"വയനാടൻ ചെട്ടിമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15047 (സംവാദം | സംഭാവനകൾ)
No edit summary
15047 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid violet;background-color:lgray;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഗവ. വി എച്ച് എസ് എസ് വാകേരി|വാകേരി സ്കൂൾ]] '''
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] '''
</div>
</div>
<!--[[ഗവ. വി എച്ച് എസ് എസ് വാകേരി|ഗവ. വി എച്ച് എസ് എസ് വാകേരി]]-->
{{prettyurl|vakery}}
{{prettyurl|vakery}}
വയനാട്ടിൽ അധിവസിക്കുന്ന ചെട്ടിമാർ വയനാടൻ ചെട്ടി എന്നാണ് അറിയ്പപെടുന്നത്. തമിഴ്നാട്ടിലെ ധാരാപുരത്തുനിന്നും വയനാട്ടിൽ എത്തിച്ചേർന്നു എന്നാണ് ഐതിഹ്യം. കേരളത്തിലെ ള്ള ചെട്ടികളുമായി ഇവർക്കു ബന്ധമില്ല. കൃഷി, കച്ചവടം എന്നിവയാണ് പാരമ്പര്യ ധനാജ്ജനമാർഗ്ഗം. മലയാളത്തിന്റെ ഭേതമായ [[വയനാടൻ ചെട്ടിഭാഷ|വയനാടൻ ചെട്ടിഭാഷയാണ്]] സംസാരിക്കുന്നത്.പ്രത്യേകമായ പദാവലിയും സാഹിത്യവും ഉള്ളവരാണ് ഇക്കൂട്ടർ. വയനാടിന്റെ എല്ലാ ഭാഗങ്ങളിലും താമസിക്കുന്നുണ്ടെങ്കിലും ചീരാൽ ആണ് മുഖ്യ കേന്ദ്രം.ഹിന്ദു വിശ്വാസമാണ് പുലർത്തുന്നത്.
 
[[വയനാട്|വയനാട്ടിൽ]] അധിവസിക്കുന്ന ചെട്ടിമാർ '''വയനാടൻ ചെട്ടി''' എന്നാണ് അറിയ്പപെടുന്നത്. തമിഴ്നാട്ടിലെ ധാരാപുരത്തുനിന്നും വയനാട്ടിൽ എത്തിച്ചേർന്നു എന്നാണ് ഐതിഹ്യം. കേരളത്തിലെ മറ്റുപ്രദേശങ്ങളിലുള്ള ചെട്ടികളുമായി ഇവർക്കു ബന്ധമില്ല. കൃഷി, കച്ചവടം എന്നിവയാണ് പാരമ്പര്യ ധനാർജ്ജനമാർഗ്ഗം. മലയാളത്തിന്റെ ഭേദമായ [[വയനാടൻ ചെട്ടിഭാഷ|വയനാടൻ ചെട്ടിഭാഷയാണ്]] സംസാരിക്കുന്നത്.പ്രത്യേകമായ പദാവലിയും സാഹിത്യവും ഉള്ളവരാണ് ഇക്കൂട്ടർ. വയനാടിന്റെ എല്ലാ ഭാഗങ്ങളിലും താമസിക്കുന്നുണ്ടെങ്കിലും ചീരാൽ ആണ് മുഖ്യ കേന്ദ്രം.ഹിന്ദു വിശ്വാസമാണ് പുലർത്തുന്നത്.
 
സവിശേഷമായ ഗോത്ര ആചാരങ്ങൾ പിന്തുടരുന്ന ഒരു വിഭാഗമാണ് വയനാടൻ ചെട്ടിമാർ.  ആദിവാസി ഗോത്ര വിഭാഗം അല്ലെങ്കിലും നാലു നൂറ്റാണ്ടിൻറെ പാരമ്പര്യം വയനാട്ടിൽ  ഈ ജനതയ്കുണ്ട്. ഗോത്ര ആചാരങ്ങൾ പിന്തുടരുന്ന ഒരു ജനതയാണ് വയനാടൻ ചെട്ടിമാർ. ജനനം മുതൽ മരണം വരെ നീണ്ടുനിൽക്കുന്ന സംസ്കാര ക്രിയകൾ ഇവർക്കുണ്ട്. ആഘോഷച്ചടങ്ങിൽ പ്രധാനം '''പുത്തരിക്കാണ്'''. തുലാമാസം പത്താം തീയതിയാണ് ഈ ചടങ്ങ് നടത്തുന്നത്.  രാവിലെ ധാന്യങ്ങൾ നെല്ല റാഗി മുത്താറി തുടങ്ങിയ ധാന്യങ്ങളുടെ കതിർ കൊണ്ടുവരികയും കൈകൊണ്ടുതന്നെ അരിയാക്കി ശർക്കരയും പഴവും തേങ്ങയും ചേർത്ത് നിവേദ്യം ആക്കി ആളുകൾക്ക് കൊടുക്കുന്നു. ധന്യക്കതിർ ആളുകൾക്ക് ആലിലയും മാവിലയും ചേർത്തു കൊടുക്കുന്നു. ഇത് വാതിൽപ്പടിയിൽ വിളക്ക് വയ്ക്കുന്നത് കെട്ടിത്തൂക്കി ഇടുന്നു ,വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ഐശ്വര്യം ലഭിക്കുമെന്നാണ് വിശ്വാസം. '''ഓണം''', '''വിഷു''' എന്നീ സന്ദർഭങ്ങളും ആഘോഷിക്കുന്നു. [[പൂ കയറ്റുക | പൂ കയറ്റുക]] ഒരു പ്രധാന ചടങ്ങാണ്. ഓണത്തിന്റെ തലേദിവസം '''ചെങ്കാന്തൾ പൂവ്''' പറിച്ചുകൊണ്ട് വന്ന് മുറ്റത്തിന് പുറത്തുവയ്ക്കും. വൈകുന്നേരം കുളിച്ച് ശുദ്ധിയായി പുതുവസ്ത്രമണിഞ്ഞ് ചെങ്കാന്തൾ പൂവ് തലയിലേറ്റി ചുമന്ന് മുറ്റത്തേയ്ക്കുുകയറുന്നു. അവിടുന്ന് വീട്ടിൽ പ്രവേശിച്ച് വിളക്കുവയ്ക്കുന്ന  സ്ഥലത്ത് പൂ വയ്ക്കുന്നു. ഈ പൂവാണ് തിരുവോണത്തിന് പൂക്കളം ഇടാൻ ഉപയോഗിക്കുന്നത്. വൈകുന്നേരം അത്തപ്പൂക്കൾ വാരി വീടിന്റെ മേൽക്കൂരയിൽ എറിയുന്നു. ഇതോടെ ഓണം കഴിഞ്ഞു. വിഷുവിന് കൊന്നപ്പൂവ് കൊണ്ടാണ് ഈ ചടങ്ഹ് സംഘടിപ്പിക്കുന്നത്.  ഒരു കുട്ടി ജനിച്ചാൽ 28ാം ദിവസം '''നൂല് കെട്ട്''' ചടങ്ങുണ്ട് [[ തിരണ്ടുകല്യാണം| തിരണ്ടുകല്യാണം]] പെൺകുട്ടികൾ പ്രായപൂർത്തിയാകുന്നതിന്റെ അടയാളമായി ആഘോഷിക്കുന്ന ഒന്നാണ് '''തിരണ്ടുകല്യാണം'''. വയനാടൻ ചെട്ടിമാർക്കിടയിൽ ഒരു പെൺകുട്ടി തിരണ്ടുകഴിഞ്ഞാൽ മൂന്നു മുതൽ ഏഴ് ദിവസം വരെ ആ പെൺകുട്ടിയെ  മാറ്റി പാർപ്പിക്കുന്നു. പഴയകാലങ്ങളിൽ പുറംലോകം  കാണിക്കാതെ മറ്റൊരു വീട്ടിൽ താമസിപ്പിക്കുകയാണ് ചെയ്യുന്നത്.  ഈ ആഘോഷത്തിൽ പ്രധാനമായുള്ളത് '''കുളിപ്പിക്കൽ''' ചടങ്ങാണ്.  പെൺകുട്ടിയുടെ മുത്തശ്ശിയാണ് കുളിപ്പിക്കുന്നത് . കുളിപ്പിക്കൽ കഴിഞ്ഞാൽ  അവർ നൽകുന്ന പുതു വസ്ത്രം ധരിച്ചാണ് പെൺകുട്ടി പുറത്തേക്ക് വരുന്നത്. സാമ്പത്തികശേഷി പോലെ ആഘോഷം സംഘടിപ്പിക്കുന്നു. ബന്ധു്ക്കളെ ക്ഷണിച്ച് ആഘോഷം സംഘടിപ്പിക്കുന്നു. ക്ഷണം സ്വീകരിച്ചുവരുന്ന ബന്ധുക്കൾ പെൺകുട്ടിക്ക് പുതുവസ്ത്രം സമ്മാനിക്കുന്നു ഇതാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങ് . എന്നാൽ പുതിയ കാലത്ത് ഇത്തരം ചടങ്ങുകൾ കുറഞ്ഞിരിക്കുന്നു. അപൂർവ്വമായി മാത്രമാണ് ഈ ചടങ്ങ് നടത്തുന്നത്.
 
'''വിവാഹച്ചടങ്ങുകളാണ്''' മറ്റൊന്ന്. ആദ്യം പെണ്ണുകാണൽ,  അതിനുശേഷം  ഇരുവീടുകളിലെയും ആളുകൾക്ക് ഇഷ്ടപ്പെട്ടാൽ ആദ്യ ചടങ്ങ് ചെറുക്കന്റെ  വീടുകാണലാണ്.  പെൺവീട്ടുകാർ ചെറുക്കന്റെ  വീട്ടിൽ വരുന്നു.  തുടർന്ന് ചെറുക്കന്റെ  വീട്ടിലെ ആളുകൾ പെണ്ണിൻറെ വീട്ടിലേക്ക് പോകുന്നു. ഇഷ്ടപ്പെട്ടാൽ വിവാഹം തീരുമാനിക്കുന്നു.  തീരുമാനിച്ചുകഴിഞ്ഞാൽ '''[[കഞ്ഞികുടി|കഞ്ഞികുടി]]''' എന്ന ചടങ്ങ് നടക്കുന്നു. പെണ്ണിന്റെ  വീട്ടിൽ വച്ച് വാക്ക് ഉറപ്പിക്കുകയാണ് ഈ ചടങ്ങ്.  അടുത്തത് വരന്റെ  വീട്ടിൽ വച്ച് നടക്കുന്ന വിവാഹം ഉറപ്പിക്കൽ ചടങ്ങാണ് '''[[അനുവാസം|അനുവാസം]]''' എന്നു പറയുന്നു ഇത് വിവാഹത്തിന് ഒരാഴ്ച മുമ്പ് രണ്ടാഴ്ചമുമ്പ് ഒക്കെയാണ് നടക്കുന്നത്. പിന്നീട് വിവാഹമാണ് താലികെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തുന്നു .  വിവാഹ വസ്ത്രം വെള്ളയാണ്. തുടർന്ന് വീട്ടിലേക്ക് വധുവിനെയും കൂട്ടി പോകുന്നു വിളക്കു വെച്ച് വധുവിനെ വരന്റെ  വീട്ടുകാർ സ്വീകരിക്കുന്നു.
 
'''മരണാനന്തരച്ചടങ്ങും''' വൈവിധ്യം ഉള്ളതാണ് മരിച്ചയാളുടെ  രണ്ടുഭാഗത്തും വിളക്ക് കത്തിച്ചു വയ്ക്കുന്നു തെക്കുവടക്കായി നിലത്തു കിടത്തുന്നു. സംസ്കരിക്കുന്നതിനുള്ള പ്രധാനചടങ്ങ് കുളിപ്പിക്കൽ ആണ്. വീടിൻറെ തെക്കുഭാഗത്താണ് കുളിപ്പിക്കാൻ ആവശ്യമായ സൗകര്യം തയാറാക്കുന്നത് ഒരു കുഴിയും ഒരു കലവും ഉണ്ടായിരിക്കും.  കളത്തിൽ ചൂടുവെള്ളം ഒഴിക്കുന്ന തുടർന്ന് എല്ലാവരും വെള്ളം ഒഴിക്കുന്നതാണ്  ചടങ്ങ് . പുതുവസ്ത്രം ധരിപ്പിച്ചു മുറ്റത്ത് കിടത്തുന്നു. ശരീരത്തിൽ പട്ടും മുണ്ടും ബന്ധുക്കൾ ഇടുന്നു. ഇതൊരു ചടങ്ങാണ് തുടർന്ന് ബലികർമ്മം നടക്കുന്നു ശരീരത്തിൽ രണ്ടുപേർ  അരിയും പൂവും ഇടലാണ് ഈ ചടങ്ങ്. തലഭാഗത്തും കാൽ ഭാഗത്തും ഓരോരുത്തർ നിൽക്കുന്നു . അവർ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചു വണങ്ങി അരിയും പൂവും ഇടുന്നു. ഈ ചടങ്ങ് കഴിഞ്ഞാൽ ശവം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നു. മുളകൊണ്ടുണ്ടാക്കിയ മഞ്ചത്തിൽ വഹിച്ചുകൊണ്ടാണ് പോകുന്നത്. ഇവിടെനിന്ന് ബന്ധുക്കൾ വിരിച്ച  മുണ്ടും പട്ടുമൊക്കെ പണിയർ എടുത്തു കൊണ്ടുപോകുന്നു. തുടർന്നു ശവശരീരം മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നു. പതിനാറാം ദിവസം അടിയന്തരം നടത്തുന്നു, 15 ദിവസം  ബലി നടത്താറുണ്ട് . തുടർന്ന് ആത്മാവിനെ [[തിരുനെല്ലി]]യിൽ കൊണ്ടുപോയി കുടിയിരുത്തുന്നു.  ചിലർ തിരിച്ചു കൊണ്ടു വരാറുണ്ട്. എന്നിട്ട് സ്വന്തം പുരയിടത്തിൽ കൂടിയിരുത്തുന്നു. എല്ലാവർഷവും ആത്മാവിന് വെച്ചുകൊടുക്കാൻ നടത്താറുണ്ട്.
 
 
[[Category:വാകേരി സ്കൂൾ]]
"https://schoolwiki.in/വയനാടൻ_ചെട്ടിമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്