"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18673 (സംവാദം | സംഭാവനകൾ)
No edit summary
18673 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
== '''സാമൂഹ്യ ശാസ്ത്ര ക്ലബ്''' ==
== '''സാമൂഹ്യ ശാസ്ത്ര ക്ലബ്''' ==
സാമൂഹ്യശാസ്ത്ര ക്ലബ് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ക്വിറ്റ് ഇന്ത്യ, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങളോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഹിരോഷിമ, നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സ‍ഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മൽസരം എന്നിവ സംഘടിപ്പിക്കാറുണ്ട് 2021 ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പ്രശ്നോത്തരി, തുടർന്ന് സ്കൂൾ തല ഓൺലൈൻ പ്രശ്നോത്തരി, എന്റെ സ്വപ്നങ്ങളിലെ ഇന്ത്യ എന്ന വിഷയത്തിൽ പ്രസംഗ മൽസരം, ചാർട്ട് പ്രദർശനം, സ്കൂൾ തല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ എല്ലാ ഇനങ്ങളിലും പടിഞ്ഞാറ്റുമുറി ഒ.യു.പി.എസ്  സ്കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം നടത്താറുണ്ട്.

== '''എൻ.ജി.സി''' ==
[[പ്രമാണം:18673 ngc.jpg|നടുവിൽ|ലഘുചിത്രം|575x575ബിന്ദു]]
സ്കൂളുകളിലെ പരിസ്ഥിതി പ്രവർത്തനങ്ങൾ നാഷണൽ ഗ്രീൻ കോർപ്സ് വഴിയാണ് പ്രോത്സാഹിപ്പിക്കുന്നത്.ഡിസംബർ 4 2023 ലാണ് എൻ ജി സി സ്കൂളിൽ ആരംഭിച്ചത്. ഫോറസ്റ്റ് ഓഫീസർ ശ്രീമതി  ബെൻസീറ ടി ആണ് എൻജിസിയുടെ ഉദ്ഘാടനം ചെയ്തത്. ജൈവവൈവിധ്യ സംരക്ഷണം , ജലസംരക്ഷണം , ഊർജ്ജ സംരക്ഷണം , മാലിന്യ സംസ്കരണം, ഭൂവിനിയോഗ ആസൂത്രണം , വിഭവ മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഈ എൻ‌ജി‌സി വിദ്യാർത്ഥികൾ പങ്കെടുക്കുന്നു . എൻ‌ജി‌സി ഇക്കോ ക്ലബ്ബുകൾ പ്രാദേശിക പ്രത്യേക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പൊതുജനശ്രദ്ധയും പിന്തുണയും ആകർഷിക്കുന്നതിനായി, എൻ‌ജി‌സിയിലെ പെൺകുട്ടികളും ആൺകുട്ടികളും പരിസ്ഥിതി അവബോധ പ്രവർത്തനങ്ങളും പരിസ്ഥിതി ഇടപെടലിനായി ഔട്ട്‌റീച്ച് പ്രവർത്തനങ്ങളും ഏറ്റെടുക്കുന്നു. ജലശേഖരണം, നടീൽ, ജൈവ മാലിന്യങ്ങളുടെ കമ്പോസ്റ്റിംഗ് എന്നിവ എൻ‌ജി‌സി സ്കൂൾ ഇക്കോ ക്ലബ്ബുകളിൽ ജനപ്രിയ പ്രവർത്തനങ്ങളാണ്. പരിസ്ഥിതി അവബോധം മാധ്യമമായി ഉപയോഗിച്ച് ഇന്ത്യയിലെ തിരഞ്ഞെടുത്ത സ്കൂളുകളിലൂടെ പരിസ്ഥിതി അച്ചടക്കവും പരിസ്ഥിതി ഉത്തരവാദിത്തവും ഈ എൻ‌ജി‌സി സ്കൂൾ ഇക്കോ ക്ലബ്ബുകൾ പ്രോത്സാഹിപ്പിക്കുന്നു .
[[പ്രമാണം:18673 ngc 1.jpg|ഇടത്ത്‌|ലഘുചിത്രം|327x327ബിന്ദു]]
[[പ്രമാണം:18673 ngc 2.jpg|ലഘുചിത്രം|319x319ബിന്ദു]]

== '''ഇംഗ്ലീഷ് ക്ലബ്''' ==
== '''ഇംഗ്ലീഷ് ക്ലബ്''' ==
വരി 42: വരി 64:
[[പ്രമാണം:18673 jrc inaguration2.jpg|ഇടത്ത്‌|ലഘുചിത്രം|245x245px]]
[[പ്രമാണം:18673 jrc inaguration2.jpg|ഇടത്ത്‌|ലഘുചിത്രം|245x245px]]
[[പ്രമാണം:18673 jrc inaguration3.jpg|നടുവിൽ|ലഘുചിത്രം|250x250px]]
[[പ്രമാണം:18673 jrc inaguration3.jpg|നടുവിൽ|ലഘുചിത്രം|250x250px]]
== '''വിദ്യാരംഗം കലാസാഹിത്യവേദി''' ==
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഈ സംഘടനക്ക് ഉള്ളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം.അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്ജില്ലാ തലത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ചെയർമാനും അധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപം ഉണ്ട്.വിദ്യാരംഗം മാസികയുടെ പത്രാധിപ സമിതി ആണ് സംസ്ഥാന അടിസ്ഥാനത്തിൽ കലാസാഹിത്യവേദി ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. വിദ്യാഭ്യാസ ഡയറക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
== '''ഹിന്ദി ക്ലബ്''' ==
വിദ്യാർത്ഥികളിൽ രാഷ്ട്രഭാഷയോടുളള താൽപര്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ് സ്കൂളിൽ നടത്തിവരുന്നു.ദൃശ്യ ശ്രാവ്യ സങ്കേതങ്ങളുപയോഗിച്ച് ഹിന്ദി സംഭാഷണങ്ങൾ, കഥകൾ, കവിതകൾ, കാർട്ടുണുകൾ തുടങ്ങിയവ പരിചയപ്പെടുന്നതിന് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പ്രസംഗ മൽസരം, പതിപ്പ് - മുദ്രാഗീത നിർമാണം തുടങ്ങിയവ നടത്തുന്നു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ദേശഭക്തിഗാനാലാപന മൽസരം, ചാർട്ട് പ്രദർശനം, പ്ലക്കാർ‍‍ഡ് നിർമ്മാണം എന്നിവ സംഘടിപ്പിക്കുന്നു.
== '''ഉർദു ക്ലബ്ബ്''' ==
വിദ്യാർഥികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക, ചിന്താശേഷി വർദ്ധിപ്പിക്കുക, ഭാഷാപരമായ കഴിവ് വർദ്ധിപ്പിക്കുക, അഭിരുചികൾ കണ്ടെത്തി ഭാഷാ നൈപുണ്യം നേടാൻ പ്രാപ്തരാക്കുകയും പിന്തുണക്കുകയും ചെയ്യുക എന്നീ ലക്ഷ്യത്തോടെയാണ് രോഷ്നി ഉർദു ക്ലബ്ബ് പ്രവർത്തിക്കുന്നത്. വായനാ മത്സരം, ഭാഷാ സാഹിത്യ ചർച്ചകൾ, ഉർദു ദിനം, പുസ്തകം പരിചയപ്പെടൽ എന്നിവ സംഘടിപ്പിക്കുന്നു.
== '''ഐടി ക്ലബ്ബ്''' ==
വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് ഐടി ക്ലബ്ബ്.  സ്കൂളിൽ വിശാലമായ ഐസിടി ലാബ് ഉണ്ട്. ഐ ടി പഠിപ്പിക്കുന്നതിനായി സ്കൂളിൽ ഇന്ന് പ്രഗൽഭയായ ഐ ടി ടീച്ചറും നിലവിലുണ്ട് . ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു.