"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/തൂക്കുമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ.എച്ച്.എസ്.എസ്.നെടുവേലി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43015
| സ്കൂൾ കോഡ്= 43015
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 19: വരി 19:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കഥ}}

09:48, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തൂക്കുമരം

ഓരോ നിമിഷവും നിശ്ചലമായിരുന്നു. അയാളുടെ മുഖത്ത് ദയനീയ ഭാവം പ്രകടമായി.ചെയ്ത തെറ്റ് ഓർമ്മയുണ്ട്. ഇനി അത് വീണ്ടും ഓർക്കാൻ ആഗ്രഹിക്കുന്നില്ല. ആ സന്ദർഭത്തിൽ അവന് സംസാരിക്കാൻ അവകാശമില്ല. പറയാൻ മനസ്സിൽ ഒന്നും തന്നെ ഇല്ലായിരുന്നു. നാല് മണി തികയാൻ കൂടിപ്പോയാൽ പത്തു മിനിട്ട് .ജനിച്ചതു മുതൽ ഇതുവരെയുള്ള സംഭവങ്ങൾ അയാളുടെ മനസ്സിൽ മിന്നി മറഞ്ഞു.ആ മുപ്പത്തിരണ്ട് വർഷങ്ങൾ അയാൾക്ക് പരീക്ഷണ വേളയായിരുന്നു. ഇപ്പോൾ ജീവിതത്തോട് തോറ്റു എന്നയാൾ മനസ്സിലാക്കി. തൊട്ടടുത്ത് നിൽക്കുന്ന ജയിൽ വാർഡന്റെ വാച്ചിലെ സെക്കന്റ് സൂചി ഓരോ തവണ അനങ്ങുമ്പോഴും അയാളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. അയാൾ വെറുതെ ഒന്നാശിച്ചു.'അവസാനത്തെ ആഗ്രഹം ചോദിച്ചില്ല' ചോദിച്ചാലും പറയാൻ അയാളുടെ ഉള്ളിൽ ഒന്നുമുണ്ടായിരുന്നില്ല. പെട്ടന്നാരോ കടന്നു വന്നു.അത് ആരാച്ചാരാണെന്ന് മനസ്സിലാക്കിയ അയാൾ ആ ഭാഗത്തേയ്ക്ക് നോക്കിയതേയില്ല. നോക്കാൻ ധൈര്യമുണ്ടായില്ല എന്നതാണ് സത്യം ..പെട്ടന്ന് കൂടെ വന്ന ജയിലുദ്യോഗസ്ഥൻ അയാളെ മുന്നോട്ടു നീക്കി നിർത്തി. സമയം 3.58. അവസാന രണ്ട് മിനിട്ട് കഴിക്കാൻ അയാൾക്ക് സാധിച്ചില്ല.ഉടൻ തലയിൽ ഒരു കറുത്ത തുണി വീണു. കഴുത്തിൽ കയറും. കൈ നീട്ടി അയാൾ ആരാച്ചാരെ ഒന്നു തൊട്ടു.അവസാന സ്പർശം. ഒറ്റ വലി. മരണ വേദനയാൽ പിടയുന്ന ശരീരത്തെ നോക്കി ആരാച്ചാർ കണ്ണടച്ചു. പിടയുന്നത് സ്വന്തം മകനാണ്. ആ ശരീരം നിശ്ചലമായപ്പോൾ ആരാച്ചാർക്ക് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല.
 

ആദിത്യ നാഥ് എസ്.ഡി.
9 സി ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ