"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41409 (സംവാദം | സംഭാവനകൾ)
41409 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 142 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ പ്രവേശനോത്സവം തൃക്കരുവ ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ  ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ് ഡി അധ്യക്ഷ പ്രസംഗം നടത്തി. തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ  ഡാഡു കോടിയിൽ നവാഗതർക്ക് പഠനോപകരണ വിതരണം ചെയ്തു. കേരള സർവകലാശാല ബി.എസ്.സി മാത്‍സ് പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ വിദ്യലയത്തിലെ പൂർവ വിദ്യാർത്ഥിനി കുമാരി. മധുരിമക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി. പ്രീ പ്രൈമറിക്ക് ലഭിച്ച ടിവി, ടാബ്‍ലറ്റ്, ആഡിയോ റിക്കോർഡർ, സ്പീക്കർ മറ്റ്  ഉപകരണങ്ങൾ  പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ടീച്ചർക്ക് കൈമാറി. സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ  ഷൺമുഖം, പുതിയ വർഷത്തിൽ സ്കൂൾ കെട്ടിടം പെയിന്റ് ചെയ്ത് നൽകിയ  1982 പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി ആൻഡേഴ്സൺഎ,  സാംസ്കാരിക പ്രവർത്തകൻ ആർ.പി. പണിക്കർ എന്നിവർ സംസാരിച്ചു. സീനിയർ ടീച്ചർ ജിബി ടി ചാക്കോ കൃതജ്ഞത രേഖപ്പെടുത്തി.
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ പ്രവേശനോത്സവം തൃക്കരുവ ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ  ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ് ഡി അധ്യക്ഷ പ്രസംഗം നടത്തി. തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ  ഡാഡു കോടിയിൽ നവാഗതർക്ക് പഠനോപകരണ വിതരണം ചെയ്തു. കേരള സർവകലാശാല ബി.എസ്.സി മാത്‍സ് പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ വിദ്യലയത്തിലെ പൂർവ വിദ്യാർത്ഥിനി കുമാരി. മധുരിമക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി. പ്രീ പ്രൈമറിക്ക് ലഭിച്ച ടിവി, ടാബ്‍ലറ്റ്, ആഡിയോ റിക്കോർഡർ, സ്പീക്കർ മറ്റ്  ഉപകരണങ്ങൾ  പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ടീച്ചർക്ക് കൈമാറി. സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ  ഷൺമുഖം, പുതിയ വർഷത്തിൽ സ്കൂൾ കെട്ടിടം പെയിന്റ് ചെയ്ത് നൽകിയ  1982 പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി ആൻഡേഴ്സൺഎ,  സാംസ്കാരിക പ്രവർത്തകൻ ആർ.പി. പണിക്കർ എന്നിവർ സംസാരിച്ചു. സീനിയർ ടീച്ചർ ജിബി ടി ചാക്കോ കൃതജ്ഞത രേഖപ്പെടുത്തി.
<gallery mode="packed">
പ്രമാണം:41409 2025 1pravesanolsavam .jpg|പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ
പ്രമാണം:41409 2025 5pravesanolsavam .jpg|പ്രീ പ്രൈമറി വിഭാഗത്തിനായി എസ്.എസ്.കെ. നൽകിയ ടിവി യും മറ്റ് ഉപകരണങ്ങളും വാർഡ് മെംബർ ഡാഡു കോടിയിൽ കൈമാറുന്നു
പ്രമാണം:41409 2025 6pravesanolsavam .jpg|പ്രീ പ്രൈമറി വിഭാഗം
പ്രമാണം:41409 2025 2pravesanolsavam .jpg|.ബിരുദ പരീക്ഷയിൽ റാങ്ക് നേടിയ പൂർവ വിദ്യാർത്ഥി മധുരിമക്ക് പ്രസിഡന്റ് ഉപഹാരം നൽകുന്നു
പ്രമാണം:41409 2025 4pravesanolsavam .jpg|ആൻഡേഴ്സൺ സർ
പ്രമാണം:41409 2025 3pravesanolsavam .jpg|പഠനോപകരണ വിതരണം
</gallery>


==പരിസ്ഥിതിദിനാഘോഷം==
==പരിസ്ഥിതിദിനാഘോഷം==
വരി 84: വരി 92:


===ജൂൺ 13 – പൊതു ക്രോഡീകരണം===
===ജൂൺ 13 – പൊതു ക്രോഡീകരണം===
<gallery>
<gallery mode="packed">
41409 കുട്ടികളിൽ വികസിക്കേണ്ട് പൊതു ധാരണകൾ10.jpg|വാഹനത്തിൽ സഞ്ചരിക്കുമ്പോൾ പാലിക്കേണ്ട  കരുതലുകൾ എന്ന സ്കിറ്റ്
41409 കുട്ടികളിൽ വികസിക്കേണ്ട് പൊതു ധാരണകൾ10.jpg|വാഹനത്തിൽ സഞ്ചരിക്കുമ്പോൾ പാലിക്കേണ്ട  കരുതലുകൾ എന്ന സ്കിറ്റ്
41409 കുട്ടികളിൽ വികസിക്കേണ്ട് പൊതു ധാരണകൾ5.jpg|സ്കിറ്റ്
41409 കുട്ടികളിൽ വികസിക്കേണ്ട് പൊതു ധാരണകൾ5.jpg|സ്കിറ്റ്
വരി 144: വരി 152:


==ഷുഗർ ബോർഡ്==
==ഷുഗർ ബോർഡ്==
കുട്ടികളിലെ പ്രമേഹം പ്രതിരോധിക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേക പദ്ധതിയാണ് ഷുഗർ ബോർഡ്. വിദ്യാലയങ്ങളിൽ കുട്ടികളുടെ മധുരപദാർത്ഥഉപയോഗം കുറയ്ക്കാൻ ആലോചിച്ചിരുന്നു. . ഇതിന്റെ ഭാഗമായി സ്കൂളുകളിൽ ഷുഗർ ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു . അതിമധുര വസ്തുക്കളുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് ഇതിൽ കൃത്യമായ അറിയിപ്പുകൾ നൽകാനും നിർദേശിച്ചു.
<gallery mode="packed">
41409 Sugar board 1.jpg|ഷുഗർ ബോർഡ്
41409 Sugarboard .jpg |ഷുഗർ ബോർഡ് കൈമാറുന്നു
</gallery>
സ്കൂൾ പരിസരങ്ങളിൽ ലഭിക്കുന്ന ശീതളപാനീയങ്ങൾ, മധുരഭക്ഷണങ്ങൾ, ജങ്ക് ഫുഡ് എന്നിവയും പിൽക്കാല പ്രമേഹത്തിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. കുട്ടികളിൽ അമിതവണ്ണം, ദന്തരോഗങ്ങൾ, ഉപാപചയ വൈകല്യങ്ങൾ എന്നിവ ഉണ്ടാകാനും അതിമധുരത്തിന്റെ ഉപയോഗം കാരണമാകുന്നുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിരുന്നു. അമിതമായ പഞ്ചസാര ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പും ബോധവത്കരണവും നൽകുകയാണ് ഷുഗർ ബോർഡുകളിലൂടെ ചെയ്യുക. സ്‌കൂൾ അടുക്കള,  ക്ലാസ് മുറി, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം ബോർഡുകൾ സ്ഥാപിച്ചു. ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ എന്നിവയും നടത്തി.
==സ്കൂൾ സുരക്ഷാ സമിതി==
[[പ്രമാണം:41409 School safety meeting .jpg|ലഘുചിത്രം|സ്കൂൾ സുരക്ഷാ സമിതി യോഗം]]
30/06/2025 പ്രഥമാധ്യാപകന്റെ അധ്യക്ഷതയിൽ സ്കൂൾ സുരക്ഷാ സമിതി യോഗം ചേരുകയും കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു എഎസ് ഐ ശ്രീ രാജേഷ് കുമാർ ശ്രീമതി ലതിക ജെ എച്ച് ഐ ശ്രീ രാജേഷ് വാർഡ് മെമ്പർ ശ്രീ ജോയ് ജെ എസ് എം സി ചെയർമാൻ ആൻഡേഴ്സൺ അധ്യാപികമാരായ ശ്രീമതി മിനി ശ്രീമതി ജിബി ടി ചാക്കോ ശ്രീമതി ബിന്ദു എസ് വിദ്യാർഥികളുടെ പ്രതിനിധികളായി നാലാം ക്ലാസിലെ ജുവൽ മരിയ ജോഷി ഗോപു കൃഷ്ണൻ എന്നിവരെ അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. വിദ്യാലയത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് തീരുമാനങ്ങൾ എടുത്തു. ക്ലാസ് പിടിഎ കൂടുന്നതോടൊപ്പം ഘട്ടം ഘട്ടമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. സിഗ്നൽ ബോർഡ് വയ്ക്കുന്നതിനായി പിഡബ്ല്യുഡി ഓഫീസിൽ കത്ത് കൊടുക്കാൻ തീരുമാനിച്ചു. 2/07/2025 ബുധനാഴ്ച ആരോഗ്യവകുപ്പിന്റെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കാം എന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
* ഫയർ എകസ്റ്റിൻഗ്യുഷർ റീഫിൽ ചെയ്യാൻ തീരുമാനിച്ചു
* അടുക്കളയിലെ ഗ്യാസ് പുറത്തു പുറത്തുവയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിനെ അറിയിക്കാൻ തീരുമാനിച്ചു
* ഒറ്റയ്ക്ക് നടന്നു പോകുന്ന കുട്ടികളുമായി നിരന്തരം ആശയവിനിമയം നടത്തണമെന്ന് പോലീസ് ഓഫീസർ അറിയിച്ചു
* അടിയന്തിര ഫോൺ നമ്പർ കുട്ടികൾ കാണുന്ന രീതിയിൽ പതിക്കാൻ തീരുമാനിച്ചു
* റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങൾ മുറിക്കാൻ പഞ്ചായത്തിന് നിവേദനം നൽകാൻ തീരുമാനിച്ചു
==റാബിസ് ക്ലാസ്==
പേ വിഷബാധ അഥവാ റാബിസ്
തൃക്കരുവ ഹെൽത്ത് സെൻററിൽ നിന്നും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രാജേഷിന്റെ നേതൃത്വത്തിൽ നഴ്സിംഗ് വിദ്യാർത്ഥികൾ കുട്ടികൾക്ക് ക്ലാസ് എടുത്തു ഇന്നത്തെ സാഹചര്യത്തിൽ പേവിഷബാധ അഥവാ റാബിസ് ഒരു പ്രധാന ആരോഗ്യ വെല്ലുവിളിയായി മാറിയിരിക്കുന്നതിനാൽ ഈ ക്ലാസ്സിന്റെ പ്രാധാന്യം വളരെ വലുതായിരുന്നു വീട്ടിൽ ഒമിനിച്ചു വളർത്തുന്ന പട്ടി പൂച്ച  എന്നിവയ്ക്ക് കൃത്യമായ ഇടവേളകളിൽ കുത്തിവയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കിത്തന്നു. വീട്ടിൽ വളർത്തുന്നതോ മറ്റു മൃഗങ്ങളിൽ നിന്നോ കുഞ്ഞുങ്ങളിൽ നിന്നു കടി മാന്തൽ ചെറിയ പോറൽ എന്നിവ ഉണ്ടായാൽ പ്രഥമ ശുശ്രൂഷ ഉടനടി ചെയ്യുകയും പ്രതിരോധ കുത്തിവയ്പുകൾ കൃത്യസമയത്ത് മുഴുവൻ ഡോസുകളും എടുക്കേണ്ടതും വാക്സിനേഷൻ കാർഡ് സൂക്ഷിച്ച് വയ്ക്കേണ്ടതും ആണെന്ന് പറഞ്ഞുതന്നു. കടിയോ മാന്തലോ പോറലോ ടൻ തന്നെയാണ് പൈപ്പ് തുറന്ന് ആ ഭാഗം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുകയും ഉടൻതന്നെ ആശുപത്രിയിൽ പോകേണ്ടതുമാണ് ഇങ്ങനെ സംഭവിച്ചാൽ ആ വിവരം മറച്ചു വയ്ക്കാതെ രക്ഷിതാക്കളെയോ അധ്യാപകരെ അറിയിക്കാൻ മടി കാണിക്കരുതെന്ന് ഓർമിപ്പിച്ചുകൊണ്ട് ക്ലാസ് അവസാനിപ്പിച്ചു
==പാഴ് പുതുക്കം അപ്‍സൈക്കിൾ ഫെസ്റ്റിവൽ==
2/07/2025 ന് സ്കൂളിൽ ഹരിത വിദ്യാലയത്തിന്റെ ഭാഗമായി പാഴ്‌പുതുക്കം അപ് സൈക്കിൾ ഫെസ്റ്റിവൽ സംഘടിപ്പിച്ചു മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ പാഴ്സ്തുക്കൾ ഉപയോഗിച്ച് പുതുമയാർന്ന ഉൽപ്പന്നങ്ങൾ തയ്യാറാക്കി കൊണ്ടുവന്നു പഠനപ്രവർത്തനത്തിന് അനുയോജ്യമായതും സമൂഹത്തിന് പ്രയോജനപ്രദവുമായ കരകൗശല വസ്തുക്കൾ രക്ഷിതാക്കളുടെ സഹായത്തോടെയാണ് കുട്ടികൾ തയ്യാറാക്കിയത് രക്ഷിതാക്കളുടെയും കുട്ടികളുടെയും സർഗാത്മക കഴിവുകളുടെ പ്രദർശനം കൂടിയായിരുന്നു ഇത്
<gallery mode="packed">
41409 2025 Pazhputhukkam 2.jpg|അപ് സൈക്കിൾ ഫെസ്റ്റിവൽ
41409 2025 Pazhputhukkam 6.jpg|പ്രദർശനം
41409 2025 Pazhputhukkam 4.jpg|പ്രദർശനം
41409 2025 Pazhputhukkam 1.jpg|പ്രദർശനം
</gallery>
==അലിഫ് ടെസ്റ്റ്==
3.7.2025 വ്യാഴാഴ്ച സ് കൂൾ തലത്തിൽ നടത്തിയ  അലിഫ്  അറബിക് ടാലൻ്റ് ടെസ്റ്റ് മത്സരത്തിൽ ആയിഷ . എ 3.B ഷഹാനാസ്. എസ് 3 A റംസിയ ഫാത്തിമ 3 B എന്നിവർ 1, 2, 3 സ്ഥാനത്തിന് അർഹരായി. വിജയികൾക്ക്  സർട്ടിഫിക്കറ്റ്  നൽകി അനുമോദിച്ചു. ഉപ ജില്ലാ മത്സരത്തിൽ അയിഷ എ ക്ക് മൂന്നാം സ്ഥാനം ലഭിച്ചു.
==അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം==
പിറ്റഎ പ്രസിഡന്റ് ആൻഡേഴ്സൺ കൊല്ലം ഉപ ജില്ല ഓഫീസർ ആന്റണി പീറ്ററിനു നൽകി  അക്കാദമിക് മാസ്റ്റർ പ്ലാൻ [[പ്രമാണം:41409-KLM-AMP2025.pdf]] പ്രകാശനം ചെയ്തു.
<gallery mode="packed">
41409 academic master plan release 2025.jpg|അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം
41409 Academic master plan 2025 cover.png|അക്കാദമിക് മാസ്റ്റർ പ്ലാൻ കവർ
</gallery>
==അന്തർ ദേശീയ ചക്ക ദിനം==
===ചക്ക ഡേ! അമ്മമാർ ഒറ്റക്കെട്ട് : സ്കൂൾ വളപ്പിലെ ചക്കഫലങ്ങൾ കൊണ്ട് വ്യത്യസ്ത വിഭവങ്ങൾ ഉൾപ്പെടുത്തിയ ഉച്ചഭക്ഷണം===
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ അന്തർദേശീയ ചക്ക ദിനാഘോഷത്തിനാണ് അമ്മമാർ ഒറ്റക്കെട്ടായി പിന്തുണയുമായി എത്തിയത്. സ്കൂൾ ഉച്ച ഭക്ഷണ കമ്മിറ്റിയുടെയും രക്ഷകർതൃ സമിതിയുടെയും തൃത്വത്തിലായിരുന്നു ചക്ക ദിനാഘോഷം. രാവിലെ തന്നെ സ്കൂളിലെത്തിയ പതിനഞ്ചോളം അമ്മമാർ ചക്കകൾ അരിഞ്ഞു വിവിധ വിഭവങ്ങളൊരുക്കാൻ കൂടിയത്. ചക്ക കറിയോടൊപ്പം പൂർവ്വ വിദ്യാർത്ഥികളുടെ വക മീൻ കറിയുമുണ്ടായിരുന്നു. ഇടിചക്കത്തോരൻ, കൊത്തു ചക്കത്തോരൻ, ചക്ക എരിശ്ശേരി, ചക്ക മുറുക്ക്,  ചക്ക ഉപ്പേരി,, ചക്ക അട, ചക്ക ബജി, ചക്ക ചമ്മന്തി ചക്ക അപ്പം, ചക്ക ജ്യൂസ്, ചക്ക പായസം, എന്നിങ്ങനെ ഇരുപത്തഞ്ചോളം ചക്ക വിഭവങ്ങളാണ് കുട്ടികൾ പ്രദർശിപ്പിച്ചത്. സ്കൂൾ വളപ്പിൽ തന്നെയുണ്ടായിരുന്ന പത്തോളം ചക്കകളാണു ചക്ക സദ്യക്കായി തയ്യാറാക്കിയത്. ആരോഗ്യകരമായ ഭക്ഷണം കഴിക്കൂ, ആരോഗ്യകരമായി ജീവിക്കൂ എന്ന വിഷയത്തിൽ പ്രപഞ്ച ഗ്രീൻ മാർട്ട്  ഡയറക്ടർ ഷാജി ജി.ആർ ഭക്ഷണ രീതികളെക്കുറിച്ചും ആരോഗ്യ പരിപാലനത്തെക്കുറിച്ചും ക്ലാസെടുത്തു. തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ ഡാഡു കോടിയിൽ,  കൊല്ലം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, നൂൺ മീൽ ഓഫീസർ ചന്ദ്രലേഖ വി.ജി, പിറ്റിഎ പ്രസിഡന്റ് ആൻഡേഴ്സൺ. എ, സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, സ്റ്റാഫ് സെക്രട്ടറി മിനി. ജെ  എന്നിവർ സംസാരിച്ചു. ജിബി ടി ചാക്കോ, നദീറാ ബീഗം, ബിന്ദു, മിനിമോൾ, അർച്ചന അശോക്, വിനു തുടങ്ങിയവർ നേതൃത്വം നൽകി.
<gallery>
41409 Mathrubumi news chakka 25.jpg|മാതൃഭൂമി
41409 suprabhatham news chakka 25.jpg|സുപ്രഭാതം
41409 Jackfruit day deshabimani news 25.jpg|ദേശാഭിമാനി
41409 manorama news chakka 25.jpg|മനോരമ
41409 Kerala Kaumudy news chakka 25.jpg|കേരള കൗമുദി
41409 Jackfruit day janayugam news 25 .jpg|ജനയുഗം
41409 Jack fruit day mathrubumi news 25 2.jpg|മാതൃഭൂമി
</gallery>
==ദൃശ്യ മാധ്യമങ്ങളിൽ==
{| class="wikitable"
|+ വാർത്തകൾ
|-
! ടിവി!! വാർത്താ ലിങ്ക്
|-
| സീ ടിവി || [https://youtu.be/vRAVIxyHqEk ചക്ക ദിനാഘോഷത്തെക്കുറിച്ച് സീ ടിവി യിൽ വന്ന വാർത്ത]
|-
| അഷ്ടമുടി ലൈവ് ന്യൂസിൽ ||  [https://youtu.be/9WI_fuUWBoY?si=-OZcXX0eYfSk-Uepചക്ക ദിനാഘോഷത്തെക്കുറിച്ച് അഷ്ടമുടി ലൈവ് ന്യൂസിൽ വന്ന വാർത്ത]
|}
==ബഷീർ ദിനം - ജൂലൈ 5==
വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനമായ ജൂലൈ 5 വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി.
രാവിലെ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ സീനിയർ ടീച്ചർ ശ്രീമതി ജിബി ടി ചാക്കോ ബഷീർ അനുസ്മരണം നടത്തി. തുടർന്ന് കുട്ടികൾ ബഷീർ കഥാപാത്രങ്ങൾ ഒരു സ്‌കിറ്റിലൂടെ പുനരാവിഷ്കരിച്ചു.
വൈക്കം മുഹമ്മദ് ബഷീർ ആയി നാലാം ക്ലാസിലെ അയോധ് കൃഷ്ണ വേഷമിട്ടു. ആദ്യം  'മതിലുകൾ 'ആണ് അവതരിപ്പിച്ചത്. ഇതിൽ ബഷീർ ആയി നാലാം ക്ലാസിലെ സൂരജും നാരായണിയായി മൂന്നാം ക്ലാസിലെ ശ്രദ്ധയും വേഷമിട്ടു. തുടർന്ന് 'പൂവൻ പഴം' എന്ന കഥയിലെ അബ്ദുൽ ഖാദറും, ജമീല ബീവിയുമായി നാലാം ക്ലാസിലെ അമിതേഷ് എസ് പിള്ളയും ശിവദയും വേഷമിട്ടു. ശേഷം ബാല്യകാലസഖിയിലെ മജീദും സുഹറയും ആയി മൂന്നാം ക്ലാസിലെ സെഹിയോനും രുദ്രാ രഞ്ജിത്തും വേഷമിട്ടു. 'പ്രേമലേഖന'ത്തിലെ സാറാമ്മ എന്ന കഥാപാത്രത്തെ മൂന്നാം ക്ലാസിലെ ശിവാനി അവതരിപ്പിച്ചു.' മുച്ചീട്ടു കളിക്കാരന്റെ മകൾ' സൈനബയായി വേഷമിട്ടത് മൂന്നാം ക്ലാസിലെ ജോഷിക ആയിരുന്നു. അതിനുശേഷം രംഗത്തെത്തിയത് 'ആനവാരിരാമൻ നായരായി' മൂന്നാം ക്ലാസിൽ നിന്നും അഭി ദേവും, 'പൊൻ കുരിശ് തോമ'യായി മൂന്നാം ക്ലാസിലെ മേഘനാദും, 'എട്ടുകാലി മമ്മൂഞ്ഞായി' മൂന്നാം ക്ലാസിലെ ദേവജിത്തും വേഷമിട്ടു.' ഒറ്റക്കണ്ണൻ പോക്കർ ആയത് മൂന്നാം ക്ലാസിലെ ധ്യാൻ ഷാജിയാണ്. പാത്തുമ്മയായി മൂന്നാം ക്ലാസിലെ റംസിയ ഫാത്തിമയും, വേഷമിട്ടു. ബഷീർ മലയാളസാഹിത്യത്തിന് നൽകിയ ഈ കഥാപാത്രങ്ങളെ ഒരു സ്കിറ്റിലൂടെ പുനരാവിഷ്കരിച്ചു. ശേഷം ബഷീർ കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾ പുസ്തകം പരിചയപ്പെടുകയും വായിക്കുകയും ചെയ്തു.
വളരെ മികച്ച രീതിയിൽ തന്നെ ബഷീർ ദിനം ആഘോഷിക്കാൻ സാധിച്ചു.
==കഥക് ശിൽപ്പശാലയും നൃത്താവതരണവും==
കഥയറിയാതെ ആട്ടം കാണാതിരിക്കാൻ കഥക് എന്താണെന്നും എങ്ങനെയാണെന്നും കുട്ടികളെ പഠിപ്പിക്കുകയാണ്  പ്രസിദ്ധ കഥക് നർത്തകി സംഗീത ദസ്‍തിധർ. പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് സാംസ്കാരിക വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന സ്പിൿമാകെ പരിപാടിയുടെ ഭാഗമായാണ് പ്രാക്കുളം ഗവ. എൽ.പി. സ്കൂളിൽ കഥക് ശിൽപ്പശാലയും നൃത്താവതരണവും  നടന്നത്. നാലാം ക്ലാസിലെ പരിസരപഠന പാഠപുസ്തകത്തിൽ കണ്ട കഥക് നൃത്തം കൺമുന്നിൽ അവതരിപ്പിക്കപ്പെട്ടത് കുട്ടികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും നവ്യാനുഭവമായി. കഥ എന്ന വാക്കിൽ നിന്നാണ്‌ കഥക് എന്ന പേര്‌ ഉരുത്തിരിഞ്ഞത്. ശ്രീകൃഷ്ണകഥകളാണ് കഥക് നർത്തകർ അവതരിപ്പിച്ചിരുന്നത്. രാധയുടേയും കൃഷ്ണന്റേയും ലീലകൾ അവതരിപ്പിക്കുന്ന രാസലീല എന്ന നാട്യരൂപവും കഥക് കഥാവതാരകരുടെ മുദ്രകൾ ഉൾക്കൊള്ളിച്ച നാടോടിനൃത്തവും സം‌യോജിപ്പിക്കപ്പെട്ടാണ്‌ ഈ നൃത്തരൂപം രൂപം കൊണ്ടത്.
ഗണേശസ്തുതിയോടെയാണ് കഥക് ആരംഭിക്കുന്നത്. “ആമദ്”(വന്ദനം) എന്ന ചടങ്ങോടെയാണ് വേദിയിൽ നർത്തകർ പ്രവേശിക്കുന്നത്. ഓരോ കാലിലും ഒരു കിലോയിലധികം ഭാരമുള്ള നൂറ്റിപ്പത്ത് ചിലങ്കകൾ ഉറപ്പുള്ള ചരടിൽ കോർത്തുകെട്ടുകയാണ് ചെയ്യാറ്.
ദൂരദർശൻ ഗ്രേഡഡ് ആർടിസ്റ്റും സിസിആർടി സ്കോളർഷിപ്പ് വിജയിയുമാണ്  സംഗീത. പത്മഭൂഷൺ പണ്ഡിറ്റ് ബിർജു മഹാരാജിന്റെ മൂത്ത മകൻ പണ്ഡിറ്റ് ജയ്കിഷൻ മഹാരാജിന്റെ ശിഷ്യയാണ് ലഖ്നോ ഖരാനയിലെ സംഗീത ദസ്‍തിധർ. ബനാറസ് സർവകലാശാലയിൽ നിന്ന് കഥകിൽ എം.എ ബിരുദം നേടിയിട്ടുണ്ട്.താജ് മഹോത്സവം, ഡൽഹി കഥക് മഹോത്സവം, കഥക് അഞ്ജലി തുടങ്ങി നിരവധി കഥക് നൃത്തോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
തൃക്കരുവ ഗ്രാമ പഞ്ചായത്ത്  മെംബർ ഡാഡു കോടിയിൽ കലാകാരിയെ പൊന്നാട അണിയിച്ച് ആദരിച്ചു.  പിറ്റിഎ പ്രസിഡന്റ് ആൻഡേഴ്സൺ  വിദ്യാലയത്തിന്റെ ഉപഹാരം നൽകി. സ്കൂൾ ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം, സ്പിക്മാകെ സ്റ്റേറ്റ് കോർഡിനേറ്റർ ഉണ്ണി മലപ്പുറം, സ്റ്റാഫ് സെക്രട്ടറി മിനി ജെ എന്നിവർ സംസാരിച്ചു.  കഥക്‌ എന്ന പാരമ്പര്യ നൃത്ത രൂപത്തെ കൂടുതൾ ഉൾകാഴ്‌ചയോടെ ആസ്വദിക്കാൻ കുട്ടികൾക്ക്‌ കരുത്തു പകരുന്നതായിരുന്നു ശിൽപ്പശാലയും നൃത്താവതരണവും.
<gallery mode="packed">
41409 Kathak news Madhyamam 2025.jpg |മാധ്യമം
41409 Kathak news Madhyamam 2025.jpg|മാധ്യമം
41409 Kathak news Deshabimani 2025.jpg|ദേശാഭിമാനി
41409 Manorama kathak news.jpg|മനോരമ
41409 siraj kathak news.jpg|സിറാജ്
</gallery>
<gallery>
പ്രമാണം:41409 Student interaction with kathak artist.png|നർത്തകിയുമായി കുട്ടികളുടെ അഭിമുഖം
പ്രമാണം:41409 Kathak performance Bikram Dastigar1.jpg|കലാകാരിക്ക് വിദ്യാലയത്തിന്റെ ഉപഹാരം നൽകുന്നു
പ്രമാണം:41409 Kathak performance Bikram Dastigar2.jpg|നൃത്തത്തിൽ നിന്നും
പ്രമാണം:41409 Kathak performance Bikram Dastigar3.jpg|കലാകാരിയെ വാർഡ് മെംബർ ആദരിക്കുന്നു
പ്രമാണം:41409 Kathak performance Bikram Dastigar4.jpg|കഥക് നൃത്തത്തിൽ നിന്നും
പ്രമാണം:41409 Kathak performance Bikram Dastigar5.jpg|പിറ്റിഎ അംഗങ്ങൾ
പ്രമാണം:41409 Kathak performance Bikram Dastigar6.jpg|അധ്യാപകരോടൊപ്പം
പ്രമാണം:41409 Kathak performance Bikram Dastigar7.jpg
പ്രമാണം:41409 Kathak performance Bikram Dastigar8.jpg
പ്രമാണം:41409 Kathak performance Bikram Dastigar10.jpg|കഥക്
</gallery>
[[പ്രമാണം:41409 Kathak expressions.png|800px|നൃത്തത്തിൽ നിന്നും]]
==ജൂലൈ 21 ചാന്ദ്രദിനാഘോഷം==
[[പ്രമാണം:41409 Chandradinam2025 celeb5.jpg|centre|1000px|ജല റോക്കറ്റ് വിക്ഷേപണം]]
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ ചാന്ദ്ര ദിനാഘോഷങ്ങൾ തൃക്കരുവ ഗ്രാമ പഞ്ചായത്ത് മെംബർ ഡാഡു കോടിയിൽ ഉത്ഘാടനം ചെയ്തു. അസ്ട്രോ ഫോട്ടോഗ്രാഫറും ഗവേഷകനുമായ ശാസ്ത്ര പ്രചാരകൻ  ശരത് പ്രഭുവിന്റെ ക്ലാസ്സ് കുട്ടികളെ അൽഭുത ലോകത്തേക്ക്  കൂട്ടികൊണ്ടുപോയി. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെയും  ചന്ദ്രൻറെ വൃദ്ധിക്ഷയങ്ങളുടെും  വീഡിയോ പ്രദർശനവും  നടന്നു. ബഹിരാകാശ യാത്രകൾക്കും ചാന്ദ്രയാത്രകൾക്കും റോക്കറ്റുകൾ ഉപയോഗിക്കുന്നതിൻറെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസെടുത്തു. <ref> /web/20250724152512/https://newspaper.mathrubhumi.com/kollam/news/kollam-1.10772056</ref>
കേരള സർക്കാരിൻറെ വിദ്യാഭ്യാസ ചാനൽ ആയ വിക്ടേഴ്സിൽ ജ്യോതിശാസ്ത്ര ക്ലാസുകൾ നടത്തുന്ന ശരത് പ്രഭുവിന്റെ നേതൃത്വത്തിൽ തുടർന്ന് വാട്ടർ റോക്കറ്റ് നിർമ്മാണ ശിൽപ്പശാല നടന്നു. ശീതള പാനീയങ്ങളുടെ പ്ലാസ്റ്റിക്  കുപ്പികൾ ഉപയോഗിച്ച് കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞ് റോക്കറ്റുകൾ നിർമ്മിച്ചു. ജലത്തെ പ്രതിപ്രവർത്തന പിണ്ഡമായി ഉപയോഗിക്കുന്ന ഒരു തരം മാതൃകാ റോക്കറ്റാണ് വാട്ടർ റോക്കറ്റ്. സമ്മർദ്ദമുള്ള വാതകം, സാധാരണയായി കംപ്രസ് ചെയ്ത വായു വഴി വെള്ളം പുറത്തേക്ക് തള്ളപ്പെടുന്നു. എല്ലാ റോക്കറ്റ് എഞ്ചിനുകളെയും പോലെ, ഇത് ന്യൂട്ടന്റെ മൂന്നാം ചലന നിയമത്തിന്റെ തത്വത്തിലാണ് പ്രവർത്തിക്കുന്നത്.  സ്കൂൾ ഗ്രൗണ്ടിൽ നിന്നും റോക്കറ്റുകൾ വിക്ഷേപിച്ചത് കുട്ടികൾക്ക് ആനന്ദക്കാഴ്ചയായി. തൃക്കരുവ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ സെലീന ഷാഹുൽ ഉൾ്പ്പെടെയുള്ള പഞ്ചായത്ത് അധികൃതരും രക്ഷകർത്താക്കളും പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. പ്രഥാമാധ്യാപകൻ കണ്ണൻ ഷൺമുഖം, ജിബി ടി ചാക്കോ, എസ്.ആർ.ജി. കൺവീനർ ബിന്ദു. എസ് എന്നിവർ സംസാരിച്ചു. അധ്യാപകരായ വൃന്ദ ബി.ആർ, മിനി. ജെ, അർച്ചന അശോക്, മിനി മോൾ എന്നിവർ നേതൃത്വം നൽകി.  കുട്ടികൾ തയ്യാറാക്കി വന്ന റോക്കറ്റിന്റെ മോഡലുകളും പോസ്റ്ററുകളുംപ്രദർശിപ്പിച്ചു.
<gallery mode="packed">
41409 Chandradinam2025 celeb12.jpg|ചാന്ദ്രദിനാഘോഷ പരിപാടികളുടെ ഉത്ഘാടനം - ജോയി. വി, വാർഡ് മെംബർ
41409 Chandradinam2025 celeb10.jpg|ചാന്ദ്രദിനാഘോഷം
41409 Chandradinam2025 celeb15.jpg|ചാന്ദ്രദിനാഘോഷം -റോക്കറ്റ് മാതൃകകളുമായി കുട്ടികൾ
41409 Chandradinam2025 celeb14.jpg|ചാന്ദ്രദിനാഘോഷം -റോക്കറ്റ് മാതൃകകളുമായി കുട്ടികൾ
41409 Chandradinam2025 celeb11.jpg|ശരത് പ്രഭുവിന്റെ ക്ലാസ്
41409 Chandradinam2025 celeb13.jpg|ഹെഡ്‍മാസ്റ്റർ
</gallery>
<gallery mode="packed">
41409 chandra dinam 25 news.png|ജന്മഭൂമി
News clipped from manorama.png|സ്കൂൾ വാർത്ത
41409 Chandradinam mathrubumi.jpg|മാതൃഭൂമി
</gallery>
==ഉച്ച ഭക്ഷണത്തിന് പരിഷ്കരിച്ച മെനു==
ആഗസ്റ്റ് 1 മുതൽ സർക്കാർ നിർദേശ പ്രകാരം പരിഷ്കരിച്ച മെനുവിൽ ഉച്ചഭക്ഷണം നൽകാൻ തീരുമാനിച്ചു.
{| class="wikitable"
|+ '''പരിഷ്കരിച്ച മെനു'''
|-
! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത്
|-
| നമ്പർ|| '''ദിവസം''' || '''വിഭവം''' || ചിത്രം
|-
| 1 || DAY 1 || ചോറ്, പുളിശ്ശേരി, തീയൽ|| കളത്തിലെ എഴുത്ത്
|-
| 2|| DAY 2 || ചോറ്, സാമ്പാർ, കാബേജ് തോരൻ|| കളത്തിലെ എഴുത്ത്
|-
| 3 || DAY 3|| ചോറ്, പുളിശ്ശേരി, കടല മസാല || കളത്തിലെ എഴുത്ത്
|-
| 4|| DAY 4|| ഫ്രൈഡ് റൈസ്, സലാഡ്, വെജിറ്റബിൾ കുറുമ|| കളത്തിലെ എഴുത്ത്
|-
| 5 || DAY 5 || ചോറ്, പൈനാപ്പിൾ പുളിശ്ശേരി,  വൻ പയർ തോരൻ || കളത്തിലെ എഴുത്ത്
|-
| 6 || DAY 6|| ചോറ്, സോയാബീൻ, പുളിശ്ശേരി || കളത്തിലെ എഴുത്ത്
|-
| 7 || DAY 7|| ചോറ്, മുരിങ്ങയില കറി, തീയൽ || കളത്തിലെ എഴുത്ത്
|-
| 9 || DAY 8 ||ചോറ്, കൂട്ടുകറി, വെള്ളരിക്ക പച്ചടി  || കളത്തിലെ എഴുത്ത്
|-
| 9 || DAY 9 || ചോറ്, ലെമൺ റൈസ്, മുട്ട മസാല || കളത്തിലെ എഴുത്ത്
|-
| 10 || DAY 10 ||ചോറ്, എരിശ്ശേരി, പുളിശ്ശേരി || കളത്തിലെ എഴുത്ത്
|-
| 11 || DAY 11 || ചോറ്, സാമ്പാർ, ബീറ്റ്റൂട്ട് തോരൻ|| കളത്തിലെ എഴുത്ത്
|-
| 12 || DAY 12 ||ചോറ്, കൂട്ടുകറി, പൈനാപ്പിൾ പച്ചടി || കളത്തിലെ എഴുത്ത്
|-
| 13 || DAY  13 || ചോറ്, വാഴക്കൂമ്പ് തോരൻ, ഓലൻ|| കളത്തിലെ എഴുത്ത്
|-
| 14 || DAY 14  || ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല|| കളത്തിലെ എഴുത്ത്
|-
| 15 || DAY 15 || തക്കാളി ചോറ്, സോയാബീൻ കറി || കളത്തിലെ എഴുത്ത്
|-
| 16 || DAY 16 || ചോറ്, സാമ്പാർ, മുരിങ്ങയില തോരൻ || കളത്തിലെ എഴുത്ത്
|-
| 17 || DAY 17 || ചോറ്, ദാൽ കുറുമ, അവിയൽ || കളത്തിലെ എഴുത്ത്
|-
| 18 || DAY 18 || ചോറ്, സാമ്പാർ, മുട്ട അവിയൽ|| കളത്തിലെ എഴുത്ത്
|-
| 19 || DAY 19 || ചോറ്, പനീർ കറി, അച്ചിങ്ങ പയർ തോരൻ|| കളത്തിലെ എഴുത്ത്
|-
| 20 || DAY 20 || ചോറ്, പരിപ്പ് കറി, കോവയ്ക്ക തോരൻ|| കളത്തിലെ എഴുത്ത്
|}
{| class="wikitable"
|+ '''പാലും മുട്ടയും'''
|-
! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത്
|-
| '''തിങ്കൾ''', '''വ്യാഴം''' || '''പാൽ''' || കളത്തിലെ എഴുത്ത്   
|-
| '''ബുധൻ'''|| '''മുട്ട'''|| കളത്തിലെ എഴുത്ത്
|-
|}
===നെല്ലിക്ക ചമ്മന്തി===
സ്കൂൾ വളപ്പിലെ നെല്ലിയിലെ നെല്ലിക്ക ഉൾപ്പെടുത്തി നെല്ലിക്ക ചമ്മന്തി നൽകിയത് രസകരമായി. കുട്ടികൾക്കും ഏറെ ഇഷ്ടപ്പെട്ടു.
<gallery>
41409 Nellikka chammanthy 1.jpg|ഷെരീഫിക്ക നെല്ലിക്ക പറിക്കുന്നു
41409 Nellikka chammanthy 6.jpg|നെല്ലിക്ക
41409 Nellikka chammanthy 4.jpg|നെല്ലിക്ക ചമ്മന്തി
41409 Nellikka chammanthy 3.jpg|നെല്ലിക്ക
41409 Nellikka chammanthy 2.jpg|നെല്ലിക്ക ചമ്മന്തി
41409 Nellikka chammanthy 5.jpg|പോസ്റ്റർ
</gallery>
===സ്പെഷ്യൽ===
{| class="wikitable"
|+'''സ്പെഷ്യൽ'''
|-
! വിഭവങ്ങൾ
|-
|  റാഗി
|-
| സേമിയ പായസം
|-
| അവൽ നനച്ചത്
|-
| മില്ലറ്റ് പായസം
|}
==ഹിരോഷിമ ദിനം==
== ഓണാഘോഷവും കരടികളിയും==
കൊല്ലം പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കളങ്ങര രാഘവനാശാന്റെ നേതൃത്വത്തിൽ അരിനല്ലൂർ കരടി കളി സംഘം കരടിപ്പാട്ടുകളോടെ കരടി കളി അവതരിപ്പിച്ചു. ഓണക്കാലത്ത് കൊല്ലം,കായംകുളം ഭാഗങ്ങളിൽ നടക്കുന്ന നാടൻ കലയാണ് കരടികളി. നാടൻ വാദ്യോപകരണങ്ങളായ കൈമണി, ഗഞ്ചിറ തുടങ്ങിയവയുടെയും പിന്നണിയിൽ കൈത്താളവുമാണ് കരടി കളിക്ക് ഉപയോഗിക്കുന്നത്.  വായ്ത്താരിയും പാട്ടും ചുവടുകളുമായി കരടുകളി കുട്ടികളിൽ ആവേശമുണർത്തി. വാമൊഴിയായി തലമുറകൾ കൈമാറി വന്ന കരടിപ്പാട്ടുകളെക്കുറിച്ചും കലാരൂപത്തിന്റെ ചരിത്രത്തെക്കുറിച്ചും കളങ്ങര രാഘവനാശാൻ കുട്ടികളോട്  വിശദീകരിച്ചു. പുരാണ ഇതിഹാസങ്ങളിലെ സംഭവങ്ങളും സമകാലിക സംഭവങ്ങളുമാണ് പാടി അവതരിപ്പികക്കുന്നത്. കരടി കളിയെ പരിപോഷിപ്പിക്കുകയും ജനകീയമാക്കാൻ വലിയ പങ്ക് വഹിക്കുകയും ചെയ്യുന്ന കലാകാരനാണ് ഫോൿലോർ അവാർഡ് ലഭിച്ചിട്ടുള്ള കളങ്ങര രാഘവനാശാൻ.
പിറ്റിഎ പ്രസിഡന്റ് എ. ആൻഡേഴ്സൺ കളങ്ങര രാഘവനാശാനെ പൊന്നാടയണിയിച്ച് ആദരിച്ചു. വാർഡ് മെംബർ ഡാഡു കോടിയിൽ, പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, ജിബി ചാക്കോ, മിനി. ജെ, മിനി മോൾ,വൃന്ദ, ഷെമി, നദീറബീഗം, എസ്.ആർ.ജി കൺവീനർ ബിന്ദു തുടങ്ങിയവർ സംസാരിച്ചു.  കുട്ടികളുടെ കലാ പരിപാടികളും ഓണ സദ്യയുമൊരുക്കിയിരുന്നു.
<gallery>
41409 Onam Karadikali 2025 3.jpg|അരിനല്ലൂർ കരടികളിസംഘം അവതരിപ്പിച്ച കരടികളി
41409 Onam Karadikali 2025 2.jpg|കരടികളിയിൽ നിന്ന്
41409 Onam Karadikali 2025 1.jpg|കരടികളിയിൽ നിന്ന്
</gallery>
<gallery>
41409 Karadikali Mathrubumi news1.jpg|മാതൃഭൂമി
41409 Karadikali Mathrubumi 2.jpg|മാതൃഭൂമി
41409 Onam celeb news 202501.jpg|ദേശാഭിമാനി
41409 Onam celeb news 202502.jpg|മനോരമ
41409 Onam celeb news 202503.jpg|ജന്മഭൂമി
</gallery>
{| class="wikitable"
|+ തൃശ്യ മാധ്യമ വാർത്തകൾ
|-
! ടി വി !! വാർത്താ ലിങ്ക്
|-
| കേരള വിഷൻ ന്യൂസ്|| [https://www.youtube.com/watch?v=42pZAT-S64c കരടി കളി വാർത്ത കേരള വിഷൻ ന്യൂസിൽ]
|-
| കൈരളി ന്യൂസ് || [https://youtu.be/a-UqY8BsQus?si=VB4npASt-FJs%20nrq കരടി കളി വാർത്ത കൈരളിയിൽ]
|-
| കൈരളി ന്യൂസ് || [https://youtube.com/shorts/TR6fDlmw6hE?feature=share ഓണാഘോഷ വാർത്ത കൈരളിയിൽ]
|-
| എസിവി ന്യൂസ് || [https://youtu.be/nA_9rg4yUhg കരടി കളി എസിവി ന്യൂസ്]
|}
== പ്രഭാത ഭക്ഷണം ==
തൃക്കരുവ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ഗവ. എൽപി സ്ത്രൂളിലെ കുട്ടികൾക്ക്‌ പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി സെപ്തംബർ 18 ന് ആരംഭിച്ചു.  മൂന്ന്‌  സ്കൂളുകളിലെ 200 കുട്ടികൾക്കാണ്‌ പ്രഭാതഭക്ഷണം നൽകുന്നത്‌. പ്രാക്കുളം ഗവ. എൽപി സ്ക്കളിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘടനം  പഞ്ചായത്ത്‌ പ്രസിഡന്റ്‌ സരസ്വതി രാമചന്ദ്രൻ നിർവഹിച്ചു. വൈസ്‌ പ്രസിഡന്റ് കെ. സുലഭ, പഞ്ചായത്ത്‌ അംഗങ്ങളായ അജ്മീൻ എം.കരുവ, ഡാഡു കോടിയിൽ, വി. അനിൽ കുമാർ, ഐ. ഷീജ, എൽ. മഞ്ജു,
ഷംലാ മുജാബ്‌, പഞ്ചായത്ത്‌ സെക്രട്ടരി അജയകുമാർ, പ്രധാനാധ്യാപകൻ കണ്ണൻ ഷൺമുഖം തുടങ്ങിയവർ പ്രസംഗിച്ചു. ഇഡലി - ചമ്മന്തി, ദോശ - സാമ്പാർ, അപ്പം, ഇടിയപ്പം - കറി തുടങ്ങിയവയാണ് കുട്ടികൾക്ക് നൽകുന്നത്.
<gallery>
പ്രമാണം:41409 Break fast from Panchayath3.jpg|പദ്ധതിയുടെ ഉദ്ഘടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സരസ്വതി രാമചന്ദ്രൻ നിർവഹിച്ചു.
പ്രമാണം:41409 Break fast from Panchayath1.jpg|ഉദ്ഘാടനം
പ്രമാണം:41409 Breakfast news 02.png|മാതൃഭൂമി
പ്രമാണം:41409 Breakfast news 01.jpg|മലയാള മനോരമ
പ്രമാണം:41409 breakfast 01.jpg|പ്രഭാത ഭക്ഷണ വിതരണം
പ്രമാണം:41409 breakfast 02.jpg|പ്രഭാത ഭക്ഷണ വിതരണം
പ്രമാണം:41409 breakfast 03.jpg|പ്രഭാത ഭക്ഷണ വിതരണം
പ്രമാണം:41409 breakfast 04.jpg|പ്രഭാത ഭക്ഷണ വിതരണം
</gallery>
== ഫ്രീ സോഫ്റ്റ്‍വെയർ ദിനാഘോഷം ==
<gallery>
പ്രമാണം:41409 Free software day 2025 1.jpg| ദിനാചരണത്തോടനുബന്ധിച്ച് എല്ലാ മെഷീനുകളിലും പുതിയ കൈറ്റ് ഓ.എസ് ഇൻസ്റ്റാൾ ചെയ്തു
പ്രമാണം:41409 Free software day 2025 2.jpg|പ്രതിജ്ഞ
പ്രമാണം:41409 Free software day 2025 3.jpg|പ്രതിജ്ഞ
പ്രമാണം:41409 Free software day 2025 4.jpg|പ്രതിജ്ഞ
</gallery>
വിദ്യാലയത്തിലെ മുഴുവൻ ലാപ്പുകളിലും ഉബുണ്ടുവിന്റെ പുതിയ കൈറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു. അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രതിജ്ഞ ചൊല്ലി.
===സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രതിജ്ഞ ===
"സെപ്റ്റംബർ 20, ലോകമെങ്ങും സോഫ്റ്റ്വെയർ സ്വാതന്ത്യ ദിനമായി ആചരിക്കുന്ന ഈ വേളയിൽ, നമ്മൾ ഓരോരുത്തരും സാങ്കേതികവിദ്യയുടെ വെറും ഉപഭോക്താക്കളല്ല, മറിച്ച് അതിന്റെ ഭാവി ശില്പികളാണ്' എന്ന് തിരിച്ചറിയുന്നു. ഒരുമിച്ച്, നമ്മൾ ഒരു പ്രതിജ്ഞയെടുക്കുന്നു.
എല്ലാ പുരോഗതിയുടെയും അടിസ്ഥാനം മനുഷ്യൻ പലപ്പോഴായി സ്വായത്തമാക്കിയ അറിവാണ്. തലമുറകളിലൂടെ കൈമാറി വികസിച്ചു വന്ന ആ അറിവ് ഉപയോഗിക്കാനും മെച്ചപ്പെടുത്താനും കൈമാറ്റം ചെയ്യാനും ഏതൊരു വ്യക്തിക്കും അവകാശമുണ്ടായിരിക്കണം എന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. അറിവിൻറെ കുത്തകവത്കരണം ഒരു രംഗത്തും ഉണ്ടാകാതിരിക്കാനായി ഞാൻ പ്രയത്നിക്കും. സാങ്കേതികവിദ്യകളുടെ ഭാഗമായ സോഫ്റ്റുവെയറുകളുടെ നിർമ്മാണത്തെ സംബന്ധിക്കുന്ന അറിവുകൾ എല്ലാവർക്കും ഉപയോഗിക്കാനും പഠിക്കാനും മെച്ചപ്പെടുത്താനും കഴിയണമെന്ന് എന്ന് ഞാൻ തിരിച്ചറിയുന്നു. അതിനാൽ എല്ലാ വിജ്ഞാനത്തിന്റെയും സ്വാതന്ത്ര്യത്തിനായി നിലകൊള്ളുമെന്നും പ്രവർത്തിക്കുമെന്നും ഞങ്ങൾ കൂട്ടായി പ്രതിജ്ഞ ചെയ്യുന്നു.
അധ്യാപകരും രക്ഷിതാക്കളും ഞങ്ങൾക്ക് നൽകുന്ന എല്ലാ അറിവും, തുറന്ന മനസ്സോടെ സ്വീകരിക്കാനും അത് മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കാനും ഞങ്ങൾ തയ്യാറാണ്. സൈബർ ലോകത്തിലെ ഉത്തരവാദിത്തബോധമുള്ള പൗരന്മാരാകാനും, സൈബർ സുരക്ഷയെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചുമുള്ള അറിവുകൾ നേടാനും, സാങ്കേതികവിദ്യയെ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കാനും ഞങ്ങൾ പ്രതിജ്ഞയെടുക്കുന്നു"
==കളിയങ്കണം==
[[പ്രമാണം:41409 Kaliyankanam 1.jpg|ലഘുചിത്രം|കളിയങ്കണത്തിൽ]]
പ്രീ-പ്രൈമറിയിലെയും ഒന്ന്, രണ്ട് ക്ലാസുകളിലെയും കുട്ടികളുടെ ശാരീരിക-മാനസിക വികാസം ലക്ഷ്യമിട്ട് 'കളിയങ്കണം' കിഡ്‌സ് അത്‌ലറ്റിക്‌സ് പദ്ധതിയുമായി എസ്.എസ്.കെ. സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. വിവിധ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തിയുള്ള കളികളിലൂടെ കുട്ടികളുടെ മാനസിക വികാസവും അതുവഴി പഠനത്തിൽ താൽപര്യം വളർത്തിയെടുക്കുകയുമാണ് സ്‌പോർട്‌സ് കേരള ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 
ഫ്‌ളാറ്റ് റിംഗ്, ടെന്നിക്കോയ് റിംഗ്, ബീൻ ബാഗ്, ഹൂല ഹൂപ്‌സ്, സോസർ കോൺ, അജിലിറ്റി ഹർഡിൽസ് തുടങ്ങിയ ആറ് ഇനങ്ങളിലായി 30 വ്യത്യസ്ത കളിയുപകരണങ്ങളാണ് കിഡ്‌സ് അത്‌ലറ്റിക്‌സിന്റെ ഭാഗമായി വിതരണം ചെയ്തത്.  ഈ ഉപകരണങ്ങൾ കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് പരിശീലനവും സംഘടിപ്പിക്കുന്നുണ്ട്.
തലച്ചോറിലെ ന്യൂറോണുകൾ തൊണ്ണൂറു ശതമാനവും വികസിക്കുന്ന എട്ടുവയസ്സുവരെയുള്ള കാലഘട്ടത്തിൽ സൂക്ഷ്മ, സ്ഥൂല പേശികൾക്കും പഞ്ചേന്ദ്രിയങ്ങൾക്കും ധാരാളം പ്രവർത്തനാനുഭവങ്ങൾ നൽകിയാൽ മാത്രമേ ന്യൂറോണുകൾ സജീവമാവൂ എന്നതിനാലാണ് പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകളിൽ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്.
==യുറീക്ക വിജ്ഞാനോത്സവം==
==ഉപജില്ല ജില്ല കലോത്സവം 2025 - 26 ==
കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഉപജില്ല കലോത്സവത്തിൽ പ്രാക്കുളം ഗവ. എൽ.പി സ്കൂളിൽ നിന്ന്  10 വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലുമായി  21 കുട്ടികൾ മത്സരിക്കുകയും 8 എ ഗ്രേഡ്    3 ബി ഗ്രേഡ്  1 സി ഗ്രേഡ് ഉൾപ്പെടെ 50 പോയിൻറ് നേടി ഓവറോൾ പത്താം സ്ഥാനം കരസ്ഥമാക്കി.
അറബിക് സാഹിത്യോത്സവത്തിൽ 9 ഇനങ്ങളിൽ ഏഴ് കുട്ടികൾ മത്സരിക്കുകയും 7 A ഗ്രേഡ് 2 C ഗ്രേഡ് ഉൾപ്പെടെ 37 പോയിന്റോടെ ഓവറോൾ അഞ്ചാം സ്ഥാനം നേടുകയും ചെയ്തു.
==റോഡ് സുരക്ഷിത മാർഗ് 25 പദ്ധതി==
വിദ്യാർത്ഥികളിലൂടെ, കുടുംബങ്ങളിലേക്കും , സമൂഹത്തിലേക്കും , സുരക്ഷിതയാത്ര ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയും  മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെയും സുരക്ഷിത് മാർഗ് 2025 പദ്ധതി ആരംഭിച്ചു. പ്രാക്കുളം ഗവ. എൽ.പി സ്കൂളിൽ ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ  24 .10 . 2025 വെള്ളിയാഴ്ച സ്കൂൾ റോഡ് സേഫ്റ്റി ക്ലബ്ബിൻ്റെ ആദ്യ യോഗം നടന്നു. കോ- ഓർഡിനേറ്റർ ഷെമി ടീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ക്ലാസ് തലത്തിൽ തെരഞ്ഞെടുത്ത 30 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സ്കൂൾ തല റോഡ് സേഫ്റ്റി ക്ലബ്ബ് രൂപികരിച്ചു. ക്ലബ്ബ് അംഗങ്ങൾക്ക് ക്ലബ്ബിൻ്റെ ഉദ്ദേശങ്ങളെക്കുറിച്ചും, പ്രവർത്തനങ്ങളെക്കുറിച്ചും  ബോധവൽക്കരണ ക്ലാസ് നൽകി. ശേഷം ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
[[പ്രമാണം:41409 Road safety club 4.jpg|ലഘുചിത്രം]]
* പ്രസിഡൻറ് -ആര്യൻ  4.B
* വൈസ് പ്രസിഡൻറ് -ശബരിനാഥ്    4B
* സെക്രട്ടറി -ഭാഗ്യലക്ഷ്മി 4 . A
<gallery>
പ്രമാണം:41409 Road safety club activities 19.jpg|പ്രസിഡൻറ് -ആര്യൻ
പ്രമാണം:41409 Road safety club activities 20.jpg|വൈസ് പ്രസിഡൻറ് -ശബരിനാഥ്
പ്രമാണം:41409 Road safety club activities 21.jpg|സെക്രട്ടറി ഭാഗ്യലക്ഷ്മി
</gallery>
അതിനുശേഷംറോഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട് നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടന്നു.റോഡ് അപകടങ്ങളുമായി ബന്ധപ്പെട്ട് ദേശാഭിമാനി , മലയാള മനോരമ, മാതൃഭൂമി  , ജന്മഭൂമി, തുടങ്ങി ലഭ്യമാകുന്ന പത്രങ്ങളിൽ വരുന്ന പത്ര കട്ടിംഗ് ശേഖരിച്ച് ആൽബം തയ്യാറാക്കാൻ തീരുമാനിച്ചു.ആഴ്ചയിൽ ഒരു ദിവസം ക്ലബ് അംഗങ്ങൾ ഒത്തുകൂടി പ്രവർത്തനം വിലയിരുത്താനും പുതിയ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുവാനും തീരുമാനിച്ചു.ക്ലബ്ബിൻ്റെ ഉദ്ഘാടനം ഒക്ടോബർ 29 ന് നടത്താൻ തീരുമാനിച്ചു.സീനിയർ അസിസ്റ്റൻറ് ശ്രീമതി ജിബി .ടി .ചാക്കോ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.യോഗം അവസാനിച്ചു.
===ഉദ്ഘാടനം===
പ്രാക്കുളം ഗവ. എൽ.പി സ്കൂളിൽ 30.10.2025 വ്യാഴാഴ്ച  സുരക്ഷിത് മാർഗ് 2025പദ്ധതിയും, റോഡ് സേഫ്റ്റി ക്ലബ്ബ് ഉദ്ഘാടനവും നടന്നു. ഹെഡ്മാസ്റ്റർ ശ്രീ. എസ് കണ്ണൻ സ്വാഗതം അർപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീ. ആൻഡേഴ്സൺ അധ്യക്ഷത വഹിച്ചു.കൊല്ലം ജോയിൻ്റ്. ആർ.ടി.ഒ ശ്രീ. ശരത്ചന്ദ്രൻ  നിലവിളക്ക് കൊളുത്തി ഉദ്ഘാടനം  നിർവ്വഹിച്ചു.  കുട്ടികൾക്ക് റോഡ് നിയമത്തെ ക്കുറിച്ചും,  വാഹന യാത്രകളിൽ ഹെൽമെറ്റ് ,സീറ്റ് ബെൽറ്റ് ഇവ ധരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും,  റോഡ് മുറിച്ചു കടക്കുമ്പോഴും, സൈക്കിൾ സവാരി ചെയ്യുമ്പോഴും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ബോധവത്ക്കരണ ക്ലാസ് നൽകി. സുരക്ഷിത് മാർഗ്  2025പദ്ധതിയുടെ Digital poster പ്രദർശിപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ ആഷിഷ് സുരക്ഷിതയാത്രയെക്കുറിച്ച് പ്രസംഗിച്ചു. രക്ഷിതാക്ക ളും,പങ്കെടുത്തു. സീനിയർ അസിസ്റ്റൻ്റ് ശ്രീമതി. ജിബി.ടി. ചാക്കോ എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
[[പ്രമാണം:41409 Road safety club 3.jpg|ലഘുചിത്രം]]
[[പ്രമാണം:41409 Road safety club 2.jpg|ലഘുചിത്രം]]
[[പ്രമാണം:41409 Road safety club 1.jpg|ലഘുചിത്രം]]
റോഡ് സേഫ്റ്റി ക്ലബ്ബിൻ്റെ മൂന്നാമത്തെ യോഗം7.11.2025 1.30 PM ന്ഹെഡ്മാസ്റ്റർ  എസ് കണ്ണൻ സാറിന്റെ നേത്യത്വത്തിൽ നടന്നു.
കോ ഓർഡിനേറ്റർ ശ്രീമതി ഷെമി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ക്ലബ്ബ് അംഗങ്ങളെല്ലാം പങ്കെടുത്തു.നേരത്തെ അറിയിച്ചിരുന്ന ആൽബം തയ്യാറാക്കൽ പ്രവർത്തനങ്ങളെക്കുറിച്ച്  സർ , സംസാരിച്ചു.സ്കൂൾ പരിസരത്തെ അപകട സാഹചര്യങ്ങൾ ഓർമ്മപ്പെടുത്തുകയും ട്രാഫിക് സുരക്ഷ മിറർ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്തു.സ്കൂൾ ബസ്സിൽ വരുന്ന കുട്ടികളെ വാഹനങ്ങളിൽ കയറുന്നതിനും ഇറങ്ങുന്നതിനും സഹായിക്കുന്നതിനായി മാസ്റ്റർ ,രോഹിത്ത്. എം..പിള്ള,കുമാരി. അഭിജിത ,കുമാരി. നിരഞ്ജന , കുമാരി.ജോഷിക എന്നിവരെ സ്കൂൾ ബസ് ക്രോസിംഗ് വാർഡൻ മാരായി നിയമിച്ചു.റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ,  ട്രാഫിക് ബോധവൽക്കരണ പ്രദർശനം, ചിത്ര രചന, ക്വിസ് മത്സരംഎന്നിവ നടത്തുന്നതിന് കുറിച്ച് ചർച്ച ചെയ്തു.കുട്ടികളെല്ലാം താല്പര്യപൂർവ്വം പങ്കെടുത്തു.ക്ലബ്ബ് പ്രസിഡൻറ്. മാസ്റ്റർ. ആര്യൻ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. യോഗം അവസാനിച്ചു.
===ബോധവൽക്കരണ പ്രദർശനം===
7.11.2025 ൽ നടന്ന  യോഗത്തിൽ തീരുമാനിച്ചത് പ്രകാരം 14.11.2025 വെള്ളിയാഴ്ച റോഡ് സേഫ്റ്റി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കും, രക്ഷിതാക്കൾക്കും  ട്രാഫിക്  സുരക്ഷയുമായി ബന്ധപ്പെട്ട് സ്കൂൾ ഗ്രൗണ്ടിൽ ഒരു ബോധവൽക്കരണ പ്രദർശനംസംഘടിപ്പിച്ചു.റോഡ് സുരക്ഷയെക്കുറിച്ച് അറിയേണ്ട പ്രാഥമിക കാര്യങ്ങൾ കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു.  കുട്ടികൾക്ക് റോഡ് നിയമത്തെക്കുറിച്ചും,  സുരക്ഷയെക്കുറിച്ചും ഒരു അവബോധം ലഭിക്കാൻ ഈ പ്രദർശനം സഹായിച്ചു സമൂഹനന്മ കുട്ടികളിലൂടെ എന്ന സന്ദേശം നൽകാൻ ഈ പ്രദർശനത്തിന് കഴിഞ്ഞു.
===പ്രദർശന ചാർട്ടുകൾ===
# സിഗ്നൽ ലൈറ്റുകൾ - കാൽനടക്കാരുടെ ശ്രദ്ധയ്ക്ക്. ( സിഗ്നൽ ലൈറ്റുകൾ, ക്രോസിംഗ് ഡ്രിൽ I, ക്രോസിംഗ് ഡ്രിൽ 2)
# റോഡിൽ നടക്കുമ്പോൾ.
# റോഡ് മുറിച്ച് കടക്കുമ്പോൾ (ഓർമ്മിക്കുക)
# റോഡ് മുറിച്ച് കടക്കുമ്പോൾ (സിഗ്നൽ ഉള്ള സ്ഥലങ്ങളിൽ)
# റോഡ് സുരക്ഷയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട മറ്റു കാര്യങ്ങൾ.
# അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കൾക്ക് എന്ത് ചെയ്യാം.
# ചില റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ.
# യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
# സുരക്ഷിതമായി ബസ്സിൽ യാത്ര ചെയ്യുന്നതിന് ചില നിർദ്ദേശങ്ങൾ.
# സൈക്കിൾ സവാരി ചെയ്യുമ്പോൾ (ഓർമിക്കുക)
# നിങ്ങളും റോഡ് സുരക്ഷിതത്വം.
# ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
# അഞ്ചും , പത്തും വയസ്സിന് ഇടയ്ക്കുള്ള കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കൾക്ക് എന്ത് ചെയ്യാം.
# Protect your life with Seat Belt and Helmet .
==സേഫ്റ്റിമിറർ - ട്രാഫിക് ക്ലബ്ബ് ബോർഡ് ==
മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് സ്കൂളിനു മുന്നിലെ കൊടും വളവിൽ സേഫ്റ്റിമിറർ സ്ഥാപിച്ചു. സ്കൂൾ വളപ്പിൽ ട്രാഫിക് ക്ലബ്ബ് ബോർഡും സ്ഥാപിച്ചു.
<gallery mode="packed">
<gallery>
41409 safety mirror8.jpg |സേഫ്റ്റിമിറർ
41409 safety mirror6.jpg |സേഫ്റ്റിമിറർ
പ്രമാണം:41409 safety mirror7.jpg |സേഫ്റ്റിമിറർ
</gallery>
== പ്രദേശത്തെ ട്രാഫിക് ബോർഡുകളുടെ  വൃത്തിയാക്കൽ==
സ്കൂളിനു സമീപ പ്രദേശത്തെ ട്രാഫിക് ബോർഡുകൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന്  വൃത്തിയാക്കി. വാർഡ് മെംബർ സതിയും പ്രവർത്തനത്തിൽ പങ്കെടുത്തു. മിനിമോൾ ടീച്ചറും ഷെമി ടീച്ചറും നേതൃത്വം നൽകി.
<gallery mode="packed">
<gallery>
പ്രമാണം:41409 traffic board cleaning1.jpg|ട്രാഫിക് ബോർഡുകൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന്  വൃത്തിയാക്കി.
41409 traffic board cleaning2.jpg|ട്രാഫിക് ബോർഡുകൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന്  വൃത്തിയാക്കി.
പ്രമാണം:41409 traffic board cleaning12.jpg|ട്രാഫിക് ബോർഡുകൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന്  വൃത്തിയാക്കി.
41409 traffic board cleaning6.jpg|വാർഡ് മെംബർ സതി
41409 traffic board cleaning7.jpg|ഷെരീഫിക്ക
</gallery>
== ട്രാഫിക്  ഗെയിംസ്==
കൈറ്റ് ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ട്രാഫിക് ഗെയിംസിന്റെ സഹായത്തോടെ ക്ലബ്ബംഗങ്ങൾ ട്രാഫിക് നിയമങ്ങൾ പരിചയപ്പെടുകയും മറ്റ് ക്ലാസിലെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
<gallery mode="packed">
<gallery>
41409 trffic game practice8.jpg| ട്രാഫിക്  ഗെയിംസ്
41409 trffic game practice4.jpg| ട്രാഫിക്  ഗെയിംസ്
41409 trffic game practice7.jpg|ട്രാഫിക്  ഗെയിംസ്
41409 trffic game practice1.jpg|ട്രാഫിക്  ഗെയിംസ്
</gallery>
==മഴവില്ല് 2025  പ്രീ പ്രൈമറി കലോത്സവം==
പ്രീ പ്രൈമറി കലോത്സവം, മഴവില്ല് 2025, വലിയ ജനപങ്കാളിത്തത്തോടെ നടന്നു. കലോത്സവം പിറ്റിഎ പ്രസിഡന്റ് ആൻഡേഴ്സൺ സർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. തുടർന്ന് കുട്ടികളുടെ കലാപ്രകടനങ്ങൾ നടന്നു ഈ പരിപാടിയിൽ എല്ലാ രക്ഷകർത്താക്കളും പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തു. ശിശുദിനവുമായി ബന്ധപ്പെട്ട ശിശുദിന പ്രസംഗം,ശിശുദിന പാട്ടുകൾ, മറ്റു കലാപരിപാടികളായ ഗ്രൂപ്പ് ഡാൻസ്,നാടോടി നൃത്തം, ഫ്ലവർ ഡാൻസ്, ആക്ഷൻ സോങ്ങ്,തുടങ്ങിയ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു ഓരോ കുട്ടിക്കും ഈ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞു പങ്കെടുത്ത എല്ലാ കുട്ടികൾക്കും എച്ച്. എം കണ്ണൻ സാറും പിടിഎ പ്രസിഡന്റ് ആൻഡേഴ്സൺസാറും സമ്മാനങ്ങൾ നൽകി വൈകിട്ട് 4 മണിയോടുകൂടി കലാപരിപാടികൾ അവസാനിച്ചു
==ട്രാഫിക് സിഗ്‍നൽ ക്ലാസ്==
മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് വിദ്യാലയത്തിൽ നടക്കുന്ന സുരക്ഷിത് മാർഗ് - ട്രാഫിക് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി  മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവായ എച്ച്. ഷാനവാസ് സാറിന്റെ ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടന്നു.കൊല്ലം സിറ്റി സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് സബ് ഇൻസ്പെക്ടറായി വിരമിച്ചു. ട്രാക്കുമായി ചേർന്നുള്ള ഗതാഗത ബോധവൽക്കരണ ക്ലാസുകളിൽ സജീവമാണിപ്പോൾ.
<gallery mode="packed">
<gallery>
41409 Road safety class by Shanavas8.jpg|പോസ്റ്റർ
41409 Road safety class by Shanavas7.jpg|ഷാനവാസ് സാറിന്റെ ക്ലാസ്
41409 Road safety class by Shanavas2.jpg |ഉപഹാര സമർപ്പണം
41409 Road safety class by Shanavas5.jpg |സ്കൂൾ ലീഡർ
41409 Road safety class by Shanavas3.jpg|ഷാനവാസ് സാറിന്റെ ക്ലാസ്
</gallery>
==സുരക്ഷിത യാത്ര ബോധവൽക്കരണ സ്കിറ്റ്==
<gallery mode="packed">
<gallery>
41409 Road safety club activities 10.jpg|സ്കിറ്റ്
41409 Road safety club activities 11.jpg| സ്കിറ്റ്
</gallery>
==ട്രാഫിക് ക്ലബ്ബ് പ്രവർത്തനങ്ങൾ==
<gallery mode="packed">
പ്രമാണം:41409 Road safety club activities 13.jpg|ട്രാഫിക് നിയമങ്ങളെ ക്കുറിച്ചുള്ള പോസ്റ്റർ വായന
പ്രമാണം:41409 Road safety club activities 14.jpg|ട്രാഫിക് നിയമങ്ങളെ ക്കുറിച്ചുള്ള പോസ്റ്റർ വായന
പ്രമാണം:41409 Road safety club activities 9.jpg|ചിത്രരചനാ മത്സരം
പ്രമാണം:41409 Road safety club activities 8.jpg|ചിത്രരചനാ മത്സരം
പ്രമാണം:41409 Road safety club activities 18.jpg|പകരം=ബോധവത്കരണം|ബോധവൽക്കരണം
</gallery>
==ദേശീയ വിരവിമുക്ത ദിനാചരണം==
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ വിരവിമുക്ത ദിനാചരണത്തിനോടനുബന്ധിച്ച് സ്കൂളിലെ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ യുള്ള കുട്ടികൾക്കായി ആൽബൻഡസോൾ ഗുളിക നൽകി. ഒരു ഗുളികയാണ് (400 മില്ലിഗ്രാം) വിതരണം ചെയ്തത്. വാർഡ് മെംബർ സതി ഉദ്ഘാടനം ചെയ്തു.
<gallery mode="packed">
<gallery>
41409 ദേശീയ വിരവിമുക്ത ദിനാചരണം 2026 1.jpg| വാർഡ് മെംബർ സതി 
41409 ദേശീയ വിരവിമുക്ത ദിനാചരണം 2026 2.jpg|വാർഡ് മെംബർ സതി ഉദ്ഘാടനം ചെയ്യുന്നു
</gallery>
==കൈയ്യെഴുത്ത് ദിനം==
ജനുവരി 21 ന് കൈയ്യെഴുത്ത് ദിനാചരണത്തിന്റെ ഭാഗമായി എല്ലാ ക്ലാസിലെയും കുട്ടികളെ ഉൾപ്പെടുത്തി കൈയ്യെഴുത്ത് മത്സരം നടത്തി. മികച്ചവ പ്രദ‍ർശിപ്പിച്ചു. മികച്ച കൈയ്യെഴുത്തിനുള്ള സമ്മാനം മൂന്നാം ക്ലാസിലെ സ്വാതിക്ക് ഹെഡ്‍മാസ്റ്റർ നൽകി.
==ക്ലാസ് തല പിറ്റിഎയും പഠന പിന്തുണയും==
വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരം രണ്ടാം ടേം മൂല്യ നിർണയത്തിനു ശേഷം എസ്.ആർ.ജി., പിറ്റിഎ എക്സിക്യൂട്ടീവ്, ക്ലാസ്  തല പിറ്റിഎ എന്നിവ വിളിച്ചു ചേർത്തു. എൺപതു ശതമാനത്തോളം കുട്ടികളുടെ രക്ഷകർത്താക്കൾ പങ്കെടുത്തു.
<gallery>
41409 1class pta 2nd term.jpg|വാർഡ് മെംബർ ശ്രീമതി. സതി ഉദ്ഘാടനം ചെയ്യുന്നു
41409 2class pta 2nd term.jpg|പിറ്റിഎ പ്രസിഡന്റ് ശ്രീ. ആൻഡേഴ്സൺ
</gallery>
==റിപ്പബ്ലിക് ദിനാഘോഷം==
രാജ്യത്തിന്റെ എഴുപത്തിഏഴാം റിപ്പബ്ലിക് ദിനാഘോഷം വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്‍മാസ്റ്റർ പതാക ഉയർത്തി. കുട്ടികളുടെ നേതൃത്വത്തിൽ ദേശഭക്തി ഗാനങ്ങളുടെ ആലാപനവും പ്രസംഗ മത്സരവും നടന്നു. റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തിൽ ജുവൽ മരിയ ജോഷി ഒന്നാം സ്ഥാനം നേടി. വാർഡ് മെംബർ സതി, സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് അംഗം ആർ.പി. പണിക്കർ എന്നിവർ സംസാരിച്ചു.
<gallery mode="packed">
<gallery>
<gallery mode="packed">
പ്രമാണം:41409 1Republic day 26.jpg|പതാക ഉയർത്തൽ
പ്രമാണം:41409 12Republic day 26.jpg|ആർ.പി. പണിക്കർ
പ്രമാണം:41409 9Republic day 26.jpg|ദേശഭക്തി ഗാനം
പ്രമാണം:41409 10Republic day 26.jpg|ദേശഭക്തി ഗാനം
പ്രമാണം:41409 6Republic day 26.jpg|ദേശഭക്തി ഗാനം
പ്രമാണം:41409 11Republic day 26.jpg|ദേശഭക്തി ഗാനം
പ്രമാണം:41409 5Republic day 26.jpg|റിപ്പബ്ലിക് ദിനം
പ്രമാണം:41409 15 Republic day 26.jpg|റിപ്പബ്ലിക് ദിന ക്വിസ് ഒന്നാം സ്ഥാനം - ജുവൽ മേരി ജോഷി
</gallery>
== പരീക്ഷയെ സർഗാത്മകമായി എങ്ങനെ നേരിടാം?==
സി.എം. കിഡ്സ് പരീക്ഷക്കായി തയ്യാറെടുക്കുന്ന കുട്ടികൾക്കായി  പരീക്ഷയെ സർഗാത്മകമായി എങ്ങനെ നേരിടാം? എന്ന വിഷയത്തിൽ കവി ശശിധരൻ കുണ്ടറയും വി.എം. രാജമോഹനും പങ്കെടുത്തു. വ്യത്യസ്തമായ കവിതകളുടെ അവതരണത്തോടെ വിവിധ ചോദ്യമാതൃകകൾ അവതരിപ്പിച്ചു. കവി ശശിധരൻ കുണ്ടറ സ്കൂൾ ഗ്രന്ഥശാലക്ക് തന്റെ കാവലും കൂവലും എന്ന കൃതി പുസ്തകോപഹാരമായി നൽകി.
<gallery>
41409 sasidharan kundara and VM Rajamohan class 3.jpg |കവി ശശിധരൻ കുണ്ടറ
41409 sasidharan kundara and VM Rajamohan class 2.jpg |കവി ശശിധരൻ കുണ്ടറ
41409 sasidharan kundara and VM Rajamohan class 3.jpg |കവി ശശിധരൻ കുണ്ടറ
41409 sasidharan kundara and VM Rajamohan class 4.jpg |കവി ശശിധരൻ കുണ്ടറ
41409 sasidharan kundara and VM Rajamohan class 5.jpg |കവി ശശിധരൻ കുണ്ടറ
41409 sasidharan kundara and VM Rajamohan class 6.jpg |കവി ശശിധരൻ കുണ്ടറ സ്കൂൾ ഗ്രന്ഥശാലക്ക് പുസ്തകോപഹാരം നൽകുന്നു
</gallery>
== വിക്കിപീഡിയ ഇരുപത്തഞ്ചാം പിറന്നാൾ ആഘോഷം==
ഓൺലൈൻ വിജ്ഞാനകോശം വിക്കിപീഡിയയുടെ 25- പിറന്നാൾ ആഘോഷ പരിപാടികൾ കൊല്ലം പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ വിക്കിസംരംഭങ്ങളിലെ കാര്യനിർവാഹകനായ ഡോ. ഫുവാദ് ജലീൽ, കേക്ക് മുറിച്ച്, സ്കൂൾ ലീഡർ ജുവൽ മരിയ ജോഷിക്ക് നൽകി നിർവഹിച്ചു. വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിന്റെ സഹകരണത്തോടെയായിരുന്നു സംഘാടനം. മുന്നൂറിലധികം ഭാഷകളിൽ പ്രചാരത്തിലുള്ള വിജ്ഞാനകോശത്തിന്റെ മലയാള പതിപ്പും അനുബന്ധ സംരംഭങ്ങളായ വിക്കി ഗ്രന്ഥശാല, വിക്കി ചൊല്ലുകൾ, വിക്കി പാ‍ഠശാല കുട്ടികൾക്കു പരിചയപ്പെടുത്തി. സ്വതന്ത്ര ചിത്രങ്ങളും മറ്റു പ്രമാണങ്ങളും ശേഖരിച്ചു വെക്കുന്ന ഒരു ഓൺലൈൻ ശേഖരണി വിക്കിമീഡിയ കോമൺസിന്റെ പ്രാധാന്യവും പ്രവർത്തനവും കുട്ടികൾ പരിചയപ്പെട്ടു. ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം സ്വാഗതം പറഞ്ഞു. ജിബി ടി ചാക്കോ, വൃന്ദ ബി.ആർ, അർച്ചന അശോക് എന്നിവർ നേതൃത്വം നൽകി.<gallery>
പ്രമാണം:41409 wikipedia 25th birth day celebrations 8.jpg|പിറന്നാൾ കേക്ക്
പ്രമാണം:41409 wikipedia 25th birth day celebrations 12.jpg|പോസ്റ്റർ
പ്രമാണം:41409 wikipedia 25th birth day celebrations 5.jpg|കൊല്ലം പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ ഓൺലൈൻ വിജ്ഞാനകോശം വിക്കിപീഡിയയുടെ 25- പിറന്നാൾ ആഘോഷ പരിപാടികൾ
പ്രമാണം:41409 wikipedia 25th birth day celebrations 6.jpg|കൊല്ലം പ്രാക്കുളം ഗവ എൽ.പി. സ്കൂളിൽ ഓൺലൈൻ വിജ്ഞാനകോശം വിക്കിപീഡിയയുടെ 25- പിറന്നാൾ ആഘോഷ പരിപാടികൾ
പ്രമാണം:41409 wikipedia 25th birth day celebrations 9.jpg|കേക്ക് വിതരണം
പ്രമാണം:41409 wikipedia 25th birth day celebrations 1.jpg|ഡോ ഫുവാദ് ജലീൽ
പ്രമാണം:41409 wikipedia 25th birth day celebrations 13.jpg|ഡോ ഫുവാദ് ജലീൽ
പ്രമാണം:41409 wikipedia 25th birth day celebrations 2.jpg|ഡോ ഫുവാദ് ജലീൽ വിക്കി സംരംഭങ്ങൾ പരിചയപ്പെടുത്തുന്നു
പ്രമാണം:41409 wikipedia 25th birth day celebrations 11.jpg|കണ്ണൻ
പ്രമാണം:41409 wikipedia 25th birth day celebrations 7.jpg|വിക്കി ക്ലാസ്
പ്രമാണം:41409 wikipedia 25th birth day celebrations 10.jpg|വിക്കി ക്ലാസ്
പ്രമാണം:41409 wikipedia 25th birth day celebrations 4.jpg|ജിബി ടീച്ചർ
41409 wiki news deshabimani.jpg|ദേശാഭിമാനി വാർത്ത
41409 wiki news madhyamam.jpg|മാധ്യമം  വാർത്ത
41409 wiki 25th anniversary news Kaumudy.jpg|കേരള കൗമുദി വാർത്ത
</gallery>
* [https://web.archive.org/web/20260130004619/https://www.deshabhimani.com/district-news/-09840/wikipedia-33461 വിക്കി പിറന്നാൾ വാർത്ത ദേശാഭിമാനിയിൽ]
* [https://www.kairalinewsonline.com/kerala/students-of-govt-lp-school-prakkulam-kollam-celebrated-wikipedias-25th-birthday-hr1 വിക്കി പിറന്നാൾ ആഘോഷ വാർത്ത കൈരളി ഒൺലൈനിൽ]
* [https://web.archive.org/web/20260204195444/https://keralakaumudi.com/news/news.php?id=1691513&u=local-news വിക്കി പിറന്നാൾ ആഘോഷ വാർത്ത കേരള കൗമുദിയിൽ]
==ലോക റേഡിയോ ദിനം ==
== ഹാം റേഡിയോ പരിശീലനം ==
== 125 ആം വാർഷിക ആഘോഷം ==
==അവലംബം==
<References/>