"ഉപയോക്താവ്:18379" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ ഏ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ ഏറ്റവും വലിയ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് എ.എം.യു.പി.സ്കൂള്‍ പുത്തൂര്‍ പള്ളിക്കൽ. 1925 ൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ആയിരത്തിലധികം കുട്ടികളും 37 ഓളം അധ്യാപകരുമായി പള്ളിക്കൽ ഗ്രാമ പഞ്ചായത്തില്‍ 17 ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. | മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ ഏറ്റവും വലിയ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് എ.എം.യു.പി.സ്കൂള്‍ പുത്തൂര്‍ പള്ളിക്കൽ. 1925 ൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ആയിരത്തിലധികം കുട്ടികളും 37 ഓളം അധ്യാപകരുമായി പള്ളിക്കൽ ഗ്രാമ പഞ്ചായത്തില്‍ 17 ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. | ||
ഉള്ളടക്കം | ഉള്ളടക്കം | ||
1 ചരിത്രം | 1 ചരിത്രം | ||
2 | 2 പഴയകാല അധ്യാപകര്‍ | ||
ചരിത്രം | ചരിത്രം | ||
13:01, 4 ഫെബ്രുവരി 2017-നു നിലവിലുള്ള രൂപം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ ഏറ്റവും വലിയ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് എ.എം.യു.പി.സ്കൂള്‍ പുത്തൂര്‍ പള്ളിക്കൽ. 1925 ൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ആയിരത്തിലധികം കുട്ടികളും 37 ഓളം അധ്യാപകരുമായി പള്ളിക്കൽ ഗ്രാമ പഞ്ചായത്തില്‍ 17 ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു.
ഉള്ളടക്കം
1 ചരിത്രം 2 പഴയകാല അധ്യാപകര്‍
ചരിത്രം
പള്ളിക്കൽ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ് എ.എം.യു.പി. സ്കൂൾ പുത്തൂര്‍ പള്ളിക്കൽ. പുത്തൂര്‍ പള്ളിക്കൽ ജുമാമസ്ജിദിന്റെ തൊട്ടടുത്തായി ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു. പാലയില്‍ ചേലക്കോട്ട് അഹമ്മദ് കുട്ടി വൈദ്യര്‍ ആണ് ആദ്യത്തെ മാനേജർ. അവരുടെ മരണ ശേഷം അവരുടെ മകനായ ഹസ്സന്‍ ഹാജി മാനേജര്‍ ആയി. പിന്നീട് അവരുടെ മരണ ശേഷം അവരുടെ മക്കളായ നജീബ്, അഹമ്മദ് കുട്ടി എന്നിവര്‍ മാനേജര്‍മാരായി തുടര്‍ന്നു പോരുന്നു. ഇപ്പോഴത്തെ മാനേജര്‍ പാലയില്‍ ചേലക്കോട് അഹമ്മദ് കുട്ടി ആണ്.
1925 ല്‍ പാലയില്‍ ചേലക്കോട്ട് അഹമ്മദ് കുട്ടി വൈദ്യര്‍ നാടിന്റെ പുരോഗതി മുന്‍ നിര്‍ത്തി സ്ഥാപിച്ച ഓത്തുകുടം 1941 നവംബര്‍ 1 നാണ് എയ്ഡഡ് മാപ്പിള സ്കൂള്‍ എന്ന നിലയില്‍ മദിരാശി ഗവണ്‍മെന്റിന്റെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് അംഗീകരിക്കുന്നത്. അക്കാലത്ത് ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. 1941 നവംബര്‍ 2 ാം തിയ്യതി പാലയില്‍ മമ്മദ് മൊയ്തീന്റെ മകന്‍ മുഹമ്മദ് (അഡ്മിഷന്‍ നമ്പര്‍ - 1 ) ആണ് സ്കൂളിന്റെ ആദ്യത്തെ വിദ്യാര്‍ത്ഥി. പാലയില്‍ അഹമ്മദ് കുട്ടിയുടെ മകള്‍ ബിയ്യക്കുട്ടിയാണ് ആദ്യത്തെ വിദ്യാര്‍ത്ഥിനി.
പഴയകാല അധ്യാപകര്‍
പഴയ കാലത്തെ അധ്യാപകരെ ഇന്നും ഓര്‍ക്കുന്നു.വിവിധ മതത്തിലും ജാതിയിലും പെട്ട 85 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനമാരംഭിച്ച സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ഇടിമുഴിക്കല്‍ സ്വദേശിയായിരുന്ന എ. പി. സൈതാലിക്കുട്ടി ആയിരുന്നു. ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്ന 37 അദ്ധ്യാപകരടക്കം 148 ഒാളം അധ്യാപകര്‍ വിവിധ കാലങ്ങളായി സ്കൂളിന്റെയും നാടിന്റെയും വികസനത്തില്‍ നിസ്തുലമായ പങ്കുവഹിക്കുകയുണ്ടായി. സ്കൂളിലെ ആദ്യത്തെ അധ്യാപിക ഇ.കെ പത്മാവതി ടീച്ചര്‍ ആണ്. 1958 ഒക്ടോബറില്‍ സേവനമാരംഭിച്ച പി. ബീരാന്‍ക്കുട്ടി മാസ്റ്റര്‍ ആണ് ആദ്യത്തെ അറബി അദ്ധ്യാപകന്‍. 1962 ജൂണ്‍ മുതല്‍ സേവനമനുഷ്ടിച്ച രാജമ്മ ടീച്ചറാണ് ആദ്യത്തെ ഹിന്ദി അധ്യാപിക. 1971 ല്‍ ജോലിയില്‍ പ്രവേശിച്ച ടി. പി. ശാരദാമ്മ ആണ് ആദ്യ സംസ്കൃത അധ്യാപിക.