"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/ലിറ്റിൽ കൈറ്റ്സ്/2026" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{LKDistrict/Pages}} | {{LKDistrict/Pages}} | ||
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/ലിറ്റിൽ കൈറ്റ്സ്/2026|'''Home'''|class=mw-ui-progressive}} | {{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/ലിറ്റിൽ കൈറ്റ്സ്/2026|'''Home'''|class=mw-ui-progressive}} | ||
| വരി 10: | വരി 10: | ||
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/ലിറ്റിൽ കൈറ്റ്സ്/2026/ക്യാമ്പ്|'''ക്യാമ്പ്''' |class=mw-ui-progressive}} | {{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/ലിറ്റിൽ കൈറ്റ്സ്/2026/ക്യാമ്പ്|'''ക്യാമ്പ്''' |class=mw-ui-progressive}} | ||
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/ലിറ്റിൽ കൈറ്റ്സ്/2026/സ്‍കൂൾപത്രം-മാസിക|'''സ്‍കൂൾപത്രം''' |class=mw-ui-progressive}} | {{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/ലിറ്റിൽ കൈറ്റ്സ്/2026/സ്‍കൂൾപത്രം-മാസിക|'''സ്‍കൂൾപത്രം''' |class=mw-ui-progressive}} | ||
📅 7 April 2026 | |||
[[പ്രമാണം:DRC KSD ROBOTICFEST2026 07 Poster.jpg|ഇടത്ത്|ലഘുചിത്രം|293x293ബിന്ദു|പരിപാടിയുടെ പോസ്റ്റർ]][[പ്രമാണം:DRC KSD ROBOTICFEST2026 01.jpg|ലഘുചിത്രം|പരിപാടി കൈറ്റ് സി ഇ ഒ ശ്രീ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്യുന്നു ]]വിദ്യാനഗർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കൈറ്റ്, എൽ.ബി.എസ്. എൻജിനീയറിങ് കോളേജ്, ഓപ്പൺ മൈൻഡ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ജില്ലാതല ലിറ്റിൽ കൈറ്റ്സ് റോബോട്ടിക് മേളയിൽ ഉദുമ ജി.എച്ച്.എസ്.എസ്. ജേതാക്കളായി. കക്കാട്ട് ജി.എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും കൊളത്തൂർ ജി.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാർഥികളിൽ സാങ്കേതിക വിദ്യ പരിശീലിപ്പിക്കുന്നതിനും അവരുടെ വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച മേളയിൽ സ്കൂൾ തല മികവുത്സവങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറ്റിപ്പത്തോളം കുട്ടികൾ മാറ്റുരച്ചു. കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് മേള ഉദ്ഘാടനം ചെയ്തു.[[പ്രമാണം:DRC KSD ROBOTICFEST2026 06.jpg|ഇടത്ത്|ലഘുചിത്രം|പരിപാടിയിൽ കാസർഗോഡ് DC സംസാരിക്കുന്നു]] | |||
ആശയത്തിന്റെ പ്രസക്തി, പ്രൊഡക്ടിന്റെ പ്രവർത്തനക്ഷമത, കോഡിങ്ങിലുള്ള അറിവ് എന്നിവ വിലയിരുത്തിയാണ് എൽ.ബി.എസ്. ടീം വിജയികളെ കണ്ടെത്തിയത്. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 1000 രൂപ വീതം കാഷ് അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും സമ്മാനിച്ചു. വിവിധ കാറ്റഗറികളിൽ മികവ് തെളിയിച്ചവർക്കെല്ലാം സർട്ടിഫിക്കറ്റും മെമന്റോയും നൽകി. എൽ.ബി.എസ്. എൻജിനീയറിങ് കോളേജ് റിസർച്ച് ഡീൻ ഡോ. പി. പ്രമോദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിതീഷ് നായക്, മുഹമ്മദ് സൈൻ, അബൂബക്കർ അഫ്നാൻ എന്നിവരടങ്ങിയ സംഘമാണ് മൂല്യനിർണ്ണയം നടത്തിയത്.[[പ്രമാണം:DRC KSD ROBOTICFEST2026 04.jpg|ഇടത്ത്|ലഘുചിത്രം|പരിപാടി എ ഇ ഒ സന്ദർശിച്ചപ്പോൾ]][[പ്രമാണം:DRC KSD ROBOTICFEST2026 05.jpg|ലഘുചിത്രം|പരിപാടി മുൻ ഡി ഡി സന്ദർശിച്ചപ്പോൾ ]]ഡയറ്റ് പ്രിൻസിപ്പൽ ഡോ. രഘുറാംഭട്ട് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. പി. സവിത, ടി.വി. മധുസൂദനൻ, എൻ. നന്ദികേശൻ, കെ. ശങ്കരൻ, ജംഷീദ് എന്നിവർ മത്സരാർഥികളുമായി സംവദിക്കുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. വി. ഫാത്തിമത്ത് റിദ, കെ.പി. സഞ്ജയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വരും വർഷങ്ങളിലും ഇത്തരം നൂതനമായ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ വ്യാപിപ്പിക്കുമെന്ന് ഉറപ്പു നൽകിയാണ് വിദ്യാർത്ഥികൾ മേളയിൽ നിന്നും മടങ്ങിയത്. | |||
📅 27 February 2026 | |||
[[പ്രമാണം:DRC KSD MIKAVUTHSAVAM 2026 01 POSTER.jpg|ഇടത്ത്|ലഘുചിത്രം|268x268ബിന്ദു]][[പ്രമാണം:DRC KSD MIKAVUTHSAVAM 2026 03.jpg|ലഘുചിത്രം]]കുട്ടികളിലെ സർഗ്ഗാത്മകതയും സാങ്കേതിക നൈപുണ്യവും വിളിച്ചോതുന്ന സ്കൂൾതല 'ലിറ്റിൽ കൈറ്റ്സ്' മികവുത്സവം ജില്ലയിൽ ആവേശകരമായി. 'മികവിന്റെ നേർക്കാഴ്ചകളുമായി ലിറ്റിൽ കൈറ്റ്സ്' എന്ന പ്രമേയത്തിൽ ഫെബ്രുവരി 26-ന് നടന്ന മേളയിൽ ജില്ലയിലെ 125 സെന്ററുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ആധുനിക സാങ്കേതികവിദ്യകളുടെ വലിയൊരു ലോകമാണ് വിദ്യാർത്ഥികൾ സ്കൂളുകളിൽ ഒരുക്കിയത്. | |||
വിവിധങ്ങളായ എട്ട് മേഖലകൾക്കായി വ്യത്യസ്ത സ്റ്റാളുകളിലായാണ് പ്രദർശനങ്ങൾ ക്രമീകരിച്ചിരുന്നത്. കുട്ടികൾ സ്വയം നിർമ്മിച്ച ആനിമേഷൻ വീഡിയോകൾ പ്രദർശിപ്പിച്ച 'ആനിമേഷൻ സോൺ', റോബോട്ടിക്സിന്റെ അനന്തസാധ്യതകൾ പരിചയപ്പെടുത്തിയ 'റോബോട്ടിക് എക്സ്പെരിമെന്റ്', വിദ്യാർത്ഥികൾ തനിയെ വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കാൻ ഒരുക്കിയ 'ഗെയിം കോർണർ' എന്നിവയായിരുന്നു പ്രധാന ആകർഷണങ്ങൾ.[[പ്രമാണം:DRC KSD MIKAVUTHSAVAM 2026 02.jpg|ഇടത്ത്|ലഘുചിത്രം]]ഇതിനുപുറമെ, നിത്യജീവിതത്തിൽ ഉപകാരപ്രദമായ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനം കുട്ടികൾ വിശദീകരിച്ചു നൽകി. പഴയകാല കമ്പ്യൂട്ടറുകൾ, ഹാർഡ് ഡിസ്കുകൾ, മറ്റ് സ്റ്റോറേജ് ഡിവൈസുകൾ തുടങ്ങിയ ഐ.ടി ഉപകരണങ്ങളുടെ പ്രദർശനം പുതിയ തലമുറയ്ക്ക് വിജ്ഞാനപ്രദമായി. ആധുനിക കാലത്തെ അനിവാര്യതയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് (AI) പ്രത്യേക പരിശീലന ക്ലാസുകളും പ്രദർശനത്തോടൊപ്പം നടന്നു. | |||
ജി.എച്ച്.എസ്.എസ് കാസർകോട്, ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് ഉൾപ്പെടെയുള്ള സ്കൂളുകളിൽ നടന്ന മേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, അധ്യാപകർ, മറ്റ് വിദ്യാർത്ഥികൾ എന്നിവർക്കൊപ്പം രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം ശ്രദ്ധേയമായി. | |||
സ്കൂൾ തലത്തിലുള്ള ഈ മികവുത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രദ്ധേയമായ ടീമുകൾക്ക് അസാപ്പ് (ASAP) കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടക്കുന്ന ജില്ലാ റോബോട്ടിക് ഫെസ്റ്റിൽ മത്സരിക്കാൻ അവസരം ലഭിക്കും. | |||