"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
അടുത്ത അധ്യയനവർഷം മിന്നുംതാരങ്ങളാകാൻ പരിയാപുരത്തിന്റെ കുട്ടിത്താരങ്ങൾ പരിശീലനം തുടങ്ങി👈👈👈👈👈👈👈👈👈മരിയൻ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി കായികപരിശീലനം തുടങ്ങി. | അടുത്ത അധ്യയനവർഷം മിന്നുംതാരങ്ങളാകാൻ പരിയാപുരത്തിന്റെ കുട്ടിത്താരങ്ങൾ പരിശീലനം തുടങ്ങി👈👈👈👈👈👈👈👈👈മരിയൻ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായി കായികപരിശീലനം തുടങ്ങി. | ||
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക്സ്, വോളിബോൾ, നെറ്റ്ബോൾ എന്നീ വിഭാഗങ്ങളിൽ കായികാധ്യാപകനായ കെ.എസ് സിബിയ്ക്കൊപ്പം യു.പി.സ്കൂളിലെ പുതിയ കായികാധ്യാപകൻ ജസ്റ്റിൻ ജോസും പരിശീലകനായുണ്ട്. രാവിലെ 7.30 മുതൽ 9.30 വരെയും വൈകിട്ട് നാലു മുതൽ ആറു മണി വരെയുമാണ് സൗജന്യ പരിശീലനം. താത്പര്യമുള്ളവർക്ക് ഇനിയും പങ്കെടുക്കാം. ഫോൺ: 7034848611 | പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക്സ്, വോളിബോൾ, നെറ്റ്ബോൾ എന്നീ വിഭാഗങ്ങളിൽ കായികാധ്യാപകനായ കെ.എസ് സിബിയ്ക്കൊപ്പം യു.പി.സ്കൂളിലെ പുതിയ കായികാധ്യാപകൻ ജസ്റ്റിൻ ജോസും പരിശീലകനായുണ്ട്. രാവിലെ 7.30 മുതൽ 9.30 വരെയും വൈകിട്ട് നാലു മുതൽ ആറു മണി വരെയുമാണ് സൗജന്യ പരിശീലനം. താത്പര്യമുള്ളവർക്ക് ഇനിയും പങ്കെടുക്കാം. ഫോൺ: 7034848611 | ||
<center>[[പ്രമാണം:Smhs 1.jpg| | <center>[[പ്രമാണം:Smhs 1.jpg|1200px]]</center> | ||
<center>[[പ്രമാണം: | |||
<center>[[പ്രമാണം:Smhs 2.jpg|1200px]]</center> | |||
==വളർന്നു വളർന്ന് നന്മമരങ്ങൾ== | |||
...👈👈👈👈👈ഭൂമിക്ക് തണലൊരുക്കുമെന്ന് പ്രതിജ്ഞയെടുത്ത് നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടു വർഷം മുമ്പ് നട്ട കുമിഴിന് ഇപ്പോൾ മൂന്നാൾ പൊക്കം. നട്ടുപിടിപ്പിച്ച ഇരുപത്തഞ്ചോളം തൈകളും നന്നായി വളർന്ന് പടരുന്നു.ഗവ. ഹോമിയോ ആശുപത്രി വളപ്പിൽ തണലൊരുങ്ങുമ്പോൾ പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം കൂട്ടുകാർ നിറഞ്ഞ സന്തോഷത്തിലാണ്. | |||
നട്ടുവയ്ക്കുക മാത്രമല്ല, ഇടയ്ക്കിടെയെത്തി പരിസരം വൃത്തിയാക്കിയും വളമിട്ടും തൈകളെ പരിപാലിക്കാനും കുട്ടികളും അധ്യാപകരും ശ്രദ്ധിച്ചതുകൊണ്ടാണ് ആശുപത്രി അങ്കണത്തിൽ പച്ചക്കുടകൾ വിടർന്നത്. | |||
മഹാഗണി ,കുമിഴ്, ലക്ഷ്മിതരു, സീതപ്പഴം, കണിക്കൊന്ന, കൂവളം, നെല്ലി തുടങ്ങിയവയാണ് സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ്, എൻ.എസ്.എസ് സംഘടനകളിലെ നല്ലപാഠം പ്രവർത്തകർ ആശുപത്രി പരിസരത്തും പരിയാപുരം അങ്ങാടിയിലും നട്ടുവളർത്തുന്നത്. | |||
പരിസരം ശുചിയാക്കിയും വൃക്ഷങ്ങളെ പരിചരിച്ചും 'നന്മമരച്ചോട്ടിൽ രണ്ടാംവർഷം' വിദ്യാർഥികൾ ആഘോഷമാക്കി. | |||
<center>[[പ്രമാണം:Homio 1.jpg|600px]]</center> | |||
<center>[[പ്രമാണം:Homio.jpg|600px]]</center> | |||
==ആദിവാസി കോളനിയിൽ ബിരിയാണി വിളമ്പി പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികളുടെ പെരുന്നാൾ ആഘോഷം== | |||
അങ്ങാടിപ്പുറം: ചിക്കൻ ബിരിയാണി വിളമ്പി ചീരട്ടാമല ആദിവാസി കോളനിയിൽ വിദ്യാർഥികളുടെ റമസാൻ ആഘോഷം. | |||
വീട്ടിലെയും നാട്ടിലെയും ആഘോഷങ്ങൾക്ക് ഇടവേള നൽകി പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം,വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകർ അധ്യാപകർക്കൊപ്പമാണ് പെരുന്നാളിന്റെ ആഹ്ലാദവുമായി കോളനിയിലെത്തിയത്.കയ്യിൽ കരുതിയ 'സ്നേഹപ്പൊതി'കളും കോളനിയിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും പുതുവസ്ത്രങ്ങളും പെരുന്നാൾ സമ്മാനമായി കൈമാറി. | |||
പന്ത്രണ്ടുവർഷം മുൻപ് കോളനിയിലെ രണ്ടു കുടുംബങ്ങൾക്ക് വിദ്യാർഥികളും അധ്യാപകരും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ വീടു നിർമിച്ചു നൽകിയതു മുതൽ തുടങ്ങിയതാണ് ഈ സ്നേഹസൗഹൃദം. | |||
<center>[[പ്രമാണം:Adhivasi.jpg|600px]]</center> | |||
==വരച്ചും വായിച്ചും വൈകല്യങ്ങളെ തോൽപ്പിച്ച ജസ്ഫർ വിദ്യാർഥികൾക്കൊപ്പം== | |||
ബ്രഷ് പല്ലുകൾക്കിടയിൽ കടിച്ചു പിടിച്ച് ജസ്ഫർ വരച്ചു തുടങ്ങി. വിടർന്ന കണ്ണുകളോടെ വിദ്യാർഥികൾ. പുസ്തകം വായിക്കുന്ന കുട്ടിയുടെ ബഹുവർണചിത്രം പൂർത്തിയായപ്പോൾ നിറഞ്ഞ കയ്യടി .വിധിയേയും സ്വന്തം ശരീരത്തെയും തോൽപ്പിച്ച് വരച്ചും വായിച്ചും ആത്മവിശ്വാസത്തിന്റെ ആൾരൂപമായ ചിത്രകാരൻ ജസ്ഫർ കോട്ടക്കുന്ന് കുട്ടികൾക്ക് കൂട്ടുകാരനായി. | |||
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാവാരം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജസ്ഫർ നിർവഹിച്ചു. | |||
''ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ വരയ്ക്കുന്നതിനിടയിൽ പെൻസിൽ ഊർന്നുവീണു. കഴുത്തിനു മുകളിൽ മാത്രം ചലനശേഷി അവശേഷിപ്പിച്ച രോഗത്തിന്റെ വരവായിരുന്നു. മസിലുകൾ അയഞ്ഞ് അവയവങ്ങൾ നിശ്ചലമാകുന്ന അപൂർവരോഗം - മസ്കുലർ ഡിസ്ട്രോഫി. അങ്ങനെ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിലേക്കുള്ള വഴിയടഞ്ഞു. പക്ഷേ പഠനം ഉപേക്ഷിച്ചില്ല.ഇംഗ്ലിഷിലും മലയാളത്തിലുമായി ഒട്ടേറെ പുസ്തകങ്ങൾ വായിച്ചു.വര ശാസ്ത്രീയമായി പഠിച്ചു. എഴുപത്തഞ്ചോളം രാജ്യങ്ങളിൽ ചിത്രപ്രദർശനം നടത്തി. ലോകവ്യാപകമായി ആശംസാകാർഡുകളിലും കലണ്ടറുകളിലും ചിത്രങ്ങൾ സ്ഥാനം പിടിച്ചു. നല്ല പ്രതിഫലവും ലഭിക്കുന്നുണ്ട്. നിങ്ങളും കഴിവുകൾ വളർത്തണം. വായിച്ചും വരച്ചും മിടുക്കരാകണം. ജീവിതത്തിൽ തോറ്റു പിന്മാറരുത്." ജസ്ഫറിന്റെ വാക്കുകൾ വിദ്യാർഥികൾ ഹൃദയത്തോടു ചേർത്തു. | |||
ചിത്രകാരൻ ഡി.സുരേഷ് ബാബുവും ചിത്രം വരച്ചു.പ്രധാനാധ്യാപിക ജോജി വർഗീസ്,വിദ്യാരംഗം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.ജസ്ഫറിന്റെ ചിത്രങ്ങളുടെ പ്രദർശനവുമുണ്ടായി. | |||
പുസ്തകയാത്ര,പുസ്തകോത്സവം, എഴുത്തുകാരുമായി കൂടിക്കാഴ്ച, പഠനയാത്ര, കൈയെഴുത്തു മാസിക നിർമാണം, പ്രിന്റഡ് പത്രം തുടങ്ങി ഒട്ടേറെ പദ്ധതികൾ വായനാവാരത്തിന്റെ ഭാഗമായി സ്കൂളിൽ ഒരുക്കുന്നുണ്ട്. | |||
<center>[[പ്രമാണം:Jasfer.jpg|600px]]</center> | |||
==ലോകകപ്പ് ആവേശത്തിൽ പരിയാപുരം സ്കൂളിലെ കുട്ടികൾ== | |||
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നെഞ്ചേറ്റി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. ഹൈസ്കൂളിലെ ഓരോ ഡിവിഷനും അവർക്കിഷ്ടപ്പെട്ട ടീമിന്റെ പേര് സ്വന്തമാക്കിയാണ്'കളി' തുടങ്ങിയത്. പിന്നെ സ്വന്തം ടീമിന്റെ നിറങ്ങളാൽ ടീം സ്പിരിറ്റോടെ ക്ലാസ് മുറികൾ അലങ്കരിച്ചു. പോസ്റ്ററുകളും കൊടികളും റിബണുകളും വർണബലൂണുകളും നിറഞ്ഞപ്പോൾ ആവേശം മൂത്തു. | |||
നറുക്കെടുപ്പിലൂടെ മത്സര തീയതി നിശ്ചയിച്ചു.വൈകിട്ട് സ്കൂൾ വിട്ടാൽ ഫുട്ബോൾ ആരാധകരെല്ലാം ഗ്രൗണ്ടിലേക്ക്. ഓരോ ദിവസവും ഓരോ കളി വീതം. ടീമുകൾ'സ്വന്തം രാജ്യ'ത്തിന്റെ ജഴ്സി ധരിച്ച് കളത്തിലിറങ്ങുമ്പോൾ ഗാലറിയിൽ ആവേശം മുറുകും. റഫറിമാരും ലൈൻ അമ്പയർമാരും പരിശീലനം നേടിയ കുട്ടികൾ തന്നെ.ഇന്നലെ കളിക്കളത്തിൽ അർജന്റീനയും (X.G) സ്പെയിനും (X. A) തമ്മിലായിരുന്നു പൊരിഞ്ഞ പോരാട്ടം. ടൈബ്രേക്കറിൽ വിജയം അർജന്റീനയ്ക്ക്.വിജയികൾ പ്രീക്വാർട്ടറിലേക്ക്. ലോകകപ്പ് ഫൈനൽ നടക്കുന്ന ജൂലൈ 15നു തന്നെ സെൻറ് മേരീസിലും ഫൈനൽ തകർക്കും.വിജയികൾക്ക് ഉഗ്രൻ സമ്മാനങ്ങളുമുണ്ട്. കായികാധ്യാപകൻ കെ.എസ്.സിബിയുടെ നേതൃത്വത്തിൽ കുട്ടിക്കൂട്ടം ആവേശത്തിമിർപ്പിലാണ്. | |||
പ്രവചനമത്സരവും ഫുട്ബോൾ ക്വിസും ലോകകപ്പിന്റെ ഭാഗമായുണ്ട്. | |||
<center>[[പ്രമാണം:Worcup 1.jpg|600px]]</center> | |||
<center>[[പ്രമാണം:Worldcup 2.jpg|600px]]</center> | |||
<center>[[പ്രമാണം:Worldcup 3.jpg|600px]]</center> | |||
<center>[[പ്രമാണം:Worldcup.jpg|600px]]</center> | |||
==ഇശലിന്റെ തേനിമ്പം പകർന്ന് വി.എം കുട്ടി; എഴുത്തും പാട്ടും ചരിത്രവുമറിഞ്ഞ് വിദ്യാർഥികൾ== | |||
'ഭാരതപ്പൂങ്കാവനത്തിലെ പൂക്കളാണേ നമ്മൾ | |||
ഭാരതാംബ പെറ്റെടുത്ത കൺമണികളാണേ' മലബാറിലെ മാപ്പിളമാരുടെ പാട്ടിനെ മലയാളിയുടെ ഹൃദയതാളമാക്കിയ പാട്ടുകാരൻ വി.എം കുട്ടി ഹൃദയം തുറന്നു പാടുമ്പോൾ ചുറ്റുമിരുന്ന് കുട്ടികൾ താളം പിടിച്ചു.പിന്നെ എഴുത്തിനെക്കുറിച്ചും പാട്ടിനെക്കുറിച്ചും പാട്ടിന്റെ ചരിത്രത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ചോദ്യങ്ങളായി. | |||
'എഴുത്തിന്റെ വഴിയേ...' പഠനയാത്രയുടെ ഭാഗമായി പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം പ്രവർത്തകരാണ് വി.എം കുട്ടിയുടെ വീട്ടിൽ ഒത്തുചേർന്ന് പാട്ടിന്റെ സുഗന്ധം നിറഞ്ഞ ചരിത്രവഴികൾ തേടിയത്. | |||
രോഗങ്ങളുടെ ക്ഷീണം മാറ്റിവച്ച് ഏഴു പതിറ്റാണ്ടിന്റെ 'കഥകൾ' കുട്ടികളോടു പങ്കിടാൻ അദ്ദേഹത്തിന് ആവേശമായിരുന്നു. അറബി മലയാളം, എം.എസ് ബാബുരാജുമൊത്തുള്ള യാത്രകൾ, കത്തു പാട്ടുകൾ, വിവിധ മതവിഭാഗങ്ങളിലെ പാട്ടുകൾ തമ്മിലുള്ള ബന്ധം തുടങ്ങിയവയെല്ലാം മാപ്പിളപ്പാട്ട് സാഹിത്യത്തിന്റെ ചരിത്രകാരൻ കൂടിയായ അദ്ദേഹം പങ്കുവച്ചു.കു |ട്ടികൾക്കൊപ്പം പാട്ടു പാടി. | |||
കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയും വിദ്യാർഥികൾ സന്ദർശിച്ചു. അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് ചരിത്രാവലോകനം നടത്തി. വൈദ്യരെക്കുറിച്ചുള്ള ടെലിഫിലിമും ഹൃദ്യാനുഭവമായി. | |||
കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വൈലാലിൽ വീടും അരക്കിണറിലെ സിനിമാ നടൻ മാമുക്കോയയുടെ വീടും കുട്ടികൾ സന്ദർശിച്ചു. | |||
വിദ്യാരംഗം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, അധ്യാപകരായ കെ.എസ്.സിബി, നിഷ ജെയിംസ്, സ്വപ്ന സിറിയക്, ഭാരവാഹികളായ എം.അബു ത്വാഹിർ, പി.ഫാത്തിമ സഫ, ജി.ശോഭിത്, എൻ.അശ്വിൻദേവ്, ടി.കെ മുഹമ്മദ് ഇഹ്സാൻ, പി.എച്ച് ഷിഹ് ല നെസ്മിൻ എന്നിവർ നേതൃത്വം | |||
<center>[[പ്രമാണം:Vm kutty 1.jpg|600px]]</center> | |||
==ഇന്ന് (O5.07.2018, വ്യാഴം) വൈക്കം മുഹമ്മദ് ബഷീർ ചരമദിനം ഓർമകളിൽ നിറയെ 'റ്റാറ്റ';അനുഭവങ്ങൾ പങ്കിട്ട് അനീസ് ബഷീർ== | |||
അങ്ങാടിപ്പുറം: "എന്റെ റ്റാറ്റ നന്മ മാത്രമായിരുന്നു. ഒരു ജീവനേയും നോവിക്കാത്ത പച്ചമനുഷ്യൻ.പാറ്റയെയും പഴുതാരയെയും പാമ്പിനെയും അദ്ദേഹം സ്നേഹിച്ചു. മനുഷ്യർക്ക് മാത്രമല്ല ഈ ഭൂമിയിൽ അവകാശമുള്ളതെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. സൗഹൃദത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം നൽകി. ആ ബാപ്പയുടെ മകനായി പിറന്നതിൽ അഭിമാനമുണ്ട് " കോഴിക്കോട് കടപ്പുറത്ത് സായാഹ്നത്തിൽ ഒത്തുകൂടിയ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം പ്രവർത്തകരോട് ബഷീറിനെക്കുറിച്ചുള്ള ഓർമകൾ മകൻ അനീസ് പങ്കിട്ടു. | |||
"റ്റാറ്റയുടെ നർമബോധവും രചനാരീതിയും എല്ലാവരെയും ആകർഷിച്ചു.മത വർഗീയത അദ്ദേഹത്തിന് സഹിക്കാൻ പറ്റില്ലായിരുന്നു. ഹിന്ദു സന്യാസിയായും സൂഫിവര്യനായും ജീവിച്ചയാളല്ലേ ... അനൽ ഹക്കും അഹം ബ്രഹ്മാസ്മിയും ഒന്നാണെന്ന് പറയുമായിരുന്നു. കറകളഞ്ഞ ദൈവഭക്തി ഞാൻ ബാപ്പയിലാണ് കണ്ടത്. " അനീസ് ബഷീർ പറഞ്ഞു. | |||
പത്രവിൽപ്പനക്കാരനായും പത്രാധിപരായും കമ്പൗണ്ടറായും പാചകക്കാരനായും കൈ നോട്ടക്കാരനായും കാവൽക്കാരനായും ഖലാസിയായും ബുക്സ്റ്റാൾ നടത്തിപ്പുകാരനായും മാജിക്കുകാരനായും ഹോട്ടൽ തൊഴിലാളിയായുമെല്ലാം ഉപജീവനത്തിനായി അധ്വാനിച്ച ബേപ്പൂർ സുൽത്താനെ അനീസ് കുട്ടികൾക്കു പരിചയപ്പെടുത്തി.അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ കോഴിക്കോട്ടെത്തിയതും സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കെടുത്തതും ജയിൽവാസമനുഭവിച്ചതുമെല്ലാം അനീസ് വിശദീകരിച്ചു. | |||
വൈക്കം മുഹമ്മദ് ബഷീറിന്റെ മയ്യിത്ത് ചുമന്ന വി.മുഹമ്മദ് കോയയും അനുഭവങ്ങൾ പങ്കുവച്ചു. | |||
<center>[[പ്രമാണം:Basheer 123.jpg|600px]]</center> | |||
==പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ വിജയോത്സവം== | |||
അങ്ങാടിപ്പുറം: പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം ടി.എ അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസിൽ റാങ്ക് നേടിയ പി.വിഷ്ണുവിനും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 32 വിദ്യാർഥികൾക്കും എം.എൽ.എ പുരസ്കാരങ്ങൾ നൽകി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ആധ്യക്ഷ്യം വഹിച്ചു. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഏലിയാമ്മ തോമസ്, പി.ടി.എ പ്രസിഡന്റ് ജോണി പുതുപ്പറമ്പിൽ, പ്രധാനാധ്യാപിക ജോജി വർഗീസ്, വിജയഭേരി കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, വിൽസൺ ജോസഫ്, ഷോൺഷാ സഖറിയ, മിലിൻഡ റോസ് ജോർജ്, സ്റ്റാഫ് സെക്രട്ടറി ജോയ്സി തോമസ്, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, സുനിൽ ദേവസ്യ തകിടിയേൽ എന്നിവർ പ്രസംഗിച്ചു.പി.വിഷ്ണു, | |||
ഇ.ജെ ആഗ്നസ് ,എം.കെ ഫാത്തിമ ഉനൈസ, എം.ഫൗമിന ഷെറിൻ, ടി.പി നിനിത, ആൽവിൻ ആൻറണി, അമൽസൺ ആൻറണി, വി.മുഹമ്മദ് മുസ്തഫ, അലീന ആന്റണി, ആഷ്ന തെരേസ, പി.പി.ഫാത്തിമ നിഷിദ, എം.കെ ഫാത്തിമത്ത് ഷഹന, വി.ഗീതു, ജിൻഷ, ജിഷ്ന, മെലീറ്റ തെരേസ് മാത്യു, മിലിൻഡ റോസ് ജോർജ്, കെ. നിമിഷ, കെ.റിൻസിയ, റോസ് മരിയ സണ്ണി, സി.ഷിബ്ന ഷെറിൻ, അഖിൽ ആന്റണി, ആൽവിൻ സ്കറിയ ഷെല്ലി ,മുഹമ്മദ് ഹാഷിം, കെ.മുഹമ്മദ് ഷിബിൻ, എ. രോഹിത്, ഷോൺഷാ സഖറിയ, സിദ്ദാർഥ് ഹരി, എ.കെ നിഷാന ഷെറിൻ, എം.റിഫ ഷെറിൻ, സി.പി മുഹമ്മദ് മുഹ്സിൻ, ഡെന്നി ജോസഫ്, സാന്ദ്ര ഫിലിപ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. | |||
<center>[[പ്രമാണം:Vijayolsavam smhs.jpg|600px]]</center> | |||
==പരിയാപുരം സെന്റ് മേരീസ് സ്കൂൾ ഇനി 'ഫുൾ സ്മാർട് '== | |||
😀😀😀😀😀😀😀😀😃😃😀😀😀😀😀😀😀😃 | |||
<center>[[പ്രമാണം:Hi tech.jpg|600px]]</center> | |||
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഡിജിറ്റൽ ക്ലാസ്സുകളായി. എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള 38 ഡിവിഷനുകളിലും പ്രൊജക്ടറും ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചു.എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ്, യു.പി.എസ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. സർക്കാർ ധനസഹായത്തിനൊപ്പം രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെയാണ് സമ്പൂർണ ഡിജിറ്റൽ ക്ലാസ് മുറികൾ തയാറായത്.സ്കൂൾ മാനേജർ ഫാ.ജേക്കബ് കൂത്തൂർ ,പ്രിൻസിപ്പൽ ബെനോ തോമസ്, പ്രധാനാധ്യാപിക ജോജി വർഗീസ്, ഐ.ടി. കോ- ഓർഡിനേറ്റർമാരായ ബിനു മാത്യു, എസ്.ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി വിജയകരമായി നടപ്പാക്കിയത്. | |||
==പത്ത് ഇലകളും നാട്ടറിവും പിന്നെ ഔഷധക്കഞ്ഞിയും; കർക്കടകമറിഞ്ഞ് പരിയാപുരത്തെ വിദ്യാർഥികൾ== | |||
🍬🍬🍬🍬🍬🍬🍬🍬🍬 | |||
കർക്കടകത്തിലെ നാട്ടറിവുകൾ തിരിച്ചറിഞ്ഞും കർക്കടകക്കഞ്ഞി സേവിച്ചും ഭക്ഷ്യയോഗ്യമായ പത്ത് ഇലകളുടെ ചന്തയൊരുക്കിയും പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കർക്കടകമാസത്തെ വരവേറ്റു. | |||
പോഷകങ്ങളും ഔഷധങ്ങളും നിറഞ്ഞ ആഹാരശീലവും നാട്ടുനന്മകളും സ്വന്തമാക്കുന്നതിന്റെ ഭാഗമായി സ്കൂളിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് 'കർക്കടകം ആഘോഷമാക്കാം' പരിപാടിയൊരുക്കിയത്. കുമ്പളം, മത്തൻ, വെള്ളരി, ചേമ്പ്, ചേന, മുള്ളൻ ചീര, തകര, പയർ, തഴുതാമ, ആനക്കൊടിത്തൂവ എന്നിവയാണ് വീടുകളിൽ നിന്നും 'ഇലച്ചന്ത'യിലേക്ക് കുട്ടികൾ എത്തിച്ചത്.ഇവയുടെ ഔഷധമൂല്യം തിരിച്ചറിഞ്ഞ അധ്യാപകരും വിദ്യാർഥികളും കട 'കാലി'യാക്കി! | |||
പെരിന്തൽമണ്ണ അമൃതം ആയുർവേദ ആശുപത്രി എം.ഡി.ഡോ. പി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കർക്കടകത്തിലെ ഔഷധസേവ, ജീവിതചര്യകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു. തുടർന്ന് ഡോക്ടറുടെ സാന്നിധ്യത്തിൽ കർക്കടക്കഞ്ഞി തയാറാക്കി.പ്ലാവിലക്കുമ്പിളിലായിരുന്നു വിതരണം. കഞ്ഞിയുടെ ചേരുവകളും തയാറാക്കുന്ന വിധവും സ്കൂളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. | |||
പ്രിൻസിപ്പൽ ബെനോ തോമസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബെന്നി തോമസ്,മനോജ് കെ.പോൾ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ ടി.മുഹമ്മദ് സലാഹുദ്ദീൻ, വർഷ ജോസഫ്, ജഹാന ഷെറിൻ, കെ.പി ഹരിത, ടി. ഷഹദ് ബിൻ ഷുക്കൂർ,ആൻ മേരി ജോസഫ് എന്നിവർ നേതൃത്വം നൽകി | |||
<center>[[പ്രമാണം:Karkkidaka 1.jpg|600px]]</center> | |||
<center>[[പ്രമാണം:Karkkidakam.jpg|600px]]</center> | |||
== നുറുങ്ങുവെട്ടവുമായി സെന്റ് മേരീസിലെ കുട്ടികൾ കുട്ടനാട്ടിലേക്ക് പുറപ്പെട്ടു== | |||
👇👇👇👇👇👇👇👇👇 | |||
കുട്ടനാട്ടിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് തങ്ങളാൽ കഴിയുന്ന ആശ്വാസമെത്തിക്കാൻ പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കുട്ടനാട്ടിലേക്ക് പുറപ്പെട്ടു.സ്കൂളിലെ എൻ.എസ്.എസ്, നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ 85000 രൂപയാണ് വിദ്യാർഥികൾ ഒറ്റ ദിവസം കൊണ്ട് ശേഖരിച്ചത്. ഈ തുക ഉപയോഗിച്ച് ദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകളും നിത്യോപയോഗ സാധനങ്ങളും നൽകും. ചങ്ങനാശേരി സർഗക്ഷേത്രയുമായി സഹകരിച്ചാണ് അധ്യാപകരുടെ നേതൃത്വത്തിലുള്ള വിദ്യാർഥികളുടെ സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. കുട്ടനാട്ടിലെ കുട്ടികൾക്കു നൽകുന്നതിനായി നല്ലപാഠത്തിന്റെ നേതൃത്വത്തിൽ നോട്ടുബുക്കുകളുടെ ശേഖരണവും സ്കൂളിൽ തുടങ്ങി. | |||
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കുടുംബങ്ങൾക്ക് സഹായമെത്തിച്ച്പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ തിരിച്ചെത്തി.കരളലിയിക്കുന്ന അനുഭവങ്ങളാണ് കുട്ടനാട്ടിൽ തങ്ങൾക്കുണ്ടായതെന്ന് വിദ്യാർഥികൾ പറഞ്ഞു.വിദ്യാർഥികളുടെ ആദ്യസംഘമാണ് ഇവിടെ നേരിട്ടെത്തുന്നതെന്ന് നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവർത്തകരും അറിയിച്ചതും കുട്ടികൾക്ക് പ്രചോദനമായി.കൈനകരി, ചേന്നങ്കരി, അറുനൂറ്റിപ്പാടം തുടങ്ങിയ സ്ഥലങ്ങളിലെ അഞ്ച് ദുരിതാശ്വാസ ക്യാംപുകളിൽ സഹായവുമായി സ്കൂളിലെ എൻ.എസ്.എസ്,നല്ലപാഠം പ്രവർത്തകരായ കുട്ടികളെത്തി.അഞ്ചുകിലോ അരി, അരകിലോ പയർ, സോപ്പ്, കുടിവെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റുകളാണ് ഇവിടങ്ങളിൽ വിതരണം ചെയ്തത് | |||
ചങ്ങനാശേരി സർഗക്ഷേത്രയുടെ പ്രവർത്തകരാണ് അവശ്യ കേന്ദ്രങ്ങളിൽ ബോട്ടിലും വള്ളങ്ങളിലുമായി സഹായമെത്തിക്കാൻ വിദ്യാർഥികൾക്ക് തുണയായത്.സ്കൂളിൽ ഒറ്റ ദിവസം കൊണ്ടു സമാഹരിച്ച 85000 രൂപ ഉപയോഗിച്ചു വാങ്ങിയ സാധനങ്ങൾ ദുരിതമനുഭവിക്കുന്നവരുടെ വീടുകളിൽ നേരിട്ടെത്തിച്ച സന്തോഷത്തിലാണ് കുട്ടിക്കൂട്ടം.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും ഹയർ സെക്കൻഡറി വിഭാഗം നല്ലപാഠം കോ-ഓർഡിനേറ്ററുമായ ബെന്നി തോമസ്,ഭാരവാഹികളായ മുഹമ്മദ് സുഹൈൽ കൊല്ലാരൻ,ഷിൽജു സേവ്യർ,അക്ഷയ് ഗിരീഷ്, മുഹമ്മദ് നാസിഫ്,ഷിഫിൻ റെനീഷ്,മുഹമ്മദ് സലാഹുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സേവന പ്രവർത്തനങ്ങൾ | |||
<center>[[പ്രമാണം:Nss 1.jpg|600px]]</center> | |||
<center>[[പ്രമാണം:Nss 2.jpg|600px]]</center> | |||
<center>[[പ്രമാണം:Nss234.jpg|600px]]</center> | |||
==കുട്ടനാട്ടിലെ കൂട്ടുകാർക്ക് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠത്തിന്റെ സ്നേഹബുക്കുകൾ റെഡി...== | |||
<center>[[പ്രമാണം:Nalla padam 1.jpg|600px]]</center> | |||
<center>[[പ്രമാണം:Nalla padam.jpg|600px]]</center> | |||
==പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നാളെ കൗമാര ദിനാഘോഷം== | |||
🍬🍬🍬🍬🍬🍬🍬🍬🍬 | |||
കൗമാരത്തിൽ കുട്ടികൾ അറിയേണ്ടത്... | |||
🍬🍬🍬🍬🍬🍬🍬🍬.🍬 നാളെ ബുധനാഴ്ച ( ഓഗസ്റ്റ് 1) നടക്കുന്ന ബോധവത്കരണ ക്യാംപിൽ പ്രമുഖ മോട്ടിവേഷണൽ ട്രെയിനർ നന്ദു ജോൺ ചാലക്കുടി ക്ലാസ്സ് നയിക്കും | |||
🍬🍬🍬🍬🍬🍬🍬🍬🍬 * രാവിലെ 9.45 ന് ഉദ്ഘാടനം. | |||
🍬🍬🍬🍬🍬🍬🍬🍬🍬 | |||
10.30 മുതൽ 12.30 വരെ എല്ലാ എട്ടാം ക്ലാസ്സുകാർക്കും 9 A, B,C, D ക്ലാസ്സുകാർക്കും ബോധവത്കരണ ക്ലാസ്സ് | |||
🍬🍬🍬🍬🍬🍬🍬🍬🍬 1.15 മുതൽ 3.30 വരെ എല്ലാ പത്താം ക്ലാസ്സുകാർക്കും 9E, F, G ക്ലാസ്സുകാർക്കും ബോധവത്കരണ ക്ലാസ്സ് | |||
🍬🍬🍬🍬🍬🍬🍬🍬🍬 | |||
നമ്മുടെ കുട്ടികൾ മിടുക്കരായി വളരട്ടെ ... | |||
==പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ കൗമാരദിനാഘോഷം== | |||
🔸🔸🔸🔸🔸🔸🔸🔸🔸 | |||
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്തുതല കൗമാരദിനാഘോഷം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കേശവൻ ഉദ്ഘാടനം ചെയ്തു ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക ജോജി വർഗീസ് ആധ്യക്ഷ്യം വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി സമിതി അധ്യക്ഷരായ ഏലിയാമ്മ തോമസ്, യു.രവി, വിജയഭേരി കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, ഡാനിയ തോമസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ മനീഷ ജയിംസ് എന്നിവർ പ്രസംഗിച്ചു. | |||
കൗമാര ബോധവത്കരണ ക്യാംപിൽ പ്രമുഖ മോട്ടിവേഷണൽ ട്രെയിനർ നന്ദു ജോൺ ചാലക്കുടി ക്ലാസ്സ് നയിച്ചു | |||
♦♦♦♦♦♦♦♦♦ | |||
<center>[[പ്രമാണം:Kmd.jpg|600px]]</center> | |||
<center>[[പ്രമാണം:Kmd 3.jpg|600px]]</center> | |||
<center>[[പ്രമാണം:Kmd 1.jpg|600px]]</center> | |||
<center>[[പ്രമാണം:Kmd 2.jpg|600px]]</center> | |||