"എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/നമ്മളിതും അതിജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= നമ്മളിതും അതിജീവിക്കും | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നമ്മളിതും അതിജീവിക്കും

ലക്ഷകണക്കിന് ജനങ്ങളുടെ ജീവനെടുത്തു ഇന്നും ലോകത്ത് വ്യാപകമായി കൊണ്ടിരിക്കുന്ന കൊറോണ അഥവാ കോവിഡ് 19 നെ കുറിച്ച്....

COVID 19....ചൈനയിൽ നിന്ന് ആരംഭിച്ച് ഇന്ന് ലോകമാകെ വ്യാപിച്ച് നിൽക്കുന്ന മഹാമാരി. 2019 നവംബറിൽ തുടങ്ങി എങ്ങും അവസാനിക്കാത്ത , ലക്ഷകണക്കിന് ആളുകളുടെ ജീവനെടുത്തു ഇന്നും തുടർന്ന് കൊണ്ടിരിക്കുന്ന വിനാശകാരി. ഈ രോഗത്തിന് ഒരു മരുന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.അതിനാൽ ജാഗ്രതയാണ് ഏറ്റവും വലിയ പ്രതിരോധ മാർഗം. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക, ചുമയ്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ കൊറോണ വയറസിനെ തുരത്താം. ഇത് സമ്പർക്കത്തിലൂടെ പകരുന്ന രോഗം ആയതിനാൽ ഇത് പകരാതിരിക്കാൻ സാമൂഹിക അകലം പാലിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

ഇതിനോടകം തന്നെ അമേരിക്ക,ഇറ്റലി, സ്പെയിൻ,ചൈന തുടങ്ങിയ സ്ഥലങ്ങളിൽ ഈ മാരി വൻനാശം വിതച്ചു. ലക്ഷകണക്കിന് ആളുകളുടെ ജീവനെടുത്തു.ഈ മാരിയെ ചെറുക്കുന്നതിൽ സർകാർ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. , മുഖ്യ മന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ,പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്...അവരോടുള്ള നന്ദിയും കടപ്പാടും വളരെ വലുതാണ്. ശരീരങ്ങൾ തമ്മിൽ അകന്നാലും മനസ്സുകൾ തമ്മിലുള്ള ഒത്തൊരുമയിലൂടെ നമുക്ക് ഒരുമിച്ച് ഈ മഹമാരിയെ തുരത്താം.

ഇത് കേരളമാണ്....

നമ്മൾ ഇതും അതി ജീവിക്കും....

അർച്ചന കെ
9 C എ വി എം എച്ച് എസ്, ചുനങ്ങാട്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം