"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}
{{Verified1|name=sheebasunilraj| തരം= കവിത    }}

15:06, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

ഹരിത മനോഹര ഭൂവിൽ
പൂക്കളും പുലരിയും കുന്നും
മലകളും ഏകുമീ
കാഴ്ചകൾ കാണുവാനെന്തു ഭംഗി !
കേരം തിങ്ങുമെൻ നാട്
ഈ കുഞ്ഞു പൂമ്പാറ്റകൾ
പാറിപ്പറക്കുമീ പ്രകൃതിതൻ
സൗന്ദര്യം എത്ര രമ്യം
എൻ നേത്രത്തിലാനന്ദം
കള കളം പാടി ഒഴുകും
പുഴകളും അരുവിയും
മന്ദ മാരുതൻ തലോടലേറ്റു
നിൽക്കുമീ വൃക്ഷ ലതാദികളും
മാനവ മനസ്സ് നിറക്കുമീ
കുളിർമാരി പെയ്തിറങ്ങുമീ
ഭൂമി കൺനിറയെ കണ്ടിട്ടും
മതിവരാത്തതെന്തേ?
 

ഗൗരി പ്രിയ
7 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത