"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==<font color=green>'''കിഴിശ്ശേരിയിൽ ഇനി സ്മാർട്ട് അമ്മമാർ '''</font>== <big>'''കുഴിമണ്ണ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് അമ്മമാർക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== | =='''കിഴിശ്ശേരിയിൽ ഇനി സ്മാർട്ട് അമ്മമാർ '''== | ||
<big>'''കുഴിമണ്ണ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് അമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നത് '''</big> | <big>'''കുഴിമണ്ണ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് അമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നത് '''</big> | ||
| വരി 8: | വരി 8: | ||
|[[പ്രമാണം:Drcmlp-lk 1.jpg|thumb|അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം|നടുവിൽ|450x450ബിന്ദു]] | |[[പ്രമാണം:Drcmlp-lk 1.jpg|thumb|അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം|നടുവിൽ|450x450ബിന്ദു]] | ||
|[[പ്രമാണം:Drcmlp-lk 2.jpg|thumb|അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം|നടുവിൽ|450x450ബിന്ദു]] | |[[പ്രമാണം:Drcmlp-lk 2.jpg|thumb|അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം|നടുവിൽ|450x450ബിന്ദു]] | ||
|} | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:Drcmlp-lk 3.jpg|thumb|സ്മാർട്ടമ്മ - ജി എച്ച് എസ് എസ് കുഴിമണ്ണ|നടുവിൽ|420x420ബിന്ദു]] | |||
|[[പ്രമാണം:Drcmlp-lk 4.jpg|thumb|സ്മാർട്ടമ്മ - ജി എച്ച് എസ് എസ് കുഴിമണ്ണ|നടുവിൽ|420x420ബിന്ദു]] | |||
|[[പ്രമാണം:Drcmlp-lk 5.jpg|thumb|സ്മാർട്ടമ്മ - ജി എച്ച് എസ് എസ് കുഴിമണ്ണ|നടുവിൽ|420x420ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:Drcmlp-lk 6.jpg|thumb|സ്മാർട്ടമ്മ - ജി എച്ച് എസ് എസ് കുഴിമണ്ണ|നടുവിൽ|444x444ബിന്ദു]] | |||
|[[പ്രമാണം:Drcmlp-lk 7.jpg|thumb|സ്മാർട്ടമ്മ - ജി എച്ച് എസ് എസ് കുഴിമണ്ണ|നടുവിൽ|444x444ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:Drcmlp-lk 8.jpg|thumb|സ്മാർട്ടമ്മ - ജി എച്ച് എസ് എസ് കുഴിമണ്ണ|നടുവിൽ|300x300ബിന്ദു]] | |||
|} | |} | ||
20:31, 28 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
കിഴിശ്ശേരിയിൽ ഇനി സ്മാർട്ട് അമ്മമാർ
കുഴിമണ്ണ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് അമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നത്
കിഴിശ്ശേരിയിലെ അമ്മമാർക്ക് ഇനി കമ്പ്യൂട്ടറും വഴങ്ങും. കുഴിമണ്ണ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് വഴിയാണ് രക്ഷിതാക്കൾക്ക് ഹൈടെക് പരിശീലനം നൽകുന്നത്. അമ്മമാർക്ക് അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും ഇൻറർനെറ്റ് ഉപയോഗവും പരിചയപ്പെടുത്തി ഡിജിറ്റൽ ലോകത്ത് സ്വയംപര്യാപ്തത നേടാൻ പദ്ധതിയിലൂടെ സാധിക്കും. ആദ്യഘട്ടത്തിൽ നടന്ന മൂന്നുദിവസത്തെ പരിശീലനത്തിൽ 40 രക്ഷിതാക്കൾ പങ്കെടുത്തു. സ്കൂളിൽ നടപ്പിലാക്കിയിട്ടുള്ള ഹൈടെക് സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെടാനും സമഗ്ര പോർട്ടൽ, പാഠപുസ്തകത്തിലെ ക്യു ആർ കോഡുകൾ തുടങ്ങിയവ കുട്ടികൾക്ക് വീട്ടിലും ഉപയോഗിക്കാൻ സാഹചര്യം ഒരുക്കുകയുമായിരുന്നു അമ്മമാർക്കുള്ള ഹൈടെക് പരിശീലന പദ്ധതിയുടെ ലക്ഷ്യം. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കളിൽ വ്യാപകമായ സന്ദർഭത്തിലാണ് ഇത്തരമൊരു പരിശീലനം സംഘടിപ്പിച്ചത്. വീടുകളിലുള്ള സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളിൽ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് റിസോഴ്സുകൾ ഉപയോഗിക്കുന്ന വിധം, ഹൈടെക് പദ്ധതിക്കു കീഴിലുള്ള പുതിയ ക്ലാസ്റൂം പഠനരീതി പ്രയോജനപ്പെടുത്തൽ, സമഗ്ര പോർട്ടലിലെ പഠനവിഭവങ്ങൾ ഉപയോഗിക്കുന്ന വിധം, വിക്ടേഴ്സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ, സമേതം പോർട്ടലിലെ സൗകര്യങ്ങൾ, സൈബർ സുരക്ഷ എന്നിവയാണ് വിവിധ സെഷനുകളിലായി പരിചയപ്പെടുത്തുന്നത്. യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികളുടെ അമ്മമാരാണ് പരിശീലനം നേടുന്നത്. സ്കൂൾ അവധി കാലത്തിനുശേഷം ഒഴിവുദിനങ്ങൾ ഉപയോഗപ്പെടുത്തിയും പദ്ധതി തുടരും. വലിയ താല്പര്യത്തോടെയാണ് ഐടി പഠനത്തെ അമ്മമാർ സ്വീകരിച്ചത്. പരിശീലന ക്ലാസുകൾ ജില്ലാ പഞ്ചായത്ത് മെമ്പർ എംപി ശരീഫ് ടീച്ചർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് അബ്ദുൽ യു കെ അബ്ദുൽ സലാം അധ്യക്ഷനായി. പ്രധാനധ്യാപിക പി സിന്ദു, പി അസ്‍ലം, പി നജീബ്, എം ആമിനകുട്ടി എന്നിവർ സംസാരിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന ആദ്യഘട്ട പരിശീലനത്തിന് ഐ. അബ്ദുൽഗഫൂർ ആയിഷ സബീല, ദാവൂദ് മഠത്തിൽ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി