"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''ഒരു അഭിമുഖ അനുഭവം''' | |||
അറുപത്തി മൂന്നാമത് കേരള സംസ്ഥാന സ്കൂൾ കായികമേള തന്റെ ജന്മനാടായ കണ്ണൂരിൽ നടക്കുമ്പോൾ അതിന് ദീപശിഖ കൊളുത്താൻ എത്തിയ ഒളിമ്പ്യൻ ടിൻറു ലൂക്കാ യുമായി സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സും അധ്യാപകരും നടത്തിയ അഭിമുഖം. കണ്ണൂരിലെ മലയോര ഗ്രാമത്തിൽനിന്ന് കേരളത്തിന്റെയും അതുവഴി ഇന്ത്യയുടെയും യശസ്സ് ലോക കായിക വേദിയിൽ എത്തിച്ച കേരളത്തിലെ രാജ്യാന്തര കായിക താരമായ ടിൻറു ലൂക്ക. 800 മീറ്റർ ഓട്ടത്തിൽ ഷൈനി വിൽസന്റെ പതിനഞ്ചുവർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് മറികടന്ന, കായിക രംഗത്തെ മികച്ച രണ്ടാമത്തെ പുരസ്കാരമായ ´അർജുന അവാർഡ് ´ ജേതാവായ, 2008ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ ജേതാവായ, 2012-2016 വർഷങ്ങളിലെ ഒളിമ്പിക്സിൽ പങ്കെടുത്ത കായിക പ്രതിഭ ടിന്റു ലുക്ക ആണ് നമ്മുടെ കൂടെയുള്ളത്. | |||
?ടിന്റു ജനിച്ചുവളർന്നത് ഒരു മലയോര ഗ്രാമത്തിൽ ആണ്. ഒളിമ്പ്യൻ എന്ന നിലയിലുള്ള വളർച്ചയ്ക്ക് ഈ ജീവിതപശ്ചാത്തലം പ്രേരണ ആയിരുന്നോ? | |||
ടിന്റു : തീർച്ചയായും. ദിവസവും അഞ്ചു കിലോമീറ്റർ നടന്നാണ് സ്കൂളിൽ പോയിരുന്നത്. അന്നത്തെ ആ സ്കൂൾ യാത്രയാണ് എന്നിലെ കായികതാരത്തെ വളർത്തിയത്. അന്ന് സ്കൂളിലൊന്നും വലിയ പരിശീലനം നൽകിയിരുന്നില്ല. എന്റെ കണക്ക് അധ്യാപകനായിരുന്നു എന്നിലെ കായികതാരത്തെ കണ്ടെത്തിയത്. ?ചെറുപ്പത്തിൽ വീട്ടിൽനിന്ന് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചിരുന്നോ? | |||
ടിന്റു : എന്റെ മാതാപിതാക്കൾ അവർ പഠിക്കുന്ന കാലത്ത് സ്പോർട്സിൽ പങ്കെടുത്തിരുന്നവരും സ്പോർട്സിനോട് വളരെ താല്പര്യം ഉള്ളവരും ആയിരുന്നു. അവരുടെ പ്രോത്സാഹനമാണ് എന്നെ വളർത്തിയത്. | |||
?നാം മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന 'പയ്യോളി എക്സ്പ്രസ് ' എന്നറിയപ്പെടുന്ന ഒളിമ്പ്യൻ പി ടി ഉഷയുടെ ശിഷ്യയായി തീരാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കാമോ? | |||
ടിന്റു : ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്, എന്റെ പന്ത്രണ്ടാമത്തെ വയസ്സിലാണ് ഉഷാ സ്കൂളിലേക്ക് സെലക്ഷൻ കിട്ടിയത്. ആദ്യബാച്ച് ആയിരുന്നു. 600 ലധികം പേർ സെലക്ഷനുവേണ്ടി എത്തിയിരുന്നു. എന്റെ ജീവിതത്തിലെ ഒരു ടേണിങ് പോയിൻറ് ആയി ഞാനതിനെ കാണുന്നു. സ്കൂളിൽ ലോങ്ങ് ജമ്പ് ആയിരുന്നു എന്റെ ഇനം. സ്പോർട്സ് ചെയ്യുമായിരുന്നെങ്കിലും സ്പോർട്സ് അതിനെക്കുറിച്ച് കാര്യമായി ഒന്നും തന്നെ അറിയില്ലായിരുന്നു. എബിസിഡി തൊട്ട് പഠിക്കുന്നതുപോലെ ഉഷാ സ്കൂളിൽ നിന്നാണ് ഞാൻ എല്ലാം പഠിച്ചത്. | |||
?ഇതുവരെയുള്ള കായിക ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഏറ്റവുമധികം കടപ്പാട് തോന്നുന്നത് ആരോടാണ് ? | |||
ടിന്റു : എനിക്ക് ഈ ജീവിതം തന്ന ദൈവത്തോടും ജന്മം തന്ന മാതാപിതാക്കളോടും. പിന്നെ എന്നെ ഞാനാക്കി മാറ്റിയ ഉഷേച്ചിയോടും ഉഷാസ്കൂളിനോടും എനിക്കുള്ള കടപ്പാട് ഒരിക്കലും തീരില്ല. | |||
?2012- 2016 വർഷങ്ങളിലെ ഒളിമ്പിക്സിൽ പങ്കെടുത്തു. പക്ഷേ വിജയം കൈവരിക്കാൻ സാധിച്ചില്ല. എന്നാലും ടിന്റു പരിശീലകയെ മാറ്റിയില്ല. എന്താണതിന് കാരണം? | |||
ടിന്റു : അങ്ങനെയൊരു മാറ്റത്തെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല. കാരണം അതിനുശേഷം അതുപോലെ ഒരാൾ വളർന്നു വന്നിട്ടില്ല. ഓട്ടം പോലും അറിയാതിരുന്ന എന്നെ ഒളിമ്പിക്സ് വരെ എത്തിച്ചത് ഉഷേച്ചിയാണ്. ഉഷേച്ചി മാത്രമല്ല ഉഷാസ്കൂൾ എന്ന് പറയുന്ന ടീമാണ്. അതൊരു ടീം സ്പിരിറ്റാണ്. അവിടെ നിന്നും കിട്ടിയ വിജയമാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ വിജയം. | |||
?സ്പോർട്സ് താരങ്ങൾ ഭക്ഷണം വിദേശത്തുനിന്നും വരുത്തി കഴിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. ടിന്റുവിന്റെ കാര്യത്തിൽ അങ്ങനെ ആയിരുന്നോ? | |||
ടിന്റു : അല്ല ഞാൻ നാട്ടിലെ ഭക്ഷണം തന്നെയാണ് കഴിക്കുന്നത്. പിന്നെ ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു സ്വീറ്റ്സ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഇവയൊന്നും കഴിക്കാറില്ല . പഴങ്ങൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവയാണ് കഴിക്കാറ്. | |||
?ടിൻറുവിന്റെ കരിയറിൽ മാധ്യമങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? | |||
ടിന്റു : മാധ്യമങ്ങൾ വേണം. വാർത്തകൾ ഉണ്ടാകണമല്ലോ. അത് നമുക്കൊരു പ്രചോദനമാണ്. വിമർശനങ്ങൾ ഉണ്ടാകും. അവയെ പോസിറ്റീവായി എടുത്താൽ മതി. എനിക്കും വിഷമം ഉണ്ടാക്കിയ കാര്യങ്ങൾ വാർത്തയായി വന്നിട്ടുണ്ട്. കുറച്ചുകാലം പത്രം വായിക്കാതെയും ഇരുന്നിട്ടുണ്ട്. എന്നാലും മാധ്യമങ്ങൾ വേണം. | |||
?പ്രധാന മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ലോകം ഉറ്റുനോക്കുകയാണ് ടിൻറുവിന്റെ പെർഫോമൻസ്. പ്രത്യേകിച്ച് ജന്മനാട്. ഇത്രയധികം ആൾക്കാർ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് എന്ന ഒരു ടെൻഷൻ എങ്ങനെയാണ് മറികടന്നത്? | |||
ടിന്റു : ട്രാക്കിൽ നിൽക്കുമ്പോൾ അങ്ങനെയൊന്നും ചിന്തിക്കാറില്ല. നമ്മുടെ കർത്തവ്യം എന്താണെന്ന് ഉഷേച്ചി പറഞ്ഞു തന്നിട്ടുണ്ട്. അത് മാത്രമായിരിക്കും ലക്ഷ്യം. ഓടുന്ന ലാപ്പ് മാത്രമായിരിക്കും മുന്നിൽ. ആദ്യമൊക്കെ ചെറിയ ടെൻഷൻ ഉണ്ടാകുമായിരുന്നു. എന്നാൽ പിന്നീട് അങ്ങനെയൊന്നും തോന്നിയിരുന്നില്ല. | |||
?ഇന്നത്തെ തലമുറ. പണ്ടത്തെ തലമുറയെ പോലെ അവർക്ക് നടത്തമോ ഓട്ടമോ ഒന്നുമില്ല. കായികക്ഷമത നശിച്ചുകൊണ്ടിരിക്കുന്ന ഒരു തലമുറയാണ് ഇന്നത്തേത്. കളിസ്ഥലങ്ങൾ ഇല്ലാതായി വരുന്നു. സ്ഥലങ്ങളൊക്കെയും ഫ്ലാറ്റുകളും മറ്റു കെട്ടിടങ്ങളും കയ്യടക്കി വച്ചിരിക്കുന്നു. ഇന്നത്തെ തലമുറയുടെ ഭാവി ആശങ്കാജനകം അല്ലേ? | |||
ടിന്റു : അത് കുട്ടികളെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. രക്ഷിതാക്കൾക്കും അതിൽ പങ്കുണ്ട്. മക്കളെ നടക്കാനോ ഓടാനോ മാതാപിതാക്കൾ സമ്മതിക്കുന്നില്ല. ഭൂരിഭാഗം ആൾക്കാർക്കും വണ്ടിയുണ്ട്. ചെറിയ പ്രായത്തിലാണ് കുട്ടികളെ കളിക്കാനൊക്കെ അനുവദിക്കേണ്ടത്. അങ്ങനെയുള്ള സാഹചര്യങ്ങളിലൂടെയാണ് ഞാനൊക്കെ വളർന്ന് ഈ നിലയിൽ എത്തിയത്. ഇപ്പോൾ എല്ലാവർക്കും പെട്ടെന്നുള്ള റിസൾട്ട് വേണം. അങ്ങനെ ചിന്തിക്കരുത്. | |||
?ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ ടിന്റുവിന് വേണ്ടത്ര പിന്തുണ നൽകിയിട്ടുണ്ടോ? | |||
ടിന്റു : ഉണ്ട്. എന്നാലും പുറത്തുള്ള കുറേ കോമ്പറ്റീഷൻസ് വേണ്ടതായിരുന്നു. ആ സമയത്ത് അങ്ങനെയുള്ള കോമ്പറ്റിഷൻസ് വേണ്ടതുപോലെ കിട്ടിയിട്ടില്ലായിരുന്നു. | |||
?ഇപ്പോൾ റെയിൽവേയിൽ ആണല്ലോ ടിന്റു ജോലി ചെയ്യുന്നത്. സ്പോർട്സ് ക്വാട്ടയിൽ കിട്ടിയ ജോലി. അതിൽ സംതൃപ്തയാണോ? | |||
ടിന്റു : തീർച്ചയായും. എനിക്കു തോന്നുന്നത് സ്പോർട്സുകാർക്ക് പറ്റിയ ഡിപ്പാർട്ട്മെൻറ് റെയിൽവേ ആണെന്നാണ്. 2012 മുതൽ കോഴിക്കോട് ആയിരുന്നു. എന്നാൽ ഇതുവരെ ഓഫീസിൽ പോകേണ്ടി വന്നിട്ടില്ല. അത്രയും സപ്പോർട്ട് തന്ന് അവർ നമ്മളെ സ്പോർട്സിനായി വിടുകയാണ്. എന്റെ സുഹൃത്തുക്കൾ മറ്റു പല ഡിപ്പാർട്ട്മെന്റുകളിലും ജോലി ചെയ്യുന്നവരുണ്ട്. അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പറയാറുള്ളതു കൊണ്ടു തന്നെയാണ് ഞാനിങ്ങനെ പറയുന്നത്. | |||
? 'സ്വരം നല്ലതായിരിക്കുമ്പോൾ തന്നെ പാട്ടു നിർത്തുക' എന്ന് പറയാറുണ്ടല്ലോ. അതിനാലാണോ മത്സര രംഗത്തു നിന്ന് പിന്മാറി ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന വാർത്ത വന്നത് ? | |||
ടിന്റു : 2018-ൽ കാലിന് വേദന വന്നിരുന്നു. ഡോക്ടർമാർ റെസ്റ്റ് പറഞ്ഞു. ആ സമയത്തുതന്നെ സേലത്തേക്ക് ഓഫീസറായി പ്രൊമോഷൻ വന്നു. അവിടെച്ചെന്ന് ജോയിൻ ചെയ്യേണ്ടതായി വന്നു. സ്പോർട്സ് നിർത്തി എന്ന് പറയുന്നില്ല. വേദന മാറി അവസരം കിട്ടുകയാണെങ്കിൽ തിരിച്ചുവരും. | |||
?ഭാവിയിൽ കോച്ചിങ് രംഗത്തേക്ക് വരുമോ? | |||
ടിന്റു : ഇല്ലില്ല. അത്രയ്ക്കും എഫിഷ്യന്റ് ആണെങ്കിലേ ഉഷേച്ചിയെപോലെ കോച്ചിങ് രംഗത്തേക്ക് വരാൻ പറ്റൂ. അല്ലാതെ വെറുമൊരു കോച്ചായിരുന്നിട്ട് കാര്യമില്ല. | |||
?നമ്മുടെ കുട്ടികൾക്ക്, വളർന്നു വരുന്ന തലമുറയ്ക്ക് നൽകാനുള്ള സന്ദേശം എന്താണ്? | |||
ടിന്റു : ഒന്നിനും കുറുക്കുവഴികളില്ല. കഠിനാധ്വാനം ചെയ്യണം. എളുപ്പത്തിൽ റിസൽട്ട് വേണമെന്ന് ചിന്തിക്കരുത്. അധ്വാനിക്കുക. ഇന്നല്ലെങ്കിൽ നാളെ ഫലം ലഭിക്കും എന്ന പ്രത്യാശ ഉണ്ടായിരിക്കണം. ഇന്ന് ഒരുപാടു സൗകര്യങ്ങൾ കായികമേഖലയിൽ വർദ്ധിച്ചിട്ടുണ്ട്. സിന്തറ്റിക് ട്രാക്ക്, ഹോസ്റ്റലുകൾ,അക്കാദമികൾ തുടങ്ങിയവ. അവയൊക്കെ പ്രയോജനപ്പെടുത്തുക. ഇനിയും ധാരാളം ഒളിമ്പ്യൻമാർ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. | |||
തയ്യാറാക്കിയത് | |||
ലിറ്റിൽ കൈറ്റ്സ് | |||
അലീന ഹാരീസ്, വൈഷ്ണവി.കെ, ദേവിക.കെ, നേഹ മനോജ്, ഫറ തബ്സൂം | |||
ഷൈനി അഗസ്റ്റിൻ, ഷൈനി സെബാസ്റ്റ്യൻ(അദ്ധ്യാപകർ) | |||
സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ | |||
* '''സ്വാതന്ത്ര്യ ദിനാഘോഷം''' | |||
സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിലെ വിശിഷ്ഠാതിഥി റിട്ടയേഡ് ആർമി ഓഫീസർ ശ്രീ സ് എൽ പുരുഷോത്തമൻ ആയിരുന്നു. പതാകയുയർത്തലിനുശേഷം നമ്മുടെ സ്വാതന്ത്ര്യത്തുനുവേണ്ടി സ്വന്തം ജീവൻ പോലും ബലിയർപ്പിച്ച ധീര ജവാൻമാരെക്കുറിച്ചും അവരുടെ സേവനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയും സ്വാതന്ത്ര്യ ദിന സന്ദേശം നല്കുകയും ചെയ്തു. | |||
<gallery> | |||
13006-independence1.JPG | |||
13006-independence2.JPG | |||
13006-independence3.JPG | |||
</gallery> | |||
* '''കാർട്ടൂൺ, ഓയില് പെയിന്റിങ്ങ് മത്സരങ്ങൾ''' | |||
ആഗസ്റ്റ് 10-ാം തീയതി കാർട്ടൂൺ, ഓയില് പെയിന്റിങ്ങ് മത്സരങ്ങൾ നടത്തി. | |||
* '''ജനറൽ ബോഡി മീറ്റിങ്ങ്''' | |||
ആഗസ്റ്റ് 10-ാം തീയതി ജനറൽ ബോഡി വിളിച്ചു കൂട്ടുകയും സ്കൂളിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. | |||
ജനറൽ ബോഡി | |||
* '''ബിഗ് ചാലഞ്ച് ക്വിസ്''' | |||
മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ബിഗ് ചാലഞ്ച് ക്വിസ്സിന്റെ സ്കൂൾതല മത്സരം നടത്തുകയും 9-ാം തരത്തിലെ ഹൃതിക ഷൈജു ഒന്നാം സ്ഥാനം കരസ്തമാക്കുകയും ചെയ്തു. | |||
* '''ജൂലൈ 30- മധുരം മലയാളം''' | |||
കുട്ടികളിൽ പത്രവായന പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ അടുത്ത ഒരു വർഷക്കാലം മാത്രുഭൂമി പത്രം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം (മധുരം മലയാളം) മസ്കോട്ടിന്റേയും ദിഷയുടേയും ചെയർമാൻ ശ്രീ സ് ജയചന്ദ്രൻ സ്കൂൾ ലീഡർ കുമാരി നൈന ജോയിക്ക് നല്‌കി നിർവഹിച്ചു. | |||
* '''ജൂലൈ 28- ലിറ്റിൽ കൈറ്റ്സ്''' | |||
2017-18 അദ്ധ്യയന വർഷത്തിൽ കുട്ടിക്കൂട്ടത്തിന്റെ പ്രവർത്തനം മികച്ച രീതിയിൽ പൂർത്തിയാക്കിയ അംഗങ്ങളെ അഭിനന്ദിക്കുകയും ഐടി സ്കൂളിലെ എസ് ആർ ജി ശ്രീ ജലീൽ മാസ്റ്റർ കുട്ടികൾക്ക് ഏകദിന പരിശീലനം നല്കുകയും ചെയ്തു. | |||
* '''ജൂലൈ 26- സിനിമ പ്രദർശനം''' | |||
കുട്ടികളിൽ വളർന്നു വരേണ്ട ജീവിത മൂല്യങ്ങളെക്കുറിച്ച് പ്രദിപാദിക്കുന്ന "സതീർത്ഥ്യൻ " എന്ന സിനിമ ക്ലാസ്സടിസ്ഥാനത്തിൽ പ്രദർശിപ്പിച്ചു. | |||
* '''ജൂലൈ 24 - *'''ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – ഗണിത ശാസ്ത്ര പ്രദർശനം''' | |||
ശാസ്ത്ര വിഷയങ്ങളിലും സാമൂഹ്യ ശാസ്ത്രത്തിലും ഗണിത ശാസ്ത്രത്തിലും തങ്ങൾ കണ്ടെത്തിയതും ശേഖരിച്ചതുമായ അറിവുകൾ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തല മേളകൾ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. | |||
* '''ജൂലൈ 23 - വിജയത്തിന്റെ പൊൻ തൂവൽ''' | |||
ഫെൻലിങ്ങ് മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയ ദിയ ദിനേഷിനെ അസംബ്ളിയിൽ വച്ച് അനുമോദിച്ചു. | |||

* '''ജൂലൈ 21 - ചാന്ദ്രദിനാഘോഷം''' | |||
ചാന്ദ്രദിനത്തെ അടിസ്ഥാനമാക്കി കുട്ടികൾ ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കുകയും മികച്ച ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നല്കുകയും ചെയ്തു. പ്രശ്നോത്തരി നടത്തുകയും വിജയിയെ കണ്ടെത്തുകയും ചെയ്തു. | |||

* '''ജൂലൈ 11 - ലോക ജനസംഖ്യാ ദിനം''' | |||
പത്താം തരത്തിലെ ഫിദ പർവീൺ ലോക ജനസംഖ്യാ ദിനത്തംക്കുറിച്ച് അസംബ്ളിയിൽ സംസാരിച്ചു. | |||
* '''ജൂലൈ 7 കലാപഠന ക്യാമ്പ്''' | |||
കേരളീയ നൃത്ത കലകളിൽ അഭിരുചിയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കലാപഠന ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം സ്കൂളിൽ 7,8 തീയതികളിൽ വച്ച് നടത്തുകയുണ്ടായി. | |||
* '''ജൂലൈ 6 അഖില കേരള വായനോത്സവ ക്വിസ്''' | |||
ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള വായനോത്സവ ക്വിസ്സിന്റെ സ്കൂൾ തല മത്സരം നടത്തുകയും സബ്ജില്ലാ തലത്തിൽ പങ്കെടുക്കുന്നവരെ കന്ടെത്തുകയും ചെയ്തു. | |||
* '''ജൂലൈ 5 ബഷീർ അനുസ്മരണം''' | |||
കഥകളുടെ സുൽത്താലായ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനം ബഷീർ അനുസ്മരണ ദിനമായി കൊണ്ടാടി. ബഷീർ കൃതികളുടെ പ്രദർശനം ക്ലാസ്സുകളിൽ നടത്തി. ക്ലാസ്സുകളിലെ ബുള്ളറ്റിൻ ബോർഡ് ബഷീറിന്റെ സാഹിത്യ സംഭാവനകളെ ആസ്പദമാക്കിയുള്ളതായിരുന്നു. മികച്ച ബുള്ളറ്റിൻ ബോർഡായി പത്താം തരം ബി യെ തെരഞ്ഞെടുത്തു. ബഷീറിന്റെ സാഹിത്യ കൃതികളെ അടിസ്ഥാനമാക്കി നടത്തിയ പ്രശ്നോത്തരിയിൽ പത്ത-ാം തരം ഡിയിലെ സാൻകബ് മുഴുവൻ മാർക്കും നേടി ഒന്നാമതെത്തി. | |||
* '''ജൂലൈ 2 പി.ടി.എ മീറ്റിങ്ങ്''' | |||
യു.പി പി.ടി.എ വിളിച്ചു ചേർക്കുകയും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് കുട്ടികളുടെ പഠന പുരോഗതിയും മറ്റും വിലയിരുത്തുകയും ചെയ്തു. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഉയർന്ന മാർക്കുള്ള കുട്ടികൾക്ക് പ്രൊഫിഷ്യൻസി പ്രൈസ് നല്‌കുകയും ചെയ്തു. | |||
* '''ജൂൺ 29- ഹെലൻ കെല്ലറുടെ ജന്മ ദിനം''' | * '''ജൂൺ 29- ഹെലൻ കെല്ലറുടെ ജന്മ ദിനം''' | ||
| വരി 15: | വരി 97: | ||
[[ചിത്രം:13006-WorkExperienceCompetition.JPG|100px|left]] | [[ചിത്രം:13006-WorkExperienceCompetition.JPG|100px|left]] | ||
സ്കൂൾ തല പ്രവൃത്തി പരിചയ മേള നടത്തുകയും സഭ്ജില്ലയിലേക്കുള്ള മൽസരാർത്ഥികളെ കണ്ടെത്തുകയും ചെയ്തു.
| സ്കൂൾ തല പ്രവൃത്തി പരിചയ മേള നടത്തുകയും സഭ്ജില്ലയിലേക്കുള്ള മൽസരാർത്ഥികളെ കണ്ടെത്തുകയും ചെയ്തു.

* '''ജൂൺ 21 - അന്താരാഷ്ട്ര യോഗാദിനാചരണം ''' | * '''ജൂൺ 21 - അന്താരാഷ്ട്ര യോഗാദിനാചരണം ''' | ||
[[ചിത്രം:13006-Yogaday.JPG|100px|left]] | [[ചിത്രം:13006-Yogaday.JPG|100px|left]] | ||
| വരി 73: | വരി 155: | ||
പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങായ മെറിറ്റ് ഡേ 13-ാം തീയതി നടത്തി. 2017-18 അദ്ധ്യയന വർഷത്തിലെ എസ്.എസ്.എൽ, സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ ട്രോഫി നൽകി അഭിനന്ദിച്ചു. പ്രസ്തുത ചടങ്ങിൽ കണ്ണൂർ ബിഷപ്പ് റവറന്റ് അലക്സ് നടക്കുംതല നിശിഷ്ടാതിഥി ആയിരുന്നു. | പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങായ മെറിറ്റ് ഡേ 13-ാം തീയതി നടത്തി. 2017-18 അദ്ധ്യയന വർഷത്തിലെ എസ്.എസ്.എൽ, സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെ ട്രോഫി നൽകി അഭിനന്ദിച്ചു. പ്രസ്തുത ചടങ്ങിൽ കണ്ണൂർ ബിഷപ്പ് റവറന്റ് അലക്സ് നടക്കുംതല നിശിഷ്ടാതിഥി ആയിരുന്നു. | ||
[[ചിത്രം:13006-Merit Evening.JPG|150px|left]] | [[ചിത്രം:13006-Merit Evening.JPG|150px|left]] | ||
മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ -61 <br | മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ -61

9 വിഷയങ്ങൾക്ക‌് A+ നേടിയവർ - 45 <br | 9 വിഷയങ്ങൾക്ക‌് A+ നേടിയവർ - 45

* '''ജൂൺ 11 - വിജയത്തിളക്കം''' | * '''ജൂൺ 11 - വിജയത്തിളക്കം''' | ||
| വരി 92: | വരി 174: | ||

ജുൺ ഒന്നാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കിയപ്പോൾ അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഉൗർജം നൽകുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികൾക്കും മധുരം നൽകി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വർഷം എന്ന് പ്രധാമാദ്ധ്യാപിക സിസ്റ്റർ ലിസ ആശംസിച്ചു.

ജുൺ ഒന്നാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കിയപ്പോൾ അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ജനറൽ അസംബ്ളി പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഉൗർജം നൽകുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികൾക്കും മധുരം നൽകി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വർഷം എന്ന് പ്രധാമാദ്ധ്യാപിക സിസ്റ്റർ ലിസ ആശംസിച്ചു.

| വരി 103: | വരി 189: | ||