"ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ഒരു മടങ്ങിവരവ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ഒരു മടങ്ങിവരവ്‌ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ജിയ പി ബിജു,
| പേര്= ജിയ പി ബിജു
| ക്ലാസ്സ്= 10 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 10 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഫാ  ജി  കെ എം ഹൈസ്കൂൾ  കണിയാരം മാനന്തവാടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഫാ  ജി  കെ എം ഹൈസ്കൂൾ  കണിയാരം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15003
| സ്കൂൾ കോഡ്= 15003
| ഉപജില്ല=    മാനന്തവാടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    മാനന്തവാടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 43: വരി 43:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name =shajumachil | തരം=    കവിത}}

22:34, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു മടങ്ങിവരവ്‌


പുഴ, ഓർമകളുടെ ചെപ്പിൽ നിന്നും
പടിയിറങ്ങിപ്പോയ മൃതിയുടെ അടയാളം.
കിളി, മൂകതയിൽ അലിഞ്ഞുചേർന്ന
ഗാനപ്രപഞ്ചം.
ചലനത്തെ മറന്ന് നിശ്ചലതയുടെ
തടവുകാരനായ കാറ്റ്
അതിനിടയിൽ ജീവിതത്തിലേക്ക്
ക്ഷണിക്കാതെ വന്നൊരതിഥി....
തിരക്കുപിടിച്ച് ഓടിയിരുന്ന സമയം
നിശ്ചലമായോ എന്തോ.....?
കാലം അവനെ കാത്തിരുന്നിരിക്കാം.....
കാലങ്ങൾക്കപ്പുറം തന്നെ മനോഹരിയായി കണ്ട്
അത്ഭുതം പൂണ്ട പുഴ,
വീണ്ടും ഒഴുകാൻ തുടങ്ങി....
എങ്ങോ ദൂരയാത്ര പോയ കിളികളും
മടങ്ങിയെത്തിയിരിക്കുന്നു.
നിശ്ചലതയുടെ തടവറയിൽ നിന്നും കാറ്റും
ജയിൽ ചാടി...
ആകാശത്തോളം വളർന്ന മനുഷ്യന്റെ സാമ്രാജ്യം
ചീട്ടുകൊട്ടാരം പോലെ നിലം പൊത്തി...
ജീവിതം വീട്ടിനുള്ളിലേക്കൊതുങ്ങി..
മരിച്ചു കിടന്ന സ്നേഹവും സന്തോഷവും
ഉയിർത്തെഴുന്നറ്റ്,
പ്രതീക്ഷയുടെ പൊൻ പുലരിയെ കണികണ്ടു...
 

ജിയ പി ബിജു
10 A ഫാ ജി കെ എം ഹൈസ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത