ചു കൊടുക്കും. ഇനി അയാൾ അങ്ങനെതന്നെ ആയിക്കോട്ടെ .ഒരു കുടുംബത്തിന്റെ സന്തോഷം കാണാൻ കഴിഞ്ഞതിൽ എനിക്കാശ്വാസം തോന്നി.ശാന്ത ചേച്ചിയുടെ ചിരിക്കുന്ന മുഖം എന്റെ മനസ്സിൽ നിറഞ്ഞുനിന്നു. ഇതാണ് കാലം,.... കൊറോണ കാലം. 🎼🎼ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ