"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/വിദ്യാരംഗം എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/വിദ്യാരംഗം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
(വ്യത്യാസം ഇല്ല)
|
14:22, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഇതിനു നേതൃത്വം വഹിക്കുന്നത് ശ്രീമതി ആനി . എസ് ടീച്ചർ ആണ്. സാഹിത്യ ചർച്ച, കഥാശില്പശാല, സാഹിത്യ സദസ്സുകൾ, വായനാദിനാഘോഷം, പുസ്തക പ്രദർശനം, പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തൽ, കവിയരങ്ങ്, ചുമർപത്രിക തുടങ്ങിയവയിൽ മികവു പുലർത്തുന്നു. കുട്ടികളുടെ സർഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19 വായനാദിനം വിവിധ പ്രവർത്തനങ്ങളോടെ ആചരിച്ചു. മറ്റു ക്ലബ്ബംഗങ്ങളും അധ്യാപകരും സഹകരിച്ചു നടത്തിയ ദിനാചരണം ഒരാഴ്ച വായനവാരമായി ആഘോഷിച്ചു. 19-06-2018 വായനദിനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ശ്രീ ഹരി നിർവ്വഹിച്ചു.തുടർന്ന് കുട്ടികൾ സർവ്വമത ഗ്രന്ഥപാരായണം, വായനാദിന പ്രതിജ്ഞ, വായനാദിന സന്ദേശങ്ങൾ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും കുട്ടികൾ നടത്തി. കൂടാതെ പുസ്തുതപരിചയം നടത്തി.വായനവാരത്തിന്റെ ഭാഗമായി ദിവസവും പുസ്തപരിചയം കുട്ടികൾ നടത്തി. 20-06-18,21-06-18 നു പുസ്തകശേഖര പ്രദർശനവും, വായനാദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും ലൈബ്രറയിൽ നടന്നു. വായനമത്സരം, ക്വീസ് മത്സരം എന്നിവ ഭാഷാടിസ്ഥാനത്തിൽ എല്ലാ ക്ലാസുകളിലും നടത്തി വീജയികളെ കണ്ടെത്തി.28-06-18 നു വായനദിന സമാപനസമ്മേളനത്തിനു ഉദ്ഘാടനവും പ്രഭാഷണവും യുവകവിയായ ശ്രീ വിനോദ് വെള്ളായണി വളരെ ആസ്യാദ്യമായ രീതിയിൽ നടത്തി. വായനപക്ഷാചരണ റിപ്പോർട്ട് ശ്രീമതി രുഗ്മിണികുഞ്ഞമ്മ ടീച്ചർ നടത്തി. കുട്ടികൾ വിവിധപരിപാടികൾ അവതരിപ്പിച്ചു.മത്സരവിജയികൾക്ക് സമ്മാനദാനം നൽകി ആനി ടീച്ചറിന്റെ കൃതജ്ഞതയോടെ യോഗം സമാപിച്ചു.
-
വായനദിനഉദ്ഘാടനം
-
-
-
-
-
-
-
-
പുസ്തകപ്രദർശനം
-
പുസ്തകപ്രദർശനം
-
-
-
വായനദിനസമാപനസമ്മേളനം
-
-
സമ്മാനദാനം
-