"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/അരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
}}
}}
{{Verified|name=Sai K shanmugam|തരം=കഥ}}
{{Verified|name=Sai K shanmugam|തരം=കഥ}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കഥ]]

15:08, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യം


ചിത്രപുരി ഭരിച്ചിരുന്നത് ചന്ദ്രസേന രാജാവാണ്. അദ്ദേഹത്തിന് ഒരു കാര്യത്തിൽ മാത്രമേ വിഷമമുണ്ടായിരുന്നുള്ളൂ....തന്റെ പ്രജകൾ മടിയന്മാരായിരുന്നു. ആയതിനാൽ, തന്റെ രാജ്യത്ത് പെട്ടെന്ന് രോഗങ്ങൾ പടർന്നു പിടിക്കുമെന്ന് രാജാവിന് അറിയാമായിരുന്നു.

ഒന്നര വർഷങ്ങൾക്ക് ശേഷം................................അദ്ദേഹം ഭയന്നപോലെ ഒരു മഹാമാരി ആ രാജ്യത്ത് പിടിപെട്ടു സമർത്ഥരായ വൈദ്യന്മാരും ആ മഹാമാരിക്കു മുന്നിൽ പകച്ചു നിന്നു.

രണ്ടു ദിവസത്തിനുള്ളിൽ ആ രാജ്യത്തിന്റെ പകുതിയിലതികവും ആ മഹാമാരി ഭക്ഷിച്ചു. രാജാവ് എന്ത് ചെയ്യണമെന്നാലോചിച്ചു നിന്നു. പലതരത്തിലുള്ള വൈദ്യ വിദ്യകളും പരീക്ഷിച്ചിട്ടും ഒരു ഫലവും ഇല്ലെന്നു മനസ്സിലാക്കിയ രാജാവ് തന്റെ രാജ്യത്തിന്റെ മുമ്പത്തെ സ്ഥിതിയെക്കുറിച്ചാലോചിച്ചു. എല്ലാവരും കുഴി മടിയന്മാരായിരുന്നു... അതു തന്നെ ആയിരുന്നു പ്രശ്നവും.. അതിനാൽ രാജാവ്‌ ഒരു ഉപായം കണ്ടെത്തി. ഉടൻ തന്നെ ഭടന്മാർ രാജ്യം മുഴുവൻ കൃഷിയ്ക്ക് അത്യാവശ്യമായ വസ്തുക്കൾ വിതരണം ചെയ്യുകയും ഏറ്റവും കൂടുതൽ വിളവ് എടുക്കുന്നവർക്ക് 1000 പൊൻപണം സമ്മാനമായി നൽകുമെന്നും വിളംബരം ചെയ്തു. ഇത് കേട്ടയുടനെ പ്രജകൾ തങ്ങളുടെ മടി എല്ലാം മാറ്റി വെച്ച് ആവേശത്തോടെ കൃഷി പണിയിൽ ഏർപ്പെട്ടു.

മാസങ്ങൾ കടന്നു പോയി............... ചിത്രപുരി രാജ്യം അധ്വാനികളുടെയും സമൃദ്ധിയുടെയും നാടായി മാറി. അങ്ങനെ ഒരു മരുന്നിനും ചെറുക്കാൻ കഴിയാത്ത രോഗത്തെ അധ്വാനവും ഒത്തൊരുമയും കൊണ്ട് ചെറുത്ത്നിൽക്കാൻ കഴിഞ്ഞതിൽ രാജാവ് സന്തോഷവനായി. പിന്നെ ഒരിക്കലും ആ രാജ്യത്ത് കൃഷി നിലച്ചിട്ടുമില്ല. രോഗങ്ങൾ പടർന്നു പിടിച്ചിട്ടുമില്ല. ഗുണപാഠം : "ഒത്തൊരുമയും അധ്വാനവും ഉണ്ടെങ്കിൽ ഏതു രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കാം

അൽഫിയ എസ് എസ്
6 D ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ