1724 ൽ ഡച്ച് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ട ഈ സെമിത്തേരിയിൽ ഏകദേശം 104 ശവകുടീരങ്ങളുണ്ട്. സന്ദർശകർക്ക് പ്രത്യേകാനുമതിയോടെ മാത്രമേ പ്രവേശനം അനുവദിക്കൂ.
അതേ , ചരിത്രത്തിന്റെ ഏടുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ചരിത്ര പ്രസിദ്ധമായ ഫോർട്ടുകൊച്ചിയുടെ സാംസ്ക്കാരിക പൈതൃകത്തിന് ചാരുതയേകി , അറബിക്കടലിന്റെ റാണിക്ക് അഭിമാനസ്തംഭമായി വിരാജിക്കുന്ന, അനേകം കുരുന്നുകളെ വിജ്ഞാനത്തിന്റെ വാതായനത്തിലൂടെ നയിച്ച ചിരപുരാതന വിദ്യാലയം "സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ".
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന , പൈതൃകനഗരമായ ഫോർട്ടുകൊച്ചിയുടെ ഹൃദയഭാഗത്ത് നക്ഷത്ര ശോഭയോടെ നിലകൊള്ളുന്ന വിദ്യാനികേതനമാണ് സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ .
01:14, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
1724 ൽ ഡച്ച് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ട ഈ സെമിത്തേരിയിൽ ഏകദേശം 104 ശവകുടീരങ്ങളുണ്ട്. സന്ദർശകർക്ക് പ്രത്യേകാനുമതിയോടെ മാത്രമേ പ്രവേശനം അനുവദിക്കൂ.