"M. T. S. U. P. S. Nannamukku" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(എം.ടി.എസ്.യു.പി.എസ് നന്നമുക്ക് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
1937 കാലയളവിൽ പഴഞ്ഞിയുടെ പ്രദേശത്തുനിന്ന് സുവിശേഷ താല്പര്യമുള്ള ചില സ്നേഹിതർ സ്രായിക്കടവ് വഴി വള്ളത്തിൽ കയറി നന്നമുക്കിന്റെ പ്രദേശത്തു കടന്നു വന്നു.നന്നമുക്ക് സെന്ററിൽ നിന്നിരുന്ന അയിനി മരച്ചോട്ടിൽ ഇരുന്ന് ജനങ്ങളെ നല്ല കാര്യങ്ങൾ ഉപദേശിക്കുവാനും കുഞ്ഞുങ്ങ ളെ  എഴുത്തും വായനയും പഠിപ്പിക്കുവാനും തുടങ്ങി.ആവശ്യമായ യാത്രാസൗകര്യങ്ങളോ ചികിത്സാ സൗകര്യങ്ങളോ വിദ്യാഭ്യാസമോ ഇല്ലാതിരുന്ന ഈ പ്രദേശത്തിന്റെ  ആവശ്യകതകൾ മനസ്സിലാക്കി ഏകാദ്ധ്യാപക വിദ്യാലയം തുടങ്ങി.പഴഞ്ഞി മാർത്തോമാ ഇടവകാംഗമായ ചില സഹോദരന്മാർ അവരുടെ സ്വന്തം സ്ഥലമായ മൂന്ന് ഏക്കർ സ്ഥലം മാർത്തോമാ സഭക്ക് വിട്ടുകൊടുക്കുകയും സഭയുടെ ഭാഗമായ സുവിശേഷസംഘത്തിന്റെ മാനേജ്മെന്റിൽ ഈ വിദ്യാലയത്തിന് ഗവണ്മെന്റ് അംഗീകാരം ലഭിക്കുകയും ചെയ്തു. 1  മുതൽ  7 വരെ ഗേൾസ് സ്കൂളിനായിരുന്നു ആദ്യം അംഗീകാരം ലഭിച്ചത്.വിദ്യാഭ്യാസ മികവ് കണ്ട് മിക്സഡ് സ്കൂളായി 7 വരെ അംഗീകാരം ലഭിക്കുകയും റവ:സി.എസ.ജോസഫച്ചൻറെ പ്രത്യേക നേതൃത്വത്തിൽ 24  ഡിവിഷനുകളുള്ള സ്കൂളായി ഉയർന്നു.ആദ്യകാലങ്ങളിൽ വള്ളത്തിൽ കൂടി പഴഞ്ഞിയുടെ പ്രദേശത്തു നിന്നാണ് കൂടുതലും കുട്ടികൾ  വന്നുകൊണ്ടിരുന്നത്. 1972 ൽ  റവ:സി.എസ.ജോസഫച്ചൻറെ  റിട്ടയര്മെന്റിനു ശേഷം ഇത് മാർത്തോമാ സഭയുടെ വിദ്യാഭ്യാസ ഭാഗമായ MT & EA കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആകുകയും ചെയ്തു. ഇന്ന് എണ്ണൂറോളം കുട്ടികളും 26 സ്റ്റാഫുകളും ഉള്ള ഈ സ്കൂൾ ശ്രീ.ബാബു.വൈ -ഹെഡ്മാസ്റ്ററുടെ കീഴിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
#തിരിച്ചുവിടുക [[എം.ടി.എസ്.യു.പി.എസ് നന്നമുക്ക്]]

12:37, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=M._T._S._U._P._S._Nannamukku&oldid=1723855" എന്ന താളിൽനിന്ന് ശേഖരിച്ചത്