"ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/പുഴയുടെ ആഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (31461kprm എന്ന ഉപയോക്താവ് ഗവ.യു പി എസ് കോട്ടാക്കുപുറം/അക്ഷരവൃക്ഷം/പുഴയുടെ ആഴം എന്ന താൾ ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/പുഴയുടെ ആഴം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
14:13, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
പുഴയുടെ ആഴം
ഒരുദിവസം സിംഹരാജാവ് കാട്ടിലുള്ള പുഴയുടെ അരികിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോൾ ഒരാനക്കുട്ടി അതുവഴി വന്നു. സിഹം അവനോട് ചോദിച്ചു. പുഴയിൽ ആഴം ഉണ്ടോ. എനിക്കറിയില്ല.ഞാൻ ഈ പുഴയിൽ ഇറങ്ങിയിട്ടില്ല. ആരോടു ചോദിക്കും.നീ പോയി വലിയകൊമ്പനോട് ചോദിക്ക് അവൻ ഈ പുഴയിൽ ഇറങ്ങിയിട്ടുണ്ട് സിംഹരാജാവ് പറഞ്ഞു. അവനിപ്പോൾ എവിടെക്കാണും. ആ കുന്നിൻ മുകളിൽ കാണും.അങ്ങോട്ടുപോയി കാര്യം പറഞ്ഞോളുവെന്നായി രാജാവ്.പാവം കുട്ടിയാന പതിയെ പതിയെ നടന്ന് കാടിൻ്റെ നടുവിലെത്തിയെങ്ങോട്ടു പോകുമന്നറിയാതെ നിൽക്കുമ്പോൾ ഒരു മാൻ അതു വഴി വന്നു.ആനക്കുട്ടി മാനിനോടു ചോദിച്ചു വലിയകൊമ്പനെ കണ്ടോ. മാൻ പറഞ്ഞുനേരെ പോയാൽ അവനെ കാണാൻ പറ്റും.ആനക്കുട്ടി നടന്നുനടന്ന് ആനയുടെ അടുത്തെത്തി പമ്മിപ്പമ്മി നിന്നു. ഉം വലിയകൊമ്പൻ മുരണ്ടു. മാമ്മാ ..... ഉം വലിയകൊമ്പൻ മുരണ്ടു. നമ്മുടെ പുഴയിൽ എത്ര ആഴം ഉണ്ട് അനക്കുട്ടി ചോദിച്ചു. എൻ്റെ കഴുത്തിൻ്റെയത്രയും വലിയകൊമ്പൻ പറഞ്ഞു.ഒന്നിറങ്ങിക്കാണിക്കാമോ കുട്ടിയാന ചോദിച്ചു. വലിയകൊമ്പൻ തുമ്പിക്കൈ പൊക്കി ഒറ്റ അലറൽ. പേടിച്ച കുട്ടിയാന തിരിഞ്ഞോടി. ക്ഷീണിച്ച് സിംഹ രാജാവിൻ്റെയടുത്തെത്തി. രാജൻ കഴുത്തിൻ്റെയത്രയും വെള്ളമുണ്ട് വിക്കിവിക്കി പറഞ്ഞു. കേട്ട പാതി കേൾക്കാത്ത പാതി സിംഹം പുഴയിലേക്കിറങ്ങി. കാൽ വഴുതിയ സിംഹം താണു പോയി. കുട്ടിയാന പേടിച്ചു പോയി. ഒരു വലിയ വള്ളി തുമ്പിക്കൈകൊണ്ട് വലിച്ചു കൊണ്ടുവന്ന് ഒരറ്റം വെള്ളത്തിലിട്ടു. മറ്റേയറ്റം മരത്തിൽ ചുറ്റി പുഴയിലേക്ക് നോക്കി നില്പായി. സിംഹം പൊങ്ങിവന്നപ്പോൾ വള്ളിയിൽ പിടുത്തം കിട്ടി. പണിപ്പെട്ട് മുകളിലെത്തിയ സിഹം അവശനായി പുഴക്കരയിൽ വീണു. രാജൻ വലിയകൊമ്പൻ്റെ കഴുത്തിൻ്റെയത്രയും വെള്ളമുണ്ട് എന്നാണ് പറഞ്ഞത്. കുട്ടിയാന പതിയെ പതിയെ നടന്ന് കാട്ടിലേക്ക് പോയി. ക്ഷീണം മാറിയ സിംഹം നടന്നു ഗുഹയിലേക്ക് പോയി നടന്നെതെല്ലാം രാജ്ഞിയോടു പറഞ്ഞു. പ്രജകൾ പറയുന്നത് രാജാവ് ശ്രദ്ധിച്ചു കേൾക്കണം.കുട്ടിയാന മിടുക്കനാണ്. രാജ്ഞി പറഞ്ഞു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 14/ 03/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 14/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ