"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
== ഹൃസ്വചരിത്രം ==
ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഇരുമ്പുഴിയുടെ ചരിത്രം. ഹൈസ്കൂളിന്റെ പിറവി മുതൽ ഇന്നലെ വരെയുള്ള സംക്ഷിപ്തമായ ചരിത്രം ആധികാരികമായ പ്രമാണങ്ങളെ അവലംബിച്ചു തയ്യാറാക്കിയത്.

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ ആനക്കയം ഗ്രാമപഞ്ചായത്തിലെ 17 വാർഡിൽ തിരൂർ-മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. ജി. എം. യു. പി. എസ്. ഇരുമ്പുഴി, എഫ്. എം. ഒ. യു. പി. ​​​എസ്. പടിഞ്ഞാറ്റുമുറി, ജി. യു. പി.​ എസ്. ആനക്കയം, ക്രസന്റ് യു. പി. എസ്. പെരിമ്പലം, എ.യു.പി.എസ്. മുണ്ടുപറമ്പ് എന്നീ സ്കൂളുകളിൽ നിന്നും അപ്പർ പ്രൈമറി തലം പൂർത്തിയാക്കുന്ന കുട്ടികൾ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങൽ, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളിൽ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നും ആണ് മുഖ്യമായും കുട്ടികൾ പഠിക്കുന്നത്.
= ഹൈസ്ക്കൂളിന്റെ പിറവി =

വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന മലപ്പുറം ജില്ലയിലെ ഇതര പ്രദേശങ്ങൾ പോലെ തന്നെ ഇരു‌മ്പുഴിയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജില്ലാ ആസ്ഥാനമായ മലപ്പുറത്തും താലൂക്ക് ആസ്ഥാനമായ മഞ്ചേരിയിലുമാണ് അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസ സൗകര്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകൾ അവരുടെ കുട്ടികൾ യു. പി. പഠനത്തിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന പതിവ് താരതമ്യേന കുറവായിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ച ഇരുമ്പുഴി പ്രദേശത്തെ നിസ്വാർത്ഥമതികളായ ഒരു പറ്റം ആളുകൾ ഒരു ഹൈസ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും അവരുടെ അധ്വാനഫലമായി 1974 ഇരുമ്പുഴിയിൽ ഗവ. ഹൈസ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യകാലത്ത് ഇരുമ്പുഴി ജി.എം.യു.പി. സ്കൂളിനോടനുബന്ധിച്ചാണ് ഹൈസ്കൂൾ ക്ലാസുകൾ നടത്തിയിരുന്നത്. ശ്രീ. കെ.പി. ശ്രീനിവാസനായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. പിന്നീട് മൂന്ന് ഏക്കർ സ്ഥലം ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് മാസ്റ്റർ സ്കൂളിനുവേണ്ടി സൗജന്യവിലയ്ക്ക് നൽകുകയും സർക്കാർ സ്വന്തമായി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. 2004 ൽ സയൻസ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.
[[പ്രമാണം:18017-top.png|500px|thumb|right|ചെരക്കാപറമ്പ് കുന്നിൻമുകളിൽനിന്നുള്ള കാഴ്ച]]
 
1974 ലാണ് ഈ ഹൈസ്കൂൾ ഇരുമ്പുഴിയിൽ വരുന്നത്. മലപ്പുറം ജില്ലയിൽ 38 ഹൈസ്കൂളുകൾ അനുവദിച്ച കൂട്ടത്തിലാണ് ഇവിടെയും ഹൈസ്കൂളിന് അനുമതി ലഭിച്ചത്. മലപ്പുറം D.E.O. യുടെ കീഴിൽ പത്തൊമ്പതും. തിരൂർ D.E.O. യുടെ കീഴിൽ പത്തൊമ്പതും സ്കൂളുകളാണ് അന്ന് അനുവദിക്കപ്പെട്ടത്. 1968-69 കാലം മുതലേ ഹൈസ്കൂളിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഷാലിമാർ ബാലജന സംഖ്യത്തിന് കീഴിൽ അന്നത്തെ അതിന്റെ ഭാരവാഹികളായിരുന്ന വി. മുഹമ്മദാലി(കുഞ്ഞാപ്പ), മുസാഫിർ, വി.ഖാലിദ്, വി. ഉമർ എന്നിവർ ഇരുമ്പുഴി യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന ആവശ്യപ്പെടുന്ന ഒരു പ്രമേയം പാസാക്കി അന്നത്തെ വിദ്യാഭ്യാസമന്ത്രിക്ക് അയക്കുകയും, അതിന് മറുപടിയായി നിങ്ങളുടെ ആവശ്യം പരിഗണിക്കാമെന്നും ആവശ്യമായ സ്ഥലസൗകര്യങ്ങളും മറ്റും കാണിച്ചുകൊടുക്കണമെന്നും ചൂണ്ടിക്കാട്ടി ബാലജനസംഖ്യത്തിന് ലഭിച്ചു. സാമൂഹ്യരംഗത്ത് പ്രവർത്തിച്ചുപരിചയമില്ലാത്ത കുട്ടികളായിരുന്നു അന്ന് അതിന്റെ ഭാരവാഹികൾ. അവർ ആ കത്ത് അന്നത്തെ സാമൂഹ്യപ്രവർത്തകനായിരുന്ന സി.കെ. ഹസ്സൻ സാഹിബിനെ ഏൽപിച്ചു. പിന്നീട് ഈ എഴുത്തുമായി അദ്ദേഹവും കുഞ്ഞീൻ മാസ്റ്ററും മറ്റുപലരും പലപ്രാവശ്യം വകുപ്പുമേധാവികളെ സമീപിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. പിന്നീട് രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിൽ സി.എച്ച് മുഹമ്മദ് കോയയാണ്  വിദ്യാഭ്യാസ മന്ത്രി(1967-1973)യായിരിക്കെയാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്.
 
==സ്ക്കൂൾനിർ‍മാണം==
സ്കൂൾ അനുവദിക്കുന്നതിന് രണ്ട് നിബന്ധനകൾ അധികൃതർ മുന്നോട്ട് വെച്ചു. ഒന്ന്: സ്കൂളിനാവശ്യമായ മൂന്ന് ഏക്കർ സ്ഥലം നാട്ടുകാർ വിട്ടുനൽകുക. രണ്ട്: 25,000 രൂപ ട്രഷറിയിൽ അടക്കുകയോ ഹൈസ്കൂളിന് ഒരു കെട്ടിടം പണിത് നൽകുകയോ ചെയ്യുക. നാട്ടുകാരെ സംബന്ധിച്ച് ഭാരിച്ച രണ്ട് നിബന്ധനകളായിരുന്നു ഇതെങ്കിലും സ്കൂളിന് വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം സഫലീകരിക്കാൻ പൗരസമിതി ഒറ്റക്കെട്ടായി രംഗത്തിറങ്ങി. 25,000 രൂപ ഒരു വലിയ സംഖ്യായായിരുന്നു അന്ന്. ഇരുമ്പുഴിക്കാരെക്കൊണ്ട് മാത്രം അത് സ്വരൂപിക്കാനാവില്ല. അതിനാൽ വടക്കുമുറി, പെരിമ്പലം, ആനക്കയം തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് പൗരപ്രമുഖരെയും വിദ്യാസമ്പന്നരെയും സാധാരണക്കാരെയും പങ്കെടുപ്പിച്ച് ഒരു വിപുലമായ യോഗം വിളിച്ചു ചേർത്തു. ഹൈസ്കൂൾ എന്ന ഒരു സ്വപനം സഫലീകരിക്കുന്നതിനായി ഒരു 15 അംഗ സ്കൂൾനിർമാണകമ്മറ്റി നിലവിൽ വന്നു. 
 
===സ്ക്കൂൾ നിർമാണകമ്മിറ്റി അംഗങ്ങൾ===
{| class="wikitable"
!ന.
!പേര്
|-
|1
|റസാഖ് മാസ്റ്റർ
|-
|2
|കെ.കെ. കോയാമു ഹാജി
|-
|3
|എം. മയമുട്ടി ഹാജി
|-
|4
|കാപ്പാട് അലവി ഹാജി
|-
|5
|കെ.പി. കുഞ്ഞേക്കു സാഹിബ്
|-
|6
|കെ.പി. കൂഞ്ഞീൻ മാസ്റ്റർ
|-
|7
|അധികാരത്ത് പരമേശ്വരപണിക്കർ
|-
| 8
|ശങ്കരൻ മാസ്റ്റർ
|-
|9
|കുഞ്ഞികൃഷ്ണൻ മാസ്റ്റർ
|-
|10
|സി.കെ. ഹസ്സൻ ഹാജി
|-
|11
|കെ.എം. അബ്ദുമാസ്റ്റർ
|-
|12
|കെ.വി. മുഹമ്മദ് ഹാജി
|-
|13
|ഉണ്ണീൻ മൗലവി
|-
|14
|സി.പി. മുഹമ്മദ് മാസ്റ്റർ
|-
|15
|കുഞ്ഞിമുഹമ്മദ് മാസ്റ്റർ
|}
നാട്ടിലെ പൗരപ്രമുഖരും സമ്പന്നരും പ്രഗൽഭരുമായ ഒരു ടീമായിരുന്നു കമറ്റി അംഗങ്ങൾ. ദീർഘകാലം യു.പി. സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്റർ തഹസിൽദാറായി വിരമിച്ച കെ.പി. കുഞ്ഞേക്കു തുടങ്ങിയവരും ഇതര സാമൂഹ്യരംഗത്തുള്ള പ്രമുഖരുമുള്ള ഈ കമറ്റി വളരെ ശക്തമായിരുന്നു. അതുകൊണ്ടാണ് വളരെ പ്രതികൂലമായ സാഹചര്യങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്താൻ കമ്മറ്റിക്ക് സാധിച്ചത്.
 
==നിർമാണത്തിന് സ്ഥലം കണ്ടെത്തുന്നു ==
ദീർഘമായ ശ്രമത്തിനൊടുവിലാണ് നായാട്ടിനല്ലാതെ ആളുകൾ കയറാതിരുന്ന ഒരു ചവിട്ടുവഴിപോലുമില്ലാതിരുന്ന  ഇപ്പോൾ സ്കൂൾ നിൽക്കുന്ന കുന്ന് കമ്മിറ്റി അംഗങ്ങളുടെ ശ്രദ്ധയിൽ പെടുന്നത്. നിർദ്ദേശിക്കപ്പെട്ട 3 ഏക്കർ വിസ്തീർണ്ണം ലഭിക്കുമായിരുന്നെങ്കിലും ചെങ്കുത്തായ ഒരു കുന്ന് മാത്രമായിരുന്നു അത്. മനമില്ലാമനസ്സോടെ സ്കൂൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി അംഗങ്ങൾക്ക് അത് തെരഞ്ഞെടുക്കേണ്ടിവന്നുവെന്നതാണ് സത്യം. കാക്കമൂലക്കൽ കുഞ്ഞുമുഹമ്മദ് മാഷിന്റെതായിരുന്നു സ്ഥലത്തിന്റെ മുഖ്യഭാഗവും 25,000 രൂപക്ക് ഇതിന്റെ കച്ചവടം ഉറപ്പിച്ചു. 5000 രൂപ അഡ്വാൻസായി കൊടുത്തു കച്ചവടം ഉറപ്പിച്ചു.  മൂന്ന് ഏക്കറിലേക്ക് ആവശ്യമായ ബാക്കി സ്ഥലം കെ.എം. അബ്ദുമാസ്റ്ററും തോപ്പിൽ അലവിക്കുട്ടി എന്നിവരും വിട്ടുകൊടുത്തു. സ്കൂളിനുള്ള മൂന്നേക്കർ സ്ഥലം എന്ന കടമ്പ തരണം ചെയ്തു. പ്രധാന കടമ്പകൾ വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. വഴിപോലുമില്ലാത്ത ചെങ്കുത്തായ ഈ കുന്ന് D.E.O. കണ്ട് ഇഷ്ടപ്പെടണം. അതിലേക്ക് ആവശ്യമായ വലിയ സംഖ്യ സ്വരൂപിക്കണം. ഇതായിരുന്നു ആ കടമ്പകൾ. 
 
D.D. തസ്തിക അന്നുണ്ടായിരുന്നില്ല. D.E.O. ആയിരുന്നു സ്ഥലത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നൽകേണ്ടിയിരുന്നത്. സൗദാമിനിയായിരുന്നു അന്നത്തെ മലപ്പുുറം ഡി.ഇ.ഒ. ചവിട്ടടിപോലും ഇല്ലാത്ത ആ കുന്ന് ആയാസപ്പെട്ടുകയറി അവർ സ്ഥലം ചുറ്റിക്കണ്ടു. മിക്കവാറും അംഗീകരിക്കാനിടയില്ല എന്ന മാനസികാവസ്ഥയിൽ നിരാശരായി നിന്ന കമ്മിറ്റി അംഗങ്ങളെ അത്ഭുതപ്പെടുത്തി ആ ഉൾക്കാഴ്ചയുള്ള ഉദ്യോഗസ്ഥ പറഞ്ഞ വാക്കുകൾ സ്കൂൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു. അവർ പറഞ്ഞത് ഇങ്ങനെയായിരുന്നു. </p><blockquote>കാശ്മീർ പോലെ സുന്ദരമായ സ്ഥലം ഇതുപോലുള്ള സ്ഥലത്താണ് സ്കൂളുകൾ വരേണ്ടത്. അല്ലാതെ പപ്പടം പോലെ പരന്നുകിടക്കുന്ന സ്ഥലത്തല്ല, തീപ്പെട്ടി പോലെ ഇടുങ്ങിക്കിടക്കുന്ന സ്ഥലത്തുമല്ല, ഇത്രയും സുന്ദരമായ സ്ഥലം ഉണ്ടായിരുന്നിട്ടും നിങ്ങൾ എന്തേ സ്കൂൾ തുടങ്ങാൻ ഇത്രയും വൈകിപ്പോയത്. <ref>'ഇരുമ്പുഴി ഹൈസ്കൂൾ ചിതലരിക്കാത്ത ഓർമകൾ' പേജ്: 42 by അലവി മാഷ് കൂത്രാട്ട്</ref></blockquote>
 
സ്കൂൾ കെട്ടിടത്തിനും സ്ഥലത്തിനുമായി 50,000 രൂപ സ്വരൂപിക്കുക എന്നതായിരുന്നു അടുത്ത കടമ്പ. പ്രതീക്ഷകളോടൊപ്പം തന്നെ ആക്ഷേപങ്ങളും പരിഹാസങ്ങളും ശകാരങ്ങളുമേറ്റ് വൃദ്ധരടക്കമുള്ള കമ്മിറ്റി അംഗങ്ങൾ ദിവസങ്ങളോളം നാടുനീളെ വീടുവീടാന്തരം കയറി ഇറങ്ങി. പല ദിവസങ്ങളിലും കാര്യമായ സംഖ്യകൾ പിരിക്കാനാവാതെ അവശരായി വൈകുന്നേരം വീട്ടിൽ തിരിച്ചെത്തി. 1978 മരണപ്പെട്ട കോയാമു ഹാജി അവരിൽ ഒരാളാണ്. അന്നത്തെ വിശ്രമമില്ലാത്ത നടത്തം അദ്ദേഹത്തെ രോഗിയാക്കി എന്ന  അഭിപ്രായം മക്കൾ തന്നെ പിന്നീട് പറയുകയുണ്ടായി. പിരിവിലൂടെ ആവശ്യമായ സംഖ്യനേടാനാവാതെ വന്നപ്പോൾ പലരിൽനിന്നായി കടമായി സ്വീകരിച്ചാണ് ഫണ്ട് കണ്ടെത്തിയത്. അഡ്മിഷൻ സമയത്ത് രക്ഷിതാക്കളിൽനിന്ന്  പി.ടി.എ ഫണ്ടിലേക്ക് സ്വരൂപിച്ച സംഖ്യയിൽനിന്ന് കുറേശയായി ആ കടം വീട്ടുകയാണ് ചെയ്തത്. 1978 ൽ കമ്മറ്റി അംഗങ്ങളിലൊരാൾ മരണപ്പെടുമ്പോൾ സ്കൂളിനായുള്ള പ്രവർത്തനത്തിന്റെ 90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞിരുന്നു.
 
==സ്ക്കൂൾകെട്ടിടനിർമാണത്തിലെ പ്രതിസന്ധികൾ==
 
ട്രഷറിയിൽ നിശ്ചയിക്കപ്പെട്ട 25,000 രൂപ അടച്ചതോടെ കെട്ടിടനിർമാണം ഗവൺമെന്റിന്റെ ബാധ്യതയായി. ഗവൺമെന്റ് മുറപോലെ ടെൻഡർ വിളിച്ചു. എന്നാൽ വഴിയില്ലാതെ കുന്നിൻമുകളിലേക്ക് സാധനമെത്തിക്കാനുള്ള ബുദ്ധിമുട്ടാലോചിച്ച് കോൺട്രാക്ടർമാർ ആരും തന്നെ കോൺട്രാക്റ്റ് എടുക്കാൻ മുന്നോട്ട് വന്നില്ല. താൽകാലിക റോഡ് ശരിപ്പെടുത്തിത്തരാം എന്ന നിബന്ധനയോടെ കോഡൂരിലെ വരിക്കോടൻ അബുഹാജിയെ ചെന്നുകണ്ട് കമ്മറ്റി അംഗങ്ങൾ നിർബന്ധം ചെലുത്തി ടെൻഡർ എടുപ്പിച്ചു. എന്നാൽ താൽകാലിക റോഡിനായി സ്ഥലം കമ്മറ്റി അംഗങ്ങളുടെ ആവശ്യപ്രകാരം വിട്ടുനൽകാൻ സമീപവാസികൾ തയ്യാറായില്ല. നിർമാണം പൂർത്തിയായാൽ റോഡ് സ്ഥിരമായി നൽകേണ്ടിവരുമോ എന്ന ഭയമായിരുന്നു അവരുടേത്. അവസാനം അബുഹാജി സ്ഥലമുടമകളോട് നേരിട്ട് കണ്ട് സംസാരിച്ചുവാക്കു കൊടുത്തതിനെത്തുടർന്ന് സമീപവാസികൾ താൽക്കാലിക റോഡിനായി സമ്മതം മൂളി.  അങ്ങനെ താൽക്കാലിക റോഡിനുള്ള വഴി തുറന്നു. എ.പി. ഉസ്മാൻ, തോട്ടത്തിൽ മുഹമ്മദ് എന്നിവരുടെ പറമ്പിൽ കൂടിയായിരുന്നു താൽക്കാലിക റോഡ് വെട്ടിയത്. വാഗ്ദാന പ്രകാരം കെട്ടിട നിർമാണത്തിന് ശേഷം താൽക്കാലിക റോഡ് അടച്ചു. കുന്നിൻ മുകളിൽനിന്ന് വെള്ളം ഒലിച്ചിറങ്ങി രൂപപ്പെട്ട ഒരു തോടായിരുന്നു നടക്കാനുള്ള വഴിയായി ആകെ ഉണ്ടായിരുന്നത്. പിന്നീട് വർഷങ്ങളോളം അധ്യാപകരും വിദ്യാർഥികളും ഓഫീസർമാരും ഒറ്റയടിപ്പാതയിലൂടെയാണ് സ്കൂളിലെത്തിയിരുന്നത്. </p>
 
കെട്ടിടനിർമാണത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നതിന് വേണ്ടി കിണർക്കുഴിക്കാൻ തീരുമാനിച്ചു. 20 കോല് താഴ്‍ത്തിയെങ്കിലും വെള്ളം ലഭിച്ചില്ല. കുഴിച്ചുകൊണ്ടിരുന്ന പണിക്കാർ ശ്വാസം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് പിൻമാറുകയും ചെയ്തു. അതിനാൽ മറ്റൊരു സ്ഥലത്ത് നിന്ന് പണിക്കാരെ വരുത്തി വീണ്ടും കുഴിച്ചു. വെള്ളം കണ്ടു-കണ്ടില്ല എന്ന നിലക്ക് അവരും അവസാനിപ്പിച്ചു. വെള്ളം കണ്ടാൽ മാത്രമേ ഗവൺമെന്റിൽ നിന്ന് കാശ് ലഭിക്കൂ. അതിനായി പരിശോധനക്ക് വന്ന ഉദ്യോഗസ്ഥന്റെ മുന്നിൽ വെള്ളം കോരി കാണിച്ചുകൊടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കിണർ മണ്ണിട്ട് മൂടാൻ ആവശ്യപ്പെട്ട് അദ്ദേഹം മടങ്ങി. ഇപ്പോൾ കൊടിമരം നിൽക്കുന്ന സ്ഥലത്തുള്ള കിണർ പൂർണമായും മണ്ണിട്ട് മൂടി. പിന്നീട് പി.എച്ച്.ഇ.ഡി. വാട്ടർ കണക്ഷൻ എടുത്താണ് വെള്ളപ്രശ്നം പരിഹരിച്ചത്. <ref>ചിതലരിക്കാത്ത ഓർമകൾ പേജ്. 49,50</ref>
 
==സ്ക്കൂൾകെട്ടിടം ഉയരുന്നു==
 
കുന്നിന്റെ ഒരു ഭാഗം വെട്ടിയിറിക്കിയാൽ മാത്രമേ അവിടെ ഒരു കെട്ടിടം നിർമിക്കാനാകുമായിരുന്നുള്ളൂ. എന്നാൽ പണി അത്ര എളുപ്പമായിരുന്നില്ല. മുകളിൽ പൊന്തയും കുറ്റിക്കാടും ആയിരുന്നെങ്കിലും ഉൾഭാഗം ഉറപ്പുള്ള വെട്ടുുപാറയായിരുന്നു. ജെ.സി.ബിയും കല്ലുവെട്ടുമെഷീനും ഇല്ലാത്ത കാലത്ത് കല്ലുവെട്ടിയെടുക്കാൻ മനുഷ്യാധ്വാനം മാത്രമേ പരിഹാരമായി ഉണ്ടായിരുന്നുള്ളൂ. ധാരാളം പണിക്കാരും അന്നത്തെ സജ്ജീകരണങ്ങളുമുള്ള ഒരു വൻ കോൺട്രാക്ടർ ആയിരുന്നു സ്കൂളിന്റെ കരാർ എറ്റെടുത്ത അബുഹാജി. അതുകൊണ്ടു തന്നെ പണി തുടങ്ങിക്കഴിഞ്ഞ് ഒരു സ്റ്റേജിലും പണി നിർത്തിവെക്കേണ്ടി വന്നില്ല. അങ്ങനെ 1981 കെട്ടിടത്തിന്റെ പണി പൂർത്തിയായി. മുകളിലും അടിയിലുമായി 16 റൂമുകളോട് കൂടിയ ഒറ്റ ബ്ലോക്ക് കെട്ടിടം പ്രവർത്തന സജ്ജമായി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലറ്റുകളും നിർമിച്ചു. കരിങ്കല്ലുകൊണ്ട് ഭദ്രമായ നിലയിൽ നിർമിച്ച ആ കെട്ടിടം തന്നെയാണ് ഇപ്പോഴും തല ഉയർത്തി നിൽക്കുന്നത്.
 
==താൽക്കാലിക ഷെഡ്ഡിൽ തുടക്കം==
[[പ്രമാണം:18017-firstHM.jpg|200px|thumb|left|ആദ്യത്തെ പ്രധാനാധ്യാപകൻ:കെ.പി.ശ്രീനിവാസൻ]]
[[പ്രമാണം:18017-FristStudent.jpg|200px|thumb|right|ആദ്യത്തെ അഡ്മിഷൻ:അബ്ദുൽ അസീസ് കെ.പി.]]
 
1974 ലാണ് ഹൈസ്കൂൾ അനുവദിച്ചത്. ആ വർഷം തന്നെ ക്ലാസ് തുടങ്ങേണ്ടതുണ്ടായിരുന്നു. അതിന് വേണ്ടി വാടക കെട്ടിടങ്ങൾ അന്വേഷിച്ചെങ്കിലും എവിടെയും ലഭിച്ചില്ല. നിലവിലെ ഇരുമ്പുഴി യു.പി സ്കൂളാകട്ടെ  ആനക്കയം, മുണ്ടുപറമ്പ്, പടിഞ്ഞാറ്റുമുറി, പെരിമ്പലം എന്ന സമീപ ഗ്രാമങ്ങളിലെ കുട്ടികളുടെ കൂടി ആശ്രയമായിരുന്നു.  ഓടും കഴുക്കോലമായുള്ള മൂന്ന് പഴകി ജീർണിച്ച കെട്ടിടങ്ങളിലായിരുന്നു അത് തന്നെയും പ്രവർത്തിച്ചിരുന്നത്. പകുതി കുട്ടികളെ പോലും ഉൾക്കൊള്ളാനാവാതെ  ഷിഫ്റ്റ് സമ്പദായത്തിൽ പ്രവർത്തിച്ചുവരികയായിരുന്ന യു.പി.സ്കൂൾ.  </p>
 
ഇതിനിടയിലാണ് ഹൈസ്ക്കൂളിന് അനുമതി ലഭിക്കുന്നത്. അന്നത്തെ യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ യാതൊരു വൈമനസ്യവുമില്ലാതെ ഈ സ്കൂൾ കോമ്പൗണ്ടിൽ തെങ്ങോലകൊണ്ട് മെടഞ്ഞുണ്ടാക്കിയ തടുക്ക് ഉപയോഗിച്ച് ഒരു താൽക്കാലിക ഷെഡ് നിർമിക്കുന്നതിന് സമ്മതിച്ചു. മേൽക്കൂര കെട്ടിമേയാൻ ഓരോ വിദ്യാർഥിയും 5 തടുക്ക് വീതം വീട്ടിൽനിന്ന് തയ്യാറാക്കി കൊണ്ടുവരാൻ തീരുമാനിച്ചു. നാട്ടുകാർ ഹൈസ്കൂൾ വരുന്ന ആവേശത്തിൽ ശ്രമദാനമായി ജോലിക്കിറങ്ങി. താൽക്കാലിക കെട്ടിടം പൂർത്തിയായി.
 
ജൂണിൽ ഈ സംവിധാനം ഒരുക്കാൻ സാധിക്കാത്തതിനാൽ ആ വർഷം ചേരാനുദ്ദേശിച്ച പല കുട്ടികളും മലപ്പുറത്തും മഞ്ചേരിയിലുമുള്ള സ്കൂളിൽ ചേർന്നു. പരിഹാരം അവരെ ടി.സി. വാങ്ങി കൊണ്ടുവന്ന് സ്കൂൾ ആരംഭിക്കുക എന്നതായിരുന്നു. മിക്ക കൂട്ടികളും മഞ്ചേരിയിലും മലപ്പുറത്തും പോയി പഠിക്കാൻ കഴിയാത്തിനാൽ യു.പി.യോടെ പഠനം നിർത്തുകയായിരുന്നു പതിവ്. അവരെയും കൊണ്ടുവന്നു സ്കൂൾ ആരംഭിച്ചു. ചെറിയൊരു ഉദ്ഘാടന ചടങ്ങോടെയാണ് അഡ്മിഷൻ ആരംഭിച്ചത്. കോഴിക്കോട് ആർ.ഡി.ഡിയായിരുന്ന ചിത്രൻ നമ്പൂതിരിപ്പാടായിരുന്നു മുഖ്യാതിഥി. അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ.വി. ചേക്കുട്ടി ഹാജിയും കേരളത്തിലെ അന്നത്തെ മുസ്ലിം വിദ്യാഭ്യാസ ഇൻസപെക്ടറായിരുന്ന കരുവള്ളി മുഹമ്മദ് മൗലവിയും അതിഥികളായിരുന്നു. യു.പി. സ്കൂളിലെ ഹെഡ്‍മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്ററുടെ മകൻ അബ്ദുൽ അസീസിനെ ചേർത്തുകൊണ്ടാണ് ആർ.ഡി.ഡി ഉദ്ഘാടനം നിർവഹിച്ചത്.
 
==ഹൈസ്കൂൾ ക്ലാസുകൾ ആരംഭിക്കുന്നു==
[[പ്രമാണം:18017-82batch.jpg|500px|thumb|right|1982 ലെ ഒരു ക്ലാസ്സ് ഗ്രൂപ്പ് ഫോട്ടോ]]
1974 സെപ്റ്റംബർ 3 നാണ് ഹൈസ്കൂളിന്റെ അദ്യ ക്ലാസ്സുകൾ ആരംഭിച്ചത്. 8ാം ക്ലാസ് മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. A, B, C എന്നീ മൂന്ന് ഡിവിഷനുകളിലായി 122 കുട്ടികൾ. രണ്ടു ക്ലാസുകളിലായി ഇവരെ ഇരുത്തി.
 
യൂപി സ്കൂളിന്റെ സ്റ്റാഫ് റൂം തന്നെയായിരുന്നു ഹൈസ്ക്കൂളിന്റെയും സ്റ്റാഫ് റൂം. പിന്നീട് മുന്നിലെ രണ്ടു കെട്ടിടങ്ങൾക്കിടയിൽ ഹൈസ്കൂൾ സ്റ്റാഫിനായി ഒരു റൂം കെട്ടിയുണ്ടാക്കി. തടുക്കും പരമ്പും കൊണ്ടുള്ള ഒരു ചായ്പ് ആയിരുന്നു ഈ സ്റ്റാഫ് റൂം. ആദ്യ ഹെഡ്മാസ്റ്ററായിരുന്ന കെ.പി ശ്രീനിവാസൻ മാഷിന് യുപി ഹെഡ്മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്റർ തന്റെ റൂമിൽ സൗകര്യം ചെയ്തുകൊടുത്തു. നാട്ടുകാരുടെ ഭാഷയിൽ ''<nowiki/>'ചെറിയ ഹെഡ്മാഷും, ബല്യ ഹെഡ്മാഷും''<nowiki/>' ഒരു റൂമിൽ കഴിഞ്ഞു.
 
മലപ്പുറത്ത് കാരനായിരുന്ന കെ.പി. ശ്രീനിവാസൻ മാഷായിരുന്നു ഹെഡ്മാസ്റ്റർ എന്ന് സൂചിപ്പിച്ചു. തുടക്കത്തിൽ ഹെഡ്മാസ്റ്ററും, ക്ലാർക്കും, പ്യൂണും എല്ലാം അദ്ദേഹം തന്നെയായിരുന്നു. കാരണം സ്റ്റാഫുകൾ ഓരോരുത്തരായി പിന്നീടാണ് വന്ന് ജോയിൻ ചെയ്യുന്നത്. നാട്ടുകാർക്കും കുട്ടികൾക്കും ഏറെ ഇഷ്ടപ്പെട്ട മാഷായിരുന്നു അദ്ദേഹം. കണക്കായിരുന്നു അദ്ദേഹത്തിന്റെ വിഷയം. 90 ശതമാനം കുട്ടികളും ഭയക്കുന്ന വിഷയം എന്നാൽ മാഷ് ക്ലാസെടുക്കാൻ തുടങ്ങിയതോടെ കണക്ക് കുട്ടികൾക്ക് ഇഷ്ടമാകാൻ തുടങ്ങി. സ്കൂൾ വിട്ടാൽ കുട്ടികളോടും നാട്ടുകാരോടും ഒപ്പം കുറേനേരം വോളിബോൾ കളിച്ചായിരുന്നു അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നത്. നാട്ടുകാരോട് ഇണങ്ങിച്ചേർന്ന ശ്രീനിവാസൻ മാഷെ ട്രാൻസ്ഫർ ഓർഡർ ലഭിച്ചിട്ടും നാട്ടുകാർ വിട്ടില്ല. ട്രാൻസ്ഫർ ഓർഡർ ഉന്നതരുമായി ബന്ധപ്പെട്ട താൽക്കാലികമായ റദ്ദു ചെയ്യിപ്പിച്ചു. പത്താം ക്ലാസ് തുടങ്ങിയപ്പോൾ ഗസറ്റഡ് പദവിയുള്ളയാളാവണം ഹെഡ്മാസ്റ്റർ എന്ന് വന്നതോടെ ശ്രീനിവാസൻ മാഷ് സ്ഥാനമൊഴിയേണ്ട അവസ്ഥ വന്നു. രണ്ട് വർഷത്തെ സേവനത്തിന് ശേഷം 16/06/1976 ൽ അദ്ദേഹം  ട്രാൻസഫറായി. 1995 ൽ അദ്ദേഹം ഇടുക്കിയിൽനിന്നും D.D.E ആയി വിരമിച്ചു.
 
= ആദ്യത്തെ ഹൈസ്കൂൾ സ്റ്റാഫ് =
{| class="wikitable"
|+അക്കാലത്തെ ഹൈസ്കൂൾ സ്റ്റാഫ്
!നം.
!പേര്
!നം.
!പേര്
! നം.
!പേര്
!നം.
!പേര്
|-
|1
|കുട്ടിശങ്കരൻ
|11
|ആമിന പി വി
| 21
|ദേവയാനി
|31
|വൽസലവല്ലിയമ്മ
|-
|2
|ചാൾസ് നാടാർ
| 12
|അലവിക്കുട്ടി
|22
|സരസ്വതി
|32
|വൽസമ്മ
|-
|3
|സുഗുണൻ
| 13
| ജൈനമ്മ
|23
|എലിസബത്ത്
|33
|മുസ്തഫ
|-
|4
|സുഗന്ധമണി
| 14
| ഗോപി
| 24
|ഗോപാലൻ
|34
|ബേബി ഗിരിജ
|-
|5
|മേഴ്സി
| 15
|വനജാക്ഷി
|25
|ഐറിൻ
|
|
|-
|6
|ത്രേസ്യാമ്മാൾ
| 16
| കൃഷ്ണൻ കുട്ടി
|26
|ഫസലുദ്ദീൻ
|
|
|-
|7
|മൊയ്തീൻകുട്ടി
| 17
|മാത്യൂ
|27
|നസ്റുദ്ദീൻ
|
|
|-
|8
|മേരി
| 18
|ജോൺ കെ
|28
|ലത്തീഫ്
|
|
|-
|9
|കോമളവല്ലി
|19
|കോമുക്കുട്ടി
|29
|മുഹമ്മദ്
|
|
|-
|10
|കെ അലവി
| 20
|കേശവൻ
| 30
|പി.ആർ ദേവി
|
|
|}
 
= ആദ്യത്തെ റിസൾട്ട് =
ഭൗതിക സൗകര്യങ്ങളുടെ കുറവുണ്ടായിരുന്നെങ്കിലും ഹൈസ്ക്കൂളിന്റെ പ്രവർത്തനത്തെ അത് ഒട്ടും ബാധിച്ചില്ല. 1975 മെയ് 31 ന് എട്ടാം ക്ലാസ് പരീക്ഷ എഴുതിയവരുടെ റിസൾട്ട് പുറത്തുവന്നു. 90 ശതമാനം കുട്ടികളെയും ജയിപ്പിക്കേണ്ടതുണ്ടായിരുന്ന കാലമായിരുന്നു അത്. പരീക്ഷയെഴുതിയ ഏകദേശം മുഴുവൻ കുട്ടികളും വിജയിച്ചു.  1975-76 വർഷത്തേക്കുള്ള അഡ്മിഷനിൽ കഥമാറി. കഴിഞ്ഞവർഷം കുട്ടികളെ അങ്ങോട്ട് അന്വേഷിച്ച ചെന്നിരുന്നെങ്കിൽ ഈ വർഷം കുട്ടികൾ സ്കൂൾ തേടിയെത്തി. 250 കുട്ടികൾ അഡ്മിഷൻ നേടി. 1976-77 അധ്യായനവർഷത്തോടെ പത്താക്ലാസുകൂടി വന്നതോടെ യുപി സ്കൂളുമായി സഹകരിച്ച് ക്ലാസുകൾ പുനക്രമീകരിച്ചു. ഇനിയും ഷെഡ്ഡ് ഉയർത്താൻ അവിടെ സ്ഥലമുണ്ടായിരുന്നില്ല. സ്റ്റാഫുറൂമും പുനക്രമീകരിച്ചു. ക്ലാസുകൾ ക്ബബ്ബ് ചെയ്തു. മടിയിൽ വെച്ച് കുട്ടികൾ എഴുതി. ഓലഷെഡ്ഡായതിനാൽ മഴക്കാലത്ത് ചോർന്നൊലിച്ചു. മേലെകെട്ടിടത്തിന്റെ വാരാന്തയുടെ ഭാഗത്ത് ചായ്പ് കെട്ടി സ്റ്റാഫ് റൂം വീണ്ടും പുതുക്കി. ഓരോ വരി ബഞ്ചും ഡെസ്കും ഇട്ട് അതിനിടയിലൂടെ നടന്നുചെന്ന് അധ്യാപകർ തങ്ങളുടെ സ്ഥാനത്ത് ഇരുന്നു. പത്താ ക്ലാസ് വന്നതോടെ നിലവിൽ ജനങ്ങളുടെ സ്നേഹഭാജനമായ ശ്രീനിവാസൻ മാഷ് സ്ഥാനമൊഴിയേണ്ടിവന്നു. ഗസറ്റഡ് യോഗ്യതയുള്ള പുതിയ എച്ച്.എം വന്നു. തികഞ്ഞ പരാജയമായിരുന്നു അദ്ദേഹത്തിന്റെ തെറ്റായ പല ശൈലിയും കാരണം സ്കൂൾ അന്തരീക്ഷം കലങ്ങിമറിഞ്ഞു. ഒരു വർഷത്തിന് ശേഷം അദ്ദേഹം ട്രാൻസ്ഫറായി. പിന്നീട് വന്ന വി.ജി. നാരായണൻ നായർ പഴയ സ്കൂൾ അന്തരീക്ഷം തിരിച്ചുപിടിച്ചു. പത്താം ക്ലാസ് ആരംഭിച്ചതോടെ സ്കൂളിനൊരു ക്ലാർക്ക് തസ്തിക ലഭിച്ചു. അതിലേക്കായി പുൽപറ്റക്കാരനായ സുബൈർ എത്തി. അദ്ദേഹത്തിന്റെ ട്രാൻസ്ഫറിനു ശേഷമാണ് ഇരുമ്പുഴിക്കാരനായിരുന്ന വടക്കേതലക്കൽ ഹംസ ക്ലാർക്കായി വരുന്നത്. സാഹിത്യകാരനും കവിയുമൊക്കെയായിരുന്ന ആ നല്ല മനുഷ്യൻ ഒരു രോഗത്തിന് പിടിയിലായിരുന്നു. 1987 ഹംസു എന്ന് വിളിക്കപ്പെടുന്ന ഹംസ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഓർമക്കായി സഹോദരൻ വി. ഖാലിദ് സ്പോൺസർ ചെയ്ത ഹംസ മെമ്മോറിയൽ അവാർഡ് മുടങ്ങാതെ 8, 9,1 0 ക്ലാസുകളിൽ വാർഷിക പരീക്ഷക്ക് മികച്ച മാർക്ക് നേടുന്ന വിദ്യാർഥികൾക്കായി ഇപ്പോഴും നൽകി വരുന്നു. ഉസ്മാൻ ഇരുമ്പുഴി എന്ന എഴുത്തുകാരൻ ഇദ്ദേഹത്തിന്റെ സഹോദരൻമാരിൽ പെട്ടതാണ്.
 
=സ്കൂളിലെ പ്രഥമ SSLC ബാച്ച്=
1977 മാർച്ച് മാസം വന്നു. ഹൈസ്കൂളിലെ ആദ്യബാച്ച് SSLC പരീക്ഷ എഴുതുകയാണ്. പരീക്ഷ സെന്ററാകാനുള്ള മിനിമം സൗകര്യം പോലുമില്ലാത്തതിനാൽ ആ വർഷത്തെ കുട്ടികൾ എം.എസ്.പി. ഹൈസ്കൂളിലെത്തി പരീക്ഷയെഴുതി. തുടർന്നുള്ള മൂന്ന് വർഷങ്ങളിലും അത് ആവർത്തിച്ചു. പരീക്ഷയുടെ സമ്മർദ്ദത്തേക്കാൾ കുട്ടികളെ പ്രയാസപ്പെടുത്തിയത് അക്കാലത്തെ ബസ്സ് യാത്രയായിരുന്നു. കുട്ടികളെ പലതരത്തിൽ ഉപദ്രവിച്ചിരുന്ന ബസ്സ് ജീവനക്കാർ, സ്റ്റോപ്പിൽ നിർത്താതിരിക്കുക, അകലെ നിർത്തി അവിടെ കാത്ത് നിൽക്കുന്ന കുട്ടികളെ കയറ്റി കുട്ടികൾ ഓടിയെത്തുമ്പോൾ ബസ്സ് വിട്ടുപോകുക ഇതായിരുന്നു ബസ്സുകാരുടെ പൊതു രീതി. ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടായിരുന്നു. അതിനാൽ മലപ്പുറത്ത് ചെന്നുള്ള പരീക്ഷ ആ നിലക്ക് ആശങ്കയോടെയാണ് കുട്ടികൾ കണ്ടിരുന്നത്. നാട്ടുകാർ ഒരിക്കലും ഇത്തരം പ്രശ്നത്തിൽ കുട്ടികൾക്ക് വേണ്ടി ഇടപെട്ടിരുന്നില്ല. നിയമപാലകരും ഈ വിഷയത്തിൽ നിശഃബ്ദരായിരുന്നു. 1977 മെയ് 25 പ്രഥമ ബാച്ചിന്റെ റിസൾട്ട് വന്നു. വിജയശതമാനം 20. ആർക്കും ഫസ്റ്റ് ക്ലാസ് (60 ശതമാനം മാർക്ക്) ഉണ്ടായിരുന്നില്ല. പി.കെ മുഹമ്മദ് എന്ന വിദ്യാർഥിക്കായിരുന്നു ടോപ്പ് മാർക്ക്, 600ൽ 331 മാർക്ക് അദ്ദേഹം നേടി. ഇദ്ദേഹം പിൽകാലത്ത് പെരിന്തൽമണ്ണ പോളിടെക്നിക്കിൽ നിന്നും ലൿചറായി ഗവ. സർവീസിൽ നിന്നും വിരമിച്ചു. പൊതുവെ സ്കൂളുകളുടെ വിജയശതമാനം അക്കാലത്ത് 10 നും 20 നും ഇടക്കായിരുന്നതിനാൽ 20 ശതമാനം വിജയം ഒരു കുറവായി നാട്ടുകാർ കണ്ടില്ല. 3 വർഷം അങ്ങനെ കടന്നുപോയി. 
 
=ഹൈസ്ക്കൂൾ സ്വന്തം കെട്ടിടത്തിലേക്ക്=
[[പ്രമാണം:18017-newbuild.jpg|500px|thumb|left|ഹൈസ്കൂളിന്റെ പ്രധാനകെട്ടിടം]]
1980 അവസാനത്തോടെ കെട്ടിടത്തിന്റെ പണി പൂർത്തിയായി. കോൺട്രാക്ടർ കെട്ടിടം സ്കൂളിന് വിട്ടുനൽകി. അടുത്തവർഷം ക്ലാസുകൾ പുതിയ കെട്ടിടത്തിൽ ആരംഭിക്കുകയാണ്, മുന്നൊരുക്കങ്ങൾ പലതും നടത്തേണ്ടതുണ്ട്. സ്കൂളിലേക്ക് ഫർണിച്ചറുകളും മറ്റുസാധനങ്ങളും എത്തിക്കണം. പറമ്പുടമകൾ കെട്ടിടം പണികഴിഞ്ഞ ഉടനെ സ്കൂളിലേക്കുള്ള വഴി അടക്കാനുള്ള ശ്രമത്തിലാണ്. പണികഴിഞ്ഞിരിക്കുന്നു ഇനി കാത്തിരിക്കാൻ കഴിയില്ല. അതായിരുന്നല്ലോ അവരുമായി കോൺട്രാക്ടറുണ്ടാക്കിയ കരാർ. ക്ലാസുകൾ തുടങ്ങുകയും കുട്ടികൾ അതുവഴി വന്നുതുടങ്ങുകയും ചെയ്താൽ പിന്നീട് അടക്കാൻ കഴിയില്ലെന്ന് അവരെ ആരൊക്കെയോ ചേർന്ന് ഭയപ്പെടുത്തി. പറമ്പുടമകളുടെ ഭാഗത്താണ് ന്യായം എന്നതിനാൽ നാട്ടുകാരാരും ഈ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തില്ല. ഒടുവിൽ അതിനും പൗരപ്രമുഖർ ഇടപെടേണ്ടിവന്നു. അങ്ങനെ സ്കൂളിലേക്ക് സാധനങ്ങൾ എത്തിക്കാൻ വഴിതുറന്നുകൊടുത്തു. അതിന് ശേഷം റോഡ് കൊട്ടിയടച്ചു. അതോടെ കെട്ടിടം റോഡില്ലാതെ കുന്നിൻമുകളിൽ ഒറ്റപ്പെട്ടു നിന്നു. ഒരു വലിയ സ്കൂളിലേക്ക് നടന്നുകയറാൻ നൂലുപോലുള്ള ഒരു നടവഴിയായിരുന്നു ഏകമാർഗം. വഴിക്ക് വേണ്ടിയുള്ള അന്നത്തെ എച്ച്.എം. ശ്രീധരനുണ്ണി മാസ്റ്ററുടെ ഒറ്റയാൾ ശ്രമം എവിടെയുമെത്തിയില്ല. എങ്കിലും സ്കൂളിൽനിന്ന് ഇറങ്ങാനും കയറാനും ഈ ഒരു വഴിമാത്രമായിരുന്നില്ല കുട്ടികൾ പോകുന്നിടമൊക്കെ വഴികളായിരുന്നു. പറമ്പുകൾക്കും വീടുകൾക്കും വേലിയോ അതിരുകളോ ഉണ്ടായിരുന്നില്ല. 1981 ജൂൺമാസത്തോടെ ആരംഭിച്ച ക്ലാസുകൾ അങ്ങനെ മുന്നോട്ട് പോയി. അധ്യാപകരും വിദ്യാർഥികളും ഇടുങ്ങിയ നടപ്പാതയിലൂടെ സ്കൂളിലെത്തിച്ചേർന്നു.
 
നാട്ടിൻപുറത്തെ സ്കൂൾ എന്ന നിലക്ക് ആദ്യകാലത്ത് സ്കൂൾ അച്ചടക്കമുള്ളതായി അറിയപ്പെട്ടു. ടൗണുകളിൽനിന്ന് വിദ്യാർഥികളെ ടി.സി. വാങ്ങി ഈ സ്കൂളിൽ കൊണ്ടുവന്നു ചേർക്കുന്ന ധാരാളം അനുഭവങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് അധിക കാലം നീണ്ടുനിന്നില്ല. ക്രമേണ പലവിധകാരണങ്ങളാൽ സ്കൂളിന്റെ അച്ചടക്കം നഷ്ടപ്പെട്ടു തുടങ്ങി. സ്കൂളിന്റെ സ്ഥാനമാറ്റം ഇതിന്റെ നല്ലൊരു കാരണമാണ്.  ജില്ലയിലെ മോശം സ്കൂളുകളുടെ മുൻനിരയിൽ ഈ സ്കൂൾ സ്ഥാനം പിടിച്ചു. സ്കൂളിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായി അത് മാറി. ശരിയായ വഴിയില്ലാത്തത് കാരണം രക്ഷിതാക്കളുടെ പോക്കുവരവുകൾ കുറഞ്ഞത്, രക്ഷിതാക്കളുടെ നിസ്സംഗത,  ഇരുമ്പുഴിൽ നിന്ന് സ്കൂൾ വിടുകയും പാണായിലെത്തുകയും ചെയ്യാതെ പോയ സ്കൂൾ രണ്ട് പ്രദേശങ്ങൾക്കിടയിൽ അനാഥമായി. ഗൽഫ് സ്വാധീനം, ചാർജെടുക്കുന്ന എച്ച്.എം മാരുടെ താൽപര്യക്കുറവ്, രണ്ട് എച്ച് എം കൾക്കിടയിലെ ദീർഘമായ ഗ്യാപ്പ്, രാഷ്ട്രീയത്തിന്റെ അതിപ്രസരം തുടങ്ങിയ ഒട്ടേറെ കാരണങ്ങൾ ഈ പിന്നാക്കം പോക്കിന് ആക്കം കൂട്ടിയിട്ടുണ്ട്.
 
=സാരഥികൾ=
 
==ഹൈസ്കൂൾ വിഭാഗം==

== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable"
{| class="wikitable sortable"
|-
|-
! ക്ര.ന. !! പേര് !! മുതൽ !! വരെ
!ക്ര.ന.!!പേര്!!മുതൽ!!വരെ
|-
|1||കെ.പി. ശ്രീനിവാസൻ||28/08/1974||16/06/1976
|-
|-
| 1 || കെ.പി.ശ്രീനിവാസൻ || 28/08/1974 || 16/06/1976
|2 ||എൻ.കെ. രാഘവൻ||16/06/1976||24/05/1978
|-
|-
| 2 || എൻ.കെ. രാഘവൻ || 16/06/1976 || 24/05/1978
|3|| വി. നാരായണൻ നായർ||07/06/1978||03/06/1980
|-
|-
| 3 || വി. നാരായണൻ നായർ || 07/06/1978 || 03/06/1980
|4||വി.കെ.സി. നാരായണൻ||01/08/1980||10/10/1980
|-
|-
| 4 || വി.കെ.സി. നാരായണൻ || 01/08/1980 || 10/10/1980
|5||വി.കെ. ശ്രീധരൻ ഉണ്ണി||10/10/1980||27/07/1981
|-
|-
| 5 || വി.കെ. ശ്രീധരൻ ഉണ്ണി || 10/10/1980 || 27/07/1981
|6||കെ. ഇന്ദിര||27/07/1981||30/05/1982
|-
|-
| 6 || കെ. ഇന്ദിര || 27/07/1981 || 30/05/1982
|7|| ഗ്രേസി മാത്യു||12/08/1982||28/08/1982
|-
|-
| 7 || ഗ്രേസി മാത്യു || 12/08/1982 || 28/08/1982
|8 ||കെ.ഇ. ഏലിയാമ്മ||24/10/1984||07/06/1985
|-
|-
| 8 || കെ.. ഏലിയാമ്മ || 24/10/1984 || 07/06/1985
|9||വി.സി. രുദ്രാണി||07/06/1985||31/03/1986
|-
|-
| 9 || വി.സി. രുദ്രാണി || 07/06/1985 || 31/03/1986
|10||പി.ആർ. രാജമ്മ||29/05/1986||09/06/1987
|-
|-
| 10 || പി.ആർ. രാജമ്മ || 29/05/1986 || 09/06/1987
|11||ജോർജ് കെ. മത്തായി||27/07/1987||27/05/1989
|-
|-
| 11 || ജോർജ് കെ. മത്തായി || 27/07/1987 || 27/05/1989
|12||പി.വാണികാന്തൻ||01/06/1989||31/03/1990
|-
|-
| 12 || പി.വാണികാന്തൻ || 01/06/1989 || 31/03/1990
|13 ||എൻ.പി.പത്മനാഭൻ നായർ||23/05/1990||25/06/1991
|-
|-
| 13 || എൻ.പി.പത്മനാഭൻ നായർ || 23/05/1990 || 25/06/1991
|14||പി. അന്നമ്മ||25/06/1991||31/05/1991
|-
|-
| 14 || പി. അന്നമ്മ || 25/06/1991 || 31/05/1991
|15||കെ.സി. വിക്ടോറിയാമ്മ||26/06/1993|| 19/07/1993
|-
|-
| 15 || കെ.സി. വിക്ടോറിയാമ്മ || 26/06/1993 || 19/07/1993
|16||പി.ജി. റോസാമ്മ||20/07/1993||22/11/1993
|-
|-
| 16 || പി.ജി. റോസാമ്മ || 20/07/1993 || 22/11/1993
|17||കെ.ടി. കല്ല്യാണിക്കുട്ടി||31/01/1994||22/05/1995
|-
|-
| 17 || കെ.ടി. കല്ല്യാണിക്കുട്ടി || 31/01/1994 || 22/05/1995
|18||രാധ കണ്ണേരി||29/07/1995||20/05/1996
|-
|-
| 18 || രാധ കണ്ണേരി || 29/07/1995 || 20/05/1996
| 19||പി. മുഹമ്മദ് ഹസ്സൻ||31/05/1996||12/05/1997
|-
|-
| 19 || പി. മുഹമ്മദ് ഹസ്സൻ || 31/05/1996 || 12/05/1997
|20||പി. അസൈനാർ||12/05/1997||01/06/1998
|-
|-
| 20 || പി. അസൈനാർ || 12/05/1997 || 01/06/1998
|21||വി. ചന്ദ്രമതി|| 04/06/1998||31/03/1999
|-
|-
| 21 || വി. ചന്ദ്രമതി || 04/06/1998 || 31/03/1999
|22||പി. അസൈനാർ||20/05/1999||31/03/2000
|-
|-
| 22 || പി. അസൈനാർ || 20/05/1999 || 31/03/2000
|23||. സരോജിനി||05/05/2000||01/06/2002
|-
|-
| 23 || . സരോജിനി || 05/05/2000 || 01/06/2002
|24||വി.പി. രത്നകുമാരി||01/06/2002|| 05/06/2004
|-
|-
| 24 || വി.പി. രത്നകുമാരി || 01/06/2002 || 05/06/2004
|25||കെ. യൂസുഫ്|| 05/06/2004||07/06/2004
|-
|-
| 25 || കെ. യൂസുഫ് || 05/06/2004 || 07/06/2004
|26 ||കെ. കൃഷ്ണകുമാരി||07/06/2006||04/06/2008
|-
|-
| 26 || കെ. കൃഷ്ണകുമാരി || 07/06/2006 || 04/06/2008
|27||കെ. ഗോപാലകൃഷ്ണൻ||04/06/2008||22/05/2010
|-
|-
| 27 || കെ. ഗോപാലകൃഷ്ണൻ ||04/06/2008 || 22/05/2010
|28 ||പി. വേണുഗോപാലൻ||22/05/2010||31/03/2013
|-
|-
| 28 || പി. വേണുഗോപാലൻ || 22/05/2010 || 31/03/2013
|29 || കെ. രാധാമണി അമ്മ||04/06/2013 || 31/03/2015
|-
|-
| 29 || കെ. രാധാമണി അമ്മ || 04/06/2013 || 31/03/2015
| 30||.പി. കരുണാകരൻ||03/06/2015||31/03/2017
|-
|-
| 30 || .പി. കരുണാകരൻ || 03/06/2015 || 31/03/2017
| 31 ||എൻ. ഗിരിജ||02/06/2017 ||31/03/2021
|-
|-
| 31 ||എൻ. ഗിരിജ || 01/06/2017 || ഇന്നുവരെ
|32
|ശശികുമാർ കെ
|02/07/2021
|ഇതുവരെ
|}
|}
==ഹയർസെക്കണ്ടറി വിഭാഗം==
'''സ്കൂളിന്റെ മുൻ പ്രിൻസിപ്പലുമാർ : '''
{| class="wikitable sortable"
|-
!ക്ര.ന.!!പേര്!!മുതൽ!!വരെ
|-
|1||യൂസുഫ്.കെ|| 29/06/2004||20/07/2005
|-
|2||റോസക്കുട്ടി സി.യു. ||21/07/2005||05/08/2005
|-
|3 ||യൂസുഫ് കെ||06/08/2005||24/06/2006
|-
|4||മനോജ് കുമാർ സി||25/02/2006|| 10/08/2009
|-
|5 ||കൃഷ്ണദാസ് പി||11/08/2009|| 29/03/2010
|-
|6||ചന്ദ്രമോഹൻ കെ||30/03/2010||27/11/2010
|-
|7||കൃഷ്ണദാസ് പി||28/11/2010||19/12/2010
|-
|8||മുഹമ്മദ് ബഷീറുദ്ധീൻ എ||20/12/2010 ||30/03/2013
|-
|9||കൃഷ്ണദാസ് പി||31/03/2013||14/06/2013
|-
|10||അനിൽ പി.എം||15/06/2013||ഇതുവരെ
|-
|}
=മുൻനിരക്കാർ=
==ഹൈസ്കൂൾ വിഭാഗം==
''' സ്കൂളിന്റെ ആരംഭം മുതൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ സ്കൂളിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയവരുടെ പേരുവിവരം '''
{| class="wikitable sortable"
|-
!വർഷം!! പേര്!!ലഭിച്ചമാർക്ക്!! ആകെ മാർക്ക്
|-
|1977||മുഹമ്മദ് പാലേമ്പടിയൻ കാപ്പാട്ട് ||331||600
|-
|1978 ||ജമാലുദ്ധിൻ കെ.എം.||319||600
|-
| 1979||അബ്ദുൽ കബീർ കെ.എം||393||600
|-
| || മറിയുമ്മ പനങ്ങാടൻ||393||600
|-
|1980||അബൂബക്കർ മടത്തൊടിയിൽ||487||600
|-
|1981||അഷ്റഫ് എ.പി.||406||600
|-
|1982||രാജഗോപാലൻ ഇ.വി.||483||600
|-
|1983||റൈഹാനത്ത് കെ.എം||397||600
|-
|1984 ||ഹംസ തെക്കേടത്ത്|| 368||600
|-
| 1985||രവികുമാർ പി|| 392||600
|-
|1986||ശ്രീനിവാസൻ സി.||426||600
|-
|1987||ഹസീന പാലേമ്പടിയൻ ||669|| 1200
|-
|1988||അബ്ദുൽകരിം ടി.||423||600
|-
|1989||മുഹമ്മദ് മുസ്തഫ||473||600
|-
|1990 ||ഹനീഫ പി.||377||600
|-
|1991||ഫൈസൽ കെ||491||600
|-
|1992||അബ്ദുസ്സലാം പി.||490||600
|-
|1993||സൂര്യ കെ.എം||499||600
|-
|1994||വിജീഷ് കെ.||442||600
|-
| 1995||ഫബീല സി.കെ.||533||600
|-
|1996||ഷിബു. വി.ടി.||395|| 600
|-
|1997||ജിസ്ന||454||600
|-
|1998||നസീറ പി.കെ.||493||600
|-
|1999||അനൂപ്||541||600
|-
|2000||സൈദ പി||465||600
|-
|2001||നാസിറുദ്ധീൻ||437||600
|-
|2002||മുഹമ്മദ് നിസാർ|| 557||600
|-
|2003||സുനീറ എൻ.||452||600
|-
|2004||ഷാഹിദ ടി.||558||600
|}
''' S.S.L.C ക്ക് ഗ്രേഡ് സമ്പ്രദായം ആരംഭിച്ചത് മുതൽ സ്കൂളിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയവരുടെ പേരുവിവരം '''
{| class="wikitable sortable"
|-
!വർഷം!!പേര്!!ലഭിച്ച A+!!ആകെ A+
|-
|2005||ആഷിഖ് ടി.കെ||3 ||10
|-
|2006 ||സാദിഖലി പി || 10||10
|-
|2007||ഫർസീന എം.||7|| 10
|-
|2008||മുഷീറ റൂബി ടി|| 10 ||10
|-
|2009||ബിൻസി എം. കെ.||7||10
|-
|2010||ഷബീബ് റഹ്മാൻ ടി.||8||10
|-
|2011||ഷിഫാന ഷെറിൻ ടി.||10||10
|-
| ||നിയാസ് സി.പി.||10||10
|-
|2012||മുനീബ റൂബി ടി.||10||10
|-
|  ||ഷഹാന മോൾ സി.||10||10
|-
|2013||നൌഫാൻ കെ. കെ.||10||10
|-
|2014||ശംസീറുൽ ഹഖ്||10||10
|-
| ||നാസിഹ||10||10
|-
|2015||മുഹ്സിന മോൾ||10||10
|-
|2016||എട്ടുപേർക്ക്*||9||10
|}
2016 ൽ ആർക്കും 10 എപ്ലസ് ലഭിച്ചില്ല. 9 എ പ്ലസ് ലഭിച്ചവർ എട്ടുപേരുണ്ടായിരുന്നു. 1. അശ്വതി. പി. 2. ഷൈമ. പി., 3. വർഷ സി. 4. മുർഷിദ സി.കെ. 5. റിൻഷ സി.പി., 6. ഷബീഹ ടി. 7. സുഹ്റ തസ്നിം കെ. 8. മുഹമ്മദ് ജാസിം സി.
== ''' പുതുചരിതം ''' ==
2017 മുതൽ ഒരു പുതിയ ചരിത്രം ആരംഭിക്കുകയാണ്. ഈ വർഷം മുതലാണ് രണ്ടിലധികം പേർക്ക് മുഴുവൻ A+ ലഭിച്ചു തുടങ്ങുന്നത്. 2016-ൽ ആർക്കും മുഴുവൻ A+ ലഭിക്കാതെ പോയതിൽനിന്നും, സ്കൂളിൽ പതിവായി തുടർന്നുവന്ന വിജയഭേരി പ്രവർത്തനങ്ങൾ പര്യാപ്തമല്ലെന്ന് ബോധ്യപ്പെടുത്തി. തുടർന്ന് വിജയഭേരി പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റം വരുത്തുകയും. ജൂൺ മാസം മുതൽ കൂടുതൽ പേർക്ക് A+ നേടിക്കൊടുക്കാൻ നാട്ടുകാരുടെ കൂടി സഹകരണത്തോടെ വലിയ തോതിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. അതിന്റെ ഫലമായി 2017 മാർച്ചിലെ പരീക്ഷയിൽ എ പ്ലസ് നേടുന്നവരുടെ എണ്ണം 7 ആയി ഉയർന്നു. 
{| class="wikitable sortable"
|-
!വർഷം!!വിജയ ശതമാനം!!ആകെ ലഭിച്ച A+!!പരീക്ഷ എഴുതിയ കൂട്ടികൾ
|-
|2017||99.63||[http://ghsirumbuzhi.blogspot.com/2017/05/sslc.html 7പേർക്ക്]||241
|-
|2018||99.2||[http://ghsirumbuzhi.blogspot.com/2018/06/blog-post_12.html 7 പേർക്ക്]||239
|-
|2019||99.53||[http://ghsirumbuzhi.blogspot.com/2018/06/blog-post_12.html 11 പേർക്ക്]||216
|-
|2020||100||[http://ghsirumbuzhi.blogspot.com/2018/06/blog-post_12.html 16 പേർക്ക്]||229
|-
|2021
|100
|72 പേർക്ക്
|249
|-
|2022
|100
|26 പേർക്ക്
|259
|-
|2023
|100
|43 പേർക്ക്
|255
|}
==ഇരുമ്പുഴി സ്കൂളിന്റെ വിജയക്കുതിപ്പ്==
[[പ്രമാണം:18017-girija.JPG|200px|thumb|left|മുൻ എച്ച്.എം. ഗിരിജ ടീച്ചർ]]
മലപ്പുറം ജില്ലയിലെ പൊതുവായി ബാധിച്ചിരുന്ന പലപ്രതികൂല ഘടകങ്ങളും പരിഹരിക്കപ്പെട്ടപ്പോൾ ഇരുമ്പൂഴി ഹൈസ്ക്കൂളിന്റെ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും അതോടൊപ്പം സാമൂഹ്യദ്രോഹികളുടെ വിളയാട്ടം ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങി ഇരുമ്പുഴി ഹൈസ്കൂളിനെ മാത്രം ബാധിക്കുന്ന പല ഘടകങ്ങളും ഈ കാലയളവിൽ തന്നെ പരിഹരിക്കപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച വിജയഭേരി പദ്ധതി അക്കാഡമിക രംഗത്തും അതിന്റെ തന്നെ ധനസഹായങ്ങൾ ഭൗതികസൗകര്യങ്ങളുടെ വർദ്ധനവിനും കാരണമായി. എസ്.എസ്.എ ഫണ്ടുകളും മറ്റും ഉപയോഗപ്പെടുത്തി ക്ലാസുമുറികളും അറ്റക്കുറ്റ പണികളും നിർവഹിച്ചു. സ്കൂളിലേക്കുള്ള റോഡിന്റെയും വെള്ളത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. 2004 ൽ സയൻസ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.
ഏതാനും വർഷങ്ങൾക്കിപ്പുറം ഇരുമ്പുഴി ഹൈസ്കൂൾ മലപ്പുറം സബ്-ജില്ലയിലെ വലിയ സ്കൂളുകളെ പിന്നിലാക്കി ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു. ഈ കുതിച്ചുചാട്ടത്തിന് പിന്നിൽ പ്രധാനമായും പ്രവർത്തിച്ചത് മലപ്പുറം സ്വദേശിയും ഒമാനിൽ ദീർഘകാലം സേവനം ചെയ്ത പ്രഗൽത്ഭയായ ഗിരിജ ടീച്ചർ ഹെഡ്‍മിസ്ട്രസ് ആയി ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ്.  ടീച്ചറുടെ കഴിവുറ്റ നേതൃത്വം, വിജയത്തിലേക്ക് കാലെടുത്തുവെച്ചുതുടങ്ങിയ സ്കൂളിന് വലിയൊരു കുതിപ്പാണ് സമ്മാനിച്ചത്.  കൈറ്റിന്റെ ഹൈടെക് പദ്ധതിയിൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ മുഴുവൻ ക്ലാസുമുറികളും ആദ്യഘട്ടത്തിൽ തന്നെ ഹൈടെക്ക് ആക്കി. ഇതിനായി സ്കൂൾ പൂർണമായി വയറിംഗ് വർക്കുകൾ ചെയ്യുകയും നിലം ടൈലിട്ട് സജ്ജമാക്കുകയും ചെയ്തു. സ്കൂൾ പൂർണമായി പെയിന്റ് ചെയ്തു മോഡികൂട്ടി. ക്ലാസുമുറികളുടെ ജനവാതിലുകൾ അറ്റക്കുറ്റപണി നടത്തി പെയിന്റ് ചെയ്തു. ജനലുകൾക്ക് കർട്ടൻ ഇട്ടു. ഗിരിജ ടീച്ചറുടെ കീഴിൽ ഇതിന് മേൽനോട്ടം വഹിച്ചത് സ്കൂളിലെ എസ്.എസ്. അധ്യാപകനായി ടീച്ചറോടൊപ്പം റിട്ടയർ ചെയ്ത വി. ഹബീബ് മാഷാണ്. നാട്ടുകാർ ഈ സംരംഭവുമായി നന്നായി സഹകരിച്ചതുകൊണ്ടാണ് ഇതിനുള്ള ഫണ്ട് കണ്ടെത്താനായത്. 
ജില്ലാപഞ്ചായത്ത് മൂന്ന് ലൈബ്രറിക്കും കൗൺസിലിംഗിനും സയൻസ് ലാബിനുമായി മൂന്ന് റുമൂകൾ നിർമിച്ചു നൽകി. ക്ലാസുറൂമുകളുടെ അപര്യാപ്തതകാരണം ഇപ്പോൾ ഇവിടെ ക്ലാസുകൾ നടന്നുവരുന്നു. ജില്ലാ പഞ്ചായത്തിന്റെ ഒരു കോടിയുടെ 6 ക്ലാസുമുറികളുള്ള കെട്ടിടം പണി പൂർത്തിയായി വരുന്നു. കിഫിബിയുടെ ഫണ്ടുപയോഗിച്ച് നിർമിക്കുന്ന മൂന്നുകോടിയുടെ ഹയർസെക്കണ്ടറി കെട്ടിടം നിലവിലുള്ള കളിസ്ഥലത്തായതിനാൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്താൽ കുന്നിൽ മുകൾ നിരപ്പാക്കി വിശാലമായ കളിസ്ഥലം നിർമിച്ചു. അതോടൊപ്പം ജില്ലാ പഞ്ചായത്ത് ഓഫീസ് സ്റ്റാഫ് മുറികളും നവീകരിച്ചു. സ്കൂളിന്റെ മുൻഭാഗം ഇന്റർലോക്ക് വിരിച്ചു.    2015 ൽ 100 ശതമാനം വിജയം നേടിത്തുടങ്ങിയ ജൈത്രയാത്ര ഇപ്പോഴും തുടരുന്നതോടൊപ്പം മുഴുവൻ വിഷയത്തിലും A+ ലഭിക്കുന്നവരുടെ എണ്ണവും ക്രമാതീതമായ കൂടി വരുന്നു. കഴിഞ്ഞ വർഷം (2021 ൽ) അത് 72ൽ എത്തിനിൽക്കുന്നു. കോവിഡ് പശ്ചാതലത്തിൽ നടപ്പാക്കിയ ഒരു പരീക്ഷാപരിഷ്കരണമാണ് മുഴുവൻ എപ്ലസ്സുകൾ അത്രയും വർദ്ധിക്കാൻ കാരണമെങ്കിലും മറ്റു സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ അത് വളരെ കൂടുതലാണ്. 
അതോടൊപ്പം കലാകായിക രംഗങ്ങളിലും ശാസ്തമേളകളിലും ഇരുമ്പുഴി സ്കൂൾ മലപ്പുറം സബ്-ജില്ലയിലെ മറ്റു സ്കൂളുകളെ പലകാര്യങ്ങളിലും പിന്നിലാക്കി.  കോവിഡ് കാലത്തിന് തൊട്ടുമുമ്പ് അവസാനമായി നടന്ന സബ്‍ജില്ലാ ശാസ്തമേളയിൽ ഇരുമ്പുഴി സ്കൂൾ നേടിയ നേട്ടം മാത്രം പരിശോധിച്ചാൽ ഇത് ബോധ്യമാകും. ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളെയും പിന്നിലാക്കി ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. അതോടൊപ്പം എസ്.പി.സി., ലിറ്റിൽകൈറ്റ്സ്, അടൽ ടിങ്കറിംഗ് ലാബ് തുടങ്ങിയവ സ്ഥാപിച്ച് മികച്ച നിലയിൽ സ്കൂളിനെ എത്തിക്കുന്നതിലും ടീച്ചറുടെ നേതൃപാടവം മുഖ്യകാരണമായി. സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം എച്ച്.എം ആയി സേവനമനുഷ്ഠിച്ചതും ഗിരിജ ടീച്ചറാണ്.
=ചിത്രശാല=
<gallery caption="ചിത്രങ്ങൾ" widths="350px" heights="250px" perrow="3">
പ്രമാണം:18017-newoffice.JPG|നവീകരിച്ച ഓഫീസിന്റെ ഒരു ഭാഗം, സ്കൂളിന് ലഭിച്ച ട്രോഫികൾ
പ്രമാണം:18017-RMSA-22.jpg||ജില്ലാപഞ്ചയത്ത് നിർമിച്ച പുതിയ കെട്ടിടം
പ്രമാണം:18017-newplayG.JPG|കുന്നിൻ മുകളിൽ തയ്യാറാക്കിയ പുതിയ കളിസ്ഥലം
പ്രമാണം:18017-rmsa-mp22.jpg| ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച RMSA കെട്ടിടത്തിന്റെ അനാച്ഛാദനം എം.പി. നിർവഹിക്കുന്നു.
പ്രമാണം:18017-newstaff.JPG|നവീകരിച്ച സ്റ്റാഫുറൂമുകളിലൊന്ന്
പ്രമാണം:18017-ingu-rmsa1-22.jpg|2022 ൽ പ്രവർത്തനമാരംഭിക്കുന്ന ആർ.എം.എസ്.എ കെട്ടിടത്തിന്റെ ഉദ്ഘാടനം
പ്രമാണം:18017-inter.jpg|സ്കൂളിന്റെ മുറ്റം‍
പ്രമാണം:18017-dpb.JPG|ജില്ലാപഞ്ചായത്ത് നിർമിച്ചുനൽകിയ ലൈബ്രറി, ലാബ്
പ്രമാണം:18017-backb.jpg|ഹൈസ്കൂളിലേക്കുള്ള പ്രവേശന റോഡ്
</gallery>
==അവലംബം==
<references />

10:03, 25 ജൂൺ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഇരുമ്പുഴിയുടെ ചരിത്രം. ഹൈസ്കൂളിന്റെ പിറവി മുതൽ ഇന്നലെ വരെയുള്ള സംക്ഷിപ്തമായ ചരിത്രം ആധികാരികമായ പ്രമാണങ്ങളെ അവലംബിച്ചു തയ്യാറാക്കിയത്.

ഹൈസ്ക്കൂളിന്റെ പിറവി

ചെരക്കാപറമ്പ് കുന്നിൻമുകളിൽനിന്നുള്ള കാഴ്ച

1974 ലാണ് ഈ ഹൈസ്കൂൾ ഇരുമ്പുഴിയിൽ വരുന്നത്. മലപ്പുറം ജില്ലയിൽ 38 ഹൈസ്കൂളുകൾ അനുവദിച്ച കൂട്ടത്തിലാണ് ഇവിടെയും ഹൈസ്കൂളിന് അനുമതി ലഭിച്ചത്. മലപ്പുറം D.E.O. യുടെ കീഴിൽ പത്തൊമ്പതും. തിരൂർ D.E.O. യുടെ കീഴിൽ പത്തൊമ്പതും സ്കൂളുകളാണ് അന്ന് അനുവദിക്കപ്പെട്ടത്. 1968-69 കാലം മുതലേ ഹൈസ്കൂളിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഷാലിമാർ ബാലജന സംഖ്യത്തിന് കീഴിൽ അന്നത്തെ അതിന്റെ ഭാരവാഹികളായിരുന്ന വി. മുഹമ്മദാലി(കുഞ്ഞാപ്പ), മുസാഫിർ, വി.ഖാലിദ്, വി. ഉമർ എന്നിവർ ഇരുമ്പുഴി യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന ആവശ്യപ്പെടുന്ന ഒരു പ്രമേയം പാസാക്കി അന്നത്തെ വിദ്യാഭ്യാസമന്ത്രിക്ക് അയക്കുകയും, അതിന് മറുപടിയായി നിങ്ങളുടെ ആവശ്യം പരിഗണിക്കാമെന്നും ആവശ്യമായ സ്ഥലസൗകര്യങ്ങളും മറ്റും കാണിച്ചുകൊടുക്കണമെന്നും ചൂണ്ടിക്കാട്ടി ബാലജനസംഖ്യത്തിന് ലഭിച്ചു. സാമൂഹ്യരംഗത്ത് പ്രവർത്തിച്ചുപരിചയമില്ലാത്ത കുട്ടികളായിരുന്നു അന്ന് അതിന്റെ ഭാരവാഹികൾ. അവർ ആ കത്ത് അന്നത്തെ സാമൂഹ്യപ്രവർത്തകനായിരുന്ന സി.കെ. ഹസ്സൻ സാഹിബിനെ ഏൽപിച്ചു. പിന്നീട് ഈ എഴുത്തുമായി അദ്ദേഹവും കുഞ്ഞീൻ മാസ്റ്ററും മറ്റുപലരും പലപ്രാവശ്യം വകുപ്പുമേധാവികളെ സമീപിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. പിന്നീട് രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിൽ സി.എച്ച് മുഹമ്മദ് കോയയാണ് വിദ്യാഭ്യാസ മന്ത്രി(1967-1973)യായിരിക്കെയാണ് ഈ സ്കൂൾ അനുവദിക്കപ്പെട്ടത്.

സ്ക്കൂൾനിർ‍മാണം

സ്കൂൾ അനുവദിക്കുന്നതിന് രണ്ട് നിബന്ധനകൾ അധികൃതർ മുന്നോട്ട് വെച്ചു. ഒന്ന്: സ്കൂളിനാവശ്യമായ മൂന്ന് ഏക്കർ സ്ഥലം നാട്ടുകാർ വിട്ടുനൽകുക. രണ്ട്: 25,000 രൂപ ട്രഷറിയിൽ അടക്കുകയോ ഹൈസ്കൂളിന് ഒരു കെട്ടിടം പണിത് നൽകുകയോ ചെയ്യുക. നാട്ടുകാരെ സംബന്ധിച്ച് ഭാരിച്ച രണ്ട് നിബന്ധനകളായിരുന്നു ഇതെങ്കിലും സ്കൂളിന് വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം സഫലീകരിക്കാൻ പൗരസമിതി ഒറ്റക്കെട്ടായി രംഗത്തിറങ്ങി. 25,000 രൂപ ഒരു വലിയ സംഖ്യായായിരുന്നു അന്ന്. ഇരുമ്പുഴിക്കാരെക്കൊണ്ട് മാത്രം അത് സ്വരൂപിക്കാനാവില്ല. അതിനാൽ വടക്കുമുറി, പെരിമ്പലം, ആനക്കയം തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് പൗരപ്രമുഖരെയും വിദ്യാസമ്പന്നരെയും സാധാരണക്കാരെയും പങ്കെടുപ്പിച്ച് ഒരു വിപുലമായ യോഗം വിളിച്ചു ചേർത്തു. ഹൈസ്കൂൾ എന്ന ഒരു സ്വപനം സഫലീകരിക്കുന്നതിനായി ഒരു 15 അംഗ സ്കൂൾനിർമാണകമ്മറ്റി നിലവിൽ വന്നു.

സ്ക്കൂൾ നിർമാണകമ്മിറ്റി അംഗങ്ങൾ

ന. പേര്
1 റസാഖ് മാസ്റ്റർ
2 കെ.കെ. കോയാമു ഹാജി
3 എം. മയമുട്ടി ഹാജി
4 കാപ്പാട് അലവി ഹാജി
5 കെ.പി. കുഞ്ഞേക്കു സാഹിബ്
6 കെ.പി. കൂഞ്ഞീൻ മാസ്റ്റർ
7 അധികാരത്ത് പരമേശ്വരപണിക്കർ
8 ശങ്കരൻ മാസ്റ്റർ
9 കുഞ്ഞികൃഷ്ണൻ മാസ്റ്റർ
10 സി.കെ. ഹസ്സൻ ഹാജി
11 കെ.എം. അബ്ദുമാസ്റ്റർ
12 കെ.വി. മുഹമ്മദ് ഹാജി
13 ഉണ്ണീൻ മൗലവി
14 സി.പി. മുഹമ്മദ് മാസ്റ്റർ
15 കുഞ്ഞിമുഹമ്മദ് മാസ്റ്റർ

നാട്ടിലെ പൗരപ്രമുഖരും സമ്പന്നരും പ്രഗൽഭരുമായ ഒരു ടീമായിരുന്നു കമറ്റി അംഗങ്ങൾ. ദീർഘകാലം യു.പി. സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്റർ തഹസിൽദാറായി വിരമിച്ച കെ.പി. കുഞ്ഞേക്കു തുടങ്ങിയവരും ഇതര സാമൂഹ്യരംഗത്തുള്ള പ്രമുഖരുമുള്ള ഈ കമറ്റി വളരെ ശക്തമായിരുന്നു. അതുകൊണ്ടാണ് വളരെ പ്രതികൂലമായ സാഹചര്യങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്താൻ കമ്മറ്റിക്ക് സാധിച്ചത്.

നിർമാണത്തിന് സ്ഥലം കണ്ടെത്തുന്നു

ദീർഘമായ ശ്രമത്തിനൊടുവിലാണ് നായാട്ടിനല്ലാതെ ആളുകൾ കയറാതിരുന്ന ഒരു ചവിട്ടുവഴിപോലുമില്ലാതിരുന്ന ഇപ്പോൾ സ്കൂൾ നിൽക്കുന്ന കുന്ന് കമ്മിറ്റി അംഗങ്ങളുടെ ശ്രദ്ധയിൽ പെടുന്നത്. നിർദ്ദേശിക്കപ്പെട്ട 3 ഏക്കർ വിസ്തീർണ്ണം ലഭിക്കുമായിരുന്നെങ്കിലും ചെങ്കുത്തായ ഒരു കുന്ന് മാത്രമായിരുന്നു അത്. മനമില്ലാമനസ്സോടെ സ്കൂൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി അംഗങ്ങൾക്ക് അത് തെരഞ്ഞെടുക്കേണ്ടിവന്നുവെന്നതാണ് സത്യം. കാക്കമൂലക്കൽ കുഞ്ഞുമുഹമ്മദ് മാഷിന്റെതായിരുന്നു സ്ഥലത്തിന്റെ മുഖ്യഭാഗവും 25,000 രൂപക്ക് ഇതിന്റെ കച്ചവടം ഉറപ്പിച്ചു. 5000 രൂപ അഡ്വാൻസായി കൊടുത്തു കച്ചവടം ഉറപ്പിച്ചു. മൂന്ന് ഏക്കറിലേക്ക് ആവശ്യമായ ബാക്കി സ്ഥലം കെ.എം. അബ്ദുമാസ്റ്ററും തോപ്പിൽ അലവിക്കുട്ടി എന്നിവരും വിട്ടുകൊടുത്തു. സ്കൂളിനുള്ള മൂന്നേക്കർ സ്ഥലം എന്ന കടമ്പ തരണം ചെയ്തു. പ്രധാന കടമ്പകൾ വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. വഴിപോലുമില്ലാത്ത ചെങ്കുത്തായ ഈ കുന്ന് D.E.O. കണ്ട് ഇഷ്ടപ്പെടണം. അതിലേക്ക് ആവശ്യമായ വലിയ സംഖ്യ സ്വരൂപിക്കണം. ഇതായിരുന്നു ആ കടമ്പകൾ.

D.D. തസ്തിക അന്നുണ്ടായിരുന്നില്ല. D.E.O. ആയിരുന്നു സ്ഥലത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നൽകേണ്ടിയിരുന്നത്. സൗദാമിനിയായിരുന്നു അന്നത്തെ മലപ്പുുറം ഡി.ഇ.ഒ. ചവിട്ടടിപോലും ഇല്ലാത്ത ആ കുന്ന് ആയാസപ്പെട്ടുകയറി അവർ സ്ഥലം ചുറ്റിക്കണ്ടു. മിക്കവാറും അംഗീകരിക്കാനിടയില്ല എന്ന മാനസികാവസ്ഥയിൽ നിരാശരായി നിന്ന കമ്മിറ്റി അംഗങ്ങളെ അത്ഭുതപ്പെടുത്തി ആ ഉൾക്കാഴ്ചയുള്ള ഉദ്യോഗസ്ഥ പറഞ്ഞ വാക്കുകൾ സ്കൂൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു. അവർ പറഞ്ഞത് ഇങ്ങനെയായിരുന്നു.

കാശ്മീർ പോലെ സുന്ദരമായ സ്ഥലം ഇതുപോലുള്ള സ്ഥലത്താണ് സ്കൂളുകൾ വരേണ്ടത്. അല്ലാതെ പപ്പടം പോലെ പരന്നുകിടക്കുന്ന സ്ഥലത്തല്ല, തീപ്പെട്ടി പോലെ ഇടുങ്ങിക്കിടക്കുന്ന സ്ഥലത്തുമല്ല, ഇത്രയും സുന്ദരമായ സ്ഥലം ഉണ്ടായിരുന്നിട്ടും നിങ്ങൾ എന്തേ സ്കൂൾ തുടങ്ങാൻ ഇത്രയും വൈകിപ്പോയത്. [1]

സ്കൂൾ കെട്ടിടത്തിനും സ്ഥലത്തിനുമായി 50,000 രൂപ സ്വരൂപിക്കുക എന്നതായിരുന്നു അടുത്ത കടമ്പ. പ്രതീക്ഷകളോടൊപ്പം തന്നെ ആക്ഷേപങ്ങളും പരിഹാസങ്ങളും ശകാരങ്ങളുമേറ്റ് വൃദ്ധരടക്കമുള്ള കമ്മിറ്റി അംഗങ്ങൾ ദിവസങ്ങളോളം നാടുനീളെ വീടുവീടാന്തരം കയറി ഇറങ്ങി. പല ദിവസങ്ങളിലും കാര്യമായ സംഖ്യകൾ പിരിക്കാനാവാതെ അവശരായി വൈകുന്നേരം വീട്ടിൽ തിരിച്ചെത്തി. 1978 മരണപ്പെട്ട കോയാമു ഹാജി അവരിൽ ഒരാളാണ്. അന്നത്തെ വിശ്രമമില്ലാത്ത നടത്തം അദ്ദേഹത്തെ രോഗിയാക്കി എന്ന അഭിപ്രായം മക്കൾ തന്നെ പിന്നീട് പറയുകയുണ്ടായി. പിരിവിലൂടെ ആവശ്യമായ സംഖ്യനേടാനാവാതെ വന്നപ്പോൾ പലരിൽനിന്നായി കടമായി സ്വീകരിച്ചാണ് ഫണ്ട് കണ്ടെത്തിയത്. അഡ്മിഷൻ സമയത്ത് രക്ഷിതാക്കളിൽനിന്ന് പി.ടി.എ ഫണ്ടിലേക്ക് സ്വരൂപിച്ച സംഖ്യയിൽനിന്ന് കുറേശയായി ആ കടം വീട്ടുകയാണ് ചെയ്തത്. 1978 ൽ കമ്മറ്റി അംഗങ്ങളിലൊരാൾ മരണപ്പെടുമ്പോൾ സ്കൂളിനായുള്ള പ്രവർത്തനത്തിന്റെ 90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞിരുന്നു.

സ്ക്കൂൾകെട്ടിടനിർമാണത്തിലെ പ്രതിസന്ധികൾ

ട്രഷറിയിൽ നിശ്ചയിക്കപ്പെട്ട 25,000 രൂപ അടച്ചതോടെ കെട്ടിടനിർമാണം ഗവൺമെന്റിന്റെ ബാധ്യതയായി. ഗവൺമെന്റ് മുറപോലെ ടെൻഡർ വിളിച്ചു. എന്നാൽ വഴിയില്ലാതെ കുന്നിൻമുകളിലേക്ക് സാധനമെത്തിക്കാനുള്ള ബുദ്ധിമുട്ടാലോചിച്ച് കോൺട്രാക്ടർമാർ ആരും തന്നെ കോൺട്രാക്റ്റ് എടുക്കാൻ മുന്നോട്ട് വന്നില്ല. താൽകാലിക റോഡ് ശരിപ്പെടുത്തിത്തരാം എന്ന നിബന്ധനയോടെ കോഡൂരിലെ വരിക്കോടൻ അബുഹാജിയെ ചെന്നുകണ്ട് കമ്മറ്റി അംഗങ്ങൾ നിർബന്ധം ചെലുത്തി ടെൻഡർ എടുപ്പിച്ചു. എന്നാൽ താൽകാലിക റോഡിനായി സ്ഥലം കമ്മറ്റി അംഗങ്ങളുടെ ആവശ്യപ്രകാരം വിട്ടുനൽകാൻ സമീപവാസികൾ തയ്യാറായില്ല. നിർമാണം പൂർത്തിയായാൽ റോഡ് സ്ഥിരമായി നൽകേണ്ടിവരുമോ എന്ന ഭയമായിരുന്നു അവരുടേത്. അവസാനം അബുഹാജി സ്ഥലമുടമകളോട് നേരിട്ട് കണ്ട് സംസാരിച്ചുവാക്കു കൊടുത്തതിനെത്തുടർന്ന് സമീപവാസികൾ താൽക്കാലിക റോഡിനായി സമ്മതം മൂളി. അങ്ങനെ താൽക്കാലിക റോഡിനുള്ള വഴി തുറന്നു. എ.പി. ഉസ്മാൻ, തോട്ടത്തിൽ മുഹമ്മദ് എന്നിവരുടെ പറമ്പിൽ കൂടിയായിരുന്നു താൽക്കാലിക റോഡ് വെട്ടിയത്. വാഗ്ദാന പ്രകാരം കെട്ടിട നിർമാണത്തിന് ശേഷം താൽക്കാലിക റോഡ് അടച്ചു. കുന്നിൻ മുകളിൽനിന്ന് വെള്ളം ഒലിച്ചിറങ്ങി രൂപപ്പെട്ട ഒരു തോടായിരുന്നു നടക്കാനുള്ള വഴിയായി ആകെ ഉണ്ടായിരുന്നത്. പിന്നീട് വർഷങ്ങളോളം അധ്യാപകരും വിദ്യാർഥികളും ഓഫീസർമാരും ഒറ്റയടിപ്പാതയിലൂടെയാണ് സ്കൂളിലെത്തിയിരുന്നത്.

കെട്ടിടനിർമാണത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നതിന് വേണ്ടി കിണർക്കുഴിക്കാൻ തീരുമാനിച്ചു. 20 കോല് താഴ്‍ത്തിയെങ്കിലും വെള്ളം ലഭിച്ചില്ല. കുഴിച്ചുകൊണ്ടിരുന്ന പണിക്കാർ ശ്വാസം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് പിൻമാറുകയും ചെയ്തു. അതിനാൽ മറ്റൊരു സ്ഥലത്ത് നിന്ന് പണിക്കാരെ വരുത്തി വീണ്ടും കുഴിച്ചു. വെള്ളം കണ്ടു-കണ്ടില്ല എന്ന നിലക്ക് അവരും അവസാനിപ്പിച്ചു. വെള്ളം കണ്ടാൽ മാത്രമേ ഗവൺമെന്റിൽ നിന്ന് കാശ് ലഭിക്കൂ. അതിനായി പരിശോധനക്ക് വന്ന ഉദ്യോഗസ്ഥന്റെ മുന്നിൽ വെള്ളം കോരി കാണിച്ചുകൊടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കിണർ മണ്ണിട്ട് മൂടാൻ ആവശ്യപ്പെട്ട് അദ്ദേഹം മടങ്ങി. ഇപ്പോൾ കൊടിമരം നിൽക്കുന്ന സ്ഥലത്തുള്ള കിണർ പൂർണമായും മണ്ണിട്ട് മൂടി. പിന്നീട് പി.എച്ച്.ഇ.ഡി. വാട്ടർ കണക്ഷൻ എടുത്താണ് വെള്ളപ്രശ്നം പരിഹരിച്ചത്. [2]

സ്ക്കൂൾകെട്ടിടം ഉയരുന്നു

കുന്നിന്റെ ഒരു ഭാഗം വെട്ടിയിറിക്കിയാൽ മാത്രമേ അവിടെ ഒരു കെട്ടിടം നിർമിക്കാനാകുമായിരുന്നുള്ളൂ. എന്നാൽ ഈ പണി അത്ര എളുപ്പമായിരുന്നില്ല. മുകളിൽ പൊന്തയും കുറ്റിക്കാടും ആയിരുന്നെങ്കിലും ഉൾഭാഗം ഉറപ്പുള്ള വെട്ടുുപാറയായിരുന്നു. ജെ.സി.ബിയും കല്ലുവെട്ടുമെഷീനും ഇല്ലാത്ത കാലത്ത് കല്ലുവെട്ടിയെടുക്കാൻ മനുഷ്യാധ്വാനം മാത്രമേ പരിഹാരമായി ഉണ്ടായിരുന്നുള്ളൂ. ധാരാളം പണിക്കാരും അന്നത്തെ സജ്ജീകരണങ്ങളുമുള്ള ഒരു വൻ കോൺട്രാക്ടർ ആയിരുന്നു സ്കൂളിന്റെ കരാർ എറ്റെടുത്ത അബുഹാജി. അതുകൊണ്ടു തന്നെ പണി തുടങ്ങിക്കഴിഞ്ഞ് ഒരു സ്റ്റേജിലും പണി നിർത്തിവെക്കേണ്ടി വന്നില്ല. അങ്ങനെ 1981 ൽ കെട്ടിടത്തിന്റെ പണി പൂർത്തിയായി. മുകളിലും അടിയിലുമായി 16 റൂമുകളോട് കൂടിയ ഒറ്റ ബ്ലോക്ക് കെട്ടിടം പ്രവർത്തന സജ്ജമായി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലറ്റുകളും നിർമിച്ചു. കരിങ്കല്ലുകൊണ്ട് ഭദ്രമായ നിലയിൽ നിർമിച്ച ആ കെട്ടിടം തന്നെയാണ് ഇപ്പോഴും തല ഉയർത്തി നിൽക്കുന്നത്.

താൽക്കാലിക ഷെഡ്ഡിൽ തുടക്കം

ആദ്യത്തെ പ്രധാനാധ്യാപകൻ:കെ.പി.ശ്രീനിവാസൻ
ആദ്യത്തെ അഡ്മിഷൻ:അബ്ദുൽ അസീസ് കെ.പി.

1974 ലാണ് ഹൈസ്കൂൾ അനുവദിച്ചത്. ആ വർഷം തന്നെ ക്ലാസ് തുടങ്ങേണ്ടതുണ്ടായിരുന്നു. അതിന് വേണ്ടി വാടക കെട്ടിടങ്ങൾ അന്വേഷിച്ചെങ്കിലും എവിടെയും ലഭിച്ചില്ല. നിലവിലെ ഇരുമ്പുഴി യു.പി സ്കൂളാകട്ടെ ആനക്കയം, മുണ്ടുപറമ്പ്, പടിഞ്ഞാറ്റുമുറി, പെരിമ്പലം എന്ന സമീപ ഗ്രാമങ്ങളിലെ കുട്ടികളുടെ കൂടി ആശ്രയമായിരുന്നു. ഓടും കഴുക്കോലമായുള്ള മൂന്ന് പഴകി ജീർണിച്ച കെട്ടിടങ്ങളിലായിരുന്നു അത് തന്നെയും പ്രവർത്തിച്ചിരുന്നത്. പകുതി കുട്ടികളെ പോലും ഉൾക്കൊള്ളാനാവാതെ ഷിഫ്റ്റ് സമ്പദായത്തിൽ പ്രവർത്തിച്ചുവരികയായിരുന്ന യു.പി.സ്കൂൾ.

ഇതിനിടയിലാണ് ഹൈസ്ക്കൂളിന് അനുമതി ലഭിക്കുന്നത്. അന്നത്തെ യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ യാതൊരു വൈമനസ്യവുമില്ലാതെ ഈ സ്കൂൾ കോമ്പൗണ്ടിൽ തെങ്ങോലകൊണ്ട് മെടഞ്ഞുണ്ടാക്കിയ തടുക്ക് ഉപയോഗിച്ച് ഒരു താൽക്കാലിക ഷെഡ് നിർമിക്കുന്നതിന് സമ്മതിച്ചു. മേൽക്കൂര കെട്ടിമേയാൻ ഓരോ വിദ്യാർഥിയും 5 തടുക്ക് വീതം വീട്ടിൽനിന്ന് തയ്യാറാക്കി കൊണ്ടുവരാൻ തീരുമാനിച്ചു. നാട്ടുകാർ ഹൈസ്കൂൾ വരുന്ന ആവേശത്തിൽ ശ്രമദാനമായി ജോലിക്കിറങ്ങി. താൽക്കാലിക കെട്ടിടം പൂർത്തിയായി.

ജൂണിൽ ഈ സംവിധാനം ഒരുക്കാൻ സാധിക്കാത്തതിനാൽ ആ വർഷം ചേരാനുദ്ദേശിച്ച പല കുട്ടികളും മലപ്പുറത്തും മഞ്ചേരിയിലുമുള്ള സ്കൂളിൽ ചേർന്നു. പരിഹാരം അവരെ ടി.സി. വാങ്ങി കൊണ്ടുവന്ന് സ്കൂൾ ആരംഭിക്കുക എന്നതായിരുന്നു. മിക്ക കൂട്ടികളും മഞ്ചേരിയിലും മലപ്പുറത്തും പോയി പഠിക്കാൻ കഴിയാത്തിനാൽ യു.പി.യോടെ പഠനം നിർത്തുകയായിരുന്നു പതിവ്. അവരെയും കൊണ്ടുവന്നു സ്കൂൾ ആരംഭിച്ചു. ചെറിയൊരു ഉദ്ഘാടന ചടങ്ങോടെയാണ് അഡ്മിഷൻ ആരംഭിച്ചത്. കോഴിക്കോട് ആർ.ഡി.ഡിയായിരുന്ന ചിത്രൻ നമ്പൂതിരിപ്പാടായിരുന്നു മുഖ്യാതിഥി. അന്നത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ.വി. ചേക്കുട്ടി ഹാജിയും കേരളത്തിലെ അന്നത്തെ മുസ്ലിം വിദ്യാഭ്യാസ ഇൻസപെക്ടറായിരുന്ന കരുവള്ളി മുഹമ്മദ് മൗലവിയും അതിഥികളായിരുന്നു. യു.പി. സ്കൂളിലെ ഹെഡ്‍മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്ററുടെ മകൻ അബ്ദുൽ അസീസിനെ ചേർത്തുകൊണ്ടാണ് ആർ.ഡി.ഡി ഉദ്ഘാടനം നിർവഹിച്ചത്.

ഹൈസ്കൂൾ ക്ലാസുകൾ ആരംഭിക്കുന്നു

1982 ലെ ഒരു ക്ലാസ്സ് ഗ്രൂപ്പ് ഫോട്ടോ

1974 സെപ്റ്റംബർ 3 നാണ് ഹൈസ്കൂളിന്റെ അദ്യ ക്ലാസ്സുകൾ ആരംഭിച്ചത്. 8ാം ക്ലാസ് മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. A, B, C എന്നീ മൂന്ന് ഡിവിഷനുകളിലായി 122 കുട്ടികൾ. രണ്ടു ക്ലാസുകളിലായി ഇവരെ ഇരുത്തി.

യൂപി സ്കൂളിന്റെ സ്റ്റാഫ് റൂം തന്നെയായിരുന്നു ഹൈസ്ക്കൂളിന്റെയും സ്റ്റാഫ് റൂം. പിന്നീട് മുന്നിലെ രണ്ടു കെട്ടിടങ്ങൾക്കിടയിൽ ഹൈസ്കൂൾ സ്റ്റാഫിനായി ഒരു റൂം കെട്ടിയുണ്ടാക്കി. തടുക്കും പരമ്പും കൊണ്ടുള്ള ഒരു ചായ്പ് ആയിരുന്നു ഈ സ്റ്റാഫ് റൂം. ആദ്യ ഹെഡ്മാസ്റ്ററായിരുന്ന കെ.പി ശ്രീനിവാസൻ മാഷിന് യുപി ഹെഡ്മാസ്റ്ററായിരുന്ന കുഞ്ഞീൻ മാസ്റ്റർ തന്റെ റൂമിൽ സൗകര്യം ചെയ്തുകൊടുത്തു. നാട്ടുകാരുടെ ഭാഷയിൽ 'ചെറിയ ഹെഡ്മാഷും, ബല്യ ഹെഡ്മാഷും' ഒരു റൂമിൽ കഴിഞ്ഞു.

മലപ്പുറത്ത് കാരനായിരുന്ന കെ.പി. ശ്രീനിവാസൻ മാഷായിരുന്നു ഹെഡ്മാസ്റ്റർ എന്ന് സൂചിപ്പിച്ചു. തുടക്കത്തിൽ ഹെഡ്മാസ്റ്ററും, ക്ലാർക്കും, പ്യൂണും എല്ലാം അദ്ദേഹം തന്നെയായിരുന്നു. കാരണം സ്റ്റാഫുകൾ ഓരോരുത്തരായി പിന്നീടാണ് വന്ന് ജോയിൻ ചെയ്യുന്നത്. നാട്ടുകാർക്കും കുട്ടികൾക്കും ഏറെ ഇഷ്ടപ്പെട്ട മാഷായിരുന്നു അദ്ദേഹം. കണക്കായിരുന്നു അദ്ദേഹത്തിന്റെ വിഷയം. 90 ശതമാനം കുട്ടികളും ഭയക്കുന്ന വിഷയം എന്നാൽ മാഷ് ക്ലാസെടുക്കാൻ തുടങ്ങിയതോടെ കണക്ക് കുട്ടികൾക്ക് ഇഷ്ടമാകാൻ തുടങ്ങി. സ്കൂൾ വിട്ടാൽ കുട്ടികളോടും നാട്ടുകാരോടും ഒപ്പം കുറേനേരം വോളിബോൾ കളിച്ചായിരുന്നു അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നത്. നാട്ടുകാരോട് ഇണങ്ങിച്ചേർന്ന ശ്രീനിവാസൻ മാഷെ ട്രാൻസ്ഫർ ഓർഡർ ലഭിച്ചിട്ടും നാട്ടുകാർ വിട്ടില്ല. ട്രാൻസ്ഫർ ഓർഡർ ഉന്നതരുമായി ബന്ധപ്പെട്ട താൽക്കാലികമായ റദ്ദു ചെയ്യിപ്പിച്ചു. പത്താം ക്ലാസ് തുടങ്ങിയപ്പോൾ ഗസറ്റഡ് പദവിയുള്ളയാളാവണം ഹെഡ്മാസ്റ്റർ എന്ന് വന്നതോടെ ശ്രീനിവാസൻ മാഷ് സ്ഥാനമൊഴിയേണ്ട അവസ്ഥ വന്നു. രണ്ട് വർഷത്തെ സേവനത്തിന് ശേഷം 16/06/1976 ൽ അദ്ദേഹം ട്രാൻസഫറായി. 1995 ൽ അദ്ദേഹം ഇടുക്കിയിൽനിന്നും D.D.E ആയി വിരമിച്ചു.

ആദ്യത്തെ ഹൈസ്കൂൾ സ്റ്റാഫ്

അക്കാലത്തെ ഹൈസ്കൂൾ സ്റ്റാഫ്
നം. പേര് നം. പേര് നം. പേര് നം. പേര്
1 കുട്ടിശങ്കരൻ 11 ആമിന പി വി 21 ദേവയാനി 31 വൽസലവല്ലിയമ്മ
2 ചാൾസ് നാടാർ 12 അലവിക്കുട്ടി 22 സരസ്വതി 32 വൽസമ്മ
3 സുഗുണൻ 13 ജൈനമ്മ 23 എലിസബത്ത് 33 മുസ്തഫ
4 സുഗന്ധമണി 14 ഗോപി 24 ഗോപാലൻ 34 ബേബി ഗിരിജ
5 മേഴ്സി 15 വനജാക്ഷി 25 ഐറിൻ
6 ത്രേസ്യാമ്മാൾ 16 കൃഷ്ണൻ കുട്ടി 26 ഫസലുദ്ദീൻ
7 മൊയ്തീൻകുട്ടി 17 മാത്യൂ 27 നസ്റുദ്ദീൻ
8 മേരി 18 ജോൺ കെ 28 ലത്തീഫ്
9 കോമളവല്ലി 19 കോമുക്കുട്ടി 29 മുഹമ്മദ്
10 കെ അലവി 20 കേശവൻ 30 പി.ആർ ദേവി

ആദ്യത്തെ റിസൾട്ട്

ഭൗതിക സൗകര്യങ്ങളുടെ കുറവുണ്ടായിരുന്നെങ്കിലും ഹൈസ്ക്കൂളിന്റെ പ്രവർത്തനത്തെ അത് ഒട്ടും ബാധിച്ചില്ല. 1975 മെയ് 31 ന് എട്ടാം ക്ലാസ് പരീക്ഷ എഴുതിയവരുടെ റിസൾട്ട് പുറത്തുവന്നു. 90 ശതമാനം കുട്ടികളെയും ജയിപ്പിക്കേണ്ടതുണ്ടായിരുന്ന കാലമായിരുന്നു അത്. പരീക്ഷയെഴുതിയ ഏകദേശം മുഴുവൻ കുട്ടികളും വിജയിച്ചു. 1975-76 വർഷത്തേക്കുള്ള അഡ്മിഷനിൽ കഥമാറി. കഴിഞ്ഞവർഷം കുട്ടികളെ അങ്ങോട്ട് അന്വേഷിച്ച ചെന്നിരുന്നെങ്കിൽ ഈ വർഷം കുട്ടികൾ സ്കൂൾ തേടിയെത്തി. 250 കുട്ടികൾ അഡ്മിഷൻ നേടി. 1976-77 അധ്യായനവർഷത്തോടെ പത്താക്ലാസുകൂടി വന്നതോടെ യുപി സ്കൂളുമായി സഹകരിച്ച് ക്ലാസുകൾ പുനക്രമീകരിച്ചു. ഇനിയും ഷെഡ്ഡ് ഉയർത്താൻ അവിടെ സ്ഥലമുണ്ടായിരുന്നില്ല. സ്റ്റാഫുറൂമും പുനക്രമീകരിച്ചു. ക്ലാസുകൾ ക്ബബ്ബ് ചെയ്തു. മടിയിൽ വെച്ച് കുട്ടികൾ എഴുതി. ഓലഷെഡ്ഡായതിനാൽ മഴക്കാലത്ത് ചോർന്നൊലിച്ചു. മേലെകെട്ടിടത്തിന്റെ വാരാന്തയുടെ ഭാഗത്ത് ചായ്പ് കെട്ടി സ്റ്റാഫ് റൂം വീണ്ടും പുതുക്കി. ഓരോ വരി ബഞ്ചും ഡെസ്കും ഇട്ട് അതിനിടയിലൂടെ നടന്നുചെന്ന് അധ്യാപകർ തങ്ങളുടെ സ്ഥാനത്ത് ഇരുന്നു. പത്താ ക്ലാസ് വന്നതോടെ നിലവിൽ ജനങ്ങളുടെ സ്നേഹഭാജനമായ ശ്രീനിവാസൻ മാഷ് സ്ഥാനമൊഴിയേണ്ടിവന്നു. ഗസറ്റഡ് യോഗ്യതയുള്ള പുതിയ എച്ച്.എം വന്നു. തികഞ്ഞ പരാജയമായിരുന്നു അദ്ദേഹത്തിന്റെ തെറ്റായ പല ശൈലിയും കാരണം സ്കൂൾ അന്തരീക്ഷം കലങ്ങിമറിഞ്ഞു. ഒരു വർഷത്തിന് ശേഷം അദ്ദേഹം ട്രാൻസ്ഫറായി. പിന്നീട് വന്ന വി.ജി. നാരായണൻ നായർ പഴയ സ്കൂൾ അന്തരീക്ഷം തിരിച്ചുപിടിച്ചു. പത്താം ക്ലാസ് ആരംഭിച്ചതോടെ സ്കൂളിനൊരു ക്ലാർക്ക് തസ്തിക ലഭിച്ചു. അതിലേക്കായി പുൽപറ്റക്കാരനായ സുബൈർ എത്തി. അദ്ദേഹത്തിന്റെ ട്രാൻസ്ഫറിനു ശേഷമാണ് ഇരുമ്പുഴിക്കാരനായിരുന്ന വടക്കേതലക്കൽ ഹംസ ക്ലാർക്കായി വരുന്നത്. സാഹിത്യകാരനും കവിയുമൊക്കെയായിരുന്ന ആ നല്ല മനുഷ്യൻ ഒരു രോഗത്തിന് പിടിയിലായിരുന്നു. 1987 ഹംസു എന്ന് വിളിക്കപ്പെടുന്ന ഹംസ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഓർമക്കായി സഹോദരൻ വി. ഖാലിദ് സ്പോൺസർ ചെയ്ത ഹംസ മെമ്മോറിയൽ അവാർഡ് മുടങ്ങാതെ 8, 9,1 0 ക്ലാസുകളിൽ വാർഷിക പരീക്ഷക്ക് മികച്ച മാർക്ക് നേടുന്ന വിദ്യാർഥികൾക്കായി ഇപ്പോഴും നൽകി വരുന്നു. ഉസ്മാൻ ഇരുമ്പുഴി എന്ന എഴുത്തുകാരൻ ഇദ്ദേഹത്തിന്റെ സഹോദരൻമാരിൽ പെട്ടതാണ്.

സ്കൂളിലെ പ്രഥമ SSLC ബാച്ച്

1977 മാർച്ച് മാസം വന്നു. ഹൈസ്കൂളിലെ ആദ്യബാച്ച് SSLC പരീക്ഷ എഴുതുകയാണ്. പരീക്ഷ സെന്ററാകാനുള്ള മിനിമം സൗകര്യം പോലുമില്ലാത്തതിനാൽ ആ വർഷത്തെ കുട്ടികൾ എം.എസ്.പി. ഹൈസ്കൂളിലെത്തി പരീക്ഷയെഴുതി. തുടർന്നുള്ള മൂന്ന് വർഷങ്ങളിലും അത് ആവർത്തിച്ചു. പരീക്ഷയുടെ സമ്മർദ്ദത്തേക്കാൾ കുട്ടികളെ പ്രയാസപ്പെടുത്തിയത് അക്കാലത്തെ ബസ്സ് യാത്രയായിരുന്നു. കുട്ടികളെ പലതരത്തിൽ ഉപദ്രവിച്ചിരുന്ന ബസ്സ് ജീവനക്കാർ, സ്റ്റോപ്പിൽ നിർത്താതിരിക്കുക, അകലെ നിർത്തി അവിടെ കാത്ത് നിൽക്കുന്ന കുട്ടികളെ കയറ്റി കുട്ടികൾ ഓടിയെത്തുമ്പോൾ ബസ്സ് വിട്ടുപോകുക ഇതായിരുന്നു ബസ്സുകാരുടെ പൊതു രീതി. ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടായിരുന്നു. അതിനാൽ മലപ്പുറത്ത് ചെന്നുള്ള പരീക്ഷ ആ നിലക്ക് ആശങ്കയോടെയാണ് കുട്ടികൾ കണ്ടിരുന്നത്. നാട്ടുകാർ ഒരിക്കലും ഇത്തരം പ്രശ്നത്തിൽ കുട്ടികൾക്ക് വേണ്ടി ഇടപെട്ടിരുന്നില്ല. നിയമപാലകരും ഈ വിഷയത്തിൽ നിശഃബ്ദരായിരുന്നു. 1977 മെയ് 25 പ്രഥമ ബാച്ചിന്റെ റിസൾട്ട് വന്നു. വിജയശതമാനം 20. ആർക്കും ഫസ്റ്റ് ക്ലാസ് (60 ശതമാനം മാർക്ക്) ഉണ്ടായിരുന്നില്ല. പി.കെ മുഹമ്മദ് എന്ന വിദ്യാർഥിക്കായിരുന്നു ടോപ്പ് മാർക്ക്, 600ൽ 331 മാർക്ക് അദ്ദേഹം നേടി. ഇദ്ദേഹം പിൽകാലത്ത് പെരിന്തൽമണ്ണ പോളിടെക്നിക്കിൽ നിന്നും ലൿചറായി ഗവ. സർവീസിൽ നിന്നും വിരമിച്ചു. പൊതുവെ സ്കൂളുകളുടെ വിജയശതമാനം അക്കാലത്ത് 10 നും 20 നും ഇടക്കായിരുന്നതിനാൽ 20 ശതമാനം വിജയം ഒരു കുറവായി നാട്ടുകാർ കണ്ടില്ല. 3 വർഷം അങ്ങനെ കടന്നുപോയി.

ഹൈസ്ക്കൂൾ സ്വന്തം കെട്ടിടത്തിലേക്ക്

ഹൈസ്കൂളിന്റെ പ്രധാനകെട്ടിടം

1980 അവസാനത്തോടെ കെട്ടിടത്തിന്റെ പണി പൂർത്തിയായി. കോൺട്രാക്ടർ കെട്ടിടം സ്കൂളിന് വിട്ടുനൽകി. അടുത്തവർഷം ക്ലാസുകൾ പുതിയ കെട്ടിടത്തിൽ ആരംഭിക്കുകയാണ്, മുന്നൊരുക്കങ്ങൾ പലതും നടത്തേണ്ടതുണ്ട്. സ്കൂളിലേക്ക് ഫർണിച്ചറുകളും മറ്റുസാധനങ്ങളും എത്തിക്കണം. പറമ്പുടമകൾ കെട്ടിടം പണികഴിഞ്ഞ ഉടനെ സ്കൂളിലേക്കുള്ള വഴി അടക്കാനുള്ള ശ്രമത്തിലാണ്. പണികഴിഞ്ഞിരിക്കുന്നു ഇനി കാത്തിരിക്കാൻ കഴിയില്ല. അതായിരുന്നല്ലോ അവരുമായി കോൺട്രാക്ടറുണ്ടാക്കിയ കരാർ. ക്ലാസുകൾ തുടങ്ങുകയും കുട്ടികൾ അതുവഴി വന്നുതുടങ്ങുകയും ചെയ്താൽ പിന്നീട് അടക്കാൻ കഴിയില്ലെന്ന് അവരെ ആരൊക്കെയോ ചേർന്ന് ഭയപ്പെടുത്തി. പറമ്പുടമകളുടെ ഭാഗത്താണ് ന്യായം എന്നതിനാൽ നാട്ടുകാരാരും ഈ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തില്ല. ഒടുവിൽ അതിനും പൗരപ്രമുഖർ ഇടപെടേണ്ടിവന്നു. അങ്ങനെ സ്കൂളിലേക്ക് സാധനങ്ങൾ എത്തിക്കാൻ വഴിതുറന്നുകൊടുത്തു. അതിന് ശേഷം റോഡ് കൊട്ടിയടച്ചു. അതോടെ കെട്ടിടം റോഡില്ലാതെ കുന്നിൻമുകളിൽ ഒറ്റപ്പെട്ടു നിന്നു. ഒരു വലിയ സ്കൂളിലേക്ക് നടന്നുകയറാൻ നൂലുപോലുള്ള ഒരു നടവഴിയായിരുന്നു ഏകമാർഗം. വഴിക്ക് വേണ്ടിയുള്ള അന്നത്തെ എച്ച്.എം. ശ്രീധരനുണ്ണി മാസ്റ്ററുടെ ഒറ്റയാൾ ശ്രമം എവിടെയുമെത്തിയില്ല. എങ്കിലും സ്കൂളിൽനിന്ന് ഇറങ്ങാനും കയറാനും ഈ ഒരു വഴിമാത്രമായിരുന്നില്ല കുട്ടികൾ പോകുന്നിടമൊക്കെ വഴികളായിരുന്നു. പറമ്പുകൾക്കും വീടുകൾക്കും വേലിയോ അതിരുകളോ ഉണ്ടായിരുന്നില്ല. 1981 ജൂൺമാസത്തോടെ ആരംഭിച്ച ക്ലാസുകൾ അങ്ങനെ മുന്നോട്ട് പോയി. അധ്യാപകരും വിദ്യാർഥികളും ഇടുങ്ങിയ നടപ്പാതയിലൂടെ സ്കൂളിലെത്തിച്ചേർന്നു.

നാട്ടിൻപുറത്തെ സ്കൂൾ എന്ന നിലക്ക് ആദ്യകാലത്ത് സ്കൂൾ അച്ചടക്കമുള്ളതായി അറിയപ്പെട്ടു. ടൗണുകളിൽനിന്ന് വിദ്യാർഥികളെ ടി.സി. വാങ്ങി ഈ സ്കൂളിൽ കൊണ്ടുവന്നു ചേർക്കുന്ന ധാരാളം അനുഭവങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് അധിക കാലം നീണ്ടുനിന്നില്ല. ക്രമേണ പലവിധകാരണങ്ങളാൽ സ്കൂളിന്റെ അച്ചടക്കം നഷ്ടപ്പെട്ടു തുടങ്ങി. സ്കൂളിന്റെ സ്ഥാനമാറ്റം ഇതിന്റെ നല്ലൊരു കാരണമാണ്. ജില്ലയിലെ മോശം സ്കൂളുകളുടെ മുൻനിരയിൽ ഈ സ്കൂൾ സ്ഥാനം പിടിച്ചു. സ്കൂളിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായി അത് മാറി. ശരിയായ വഴിയില്ലാത്തത് കാരണം രക്ഷിതാക്കളുടെ പോക്കുവരവുകൾ കുറഞ്ഞത്, രക്ഷിതാക്കളുടെ നിസ്സംഗത, ഇരുമ്പുഴിൽ നിന്ന് സ്കൂൾ വിടുകയും പാണായിലെത്തുകയും ചെയ്യാതെ പോയ സ്കൂൾ രണ്ട് പ്രദേശങ്ങൾക്കിടയിൽ അനാഥമായി. ഗൽഫ് സ്വാധീനം, ചാർജെടുക്കുന്ന എച്ച്.എം മാരുടെ താൽപര്യക്കുറവ്, രണ്ട് എച്ച് എം കൾക്കിടയിലെ ദീർഘമായ ഗ്യാപ്പ്, രാഷ്ട്രീയത്തിന്റെ അതിപ്രസരം തുടങ്ങിയ ഒട്ടേറെ കാരണങ്ങൾ ഈ പിന്നാക്കം പോക്കിന് ആക്കം കൂട്ടിയിട്ടുണ്ട്.

സാരഥികൾ

ഹൈസ്കൂൾ വിഭാഗം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്ര.ന. പേര് മുതൽ വരെ
1 കെ.പി. ശ്രീനിവാസൻ 28/08/1974 16/06/1976
2 എൻ.കെ. രാഘവൻ 16/06/1976 24/05/1978
3 വി. നാരായണൻ നായർ 07/06/1978 03/06/1980
4 വി.കെ.സി. നാരായണൻ 01/08/1980 10/10/1980
5 വി.കെ. ശ്രീധരൻ ഉണ്ണി 10/10/1980 27/07/1981
6 കെ. ഇന്ദിര 27/07/1981 30/05/1982
7 ഗ്രേസി മാത്യു 12/08/1982 28/08/1982
8 കെ.ഇ. ഏലിയാമ്മ 24/10/1984 07/06/1985
9 വി.സി. രുദ്രാണി 07/06/1985 31/03/1986
10 പി.ആർ. രാജമ്മ 29/05/1986 09/06/1987
11 ജോർജ് കെ. മത്തായി 27/07/1987 27/05/1989
12 പി.വാണികാന്തൻ 01/06/1989 31/03/1990
13 എൻ.പി.പത്മനാഭൻ നായർ 23/05/1990 25/06/1991
14 പി. അന്നമ്മ 25/06/1991 31/05/1991
15 കെ.സി. വിക്ടോറിയാമ്മ 26/06/1993 19/07/1993
16 പി.ജി. റോസാമ്മ 20/07/1993 22/11/1993
17 കെ.ടി. കല്ല്യാണിക്കുട്ടി 31/01/1994 22/05/1995
18 രാധ കണ്ണേരി 29/07/1995 20/05/1996
19 പി. മുഹമ്മദ് ഹസ്സൻ 31/05/1996 12/05/1997
20 പി. അസൈനാർ 12/05/1997 01/06/1998
21 വി. ചന്ദ്രമതി 04/06/1998 31/03/1999
22 പി. അസൈനാർ 20/05/1999 31/03/2000
23 എ. സരോജിനി 05/05/2000 01/06/2002
24 വി.പി. രത്നകുമാരി 01/06/2002 05/06/2004
25 കെ. യൂസുഫ് 05/06/2004 07/06/2004
26 കെ. കൃഷ്ണകുമാരി 07/06/2006 04/06/2008
27 കെ. ഗോപാലകൃഷ്ണൻ 04/06/2008 22/05/2010
28 പി. വേണുഗോപാലൻ 22/05/2010 31/03/2013
29 കെ. രാധാമണി അമ്മ 04/06/2013 31/03/2015
30 എ.പി. കരുണാകരൻ 03/06/2015 31/03/2017
31 എൻ. ഗിരിജ 02/06/2017 31/03/2021
32 ശശികുമാർ കെ 02/07/2021 ഇതുവരെ

ഹയർസെക്കണ്ടറി വിഭാഗം

സ്കൂളിന്റെ മുൻ പ്രിൻസിപ്പലുമാർ :

ക്ര.ന. പേര് മുതൽ വരെ
1 യൂസുഫ്.കെ 29/06/2004 20/07/2005
2 റോസക്കുട്ടി സി.യു. 21/07/2005 05/08/2005
3 യൂസുഫ് കെ 06/08/2005 24/06/2006
4 മനോജ് കുമാർ സി 25/02/2006 10/08/2009
5 കൃഷ്ണദാസ് പി 11/08/2009 29/03/2010
6 ചന്ദ്രമോഹൻ കെ 30/03/2010 27/11/2010
7 കൃഷ്ണദാസ് പി 28/11/2010 19/12/2010
8 മുഹമ്മദ് ബഷീറുദ്ധീൻ എ 20/12/2010 30/03/2013
9 കൃഷ്ണദാസ് പി 31/03/2013 14/06/2013
10 അനിൽ പി.എം 15/06/2013 ഇതുവരെ

മുൻനിരക്കാർ

ഹൈസ്കൂൾ വിഭാഗം

സ്കൂളിന്റെ ആരംഭം മുതൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ സ്കൂളിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയവരുടെ പേരുവിവരം

വർഷം പേര് ലഭിച്ചമാർക്ക് ആകെ മാർക്ക്
1977 മുഹമ്മദ് പാലേമ്പടിയൻ കാപ്പാട്ട് 331 600
1978 ജമാലുദ്ധിൻ കെ.എം. 319 600
1979 അബ്ദുൽ കബീർ കെ.എം 393 600
മറിയുമ്മ പനങ്ങാടൻ 393 600
1980 അബൂബക്കർ മടത്തൊടിയിൽ 487 600
1981 അഷ്റഫ് എ.പി. 406 600
1982 രാജഗോപാലൻ ഇ.വി. 483 600
1983 റൈഹാനത്ത് കെ.എം 397 600
1984 ഹംസ തെക്കേടത്ത് 368 600
1985 രവികുമാർ പി 392 600
1986 ശ്രീനിവാസൻ സി. 426 600
1987 ഹസീന പാലേമ്പടിയൻ 669 1200
1988 അബ്ദുൽകരിം ടി. 423 600
1989 മുഹമ്മദ് മുസ്തഫ 473 600
1990 ഹനീഫ പി. 377 600
1991 ഫൈസൽ കെ 491 600
1992 അബ്ദുസ്സലാം പി. 490 600
1993 സൂര്യ കെ.എം 499 600
1994 വിജീഷ് കെ. 442 600
1995 ഫബീല സി.കെ. 533 600
1996 ഷിബു. വി.ടി. 395 600
1997 ജിസ്ന 454 600
1998 നസീറ പി.കെ. 493 600
1999 അനൂപ് 541 600
2000 സൈദ പി 465 600
2001 നാസിറുദ്ധീൻ 437 600
2002 മുഹമ്മദ് നിസാർ 557 600
2003 സുനീറ എൻ. 452 600
2004 ഷാഹിദ ടി. 558 600

S.S.L.C ക്ക് ഗ്രേഡ് സമ്പ്രദായം ആരംഭിച്ചത് മുതൽ സ്കൂളിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയവരുടെ പേരുവിവരം

വർഷം പേര് ലഭിച്ച A+ ആകെ A+
2005 ആഷിഖ് ടി.കെ 3 10
2006 സാദിഖലി പി 10 10
2007 ഫർസീന എം. 7 10
2008 മുഷീറ റൂബി ടി 10 10
2009 ബിൻസി എം. കെ. 7 10
2010 ഷബീബ് റഹ്മാൻ ടി. 8 10
2011 ഷിഫാന ഷെറിൻ ടി. 10 10
നിയാസ് സി.പി. 10 10
2012 മുനീബ റൂബി ടി. 10 10
ഷഹാന മോൾ സി. 10 10
2013 നൌഫാൻ കെ. കെ. 10 10
2014 ശംസീറുൽ ഹഖ് 10 10
നാസിഹ 10 10
2015 മുഹ്സിന മോൾ 10 10
2016 എട്ടുപേർക്ക്* 9 10

2016 ൽ ആർക്കും 10 എപ്ലസ് ലഭിച്ചില്ല. 9 എ പ്ലസ് ലഭിച്ചവർ എട്ടുപേരുണ്ടായിരുന്നു. 1. അശ്വതി. പി. 2. ഷൈമ. പി., 3. വർഷ സി. 4. മുർഷിദ സി.കെ. 5. റിൻഷ സി.പി., 6. ഷബീഹ ടി. 7. സുഹ്റ തസ്നിം കെ. 8. മുഹമ്മദ് ജാസിം സി.

പുതുചരിതം

2017 മുതൽ ഒരു പുതിയ ചരിത്രം ആരംഭിക്കുകയാണ്. ഈ വർഷം മുതലാണ് രണ്ടിലധികം പേർക്ക് മുഴുവൻ A+ ലഭിച്ചു തുടങ്ങുന്നത്. 2016-ൽ ആർക്കും മുഴുവൻ A+ ലഭിക്കാതെ പോയതിൽനിന്നും, സ്കൂളിൽ പതിവായി തുടർന്നുവന്ന വിജയഭേരി പ്രവർത്തനങ്ങൾ പര്യാപ്തമല്ലെന്ന് ബോധ്യപ്പെടുത്തി. തുടർന്ന് വിജയഭേരി പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റം വരുത്തുകയും. ജൂൺ മാസം മുതൽ കൂടുതൽ പേർക്ക് A+ നേടിക്കൊടുക്കാൻ നാട്ടുകാരുടെ കൂടി സഹകരണത്തോടെ വലിയ തോതിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. അതിന്റെ ഫലമായി 2017 മാർച്ചിലെ പരീക്ഷയിൽ എ പ്ലസ് നേടുന്നവരുടെ എണ്ണം 7 ആയി ഉയർന്നു.

വർഷം വിജയ ശതമാനം ആകെ ലഭിച്ച A+ പരീക്ഷ എഴുതിയ കൂട്ടികൾ
2017 99.63 7പേർക്ക് 241
2018 99.2 7 പേർക്ക് 239
2019 99.53 11 പേർക്ക് 216
2020 100 16 പേർക്ക് 229
2021 100 72 പേർക്ക് 249
2022 100 26 പേർക്ക് 259
2023 100 43 പേർക്ക് 255

ഇരുമ്പുഴി സ്കൂളിന്റെ വിജയക്കുതിപ്പ്

മുൻ എച്ച്.എം. ഗിരിജ ടീച്ചർ

മലപ്പുറം ജില്ലയിലെ പൊതുവായി ബാധിച്ചിരുന്ന പലപ്രതികൂല ഘടകങ്ങളും പരിഹരിക്കപ്പെട്ടപ്പോൾ ഇരുമ്പൂഴി ഹൈസ്ക്കൂളിന്റെ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും അതോടൊപ്പം സാമൂഹ്യദ്രോഹികളുടെ വിളയാട്ടം ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങി ഇരുമ്പുഴി ഹൈസ്കൂളിനെ മാത്രം ബാധിക്കുന്ന പല ഘടകങ്ങളും ഈ കാലയളവിൽ തന്നെ പരിഹരിക്കപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച വിജയഭേരി പദ്ധതി അക്കാഡമിക രംഗത്തും അതിന്റെ തന്നെ ധനസഹായങ്ങൾ ഭൗതികസൗകര്യങ്ങളുടെ വർദ്ധനവിനും കാരണമായി. എസ്.എസ്.എ ഫണ്ടുകളും മറ്റും ഉപയോഗപ്പെടുത്തി ക്ലാസുമുറികളും അറ്റക്കുറ്റ പണികളും നിർവഹിച്ചു. സ്കൂളിലേക്കുള്ള റോഡിന്റെയും വെള്ളത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. 2004 ൽ സയൻസ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.

ഏതാനും വർഷങ്ങൾക്കിപ്പുറം ഇരുമ്പുഴി ഹൈസ്കൂൾ മലപ്പുറം സബ്-ജില്ലയിലെ വലിയ സ്കൂളുകളെ പിന്നിലാക്കി ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു. ഈ കുതിച്ചുചാട്ടത്തിന് പിന്നിൽ പ്രധാനമായും പ്രവർത്തിച്ചത് മലപ്പുറം സ്വദേശിയും ഒമാനിൽ ദീർഘകാലം സേവനം ചെയ്ത പ്രഗൽത്ഭയായ ഗിരിജ ടീച്ചർ ഹെഡ്‍മിസ്ട്രസ് ആയി ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ്. ടീച്ചറുടെ കഴിവുറ്റ നേതൃത്വം, വിജയത്തിലേക്ക് കാലെടുത്തുവെച്ചുതുടങ്ങിയ സ്കൂളിന് വലിയൊരു കുതിപ്പാണ് സമ്മാനിച്ചത്. കൈറ്റിന്റെ ഹൈടെക് പദ്ധതിയിൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ മുഴുവൻ ക്ലാസുമുറികളും ആദ്യഘട്ടത്തിൽ തന്നെ ഹൈടെക്ക് ആക്കി. ഇതിനായി സ്കൂൾ പൂർണമായി വയറിംഗ് വർക്കുകൾ ചെയ്യുകയും നിലം ടൈലിട്ട് സജ്ജമാക്കുകയും ചെയ്തു. സ്കൂൾ പൂർണമായി പെയിന്റ് ചെയ്തു മോഡികൂട്ടി. ക്ലാസുമുറികളുടെ ജനവാതിലുകൾ അറ്റക്കുറ്റപണി നടത്തി പെയിന്റ് ചെയ്തു. ജനലുകൾക്ക് കർട്ടൻ ഇട്ടു. ഗിരിജ ടീച്ചറുടെ കീഴിൽ ഇതിന് മേൽനോട്ടം വഹിച്ചത് സ്കൂളിലെ എസ്.എസ്. അധ്യാപകനായി ടീച്ചറോടൊപ്പം റിട്ടയർ ചെയ്ത വി. ഹബീബ് മാഷാണ്. നാട്ടുകാർ ഈ സംരംഭവുമായി നന്നായി സഹകരിച്ചതുകൊണ്ടാണ് ഇതിനുള്ള ഫണ്ട് കണ്ടെത്താനായത്.

ജില്ലാപഞ്ചായത്ത് മൂന്ന് ലൈബ്രറിക്കും കൗൺസിലിംഗിനും സയൻസ് ലാബിനുമായി മൂന്ന് റുമൂകൾ നിർമിച്ചു നൽകി. ക്ലാസുറൂമുകളുടെ അപര്യാപ്തതകാരണം ഇപ്പോൾ ഇവിടെ ക്ലാസുകൾ നടന്നുവരുന്നു. ജില്ലാ പഞ്ചായത്തിന്റെ ഒരു കോടിയുടെ 6 ക്ലാസുമുറികളുള്ള കെട്ടിടം പണി പൂർത്തിയായി വരുന്നു. കിഫിബിയുടെ ഫണ്ടുപയോഗിച്ച് നിർമിക്കുന്ന മൂന്നുകോടിയുടെ ഹയർസെക്കണ്ടറി കെട്ടിടം നിലവിലുള്ള കളിസ്ഥലത്തായതിനാൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്താൽ കുന്നിൽ മുകൾ നിരപ്പാക്കി വിശാലമായ കളിസ്ഥലം നിർമിച്ചു. അതോടൊപ്പം ജില്ലാ പഞ്ചായത്ത് ഓഫീസ് സ്റ്റാഫ് മുറികളും നവീകരിച്ചു. സ്കൂളിന്റെ മുൻഭാഗം ഇന്റർലോക്ക് വിരിച്ചു. 2015 ൽ 100 ശതമാനം വിജയം നേടിത്തുടങ്ങിയ ജൈത്രയാത്ര ഇപ്പോഴും തുടരുന്നതോടൊപ്പം മുഴുവൻ വിഷയത്തിലും A+ ലഭിക്കുന്നവരുടെ എണ്ണവും ക്രമാതീതമായ കൂടി വരുന്നു. കഴിഞ്ഞ വർഷം (2021 ൽ) അത് 72ൽ എത്തിനിൽക്കുന്നു. കോവിഡ് പശ്ചാതലത്തിൽ നടപ്പാക്കിയ ഒരു പരീക്ഷാപരിഷ്കരണമാണ് മുഴുവൻ എപ്ലസ്സുകൾ അത്രയും വർദ്ധിക്കാൻ കാരണമെങ്കിലും മറ്റു സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ അത് വളരെ കൂടുതലാണ്. അതോടൊപ്പം കലാകായിക രംഗങ്ങളിലും ശാസ്തമേളകളിലും ഇരുമ്പുഴി സ്കൂൾ മലപ്പുറം സബ്-ജില്ലയിലെ മറ്റു സ്കൂളുകളെ പലകാര്യങ്ങളിലും പിന്നിലാക്കി. കോവിഡ് കാലത്തിന് തൊട്ടുമുമ്പ് അവസാനമായി നടന്ന സബ്‍ജില്ലാ ശാസ്തമേളയിൽ ഇരുമ്പുഴി സ്കൂൾ നേടിയ നേട്ടം മാത്രം പരിശോധിച്ചാൽ ഇത് ബോധ്യമാകും. ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളെയും പിന്നിലാക്കി ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. അതോടൊപ്പം എസ്.പി.സി., ലിറ്റിൽകൈറ്റ്സ്, അടൽ ടിങ്കറിംഗ് ലാബ് തുടങ്ങിയവ സ്ഥാപിച്ച് മികച്ച നിലയിൽ സ്കൂളിനെ എത്തിക്കുന്നതിലും ടീച്ചറുടെ നേതൃപാടവം മുഖ്യകാരണമായി. സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം എച്ച്.എം ആയി സേവനമനുഷ്ഠിച്ചതും ഗിരിജ ടീച്ചറാണ്.

ചിത്രശാല

അവലംബം

  1. 'ഇരുമ്പുഴി ഹൈസ്കൂൾ ചിതലരിക്കാത്ത ഓർമകൾ' പേജ്: 42 by അലവി മാഷ് കൂത്രാട്ട്
  2. ചിതലരിക്കാത്ത ഓർമകൾ പേജ്. 49,50