"ജി.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/പുല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കഥ}}

23:15, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുല

രണ്ട് ബക്കറ്റുവെള്ളംകോരി തലേക്കൂടൊഴിച്ചിട്ട് കേറ്യാതി അകത്തിയ്ക്ക്.ആ മുണ്ടും കുപ്പായോം ഊരി ചായ്പ്പിലിക്ക് വച്ചോ ഞാൻ കൊളത്തിക്ക് പോണണ്ട്

ങ്ങക്ക് പ്രാന്താ, ഒാരോ ആചാരകമ്മറ്റിക്കാര്

അമർത്തിച്ചവിട്ടി അകത്തേക്കു കേറി.

അപ്പളക്കും കേട്ടു വേലിക്കന്ന് അന്വേഷണം.അമ്മിണിഅമ്മേ ന്ന് പ്പോ ന്തേ ഓന് കലി എളകാൻ?

മ്മളെ ഗോപാലന്നായര് മരിച്ചിട്ട് ഇന്നേക്ക് മൂന്നാലീസല്ലേ ആയുള്ളൂ,മൂപ്പരെ മോൻ ഓൻറെ വല്യ ചങ്ങാത്യാന്ന് വച്ച്,പെലള്ള വീട്ട്ന്ന് വന്നാ ഒന്ന് കുളിച്ചൂടെ ഒാന്

ഇവിടെനിന്നാ പ്രാന്ത് ഇക്ക്യാ പിടിക്ക്യാ അകത്തേക്ക് കയറിയതിനേക്കാൾ വേഗത്തിൽ പുറത്തേക്കിറങ്ങിഅവടെ ചെന്നപ്പളും കണ്ടു,മുക്കലും കുളീം,ശുദ്ധോം.എന്നാ ഒക്കെറ്റിനും ബോധം വരണത് ആവോ

ഹാൻഡ് വാഷ് കുളിർക്കെതേച്ച് ഇരുപതു സെക്കൻഡ് കെെകഴുകീട്ടും ശങ്കതീരാ തെ നിക്കുമ്പോ തെക്കേ തൊ ടീലെ മാവിൻ ചോട്ടീന്ന് ഒരു അമർത്തിയ ചിരി പ്പ ബോധം വന്ന്വോ ൻറ അപ്പൂന്

പ്രജ്വൽ
3 A ജി.എൽ.പി.എസ് തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ