"സഹായം:അംഗത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(സഹായം/സ്കൂൾവിക്കി അംഗത്വം എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{പ്രവർത്തനസഹായങ്ങൾ}}
#തിരിച്ചുവിടുക [[സഹായം/സ്കൂൾവിക്കി അംഗത്വം]]
==അംഗത്വം==
സ്കൂൾവിക്കിയിൽ ആർക്കും തിരുത്തൽ നടത്താമെങ്കിലും സംരക്ഷിത പേജുകളിൽ തിരുത്തൽ നടത്തുന്നതിന്നും പുതിയ ലേഖനങ്ങൾ തയ്യാറാക്കുന്നതിനും ഫയലുകൾ അപ് ലോഡ് ചെയ്യുന്നതിന്നും, അംഗത്വമെടുത്തവർക്കു മാത്രമേ അനുവാദമുള്ളൂ. അതിലുപരി നിങ്ങളുടെ സംഭാവനകൾ നിങ്ങളുടെ പേരിൽ അല്ലെങ്കിൽ യൂസർ നെയിമിൽ സംരക്ഷിക്കപ്പെടും. ഒരു യൂസർ നെയിമിൽ സംഭാവന ചെയ്തതും എഡിറ്റു ചെയ്തതുമായ പേജുകളെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ വിക്കിയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത് .
 
==എങ്ങനെ അംഗമാകാം?==
ഉള്ളടക്കത്തിന്റെ കാര്യത്തിലെന്ന പോലെ വിക്കിപീഡിയയിൽ അംഗത്വവും തികച്ചും സൗജന്യമാണ്‌. അംഗമാകാൻ [[Special:Userlogin|ഈ പേജ്‌ സന്ദർശിക്കുക.]]
 
==ഉപയോക്തൃനാമം തെരഞ്ഞെടുക്കുന്നതെങ്ങനെ?==
ഏതു പേരിൽ രജിസ്റ്റർ ചെയ്യണമെന്നുള്ളത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്‌. യഥാർത്ഥപേരോ [[ഇന്റർനെറ്റ്‌ ]]തൂലികാ നാമമോ ആകാം.
ഇംഗ്ലീഷിലോ , യൂണികോഡ്‌ സപ്പോർട്ടുള്ള മറ്റേതു ലിപിയിലോ യൂസർ നെയിം തിരഞ്ഞെടുക്കാം. വേണമെങ്കിൽ മലയാളത്തിൽത്തന്നെ പേരു തിരഞ്ഞെടുക്കാമെന്നു സാരം. ഇതൊക്കെയാണെങ്കിലും താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
*ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ പ്രമുഖ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേര്‌ ഉപയോഗിക്കാതിരിക്കുക. ഉദാ: ജി.മാധവൻ നായർ, വൈറ്റ്‌ ഹൌസ്‌..
*ചില സ്പെഷ്യൽ കാരക്റ്ററുകൾ ഉപയോഗിക്കുന്നതിലും നിയന്ത്രണമുണ്ട്‌. ഉദാ. ! @ # $ % ^ & * ( ) { [ ] " ' " ; , . ? + -
*പേരിന്റെ തുടക്കത്തിൽ അക്കങ്ങൾ ഉപയോഗിക്കുന്നതും അനുവദനീയമല്ല. ഉദാ: 123സാറ്റ്‌
*ഉപയോക്തൃനാമം  തെരഞ്ഞെടുക്കുമ്പോൾ ഇംഗ്ലീഷ് കൂടാതെ മറ്റു ഭാഷകളും ഉപയോഗിക്കാം. എന്നിരുന്നാലും ദീർഘകാലാടിസ്ഥാനത്തിൽ നല്ലത് ഒരു ഇംഗ്ലീഷ് പേരു തന്നെ തെരഞ്ഞെടുക്കുന്നതാണ്. വിക്കിയിൽ സ്ഥിരമായി പ്രവർത്തിക്കുന്ന ഒരാൾക്ക്‌ പലപ്പോഴും മറ്റു ഭാഷകളിലും സഹോദരവിക്കികളിലും കൂടി ചെന്നിടപെടേണ്ടിവരും. അങ്ങനെയുള്ള ഓരോ വിക്കികളിലും തത്കാലം ഓരോരോ പ്രത്യേക ലോഗിൻ വേണ്ടി വരും. ഇവയ്ക്കെല്ലാം ഉപയോക്തൃനാമം ഒന്നുതന്നെ ആയിരിക്കുന്നത് ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
*പുതിയതായി രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ പാസ്‌വേഡ് അടയാളപ്പെടുത്തുന്ന സ്ഥലത്ത് ഇംഗ്ലീഷിൽ തന്നെയാണോ ടൈപ്പു ചെയ്യുന്നത് എന്നുറപ്പാക്കുക. മൊഴിയോ അതുപോലുള്ള കീമാൻ പ്രോഗ്രാമുകളോ ഉപയോഗിക്കുമ്പോൾ നാം ഓർക്കാതെ മലയാളത്തിലുള്ള അക്ഷരങ്ങൾ‍ ഇവിടെ ചേർക്കാൻ സാദ്ധ്യതയുണ്ട്. അക്ഷരങ്ങൾക്കു പകരം പാസ്സ്‌വേഡ് ഫീൽഡിൽ ചെറിയ നക്ഷത്ര ചിഹ്നങ്ങളോ കറുത്ത പുള്ളികളോ മാത്രം പ്രത്യക്ഷപ്പെടുന്നതുകൊണ്ട്, സ്ക്രീനിൽ നിന്നും ഇതു കണ്ടറിയാൻ സാധിക്കുകയുമില്ല.പിന്നീട് ലോഗ്-ഇൻ ചെയ്യാൻ ശ്രമിക്കുമ്പോളാണ് ഈ പ്രശ്നത്തെക്കുറിച്ചു നാം ബോധവാന്മാരാവുക.അതിനാൽ വളരെ ശ്രദ്ധയോടെ മാത്രം ഈ ഘട്ടങ്ങൾ കൈകാര്യം ചെയ്യുക.
 
<!--visbot  verified-chils->

09:47, 29 മാർച്ച് 2023-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=സഹായം:അംഗത്വം&oldid=1897743" എന്ന താളിൽനിന്ന് ശേഖരിച്ചത്