"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/അമ്മതൻ ഭൂമി അമ്മതൻ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 57: വരി 57:
| ഉപജില്ല=തിരുവനന്തപുരം നോർത്ത്
| ഉപജില്ല=തിരുവനന്തപുരം നോർത്ത്
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം= ലേഖനം
| തരം=കവിത
| color=1
| color=1
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

13:17, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മതൻ ഭൂമി....'

ആരുടേതാണീ ഭൂമി...
ജീവൻ തുടിപ്പുള്ള ഭൂമി...
കിളികൾ പാടുന്ന ഭൂമി...
ഇലകൾ പാറുന്ന ഭൂമി...
ഇന്നും അറിയാത്ത സത്യം!

അറിയാൻ ശ്രമിക്കണം നാം
        നമ്മുടെ ഭൂമിയെ,
നമ്മൾ ജനിച്ചൊരീ ഭൂമി...
നമ്മുടെ പെറ്റമ്മയാണീ ഭൂമി...
നമ്മുടെ പോറ്റമ്മയാണീ ഭൂമി...
ഒറ്റവാക്കിലായ് ചൊല്ലിടാം
ജീവൻ തുടിപ്പുള്ള
       'അമ്മയാം ഭൂമി'!

നാം എന്നും ഓർക്കണം
അമ്മതൻ ഭൂമിയും ഭൂമിയുടെ മക്കളും എന്ന സത്യം!
ഭൂമി എന്നൊരീയമ്മയുടെ
       നെഞ്ചിലായ് കത്തിക്കേറ്റും നേരം
ഓർക്കണം മക്കൾതൻ കടമ...

അമ്മതൻ ഹൃദയത്തിൻ താളത്തേയും
വാത്സല്യമായൊരാ വസന്തത്തേയും
തല്ലിക്കെടുത്തുമ്പോൾ നാം
    ഓർക്കണം നമ്മുടെ ജനനിയെ...

ഭൂമിയുടെ മണ്ണിൽ നിന്ന് ഉയർന്ന്
      ഭൂമിതൻ മണ്ണിൽ ലയിക്കുന്ന നാം,
ജീവിക്കും കാലത്തിൽ ഭൂമിയെ ഏറെ തൻ ദ്രോഹിക്കുന്നു.

നമ്മുടെ ചെയ്തിയാൽ മരണത്തോട് മല്ലിടിക്കുന്ന
അമ്മതൻ പ്രകൃതിയുടെ നിലവിളി
ഇനിയെങ്കിലും നാം കേട്ടിടേണം.

അമ്മക്കായ് ജീവൻ ത്യജിക്കാം...
അമ്മതൻ ജീവൻ എടുത്തീടല്ലേ...
അതിനെ വികൃതമാക്കി മാറ്റീടല്ലേ...

എന്നെന്നുമൊന്നിച്ച് നിൽക്കേണം നാം,
വിലപ്പെട്ട മണ്ണിനെ കാക്കുവാനായ്...
എന്നും അമ്മതൻ മാറിലെ കുഞ്ഞുങ്ങൾ നാം...
സംരക്ഷിച്ചിടാം അമ്മതൻ ഭൂമിയെ...
നമ്മുടെ വരുംകാല തലമുറയ്ക്കായ്...
  

അസിത S
Plus One G ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത