"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 9: വരി 9:
*[[{{PAGENAME}}/അഹങ്കാരിയായ ആപ്പിൾമരം | അഹങ്കാരിയായ ആപ്പിൾമരം]]
*[[{{PAGENAME}}/അഹങ്കാരിയായ ആപ്പിൾമരം | അഹങ്കാരിയായ ആപ്പിൾമരം]]
*[[{{PAGENAME}}/കൊറോണയുടെ ദുഃഖം |കൊറോണയുടെ ദുഃഖം]]
*[[{{PAGENAME}}/കൊറോണയുടെ ദുഃഖം |കൊറോണയുടെ ദുഃഖം]]
{{BoxTop1
| തലക്കെട്ട്= കൊറോണയുടെ ദുഃഖം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഞാൻ കൊറോണാ മുൾക്കിരീടം കണക്ക് ചുറ്റിപ്പിടിച്ച് മനുഷ്യനെ നശിപ്പിക്കുവാൻ ജന്മമെടുത്തത്. കോവിഡ് 19 എന്ന് വിളിക്കുന്ന ഇതുവരെ ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത അതി ഭീകരനായ വൈറസ് ആണ് ഞാൻ. എൻറെ കഥ ഇവിടെ തുടങ്ങുന്നു. മനുഷ്യർ ആഡംബരത്തിന്റെയും അഹങ്കാരത്തിന്റെയും പിടിയിലമർന്ന് ജീവിതം ആസ്വദിച്ചു മുന്നോട്ടു പോകുമ്പോൾ ചൈനയിലെ ഒരു ചന്തയിൽ ഞാൻ ജന്മം കൊണ്ടു .ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എന്ന നിലയിൽ എൻറെ പരമ്പരയുടെ എണ്ണം വർദ്ധിപ്പിച്ച് ഓരോരുത്തരെയായി കീഴടക്കി ഞാൻ മുന്നേറി. എനിക്ക് പല രാജ്യങ്ങളിലായി ലക്ഷക്കണക്കിന് മനുഷ്യരെ കിട്ടി. ഞാൻ അതീവസന്തോഷത്തിലും ആയിരുന്നു. അങ്ങനെ പല പല രാജ്യങ്ങളിൽ സഞ്ചരിച്ച് ഇന്ത്യ എന്ന രാജ്യത്ത് എത്തി. അവിടെ നിന്നും ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിലുമെത്തി. എല്ലാ രാജ്യങ്ങളിലുമുള്ള ആളുകളെ കൊന്നൊടുക്കി .സാമ്പത്തികമായും ശാരീരികമായും നശിപ്പിച്ചു മുന്നേറിക്കൊണ്ടിരുന്ന കേരള ജനതയെ ഒന്ന് പേടിപ്പിക്കേണ്ടി വന്നു. അവർ പലപ്പോഴായി വെള്ളപ്പൊക്കത്തെയും നിപ്പയേയും അതിജീവിച്ചവരാണ്. ഇവിടുത്തെ മുഖ്യമന്ത്രിയും ആരോഗ്യ പ്രവർത്തകരും ചേർന്ന് എന്നെ തുരത്തി ഓടിക്കാൻ ശ്രമിച്ചു. പ്രധാനമന്ത്രിയുടെ ലോക്ക്ഡൌൺ പ്രഖ്യാപനം കേട്ട് ജനങ്ങൾ ഒരു മാസത്തോളമായി പുറത്തിറങ്ങാതെ വീട്ടിൽ ഇരിപ്പാണ്. അപ്പോൾ എനിക്ക് പുതിയ ഇരകളെ കിട്ടാതെയായി. ആരാധനാലയങ്ങൾ അടച്ചും കല്യാണം പോലെയുള്ളവ ഒഴിവാക്കി എന്നെ തടഞ്ഞു. കേരള ജനതയുടെ കരുത്തിന്മുൻപിൽ  എനിക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ഞാൻ മൂലം അസുഖ ബാധിതരായ അവരെ പരിചരിക്കുന്ന ഡോക്ടർ ,നേഴ്സ്തുടങ്ങിയവരിലൂടെ എനിക്ക് മറ്റുള്ളവരിലേക്ക് എത്തും എന്ന് കരുതി .പക്ഷേ പി പി ഇ കിറ്റ് എന്ന സംരക്ഷണ കവചം ഉപയോഗിച്ച് എന്നെ കൂടുതൽ തടഞ്ഞു. ഇനി എനിക്ക് നിവൃത്തിയില്ല കുട്ടികൾ പോലും കളികൾ നിർത്തി കൈകഴുകാൻ പരിശീലിച്ചു .അവരുടെ വേനലവധിക്കാലം എന്നെ തുരത്തുന്നതിനാണ് വിനിയോഗിച്ചത്. എനിക്കിവിടെ ഇനി  പിടിച്ചുനിൽക്കാൻ സാധിക്കില്ല.
{{BoxBottom1
| പേര്= മുഹമ്മദ്‌ ആബിദ്
| ക്ലാസ്സ്= 7D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എം എം എം യു എം യു പി സ്കൂൾ കാരക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32238
| ഉപജില്ല=    ഈരാറ്റുപേട്ട  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:11, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം