"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 71: | വരി 71: | ||
30/10/2024 രാവിലെ 5.30ന് സ്കൂളിൽ നിന്നും പ്രാർത്ഥനയോടെ യാത്ര ആരംഭിച്ചു. 69 കുട്ടികളും 6 സ്റ്റാഫുമാണ് ട്രിപ്പിന് ഉണ്ടായിരുന്നത്. 7.30യോടെ തൊടുപുഴയിലെ റസ്റ്റോറന്റിൽ എത്തി. പ്രഭാത ഭക്ഷണത്തിനുശേഷം കുട്ടികൾ കൂടുതൽ ഉണർവോടെ ആട്ടവും പാട്ടുമായി വാഗമണ്ണിലേക്ക്... 10.30ന് ഞങ്ങൾ സൂയിസൈഡ് പോയിന്റിലെത്തി. കുട്ടികൾ ഉത്സാഹത്തോടെ വാഗമണ്ണിന്റെ തണുപ്പും പ്രകൃതി ഭംഗിയും ആസ്വദിച്ചു. ഗ്ലാസ് ബ്രിഡ്ജിലൂടെയുള്ള യാത്ര മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. സാഹസികമായ പല റൈഡുകളും ഉണ്ടായിരുന്നു. അതെല്ലാം പുറമേനിന്ന് കണ്ടു ഞങ്ങൾ ആസ്വദിച്ചു. പിന്നീട് ഞങ്ങൾ പോയത് പൈൻ മരങ്ങളുടെ ഇടയിലേക്ക് ആണ്. വ്യത്യസ്തങ്ങളായ റീൽസ് എടുത്തും മരങ്ങൾക്കിടയിലൂടെയുള്ള ഓട്ടവും ഫോട്ടോസ് എടുക്കലും എല്ലാം കുട്ടികൾക്ക് കൂടുതൽ ആനന്ദകരമായി. ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങൾ പോയത് വാഗമൺ മെഡോസി ലേക്കാണ്. വാഗമണ്ണിന്റെ മുഴുവൻ മനോഹാരിതയും നിറഞ്ഞ നിന്നിരുന്ന ഒരിടമായിരുന്നു അത്. പച്ചപ്പു വിരിച്ച മുട്ട കുന്നുകൾ... പ്രകൃതി ഭംഗിക്ക് പൂർണത വരുത്താൻ വീശിക്കൊണ്ടിരുന്ന തണുത്ത കാറ്റ്.... കുട്ടികൾ ഓരോ കുന്നിനു മുകളിലൂടെയും ഓടി നടന്ന് കാഴ്ചകൾ ആസ്വദിച്ചു. അതിനുശേഷം ഞങ്ങൾ യാത്രതിരിച്ചത് | 30/10/2024 രാവിലെ 5.30ന് സ്കൂളിൽ നിന്നും പ്രാർത്ഥനയോടെ യാത്ര ആരംഭിച്ചു. 69 കുട്ടികളും 6 സ്റ്റാഫുമാണ് ട്രിപ്പിന് ഉണ്ടായിരുന്നത്. 7.30യോടെ തൊടുപുഴയിലെ റസ്റ്റോറന്റിൽ എത്തി. പ്രഭാത ഭക്ഷണത്തിനുശേഷം കുട്ടികൾ കൂടുതൽ ഉണർവോടെ ആട്ടവും പാട്ടുമായി വാഗമണ്ണിലേക്ക്... 10.30ന് ഞങ്ങൾ സൂയിസൈഡ് പോയിന്റിലെത്തി. കുട്ടികൾ ഉത്സാഹത്തോടെ വാഗമണ്ണിന്റെ തണുപ്പും പ്രകൃതി ഭംഗിയും ആസ്വദിച്ചു. ഗ്ലാസ് ബ്രിഡ്ജിലൂടെയുള്ള യാത്ര മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. സാഹസികമായ പല റൈഡുകളും ഉണ്ടായിരുന്നു. അതെല്ലാം പുറമേനിന്ന് കണ്ടു ഞങ്ങൾ ആസ്വദിച്ചു. പിന്നീട് ഞങ്ങൾ പോയത് പൈൻ മരങ്ങളുടെ ഇടയിലേക്ക് ആണ്. വ്യത്യസ്തങ്ങളായ റീൽസ് എടുത്തും മരങ്ങൾക്കിടയിലൂടെയുള്ള ഓട്ടവും ഫോട്ടോസ് എടുക്കലും എല്ലാം കുട്ടികൾക്ക് കൂടുതൽ ആനന്ദകരമായി. ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങൾ പോയത് വാഗമൺ മെഡോസി ലേക്കാണ്. വാഗമണ്ണിന്റെ മുഴുവൻ മനോഹാരിതയും നിറഞ്ഞ നിന്നിരുന്ന ഒരിടമായിരുന്നു അത്. പച്ചപ്പു വിരിച്ച മുട്ട കുന്നുകൾ... പ്രകൃതി ഭംഗിക്ക് പൂർണത വരുത്താൻ വീശിക്കൊണ്ടിരുന്ന തണുത്ത കാറ്റ്.... കുട്ടികൾ ഓരോ കുന്നിനു മുകളിലൂടെയും ഓടി നടന്ന് കാഴ്ചകൾ ആസ്വദിച്ചു. അതിനുശേഷം ഞങ്ങൾ യാത്രതിരിച്ചത് | ||
തങ്ങൾപാറയിലേക്ക് ആണ്. ആകാശം മുട്ടിനിൽക്കുന്ന പാറക്കൂട്ടങ്ങൾ.... വളരെ ആവേശത്തോടെ കുട്ടികൾ പാറക്കൂട്ടങ്ങൾക്ക് മുകളിൽ എത്തി. " തങ്ങളു"ടെ കബറിടം ആണ് അവിടെ കാണാൻ കഴിഞ്ഞത്. അതിനുശേഷം വാഗമണ്ണിന്റെ വ്യൂ പോയിന്റിലേക്ക്... | തങ്ങൾപാറയിലേക്ക് ആണ്. ആകാശം മുട്ടിനിൽക്കുന്ന പാറക്കൂട്ടങ്ങൾ.... വളരെ ആവേശത്തോടെ കുട്ടികൾ പാറക്കൂട്ടങ്ങൾക്ക് മുകളിൽ എത്തി. " തങ്ങളു"ടെ കബറിടം ആണ് അവിടെ കാണാൻ കഴിഞ്ഞത്. അതിനുശേഷം വാഗമണ്ണിന്റെ വ്യൂ പോയിന്റിലേക്ക്... | ||
ഒറ്റ ക്യാൻവാസിൽ വാഗമണ്ണിന്റെ മുഴുവൻ ഭംഗിയുംകാണാൻ സാധിച്ചു. കണ്ണുകൾക്ക് ഏറെ ഇമ്പം നൽകുന്ന കാഴ്ചയായിരുന്നു. 5 മണിയോടെ വാഗമണ്ണിനോട് യാത്ര പറഞ്ഞ് ഇറങ്ങി.വൈകുന്നേരം കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട അൽഫാമും കഴിച്ച് 10.30യോടെ സ്കൂളിൽ തിരിച്ചെത്തി. ശാരീരികമായി ഉണർവിനും മാനസിക ഉല്ലാസത്തിനും ഉതകുന്ന യാത്രയായിരുന്നു. ഈ | ഒറ്റ ക്യാൻവാസിൽ വാഗമണ്ണിന്റെ മുഴുവൻ ഭംഗിയുംകാണാൻ സാധിച്ചു. കണ്ണുകൾക്ക് ഏറെ ഇമ്പം നൽകുന്ന കാഴ്ചയായിരുന്നു. 5 മണിയോടെ വാഗമണ്ണിനോട് യാത്ര പറഞ്ഞ് ഇറങ്ങി.വൈകുന്നേരം കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട അൽഫാമും കഴിച്ച് 10.30യോടെ സ്കൂളിൽ തിരിച്ചെത്തി. ശാരീരികമായി ഉണർവിനും മാനസിക ഉല്ലാസത്തിനും ഉതകുന്ന യാത്രയായിരുന്നു. | ||
==='''ശിശുദിനാഘോഷം-ജാംബോറീ '''=== | |||
<p style="text-align:justify"> | |||
2024 നവംബർ 19ന് കൃത്യം 10.30 എ .എം നു തന്നെ യോഗം ആരംഭിച്ചു.യോഗത്തിൽ ശ്രീമതി. ബിന്ദു ഈയ്യപ്പൻ സ്വാഗതം ആശംസിച്ചു.ഈ യോഗത്തിലെ അധ്യക്ഷൻ ഞങ്ങളുടെ ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ആയിരുന്നു.ഉദ്ഘാടനം ചെയ്തുകൊണ്ട് സന്ദേശം നൽകിയത് പിടിഎ പ്രസിഡൻറ് ശ്രീ. ജെൻസൻ പുത്തൂർ ആയിരുന്നു.ഫസ്റ്റ് അസിസ്റ്റൻറ് ശ്രീമതി ഷീജ വാറുണ്ണിയും യു.പി സീനിയർ ടീച്ചർ വിജി ജോർജും ഈ ജാംബോ റീക്ക് ആശംസകൾ നൽകി.വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ അവിൻ പ്രിന്റോ ശിശുദിനത്തെ കുറിച്ച് ഒരു ലഘു പ്രഭാഷണം നടത്തി.തുടർന്നായിരുന്നു കുരുന്നുകളുടെ കലാപ്രകടനം വൈവിധ്യവും വർണ്ണ ശബളവുമായപരിപാടികൾ ആയിരുന്നു അംഗൻവാടിയിലെ കുഞ്ഞുമക്കൾ ഒരുങ്ങി വന്നത്.പരിപാടി അവതരിപ്പിച്ച ഓരോ കുട്ടികൾക്കും ഉള്ള സമ്മാനദാനം ഹെഡ്മാസ്റ്ററും പിടിഎ പ്രസിഡന്റും കൂടി നിർവഹിച്ചു കുഞ്ഞുമക്കൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും ഊണ് ഒരുക്കിയിരുന്നു കൂടാതെ മധുര പലഹാരങ്ങളും ജ്യൂസും കുട്ടികൾക്ക് നൽകി .ഉച്ചയൂണിന് ശേഷം എൽ പി കുട്ടികളുടെ കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനമായിരുന്നു.3. 30 പി. എം ന് ഈ യോഗത്തിന് സമാപനം കുറിച്ചുകൊണ്ട് ശ്രീമതി.നിത്യ ഇഗ്നേഷ്യസ് നന്ദി അർപ്പിച്ച് സംസാരിച്ചു.ഇനി അടുത്ത വർഷത്തെ ശിശുദിനാഘോഷങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞങ്ങളുടെ കുരുന്നു പൂക്കൾ . | |||
==='''2023-26,,2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചുകളിലെ അംഗങ്ങളുടെ ഫീൽഡ് ട്രിപ്പ്'''=== | |||
<p style="text-align:justify"> | |||
ചാലക്കുടിയിൽ പ്രവർത്തിക്കുന്ന, എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ്ങിൽ ഇന്ത്യ- ഗവൺമെന്റിന്റെ ലൈസൻസ് കരസ്ഥമാക്കുന്നതിനുള്ള പഠനം സാധ്യമാക്കുന്ന, സതേൺ ടെക്നിക്കൽ ആൻഡ് എൻജിനീയറിങ് കോളേജായിരുന്നു ഫീൽഡ് വിസിറ്റിനായി തെരഞ്ഞെടുത്തത്.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, അധ്യാപകരും അടങ്ങുന്ന സംഘം ഒന്നരയോടെയാണ് കോളേജിൽ എത്തിയത്. കോളേജിലെ അധ്യാപകർ വളരെ സ്നേഹപൂർവ്വം ഞങ്ങളെ സ്വാഗതം ചെയ്തു. എയർ ക്രാഫ്റ്റിന്റെ ഭാഗങ്ങളെക്കുറിച്ചും അതുപോലെ ടേക്ക് ഓഫ്, ലാൻഡിങ് എന്നീ പ്രവർത്തനങ്ങളെക്കുറിച്ചും, എയർ ക്രാഫ്റ്റിന്റെ പ്രവർത്തനതത്വത്തെ കുറിച്ചും വിശദീകരിക്കുന്ന ക്ലാസ്സ് കോളേജിലെ അധ്യാപകനായ ഗഗൻസാർ കുട്ടികൾക്ക് നൽകി. വളരെ താല്പര്യത്തോടെയാണ് കുട്ടികളെല്ലാവരും തന്നെ ഈ ക്ലാസ്സിൽ പങ്കെടുത്തത്.ചിപ്സൺ എയർവേഴ്സ് കമ്പനിയുടെ ബ്രാഞ്ച് കോളേജിൽ പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ,കമ്പനിയിലേക്ക് വന്ന ഹെലികോപ്റ്ററിന്റെ ലാൻഡിങും നേരിട്ട് കാണാനുള്ള അവസരവും കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. തുടർന്ന് കോളേജിലെ എയർക്രാഫ്റ്റ് മെയ്ന്റനൻസ് ലാബിലേക്കാണ് കുട്ടികളെ കൊണ്ടുപോയത്.വിവിധ ജെറ്റുകളെയും, എയർക്രാഫ്റ്റുകളുടെ എൻജിൻ ഭാഗങ്ങളെയും നേരിട്ട് കണ്ടു മനസ്സിലാക്കാനുള്ള സൗകര്യവും കുട്ടികൾക്ക് ഇതിലൂടെ ലഭിച്ചു.ഏവിയോൺ എഞ്ചിനീയറിംഗിന്റെ ലാബും കോളേജിലുണ്ടായിരുന്നു. എയർക്രാഫ്റ്റ് മേഖല, താല്പര്യമുള്ള കുട്ടികൾക്ക് ഭാവിയിൽ ഏറെ ജോലിസാധ്യതകൾ കണ്ടത്താനുള്ള ഒന്നാണെന്നും,ഉത്തരവാദിത്തങ്ങൾ ഏറെയുണ്ടെങ്കിലും സാമ്പത്തിക ഭദ്രതയും സമൂഹത്തിൽ ഒരു സ്ഥാനവും ഉറപ്പാക്കുന്ന ഒന്നാണെന്നുമുള്ള അറിവ് കുട്ടികൾക്ക് ഈ ഫീൽഡ് വിസിറ്റിലൂടെ ലഭിച്ചു. | |||
==='''ലഹരി വിരുദ്ധ ക്ലാസ്സ്'''=== | |||
<p style="text-align:justify"> | |||
സ്കൂൾ സുരക്ഷാ ക്ലബ്ബിൻറെ നേതൃത്വത്തിൽജനുവരി 21 -ാം തീയ്യതി ഇരിങ്ങാലക്കുട എക്സൈസ് പ്രിവന്റിവ് ഓഫീസർ ശ്രീ സന്തോഷ് സാർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി. | |||
എച്ച് എം തോമസ് മാസ്റ്റർ അധ്യക്ഷതയിൽ സംഘടിപ്പിച്ച യോഗത്തിൽ പിടിഎ പ്രതിനിധികളും ജാഗ്രതാ സമിതി പ്രസിഡണ്ട് ശ്രീ വി ആർ രാജനും പിടിഎ പ്രസിഡണ്ട് ജെൻസൺ പുത്തൂരുംഫസ്റ്റ് അസിസ്റ്റൻറ് ഷീജ ടീച്ചറും പങ്കെടുത്തു.പ്രസ്തുത ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു | |||
===''' വിമുക്തി - അഗ്നി ഉദ്ഘാടനം'''=== | |||
<p style="text-align:justify"> | |||
അളഗപ്പ നഗർ ഗ്രാമപഞ്ചായത്തിന്റെയും മാതാ ഹൈ സ്കൂൾ മണ്ണംപെട്ടയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിമുക്തി _ലഹരി വർജന മിഷ്യനുമായി കൈകോർത്ത് ഇന്ന് രാവിലെ 11:30ന് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആൻഡ് വിമുക്തി മാനേജർ തൃശ്ശൂർ ,ശ്രീ സതീഷ് പി കെയുടെ നേതൃത്വത്തിൽ ക്ലാസ്സ് നടത്തുകയുണ്ടായി അതോടൊപ്പം ഇവോക്ക് അക്കാദമിയുമായി സഹകരിച്ച് സ്കൂൾ നടത്തുന്ന അഗ്നി 2K25 പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു ക്ലാസിനു ശേഷം അധ്യാപകരും കുട്ടികളും സാറിനോട് | |||
സംശയങ്ങൾ ചോദിക്കുകയും മറുപടി നൽകുകയും ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഭാഗ്യവതി ചന്ദ്രൻ പ്രസ്തുത യോഗത്തിൽ അധ്യക്ഷയായിരുന്നു അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ രാജേശ്വരി പ്രസ്തുത യോഗം ഉദ്ഘാടനം നിർവഹിച്ചു .സ്കൂൾ മാനേജർ ഫാദർ ജയ്സൺ പുന്നശ്ശേരി മാനേജർ അനുഗ്രഹ പ്രഭാഷണം നടത്തുകയും അധ്യാപകരും കുട്ടികളും ഒറ്റക്കെട്ടായി നിൽക്കുമെന്നും അതിനുവേണ്ടി പ്രത്യേക നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുശ്രീ സജീഷ് വൈലോപ്പിള്ളി ആശംസകൾ അർപ്പിക്കുകയും ചെയ്തു. ജാഗ്രത സമിതി പ്രസിഡൻറ് രാജൻ സാർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയുണ്ടായി. അഗ്നി 2K25 പ്രൊജക്റ്റ് പ്രസന്റേഷൻ കുമാരി പവന നിർവഹിക്കുകയും ഫിസിക്കൽ മെന്റൽ ഹെൽത്തിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ശ്രീ ജൻസൺ പുത്തൂർ നന്ദി പ്രകാശിപ്പിച്ചു ദേശീയ ഗാനത്തോട് കൂടി യോഗം സമാപിച്ചു | |||
===''' എന്റെ കേരളം എക്സ്പോ'''=== | |||
<p style="text-align:justify"> | |||
സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചു തൃശ്ശൂരിൽ നടക്കുന്ന എന്റെ കേരളം എക്സ്പോയിൽ മാതയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അനീറ്റ, ആഷിഷ്, ഭരത്, അദ്വിക് എന്നിവർ,അവർ നിർമ്മിച്ച റോബോട്ടിക് ഉപകരണങ്ങൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി പിടിച്ചുപറ്റി | |||
===''' എസ്. എസ്. എൽ.സി'''=== | |||
<p style="text-align:justify"> | |||
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടി മാതാ ഹൈസ്കൂൾ മണ്ണപട്ട 158 കുട്ടികൾ പരീക്ഷയെഴുതിയവരിൽ 158 പേരും മികച്ച ഗ്രേഡ് കിട്ടി പാസായി. | |||
25 പേർക്ക് ഫുൾ എ പ്ലസ് നാലുപേർക്ക് 9 എ പ്ലസ് ലഭിച്ചു. | |||
==='''LSS,USS'''=== | |||
<p style="text-align:justify"> | |||
LSS, USS ചരിത്ര നേട്ടവുമായി മാതാ ഹൈസ്കൂൾ മണ്ണംപേട്ട. | |||
2024- 2025 അധ്യയന വർഷത്തിലെ LSS, USS പരീക്ഷയിൽ ആകെ 28 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി. | |||
നാലാം ക്ലാസ്സിലെ 82 വിദ്യാർത്ഥികളിൽ 22 കുട്ടികളാണ് LSS പരീക്ഷ എഴുതിയത്, അതിൽ 14 കുട്ടികൾ സ്കോളർഷിപ്പ് കരസ്ഥമാക്കി. | |||
ഏഴാം ക്ലാസ്സിൽ 108 വിദ്യാർത്ഥികളിൽ 24 പേരാണ് USS പരീക്ഷ എഴുതിയത്. 24 കുട്ടികളിൽ 14 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. | |||
എക്കാലത്തെയും മികച്ച നേട്ടമാണ് LSS, USS പരീക്ഷയിൽ ഇപ്രാവശ്യം മാതാ ഹൈ സ്കൂൾ നേടിയത്. | |||
==='''ആൻറി ഡ്രഗ് ഡേ'''=== | |||
<p style="text-align:justify"> | |||
റോഡ് സേഫ്റ്റി,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് സ്കൗട്ട്, ഗൈഡ് , ജെ ആർ സി കുട്ടികൾക്ക് സബ് ഇൻസ്പെക്ടർ ബിജു സാറിൻറെ നേതൃത്വത്തിൽ സാറിന്റെ നേതൃത്വത്തിൽ ക്ലാസ് നടത്തി. | |||
==='''2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ്'''=== | |||
<p style="text-align:justify"> | |||
2024 - 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ഫേസ് 1 സ്കൂൾതല ക്യാമ്പ് മെയ് 28 ന് മാതാ ഹൈസ്കൂളിൽ നടന്നു. ക്യാമ്പ് രാവിലെ 10 മണിക്ക് പ്രാർത്ഥനയോടെ ആരംഭിച്ചു.ബഹുമാനപെട്ട ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ക്യാമ്പ് നയിക്കുന്നതിനായി എത്തിച്ചേർന്ന സ്മിത ടീച്ചർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവരെ കൈറ്റ് മിസ്ട്രസ് ക്യാമ്പിലേക്ക് സ്വാഗതം ചെയ്തു.ആദ്യമേ തന്നെ നിലവിലുള്ള സാമൂഹ്യ മാധ്യമങ്ങളുടെ പേരുകളുടെ അടിസ്ഥാനത്തിലുള്ള കുസൃതിചോദ്യങ്ങളിലൂടെ,കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു. ഗ്രൂപ്പ് ആക്ടിവിറ്റിയായി കുട്ടികൾക്ക് നൽകിയ റീൽസ് നിർമ്മാണം വളരെ ഭംഗിയായി തന്നെ ഓരോ ഗ്രൂപ്പും ചെയ്യുകയുണ്ടായി. ഒരു വീഡിയോ എങ്ങനെ ആകർഷകമാക്കാം എന്നതിനെക്കുറിച്ചും, വീഡിയോ എടുക്കുമ്പോൾ ക്യാമറ ഏതു രീതിയിൽ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുമെല്ലാം വിശദമായി സ്മിത ടീച്ചർ വിശദീകരിച്ചു.കെ- ഡെൻ ലൈവ് സോഫ്റ്റ്‌വെയറിനെ പരിചയപ്പെടലും , സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് എന്നിവയിലെല്ലാം കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു. പ്രവേശനോത്സവം തുടങ്ങി പിന്നീട് വരുന്ന എല്ലാ ദിനാചരണങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും എടുത്ത്,ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് നടത്തുക എന്ന അസൈമെന്റ് ഇതിനുശേഷം കുട്ടികൾക്ക് നൽകി. ലിറ്റിൽ കൈറ്റ്സ് ലീഡർ ദേവനന്ദ സ്മിത ടീച്ചർക്കും, കുട്ടികൾക്കും നന്ദി അർപ്പിച്ചുകൊണ്ട് സംസാരിച്ചു. 3.30 ന് ക്യാമ്പ് അവസാനിച്ചു. | |||
ചുരുക്കം: | ചുരുക്കം: | ||
ഇതൊരു ചെറിയ തിരുത്താണ് | ഇതൊരു ചെറിയ തിരുത്താണ് | ||