"ഗവ, യു പി സ്കൂൾ, നീർച്ചാൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ് അഥവാ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ജി.യു.പി.സ് നീർച്ചാൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.യു.പി.സ് നീർച്ചാൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13376
| സ്കൂൾ കോഡ്= 13376
| ഉപജില്ല= കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 30: വരി 30:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

22:17, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ് അഥവാ കോവിഡ് 19

ഓരോ ദിവസം കഴിയും തോറും നമുക്കിടയിൽ ഭീതി വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്. ചികിത്സയോ പ്രതിരോധ വാക്സിനുകളോ ഇതു വരെ കണ്ടെത്തിയിട്ടില്ലാത്തതിനാൽ ലോകം മുഴുവനും ഇന്ന് ഏറ്റവും ഭയത്തോടെ നോക്കിക്കാണുന്ന ഒന്നായി മാറിയിരിക്കുന്നു ഈ രോഗം. ചൈനയുടെ വുഹാനിൽ ഡിസംബർ 31 നാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19 ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. ചൈനയിൽ മാത്രമല്ല അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് മരണസംഖ്യ ഉയരുകയാണ്. മാത്രമല്ല, ഇതിനോടകം ഇതു വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 160 - തിലധികം രാജ്യങ്ങളിൽ ഈ രോഗം പടർന്നു കഴിഞ്ഞു.

എന്താണ് കൊറോണ വൈറസ്?

സസ്തനികളേയും പക്ഷികളേയും ബാധിക്കുന്ന പകർച്ചവ്യാധികളുടെ കൂട്ടത്തിൽ നിന്നാണ് കൊറോണ വൈറസിൻ്റേയും കടന്നുവരവ് പല സാഹചര്യങ്ങളിൽ നിന്നും ഇത് മനുഷ്യരെയും പിടികൂടുന്നു. ഈ ഗ്രൂപ്പിൽ പെട്ട മറ്റു വൈറസുകളൊന്നും വലിയ രീതിയിൽ അപകടകാരികളല്ല. അവ ശ്വസന വ്യവസ്ഥയെ ബാധിക്കുകയും, ഇൻഫ്ളുവൻസ സാർസ്, മെർസ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. കൊറോണ വൈറസ് ഇന്ന് മെഡിക്കൽ സയൻസിന് പൂർണ്ണമായും അജ്ഞാതമായ ഒന്നാണ്. ഇതിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതു കൊണ്ട് തന്നെ രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമുള്ള ചികിത്സയാണ് ഇപ്പോൾ നൽകി വരുന്നത്. ഇത് സാധാരണയായി ശ്വാസകോശത്തിനേയാണ് ആദ്യം ബാധിക്കുന്നത്. ആദ്യ ലക്ഷണമായി ജലദോഷം മാത്രമാകും പ്രകടമാകുക. പിന്നീട് ഇത് ന്യൂ മോണിയയിലേക്കും കൂടുതൽ ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു. പ്രതിരോധ ശേഷിക്കുറവുള്ളവരെ കൊറോണ വൈറസ് പെട്ടെന്ന് ബാധിക്കുന്നു. ആയതിനാൽ ഗർഭിണികൾ, കുട്ടികൾ ഹൃദ്രോഗം തുടങ്ങിയ ആരോഗ്യ പ്രശ്നമുള്ളവരെ വൈറസ് വേഗത്തിൽ പിടി കൂടാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് എല്ലാവരും വ്യക്തി ശുചിത്വം പാലിക്കുക. സോപ്പുപയോഗിച്ച് 2 കൈകളും 20 സെക്കൻ്റോളം കഴുകുക. മാസ്ക് ധരിക്കുക. നമ്മൾ ഈ വൈറസിനേയും അതിജീവിക്കും എന്ന് ദൃഢ പ്രതിജ്ഞ ചെയ്യുക.


ഫാത്തിമ കെ .പി.
4 എ ജി.യു.പി.സ് നീർച്ചാൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം