"ജി.എച്ച്.എസ്.എസ്.മാതമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                                                                                       '''== ദേശവഴികളിലൂടെ =='''
                                                                                       '''== ദേശവഴികളിലൂടെ =='''
പ്രശസ്‌ത സംഗീതസംവിധായകനും കവിയും ഗാനരചയിതാവുമായ ശ്രീ കൈതപ്രം ദാമോദരൻനമ്പൂതിരി സമീപപ്രദേശമായ കൈതപ്രം സ്വദേശിയാണ്.
===പൊതുസ്ഥാപനങ്ങൾ ===
* സ്കൂളിന് തൊട്ടടുത്തായിട്ടാണ് ജി.എൽ.പി.മാതമംഗലം സ്കൂൾ സ്ഥിതിചെയ്യുന്നത് .
*ഗവ. ടി ടി ഐ മാതമംഗലം

=<big>ഭൂമിശാസ്ത്രപരം</big>=
=<big>ഭൂമിശാസ്ത്രപരം</big>=
     കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് മാതമംഗലം.കാസർഗോഡ് ലോകസഭാ മണ്ഡലത്തിലും,പയ്യന്നൂർ നിയോജക മണ്ഡലത്തിലും ഉൾപ്പെടുന്നു.കടന്നപ്പള്ളി-പാണപ്പുഴ പ‍ഞ്ചായത്തിന്റെയും,പെരിങ്ങോം-വയക്കര പഞ്ചായത്തിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്നു.പേരൂൽ,കാനായി,കുറ്റൂർ,പാണപ്പുഴ,കൈതപ്രം,എന്നിവ സമീപ പ്രദേശങ്ങളാണ്.
     കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് മാതമംഗലം.ഇവിടത്തെ അങ്ങാടി എം എം ബസാർ എന്നറിയപ്പെടുന്നു.    ലോകസഭാ മണ്ഡലത്തിലും,പയ്യന്നൂർ നിയോജക മണ്ഡലത്തിലും ഉൾപ്പെടുന്നു.പെരുവമ്പ പുഴ ഇതിലൂടെ ഒഴുകുന്നു.കടന്നപ്പള്ളി-പാണപ്പുഴ പ‍ഞ്ചായത്തിന്റെയും,പെരിങ്ങോം-വയക്കര പഞ്ചായത്തിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്നു.പേരൂൽ,കാനായി,കുറ്റൂർ,പാണപ്പുഴ,കൈതപ്രം,എന്നിവ സമീപ പ്രദേശങ്ങളാണ്.
'''
 
==  '''സ്ഥാനം''' ==
ദേശീയ പാത -66 ൽ പിലാത്തറ ജംഗ്ഷനിൽ നിന്ന് 8.5 കിലോമീറ്റർ അകലെയാണ് മാതമംഗലം . പയ്യന്നൂരിൽ നിന്ന് 14 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ കണ്ണൂരിൽ നിന്ന്
 
39 കിലോമീറ്ററും ദൂരമുണ്ട് .
 
=<big> ചരിത്രപരം </big>'' =
=<big> ചരിത്രപരം </big>'' =
'സ്ഥലനാമത്തിനു പിറകേ'''
'സ്ഥലനാമത്തിനു പിറകേ
       ഏതൊരു ദേശത്തിനുമെന്നപോലെ മാതമംഗലത്തിനും ഒരു ചരിത്രമുണ്ടാവണം. പുരാതന രേഖകളിലെവിടെയെങ്കിലും മാതമംഗലം പരാമർശിക്കപ്പെട്ടതായി അറിവില്ല.എന്നാൽ ദേശപ്പേരിന്റെ പൊരുൾ തേടിയെത്തുന്നത് മഹാഭാരതത്തിലാണ്.ആദികാലത്ത് ഇവിടം കൊടും വനമായിരുന്നെന്നും പാണ്ഡവന്മാർ വനവാസകാലത്ത് ഇവിടെ വസിച്ചിരുന്നെന്നും ഐതിഹ്യമുണ്ട്.പാണപ്പുഴ എന്നത് പാണ്ഡവപ്പുഴയുടെ മൊഴി മാറ്റമാണെന്നും, കുന്തിയൂർ കുറ്റൂർ ആയതാണെന്നും വാദമുണ്ട്.ഈ പ്രദേശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മാതമംഗലത്തിന്റെ  പേരും ഇതുമായി ബന്ധപ്പെടുത്തുന്നുണ്ട്.പാണ്ഡവന്മാരുടെ ഇ,ഷ്ട തോഴനായ മാധവന്റെ  സാന്നിധ്യ കൊണ്ട് മംഗളകരമായ സ്ഥലം എന്ന് <big>മാതമംഗലത്തെ</big> വിശദീകരിക്കുന്നുണ്ട്. പേരിന്റെ മറ്റൊരു പൊരുൾ തേടിയെത്തുന്നത് ഇവിടുത്തെ ശങ്കരമംഗലം ഇല്ലം വക മഹാവിഷ്ണു ക്ഷേത്രത്തിലാണ്.ഈ ക്ഷേത്രത്തിലെ ദേവൻ  <big>മാത്തപ്പൻ</big> എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നും  ''',മാത്തപ്പനാൽ മംഗളകരമായ സ്ഥലം മാതമംഗലമായതാണെന്നും പറയപ്പെടുന്നു.'''മാതമംഗലത്തിനടുത്തുള്ള ''എരമം'' ഏഴിമല ആസ്ഥാനമായി രൂപം കൊണ്ട മൂഷിക വംശ സ്ഥാപകനായ '''ഇരാമ കൂടമൂവർ''''''ഇരാമം''' എന്നപേരിൽ  ഉപതലസ്ഥാനമാക്കിയ സ്ഥലമാണെന്നു പറയപ്പെടുന്നു.എരമത്തിന്റെ കിഴക്കു തെക്കായി  പുഴയോട് ചേർന്നു നില്കുന്ന '''മാവത്ത് വയൽ''' എന്ന പ്രദേശമാണ് '''മാതമംഗലം.'''.

വരി 20: വരി 30:

</gallery>
</gallery>
='''= <big>'''പ്രധാന വ്യക്തികൾ-‍സംഭാവനകൾ'''</big>'='                                                                                           
 
== ഗ്രന്ഥശാല ==
[[പ്രമാണം:13094 library.jpg|thumb| ജ്ഞാനഭാരതി ഗ്രന്ഥാലയം ]]
മാതമംഗലത്ത് പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ് ജ്ഞാനഭാരതി ഗ്രന്ഥാലയം ആന്റ് വായനശാല . കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗത്വമുള്ള എ ഗ്രേഡ് ഗ്രന്ഥശാലയാണ് ഇത്.1962 സെപ്തംബർ 27 ന് മാതമംഗലത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.മാതമംഗലം ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകനായിരുന്ന മല്ലിശ്ശേരി കരുണാകരൻ മാസ്റ്റർ തന്റെ സ്വകാര്യ പുസ്തകശേഖരത്തെ പൊതു ഗ്രന്ഥാലയമാക്കി മാറ്റി. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ആദ്യകാലത്തെ പ്രവർത്തനകേന്ദ്രം കൂടിയായിരുന്നു ഈ ഗ്രന്ഥശാല  .
 
='''= '''പ്രധാന വ്യക്തികൾ-‍സംഭാവനകൾ</big>'''<nowiki/>'='                                                                                          '''
*കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ  -സാഹിത്യം
*കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ  -സാഹിത്യം
*ചന്തു കോമരം-വൈദ്യം
*ചന്തു കോമരം-വൈദ്യം
വരി 64: വരി 79:
*ബാലൻ മാസ്റ്റർ -അധ്യാപകൻ,നാടക കലാകാരൻ
*ബാലൻ മാസ്റ്റർ -അധ്യാപകൻ,നാടക കലാകാരൻ

* കൈതപ്രം ദാമോദരൻ നമ്പൂതിരി  -ഗാനരചയിതാവ്,കവി,സംഗീത തെറാപ്പിസ്റ്റ്,തിരക്കഥാകൃത്ത്

=''തൊഴിൽമേഖലകൾ'' =
=''തൊഴിൽമേഖലകൾ'' =
വരി 75: വരി 91:
*ആശാരിപ്പണി
*ആശാരിപ്പണി
*കല്ല് വെട്ട്
*കല്ല് വെട്ട്
 
=ആരാധനാലയങ്ങൾ =
=ആരാധനാലയങ്ങൾ =

വരി 213: വരി 229:

= വികസന സാധ്യതകൾ=
= വികസന സാധ്യതകൾ=
                   മാതമംഗലത്ത് പുതിയ ബസ് സ്റ്റാൻറ് പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.നൂറോളം കടമുറികൾ പ്രവർത്തിക്കാൻ തുടങ്ങിയാൽ മാതമംഗലത്തെ വ്യാപാര പാരമ്പര്യത്തിന് മുതൽക്കൂട്ടാകും.എരമം പുല്ലു പാറക്ക് പ്രവർത്തനമാരംഭിക്കാനിരുന്ന  ഐ.ടി പാർക്കിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള നടപടികളെടുത്താൽ നാടിന് ഗുണകരമാകും

        = മാതമംഗലം-സ്ഥിതി വിവരക്കണക്ക് =
= മാതമംഗലം-സ്ഥിതി വിവരക്കണക്ക് =
{| class="wikitable"
{| class="wikitable"
|-
|-
വരി 231: വരി 247:
| പഞ്ചായത്ത് വെബ് സൈറ്റ്
| പഞ്ചായത്ത് വെബ് സൈറ്റ്
|}
|}
= '''അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രം'''=
'''കാരക്കുണ്ട് വെള്ളച്ചാട്ടം'''
മാതമംഗലം ടൗണിൽ നിന്നും 6 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര
കേന്ദ്രമാണിത് .ഇതൊരു മഴക്കാല വെള്ളച്ചാട്ടമായതിനാൽ അപകട  സാധ്യത കുറവാണ്.ഇടവപ്പാതി തുടങ്ങിയാൽ ഇവിടെ സഞ്ചാരികളുടെ തിരക്കാണ് .
=== പെരുവാമ്പ ഗുഹ ===
മാതമംഗലം ടൗണിൽ നിന്നും 9.5 കിലോമീറ്റർ അകലെ വെള്ളോറയിലെ ശാന്തമായ ചുറ്റുപാടിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ് പെരുവാമ്പ ഗുഹ .

22:56, 1 നവംബർ 2024-നു നിലവിലുള്ള രൂപം

                                                                                     == ദേശവഴികളിലൂടെ ==
പ്രശസ്‌ത സംഗീതസംവിധായകനും കവിയും ഗാനരചയിതാവുമായ ശ്രീ കൈതപ്രം ദാമോദരൻനമ്പൂതിരി സമീപപ്രദേശമായ കൈതപ്രം സ്വദേശിയാണ്. 

പൊതുസ്ഥാപനങ്ങൾ

  • സ്കൂളിന് തൊട്ടടുത്തായിട്ടാണ് ജി.എൽ.പി.മാതമംഗലം സ്കൂൾ സ്ഥിതിചെയ്യുന്നത് .
  • ഗവ. ടി ടി ഐ മാതമംഗലം

ഭൂമിശാസ്ത്രപരം

   കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് മാതമംഗലം.ഇവിടത്തെ അങ്ങാടി എം എം ബസാർ എന്നറിയപ്പെടുന്നു.     ലോകസഭാ മണ്ഡലത്തിലും,പയ്യന്നൂർ നിയോജക മണ്ഡലത്തിലും ഉൾപ്പെടുന്നു.പെരുവമ്പ പുഴ ഇതിലൂടെ ഒഴുകുന്നു.കടന്നപ്പള്ളി-പാണപ്പുഴ പ‍ഞ്ചായത്തിന്റെയും,പെരിങ്ങോം-വയക്കര പഞ്ചായത്തിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്നു.പേരൂൽ,കാനായി,കുറ്റൂർ,പാണപ്പുഴ,കൈതപ്രം,എന്നിവ സമീപ പ്രദേശങ്ങളാണ്.

സ്ഥാനം

ദേശീയ പാത -66 ൽ പിലാത്തറ ജംഗ്ഷനിൽ നിന്ന് 8.5 കിലോമീറ്റർ അകലെയാണ് മാതമംഗലം . പയ്യന്നൂരിൽ നിന്ന് 14 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ കണ്ണൂരിൽ നിന്ന്

39 കിലോമീറ്ററും ദൂരമുണ്ട് .

ചരിത്രപരം

'സ്ഥലനാമത്തിനു പിറകേ

      ഏതൊരു ദേശത്തിനുമെന്നപോലെ മാതമംഗലത്തിനും ഒരു ചരിത്രമുണ്ടാവണം. പുരാതന രേഖകളിലെവിടെയെങ്കിലും മാതമംഗലം പരാമർശിക്കപ്പെട്ടതായി അറിവില്ല.എന്നാൽ ദേശപ്പേരിന്റെ പൊരുൾ തേടിയെത്തുന്നത് മഹാഭാരതത്തിലാണ്.ആദികാലത്ത് ഇവിടം കൊടും വനമായിരുന്നെന്നും പാണ്ഡവന്മാർ വനവാസകാലത്ത് ഇവിടെ വസിച്ചിരുന്നെന്നും ഐതിഹ്യമുണ്ട്.പാണപ്പുഴ എന്നത് പാണ്ഡവപ്പുഴയുടെ മൊഴി മാറ്റമാണെന്നും, കുന്തിയൂർ കുറ്റൂർ ആയതാണെന്നും വാദമുണ്ട്.ഈ പ്രദേശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മാതമംഗലത്തിന്റെ  പേരും ഇതുമായി ബന്ധപ്പെടുത്തുന്നുണ്ട്.പാണ്ഡവന്മാരുടെ ഇ,ഷ്ട തോഴനായ മാധവന്റെ   സാന്നിധ്യ കൊണ്ട് മംഗളകരമായ സ്ഥലം എന്ന് മാതമംഗലത്തെ വിശദീകരിക്കുന്നുണ്ട്. പേരിന്റെ മറ്റൊരു പൊരുൾ തേടിയെത്തുന്നത് ഇവിടുത്തെ ശങ്കരമംഗലം ഇല്ലം വക മഹാവിഷ്ണു ക്ഷേത്രത്തിലാണ്.ഈ ക്ഷേത്രത്തിലെ ദേവൻ  മാത്തപ്പൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നും  ,മാത്തപ്പനാൽ മംഗളകരമായ സ്ഥലം മാതമംഗലമായതാണെന്നും പറയപ്പെടുന്നു.'മാതമംഗലത്തിനടുത്തുള്ള എരമം ഏഴിമല ആസ്ഥാനമായി രൂപം കൊണ്ട മൂഷിക വംശ സ്ഥാപകനായ ഇരാമ കൂടമൂവർ'ഇരാമം എന്നപേരിൽ  ഉപതലസ്ഥാനമാക്കിയ സ്ഥലമാണെന്നു പറയപ്പെടുന്നു.എരമത്തിന്റെ കിഴക്കു തെക്കായി  പുഴയോട് ചേർന്നു നില്കുന്ന മാവത്ത് വയൽ എന്ന പ്രദേശമാണ് മാതമംഗലം..

ദേശീയത

     സ്വാതന്ത്ര്യ പൂർവകാലത്ത് ചിറക്കൽതാലൂക്കിൽപെട്ട എരമം അംശത്തിൽപെട്ടതായിരുന്നു മാതമംഗലം.ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ചിറക്കൽ താലൂക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് എരമം സ്വദേശി കുപ്പാടക്കൻ കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു.കക്കറയിൽ രൂപീകരിച്ച  യുവക് സംഘത്തിന്റെ നേതൃത്വത്തിൽ ഒരു പൊതു കിണർ  കുഴിപ്പിച്ചു.സവർണ  മേധാവിത്തത്തിനെതിരായ നടപടിയായിരുന്നു അത്.എ .കെ.ജി അടക്കമുള്ള നേതാക്കളുടെ കീഴിൽ  എരമം,അരയാക്കീൽ,കുറ്റൂർ ,പുതിയ വയൽ എന്നിവിടങ്ങളിൽ ജാതിചിന്തയ്ക്കും,അയിത്താചരണത്തിനുമെതിരായി നടന്ന സമൂഹസദ്യയും, കർഷക സമ്മേളനവും സ്മരണീയമാണ്.1946-ൽഎരമത്ത് വാണിയ സമുദായത്തിൽപെട്ട കൊട്ടില കിഴക്കേ വീട്ടിൽ നടത്തിയ സമൂഹസദ്യ മുടക്കിയ ഉദ്യോഗസ്ഥ പ്രമാണിമാർക്കെതിരെ നടന്ന ചെറുത്തു നില്പ് മറക്കാനാവില്ല. 

'=പഞ്ചായത്ത് രൂപീകരണം '=

   1955-ൽ നിലവിൽവന്ന കുറ്റൂർ വില്ലേജ് പഞ്ചായത്തും ,1956-ൽ നിലവിൽ വന്ന എരമം വില്ലേജ് പഞ്ചായത്തും സംയോജിപ്പിച്ച് 1962-ൽ എരമം -കുറ്റൂർ പഞ്ചായത്ത്  രൂപീകരിച്ചു.സി.കെ കുഞ്ഞിക്കണ്ണൻ നമ്പ്യാരായിരുന്നു പ്രഥമ പ്രസിഡന്റ്.എരമം -കുറ്റൂർ പഞ്ചായത്തിന്റെ ആസ്ഥാനമാമണ് മാതമംഗലം.
=പ്രകൃതീ...മനോഹരീ... =
     പെരുവാമ്പ പുഴ കുുണുങ്ങിയൊഴുകുന്നത് മാതമംഗലത്തിന്റെ സുകൃതമാണ്.ഈ പ്രദേശത്തെ ഹരിതാഭമാക്കുന്നതിലും,ഊഷ്മളത നിലനിർത്തുന്നതിലും പുഴയ്ക്ക് വലിയ പങ്കാണുള്ളത്.തൃപ്പന്നിക്കുന്നിന്റെ താഴ്വാരവും  വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിന്റെ  മുൻവശവും  അതിവിശാലമായ വയൽ പ്രദേശമായിരുന്നു.നെൽവയൽ പച്ചവിരിച്ച കാഴ്ച പഴയ തലമുറക്കാരുടെ ഓർമകളിൽ വസന്തം തീർക്കുന്നുണ്ട്.ചെറു കുന്നുകളും,കൈത്തോടുകളും,പാറപ്പരപ്പുകളും ,പച്ചപ്പുകളും മാതമംഗലത്തെ സുന്ദരിയാക്കുന്നു. 

ഗ്രന്ഥശാല

ജ്ഞാനഭാരതി ഗ്രന്ഥാലയം

മാതമംഗലത്ത് പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ് ജ്ഞാനഭാരതി ഗ്രന്ഥാലയം ആന്റ് വായനശാല . കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗത്വമുള്ള എ ഗ്രേഡ് ഗ്രന്ഥശാലയാണ് ഇത്.1962 സെപ്തംബർ 27 ന് മാതമംഗലത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.മാതമംഗലം ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകനായിരുന്ന മല്ലിശ്ശേരി കരുണാകരൻ മാസ്റ്റർ തന്റെ സ്വകാര്യ പുസ്തകശേഖരത്തെ പൊതു ഗ്രന്ഥാലയമാക്കി മാറ്റി. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ആദ്യകാലത്തെ പ്രവർത്തനകേന്ദ്രം കൂടിയായിരുന്നു ഈ ഗ്രന്ഥശാല  .

== പ്രധാന വ്യക്തികൾ-‍സംഭാവനകൾ'='

  • കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ -സാഹിത്യം
  • ചന്തു കോമരം-വൈദ്യം
  • കണ്ണൻ പാട്ടാളി ആശാൻ-കഥകളി കലാകാരൻ
  • എ എം ശങ്കരൻ നമ്പീശൻ-സ്വാതന്ത്ര്യ സമര സേനാനി
  • വി.കെ നായനാർ- സാമൂഹ്യ പ്രവർത്തകൻ
  • പി എം പരമേശ്വരൻ നമ്പീശൻ-പ്രാസംഗികൻ, സാമൂഹ്യ പ്രവർത്തകൻ
  • എം.കെ പാർവതിയമ്മ-ഉപ്പു കുറുക്കൽ സമരപോരാളി
  • സി പി കുഞ്ഞാതിയമ്മ-"'
  • കോറോത്ത് അബുഹാജി-കച്ചവടം, മനുഷ്യ സ്നേഹി
  • സി.പി. നാരായണൻ-സാമൂഹ്യ പ്രവർത്തകൻ,സ്കൂൾ വികസനത്തിൽ പ്രധാന പങ്ക് വഹിച്ചു,മുൻ എം എൽ എ
  • വി വി കുഞ്ഞിക്കണ്ണൻ-സാമൂഹ്യ പ്രവർത്തകൻ, വിഷ വൈദ്യൻ
  • എം കെ കുഞ്ഞപ്പൻ-സാമൂഹ്യ പ്രവർത്തകൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ്
  • കുഞ്ഞാരപ്പെരുവണ്ണാൻ-ബാല വൈദ്യൻ, സാമൂഹ്യ പ്രവർത്തകൻ
  • കെ സി വേണു ഗോപാൽ-സാമൂഹ്യ പ്രവർത്തകൻ,മുൻ കേന്ദ്ര മന്ത്രി,എ.പി
  • കെ പി നൂറുദ്ദീൻ -മുൻ മന്ത്രി
  • കടന്നപ്പള്ളി രാമചന്ദ്രൻ -പുരാവസ്തു- തുറമുഖ മന്ത്രി
  • കെ പി കുഞ്ഞിക്കണ്ണൻ - മുൻ കെ പി സി സി സെക്രട്ടറി
  • കെ അബുഹാജി- ആദ്യ എരമം വില്ലേജ് പഞ്ചായത്ത് അംഗം
  • മാതമംഗലം കുഞ്ഞിക്കൃഷ്ണൻ-വാഗ്മി,മുൻ ഡി സി സി പ്രസിഡന്റ്‍
  • പോക്കു ഹാജി-കച്ചവടം,സാമൂഹ്യ സേവനം,സ്കൂളിന് സൗജന്യമായി സ്ഥലം നല്കി
  • ടി വി ഭാർഗവൻ മാസ്റ്റർ-നടൻ മേയ്ക്കപ്പ്മാൻ
  • ബാലൻ മാസ്റ്റർ -അധ്യാപകൻ,നാടക കലാകാരൻ
  • കൈതപ്രം ദാമോദരൻ നമ്പൂതിരി -ഗാനരചയിതാവ്,കവി,സംഗീത തെറാപ്പിസ്റ്റ്,തിരക്കഥാകൃത്ത്

തൊഴിൽമേഖലകൾ

  • കൃഷി
  • കച്ചവടം
  • കന്നുകാലി വളർത്തൽ
  • അധ്യാപനം
  • ഗുമസ്തപ്പണി
  • നിർമാണ പ്രവർത്തനം
  • വാഹനമോടിക്കൽ
  • ആശാരിപ്പണി
  • കല്ല് വെട്ട്

ആരാധനാലയങ്ങൾ

തൃപ്പന്നിക്കുന്ന് മഹാദേവ ക്ഷേത്രം

വയത്തൂർ കാലിയാർ ക്ഷേത്രം

മാത്തപ്പൻ ക്ഷേത്രം

നീലിയാർ ഭഗവതി ക്ഷേത്രം

ഉറവങ്കര ക്ഷേത്രം

തെക്കൻ കരിയാത്തൻ ക്ഷേത്രം

പുലിയൂര് കാളി ക്ഷേത്രം

കണ്ണങ്ങാട് ഭഗവതിക്ഷേത്രം

കുറ്റൂർ ശിവ ക്ഷേത്രം

മൈലഞ്ചേരി ഭഗവതി ക്ഷേത്രം

വേട്ടയ്ക്കൊരു മകൻക്ഷേത്രം

മാതമംഗലം ജുമാ-അത്ത് പള്ള‍ി

സെൻറ് ജോൺസ് പള്ളി കുറ്റൂർ

വാമൊഴിയുടെ സൗന്ദര്യം

ആട-അവിടെ

ഈട-ഇവിടെ

ഓട്ത്തു-എവിടെ

ഓൻ-അവൻ

ഓൾ-അവൾ,ഭാര്യ

ഓറ്-അദ്ദേഹം

എറയം-വരാന്ത

ഏ‍ട്ടി-ഏടത്തി

പിഞ്ഞാണം-പാത്രം

മുപ്പട്ടേ-മുമ്പേ

മോന്തി-സന്ധ്യ

മോന്ത-മുഖം

മ്ഉ്ട്-മുഖം

കാളൽ-കരച്ചിൽ

വീക്കുക-അടിക്കുക

മോങ്ങൽ-വെറുതെ കരയൽ

ഞായം-ന്യായം

തൊള്ള-തൊണ്ട

കലമ്പൽ-വഴക്ക് കൂടൽ

പാങ്ങ്-ഭംഗി,ഭേദമാവുക,വൃത്തിയാക്കുക

ബെഡ്ക്കൂസ്-മണ്ടൻ

ജോറ്-ഉഷാറ്

ശൈലികൾ

ഒരു വെടിക്ക് രണ്ടുപക്ഷി

ആനക്കാര്യത്തിനിടയിൽ ചേനക്കാര്യം

ഓലപ്പാമ്പ്

അരണബുദ്ധി

ആനച്ചന്തം

കാർക്കോടകൻ

നാട്ടറിവുകൾ

സന്ധ്യയ്ക്ക് കാലാട്ടരുത്.

രാത്രിയിൽ മോര് കഴിക്കരുത്.

ഭക്ഷണം കഴിക്കുമ്പോൾ തലക്ക് കൈ വെയ്ക്കരുത്.

സന്ധ്യയ്ക്ക് അലക്കരുത്

കതക് തട്ടിയടക്കരുത്.

സന്ധ്യയ്ക്ക് മുടി മുറിക്കരുത്.

ചക്ക ഉരുട്ടരുത്.

ചോറ് കിഴക്ക് തിരിച്ച് വാർക്കണം

മാതമംഗലം-വികസനത്തിന്റെ പാതയിലൂടെ...

                    മാതമംഗലം , മാതമംഗലം ബസാറായി വളർന്നതിനു പിന്നിലെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുക സാഹസമായിരിക്കും.  വികസന വഴിയിൽ ഇവിടത്തെ വ്യാപാരചരിത്രത്തിന് വലിയ പങ്കുണ്ട്.ഷേണായി കുടുംബങ്ങളുടെ വരവോടുകൂടിയാണ്  ഇവിടെ കച്ചവടത്തിന് തുടക്കമാകുന്നത്.20-ാം നൂറ്റാണ്ടിന്റെ  ആദ്യ പകുതിയിൽ കുഞ്ഞിമംഗലം,തളിപ്പറമ്പ് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള ചില മുസ്ലീം കുടുംബങ്ങൾ ഇവിടേക്കെത്തി.മരക്കച്ചവടമായിരുന്നു ഇവരുടെ ആദ്യകാല തൊഴിൽ.കോറോത്ത് മമ്മദ്,പോക്കുഹാജി എന്നിവരായിരുന്നു പ്രധാന മരക്കച്ചവടക്കാർ.ഇന്നത്തെ മുസ്ലീം പള്ളിക്ക് സമീപത്ത് കമ്പനിപ്പീടികയെന്നറിയപ്പെട്ട ഇരുനിലക്കെട്ടിടത്തിൽ മൂസ മുഹമ്മദ് ഹാജിയാണ് ആദ്യത്തെ മലഞ്ചരക്ക് വ്യാപാരം തുടങ്ങിയത്.റോഡ് നിലവിൽവന്നതോടെയാണ് കച്ചവടം വികസിച്ചത്.
                   തുടക്കത്തിൽചെറിയൊരു മദ്രസ സ്ഥാപിക്കുകയും,പിന്നീട് പോക്കുഹാജി സൗജന്യമായി നല്കിയ സ്ഥലത്ത് മുസ്ലീം പള്ളി സ്ഥാപിക്കുകയും ചെയ്തു..1987-ൽ ഇന്നത്തെ പുതിയ മസ്ജിദ് സ്ഥാപിച്ചു.ഒരു യത്തീംഖാനയും ഇതോടൊപ്പം പ്രവർത്തിക്കുന്നുണ്ട്.
                  മാതമംഗലത്തിന്റെ സാംസ്കാരിക ഭൂമികയ്ക്ക് തിലകക്കുറിയായി വർത്തിക്കുന്ന മാതമംഗലം സർക്കാർ വിദ്യാലയം 1912-ൽപ്രൈമറി സ്കൂളായിട്ടാണ് തുടങ്ങിയത്.ഹൈസ്ക്കൂളിന് സ്വന്തമായി കെട്ടിടം പണിയുന്നതിനായി ആറേക്കറോളം സ്ഥലം സൗജന്യമായി നല്കിയത് പോക്കു ഹാജിഎന്ന സുമനസ്സാണ്.മാതമംഗലത്ത് അധ്യാപക പരിശീലന കേന്ദ്രം അനുവദിച്ചു കിട്ടുന്നതിനും, ഹൈസ്ക്കൂൾ ഹയർ സെക്കൻററിയായി ഉയർത്തുന്നതിനും സ്ഥലം എ.എൽ എ ആയിരുന്ന സി.പി.നാരായണൻ അവർകളുടെ നിസ്തുല പങ്കുണ്ട്.
               മാതമംഗലത്തിന്റെ  സാമൂഹ്യ-സാംസ്ക്കാരിക പുരോഗതിയിൽനിർണായക സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന ജ്ഞാനഭാരതി ഗ്രന്ഥാലയത്തിന് ചുക്കാൻ പിടിച്ചത് മാതമംഗലം സ്കൂളിലെ പൂർവാധ്യാപകനായിരുന്ന മല്ലിശ്ശേരി കരുണാകരൻ മാസ്റററായിരുന്നു.
                പാരമ്പര്യവൈദ്യന്മാർ ഏറെയുണ്ടായിരുന്ന ഇവിടെ നാല്പതുകളിലെ കോളറക്കാലത്താണ് വി.ആർ നായനാരുഠെ ശ്രമഫലമായി ആയുർവേദാശുപത്രി  സ്ഥാപിച്ചത്.
               1962-ൽ തപാലാപ്പീസ്,1969-ൽ സിൻഡിക്കേറ്റ് ബേങ്ക്1973-ൽ എരമം-കുറ്റൂർ സർവീസ് സഹകരണ ബേങ്ക്,1973-ൽ വിജയാ ടാക്കീസ്,എന്നിവ വന്നതോടെ മാതമംഗലം വികസിക്കാൻ തുടങ്ങി.ഇന്ന് മാതമംഗലത്തിന്റെ മുഖച്ഛായ തന്നെ മാറി.മാവത്ത് വയൽ  മാവത്ത് പട്ടണമായെന്നു പറയാം.നിരവധി ബേങ്കുകൾ,ആശുപത്രികൾ,കച്ചവട കേന്ദ്രങ്ങൾ,സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾഎന്നിവ മാതമംഗലത്തിനും നാഗരിക മുഖം നല്കുന്നെങ്കിലും  നാടിന്റെ നന്മയ്ക്ക് കാവലാളാകാൻ ഇവിത്തെ ജനങ്ങൾക്ക് കഴിയുന്നു.

വികസന സാധ്യതകൾ

                 മാതമംഗലത്ത് പുതിയ ബസ് സ്റ്റാൻറ് പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.നൂറോളം കടമുറികൾ പ്രവർത്തിക്കാൻ തുടങ്ങിയാൽ മാതമംഗലത്തെ വ്യാപാര പാരമ്പര്യത്തിന് മുതൽക്കൂട്ടാകും.എരമം പുല്ലു പാറക്ക് പ്രവർത്തനമാരംഭിക്കാനിരുന്ന  ഐ.ടി പാർക്കിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള നടപടികളെടുത്താൽ നാടിന് ഗുണകരമാകും      
= മാതമംഗലം-സ്ഥിതി വിവരക്കണക്ക് =
ജില്ല കണ്ണൂർ
താലൂക്ക് പയ്യന്നൂർ
പഞ്ചായത്ത് എരമം-കുറ്റൂർ
വാർഡുകൾ 17
വിസ്തൃതി 75.14കി.മീ2
ആകെ ജനസംഖ്യ 25036
പുരുഷന്മാർ 12238
സ്ത്രീകൾ 12798
അവലംബം
തുത്തിക-സ്മരണിക
തിരുമുറ്റം-സ്മരണിക
മരുതം-സ്മരണിക
സ്മരണിക-14
പഞ്ചായത്ത് വികസന രേഖ
പഞ്ചായത്ത് വെബ് സൈറ്റ്

അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രം

കാരക്കുണ്ട് വെള്ളച്ചാട്ടം

മാതമംഗലം ടൗണിൽ നിന്നും 6 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര

കേന്ദ്രമാണിത് .ഇതൊരു മഴക്കാല വെള്ളച്ചാട്ടമായതിനാൽ അപകട  സാധ്യത കുറവാണ്.ഇടവപ്പാതി തുടങ്ങിയാൽ ഇവിടെ സഞ്ചാരികളുടെ തിരക്കാണ് .

പെരുവാമ്പ ഗുഹ

മാതമംഗലം ടൗണിൽ നിന്നും 9.5 കിലോമീറ്റർ അകലെ വെള്ളോറയിലെ ശാന്തമായ ചുറ്റുപാടിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ് പെരുവാമ്പ ഗുഹ .