"തരിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:thariode3.jpg|500px]]
{{prettyurl|Thariode}}
[[ചിത്രം:thariode3.jpg|300px|right]]
== പ്രാദേശികചരിത്രം ==

തരിയോട്
18-ാം നൂറ്റാണ്ടിന്റെ ആന്ത്യഘട്ടത്തിൽ ടിപ്പു സുൽത്താന്റെ പടയോട്ടത്തിലാണ് കുമ്പള വയൽ, പഴൂർ എന്നീ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. തെക്കെവയനാട്ടിലെ ആദ്യത്തെ റോഡായ വൈത്തിരി- തിരുവണ-മാനന്തവാടി റോഡ്, കോഴിക്കോട്-വൈത്തിരി വഴി മാന്തവാടിയിലേക്കും അതു വഴി മൈസുരിലേക്കും സൈന്യനീക്കത്തിനു വേണ്ടി ടിപ്പു നിർമ്മിച്ചതാണ്. കുതിരപ്പാണ്ടി റോഡ് എന്നാണ് അടുത്ത കാലം വരെ ഈ റോഡ് അറിയപ്പെട്ടുകൊണ്ടിരുന്നത്. സൈന്യത്തെ പുതുശ്ശേരിപ്പുഴയുടെ മറുകര കടത്താൻ പാണ്ടിയിൽ (ചങ്ങാടം) കുതിരകളെ കെട്ടി വലിപ്പിച്ചതു കൊണ്ടാണ് പുതുശ്ശേരിക്കടവിന് കുതിരപ്പാണ്ടി എന്ന് പേർ വന്നത്.ടിപ്പു സൈന്യവുമായി ഏറ്റുമുട്ടൽ നടന്ന പഴൂർ ക്ഷേത്രത്തിന്റെ പരിസരത്ത് ‘പടവെട്ടി’ എന്ന പേരിലറിയപ്പെടുന്ന ഒരു പ്രദേശമുണ്ട്. ഇതിനോടടുത്ത സ്ഥലങ്ങളിൽ തന്ന മടത്തുവയൽ, കുനിയിൻമേൻ എന്നീ പ്രസിദ്ധമായ 2 കുറിച്യ തറവാടുകൾ ഇപ്പോഴുണ്ട്. 10 -ാംമൈൽ പ്രദേശത്ത് ചെകുത്താൻ തോടിന്റെ പടിഞ്ഞാറു വശത്തുള്ള കുന്നിൽ വെട്ടുകല്ലിൽതീർത്ത വീടുകളുടെ തറകളും തൂർന്നുപോയ കുളങ്ങളും, സമീപകാലംവരെയുണ്ടായിരുന്നു. മലബാറിൽ ബ്രിട്ടിഷ് ആധിപത്യം (ഈസ്റ് ഇന്ത്യാക്കമ്പനി) ഉറച്ചതോടെ കുതിരപ്പാണ്ടി റോഡ് വികസിപ്പിച്ച് മോട്ടോർ വാഹനങ്ങൾ ഓടിക്കാൻ പറ്റിയ രൂപത്തിലാക്കി. ഈ കാലഘട്ടത്തിലാണ് ബ്രിട്ടനിൽ ഇൻകോർപ്പറേറ്റ് ചെയ്ത ഗോൾഡ് മൈൻസ് ഇന്ത്യ എന്ന കമ്പിനി തരിയോട് വില്ലേജിലെ താണ്ടിയോട് പ്രദേശത്ത് സ്വർണഖനനം ആരംഭിച്ചത്. കമ്പിനിയുടെ ആവശ്യത്തിനായി പോലീസ് സ്റേഷൻ, സത്രം, പോസ്റാഫീസ്, കൃസ്ത്യൻപള്ളി മുതലായവ ആരംഭിക്കുകയും ചെയ്തു. കമ്പിനിയുടെ മാനേജിംഗ് ഡയറക്ടർ സ്മിത്ത് എന്നു ബ്രീട്ടീഷുകാരനായിരുന്നു. ഇംപീരിയിൽ ബാങ്കിന്റെ ഒരു ശാഖ തരിയോട് പ്രവർത്തിച്ചിരുന്നു.സ്മിത്തിന്റെ നേതൃത്വത്തിൽ നടന്ന ഖനനം വിജയകരമല്ലാതായിതീർന്നതോടെ നഷ്ടം മൂലം കമ്പനി പ്രവർത്തനം നിലയ്ക്കുമെന്നമട്ടായി. കമ്പനിയുടെ പ്രവർത്തനത്തെക്കുറിച്ച് പാർട്ട്ണർമാർക്ക് സംശയം ജനിച്ചതോടെ സ്മിത്ത്സായിപ്പിന് സ്വദേശത്തേക്ക് പോകാൻ കഴിയാതാകുകയും കമ്പനി പൊളിയുകയും ചെയ്തു. ഇതേ തുടർന്ന് കമ്പനി ഡൈനാമിറ്റ് വെച്ച് തകർത്തിതിനും ശേഷം അദ്ദേഹം അത്മഹത്യ ചെയ്തു. സ്മിത്ത് അക്കാലത്ത് പ്ളാന്റ് ചെയ്ത സ്മിത്ത് എസ്റേറ്റ് അനന്തരാവകാശിയായിരുന്ന ലേഡിസ്മിത്തിന് ലഭിച്ചെങ്കിലും നികുതി കുടിശ്ശികകൾ തീർക്കാൻ പോലും കഴിയാതെ അവർ സ്വദേശത്തേക്ക് മടങ്ങി. കുടിശ്ശികയുടെ പേരിൽ സർക്കാർ പ്രസ്തുത എസ്റേറ്റ് ഏറ്റെടുത്ത് റിസർവ് വനമായി പ്രഖ്യാപിച്ചു. അതാണ് ഇന്ന് ലേഡിസ് സ്മിത്ത് എന്നറിയപ്പെടുന്ന വനം. സ്വർണ്ണഖനനത്തിനായി തീർത്ത കുഴികളും, ഗുഹകളും കമ്പനി വക കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും തരിയോട് പ്രദേശത്ത് പലയിടത്തുമുണ്ട്. കെട്ടിടത്തിന്റെ പരിസരത്തുണ്ടായിരുന്നു ഫലവൃക്ഷങ്ങളും, പൂച്ചെടികളും ഇപ്പോഴും കാണാം. തുരങ്കിത്തിനുള്ളിൽ റയിലും ട്രോളികളുടെ അവശിഷ്ടങ്ങളുമുണ്ട്. സ്മിത്ത് കുടുംബത്തിന്റെ ബഗ്ളാവിന്റെ അവശിഷ്ടങ്ങളെന്നു കരുതപ്പെടുന്ന കെട്ടിടാവശിഷ്ടങ്ങൾ ചെയ്ത്താൻ തോപാലത്തിന്റെ (മുസാവരി പാലം) മുകൾ ഭാഗത്തുള്ള കുന്നിലുണ്ട്. ബംഗ്ളാം കുന്ന് എന്നാണ് പ്രസ്തുത കുന്ന് ഇന്നും അറിയപ്പെടുന്നത്. ടിപ്പുവിന്റെ പടയെ ഭയന്നാടിയ സവർണ്ണ ഹിന്ദുക്കളിൽ കുറെ പേർക്ക് സ്മിത്ത് അഭയം നൽകുകയും അവരാണ് പിന്നീട് ഈ പ്രദേശത്ത് നിലനിന്നിരുന്നതെന്നും പറയപ്പെടുന്നു. ആദ്യകാലത്ത് ക്ഷേത്രത്തിനെ കേന്ദ്രമാക്കി ചുറ്റുപാടുമുള്ള പ്രദേശങ്ങളെ പടിഞ്ഞാറത്തറ, തെക്കുംതറ, കോട്ടത്തറ, എടത്തറ, എന്നിങ്ങനെ തറകളായി അറിയപ്പെട്ടിരുന്നു. ഇടയ്ക്കുള്ള എടത്തറ തരിയോട് വില്ലേജായും, മറ്റുള്ളവ അതേ പേരിലുള്ള വില്ലേജുകളായും മാറി. 1099-ലെ പ്രളയത്തിൽ കുതിരപ്പാണ്ടി റോഡും അതിലെ പാലങ്ങളും തകർന്നുപോയി. ഇവയുടെ അവശിഷ്ടങ്ങൾ (ഗർഡറുകളും മറ്റും) 1972 വരെ പുഴകളിലുണ്ടായിരുന്നു. ഈ പ്രളയത്തിൽ മഞ്ഞൂറയിലെ ചീങ്ങന്നൂർ കുന്നിലുണ്ടായ ഉരുൾപൊട്ടലിന്റെ ഫലമാണ് ഈ പഞ്ചായത്തിലെ പ്രകൃതിദത്ത തടാകമായി ചിറ രൂപം കൊണ്ടത്.വയനാട്ടിലെ ആദിമനിവാസികളായ കാട്ടുനായ്ക്കർ ചരിത്രാതീകാലം മുതൽ ഇവിടെ വസിച്ചിരുന്നു. നിഗ്രിറ്റോ വംശത്തിൽപ്പെട്ട ഇവർ മരപ്പൊത്തുകളിലും, ഗുഹകളിലുമാണ് വസിച്ചിരുന്നത്. തെലുങ്ക് കലർന്ന ലിപിയില്ലാത്ത സംസാരഭാഷയാണിവരുടെത്. കാട്ടുകനികളും, തേനും, കിഴങ്ങുകളും, കെണിവെച്ച് പിടിച്ച പക്ഷിമൃഗാദികളുടെ മാംസവും ആയിരുന്നു ഭക്ഷണം. കൃഷി ഇവർക്ക് അന്യമായിരുന്നു. നായാട്ട് നടത്താനോ അതിനുള്ള ആയുധങ്ങൾ നിർമ്മിക്കാനോ അറിവില്ലായിരുന്നു.പ്രാചീനകാലം മുതൽ പണിയർ വയനാട്ടിലുണ്ടായിരുന്നങ്കിലും ഇവർ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നും കുടിയേറിയവരാണ്. ആദിദ്രാവിഡവംശത്തിൽപ്പെട്ട ജനവിഭാഗമാണിവർ, മലയാളം, കന്നട, തുളു, തമിഴ് ഭാഷകളുടെ സ്വാധീനമുള്ള സ്വന്തമായ ലിപി ഇല്ലാത്ത ഒരു ഭാഷ ഇവർക്കുണ്ട്. കോളനികളോട് ചേർന്ന് കാവുകളുണ്ടായിരുന്നു. വളരെ പൂരാതനക്കാലത്തുതന്ന ഇവിടെ അധിവസിച്ചിരുന്ന സമുദായക്കാരാണ് കാടർ. ചെല്ലാട്ട്, എടത്തറകുന്ന്, കൊടുഞ്ചാല എന്നീ പ്രദേശങ്ങളിലാണ് ഇവർ അധിവസിച്ചിരുന്നത്. ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ പഴശ്ശിരാജാവിനെ സഹായിക്കാൻ തെക്കുംകൂർ രാജാവയച്ച വില്ലാളി വീരന്മാരായ പടയാളികളുടെ പിൻതലമുറക്കാരായാണ് കുറച്ച്യാർ അവകാശപ്പെടുന്നത്. ബ്രാഹ്മണർ ഒഴിച്ച് മറ്റെല്ലാ സമുദായക്കാരോടും തൊട്ടുകൂടായ്മ (അയിത്തം) നിലനിർത്തി വന്നിരുന്നു.
 
==കുടിയേറ്റചരിത്രം==
 
മലബാറിന്റെ ബ്രിട്ടീഷ് ആധിപത്യം വന്നതോടെ കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്ന് കുടിയേറ്റമാരംഭിച്ചു. പാലക്കാട്, മഞ്ചരി, മങ്കര, തലശ്ശേരി പ്രദേശങ്ങളിൽ നിന്ന് വന്ന നായർ, മേനോൻ തുടങ്ങിയ സമുദായക്കാരും, കോഴിക്കോട്, കൊടുവള്ളി, മലപ്പുറം, തലശ്ശേരി, വടകര പ്രദേശങ്ങിൽ നിന്നു വന്ന മുസ്ളീങ്ങളുമാണ് ആദ്യഘട്ട കുടിയേറ്റക്കാർ. ആദ്യകാല ജന്മിമാരുടെ പാട്ടകുറയാൻമാരായാണ് ഇവർ ജീവിച്ചത്. ബ്രിട്ടീഷ് സർവ്വെസെറ്റിൽമെന്റ് വ്യവസ്ഥപ്രകാരം ഏക്കറിന് ഒന്നര അണ(6പൈ) നികുതി കെട്ടിയാൽ ഭൂമിക്ക് പട്ടയം ലഭിക്കുമായിരുന്നു. എന്നാൽ ഈ വില്ലേജിലെ ഭൂമി മുഴുവൻ അതിന് മുൻമ്പ് തന്ന വിവിധ ജന്മിമാരുടെ കൈവശമായിക്കഴിഞ്ഞിരുന്നു. നാദാപുരത്തു നിന്ന് വന്ന് വട്ടത്ത് എസ്റേറ്റ് സ്ഥാപിച്ച ഒരു മുസ്ളീം കുടുംബം പിൽക്കാലത്ത് ആ പ്രദേശത്തെ ജൻമിമാരായി മാറി. 1940 കളിൽ മലബാറിൽ റെയിൽവെ നിർമ്മാണത്തിനാവിശ്യമായ സ്ളീപർ നിർമ്മിക്കാൻ മരങ്ങൾ തേടി മര വ്യാപാരികൾ തരിയോട് പ്രദേശത്ത് വന്നു. പിൽക്കാലത്ത് തരിയോട് പ്രദേശത്തെ പ്രധാനപ്പെട്ട തൊഴിൽ മരക്കച്ചവടമായിമാറി. വനങ്ങൾ ഏറിയകുറും ഇവർ തങ്ങളുടെ ആയുധങ്ങൾക്ക് ഇരയാക്കി. പെരുന്തട, വട്ടം, ചൂരാണി, കരിമ്പിൻ തോട് കുമ്പളവയൽ മേഖലകളിൽ വൻതോതിൽ മരം മുറിക്കൽ നടക്കുകയും ഇതുമായി ബന്ധപ്പെട്ടു തൊഴിലുകൾക്കായി വന്ന ഒട്ടനവിധി പേർ ഈ പ്രദേശങ്ങളിൽ താമസമാംരഭിക്കുകയും ചെയ്തു.1940 നുശേഷം വൻതോതിലുള്ള കുടിയേറ്റമുണ്ടായി. 2-ാംലോകമഹായുദ്ധത്തെ തുടർന്നുണ്ടായ അതിരുക്ഷമായ ഭക്ഷ്യക്ഷാമം മൂലം തിരുവിതാംകൂർ പ്രദേശത്ത് നിന്ന് കൃഷി ഭൂമി തേടി നിരവധി കുടുംബങ്ങൾ തരിയോട്ടെത്തി. 1952 വരെ ഇതു തുടർന്നു. വളരെ യാതനാപൂർണ്ണമായ ജീവിതമാണ് ഇവർ നയിച്ചത്. പാട്ടകൃഷിക്ക് ജന്മിമാരോട് നേരിട്ടു ഭൂമി വാങ്ങിയും, വനങ്ങൾ വെട്ടിതെളിയിച്ച് കൈവശമാക്കിയും ഇവർ കൃഷി നടത്തി. കപ്പ കൃഷിയാണ് ആദ്യകാലത്തുണ്ടായിരുന്നത്. പിന്നീട് ഇഞ്ചിപ്പുൽ കൃഷിയും പൂൽത്തൈലം വാറ്റലും ഒരുപ്രധാന തൊഴിലായി. ഇഞ്ചി, കാപ്പി, കുരുകുളക്,ഏലം, തെങ്ങ്, മുതലായ കൃഷികളും പിൽക്കാലത്ത് ആരംഭിച്ചു.. തരിയോടു പഞ്ചായത്തിലെ ആദ്യകാല കുടിയേറ്റക്കാർ ചാമ, മുത്താറി, തിന, ചോളം മുതലായ കൃഷികൾ ചെയ്യുകയും കന്നുകാലികളെ വളർത്തുകയും ചെയ്തിരുന്നതായി ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. അക്കാലത്ത് പ്രമുഖമായിരുന്ന തോട്ടവിള കുരുമുളകായിരുന്നു. മറ്റു കൃഷികളൊന്നും തന്ന കാര്യമായി ഉണ്ടായിരുന്നില്ല. പിൽക്കാലത്തുണ്ടായ എസ്റേറ്റുകളിൽ പ്രധാന കൃഷികൾ കാപ്പി,ഏലം, ഓറഞ്ച് മുതലായവയായിരുന്നു. 1940 കൾക്ക് ശേഷം കുടിയേറിയ ജനവിഭാഗങ്ങൾ കാടുകൾ വെട്ടിത്തെളിച്ച് വൻതോതിൽ കൃഷികളാരംഭിച്ചു. വളരെ പെട്ടെന്ന് ആദായമെടുക്കാവുന്ന കപ്പ, ഇഞ്ചിപ്പുൽ (തൈപ്പുൽ) രാമച്ചം മുതലായ കൃഷികളാണ് ചെയ്തിരുന്നത്. നെൽകൃഷി വയലുകളിൽ കൂടാതെ കുന്നിൻ ചെരിവുകളിലും നടത്തിയിരുന്നു.
== വികസന ചരിത്രം ==
 
വൈത്തിരി പഞ്ചായത്തിന്റെ ഭാഗമായിരുന്ന തരിയോട് പഞ്ചായത്ത് 1962-ലാണ് രൂപം കൊണ്ടത്. ഈ പഞ്ചായത്തിൽ ആക 6 വിദ്യാലയങ്ങൾ ആണ് ഉണ്ടായിരുന്നത്്. 1925-ൽ കല്ലാട്ടുമ്മൽ തറവാട് വക സ്ഥലത്ത് ആരംഭിച്ച ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ ആണ്. ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. 1950-ൽ കേരള ആദിജാതിസേവാസംഘംവക എ.എൽ.പി. സ്കൂൾ തരിയോട് 12-ാം മൈലിലും 1952-ൽ കറുത്തേടത്ത് മത്തായി സാർ ആരംഭിച്ച സെന്റ് മേരീസ് എൽ പി സ്കൂൾ 8-ാം മൈലിലും പ്രവർത്തനമാരംഭിച്ചു. മലബാർ ഡിസ്ട്രിക്ട് ബോർഡിൻ കീഴിലെ ഈ ഹയർ എലിമെന്ററി സ്കൂൾ 1946-ൽ ഹൈസ്കൂളായി ഉയർത്തി. ചെന്നലോട് പ്രദേശത്ത് 1946-ൽ ആരംഭിച്ച എൽ.പി. സ്കൂളാണ് പിന്നീട് ഗവ.യു.പി. സ്കൂൾ ആയത്. വയനാട്ടിൽ ആദിവാസികൾ പ്രകൃതിയോട് ഇണങ്ങി ജീവിച്ചവരും പൊതുവെ ആരോഗ്യദൃഢഗാത്രരുമായിരുന്നു. പച്ചമരുന്നുകളെകുറിച്ചും, ഒറ്റമൂലികളെക്കുറിച്ചുമെല്ലാം പരിമിതമായി അറിവുണ്ടായിരുന്ന അവർ രോഗചികിത്സയ്ക്ക് അവ ഉപയോഗിച്ചിരുന്നു. കുടിയേറി വന്ന സവർണ്ണ സമുദായങ്ങളിൽ പെട്ട കുടുംബങ്ങളും നാടൻ ചികിത്സാരീതികളെകുറിച്ച് പ്രാഥമികമായ അറിവുള്ളവരായിരുന്നു. തരിയോട്ടെ ആദ്യകാല ചികിത്സകർ ഈ വിഭാഗങ്ങളിൽ നിന്ന് വളർന്ന് വന്ന നാട്ടുവൈദ്യൻമാരായിരുന്നു. ഇവിടെ സ്വർണ്ണ വനത്തിൽ എസ്റേറ്റുകൾ തുറക്കുന്നതിനു വേണ്ടിയെത്തിയ ബ്രിട്ടീഷുകാരാണ് അലോപ്പതി ചികിത്സാസമ്പ്രദായം ഇവിടെയെത്തിച്ചത്. വൈത്തിരിയിൽ അക്കാലത്തുണ്ടായിരുന്ന സായിപ്പിന്റെ ക്ളിനിക്കായിരുന്നു ആദ്യകാലത്തെ ആശ്രയം. വൈത്തിരിയിൽ സ്ഥാപിച്ച ഗവൺമെന്റ് ആശുപത്രിയാണ് വയനാട്ടിലെ ആദ്യത്തെ ചികിത്സാകേന്ദ്രം.തരിയോട് പഞ്ചായത്തിൽ റോഡുഗതാഗതസൌകര്യം മാത്രമാണുള്ളത്. റയിൽ, ജലഗതാഗതം മുതലായവ തീരെയില്ല. ഇവിടെനിന്ന് ഏറ്റവുമടുത്ത റെയിൽവേ സ്റേഷൻ 80 കി.മീ. അകലെയുള്ള കോഴിക്കോട് റയിൽവേ സ്റേഷനാണ്. ഏറ്റവുമടുത്ത വിമാനത്താവളം 110 കി.മീ. അകലെയുള്ള കരിപ്പൂർ ആണ്. വൈത്തിരിയെ മാനന്തവാടിയുമായി ബന്ധിപ്പിക്കുന്ന വൈത്തിരി-കുതിരപ്പാണ്ടി റോഡ് വളരെ പുരാതനമായ ഒരു റോഡാണ്. 1972-ൽ ഇത് പി ഡബ്ള്യൂ ഡി ഏറ്റെടുത്ത് ഒരു ചെയിൻ റോഡായി അംഗീകരിച്ചു. 1973-ൽ കോഴിക്കോട് നിന്ന് തരിയോട്ടേയ്ക്ക് പൊതുനടവഴി ഒരു കെഎസ്ആർടിസി ബസ് സർവ്വീസ് ആരംഭിച്ചു. പുതുശ്ശേരിക്കടവിൽ നിന്ന് കല്പറ്റ വഴി വെണ്ണയോട്ടേയ്ക്ക് ഒരു പ്രൈവറ്റ് ബ്സ് സർവ്വീസുമുണ്ടായിരുന്നു. പിൽക്കാലത്ത് കോഴിക്കോട് നിന്ന് മാനന്തവാടിക്ക് ഏതാനും ഫാസ്റ് പാസഞ്ചർ സർവ്വീസുകളും മാനന്തവാടി-കാവുമന്ദം (വഴി) തരിയോട്, മാനന്തവാടി-തരിയോട്, വൈത്തിരി-മാനന്തവാടി (വഴി) തരിയോട് പൊഴുതന എന്നീ കെ എസ് ആർ ടി സി ഓർഡിനറി സർവ്വീസുകളും ഉണ്ടായിരുന്നു.<br/>
== സാംസ്കാരിക ചരിത്രം ==
 
തരിയോട് താമസിച്ചിരുന്ന ആദ്യകാല ജനവിഭാഗം പ്രാകൃത ഗിരി വർഗ്ഗക്കാരായിരുന്നു. ‘കാട്ടു നായ്ക്കർ’ എന്നറിയപ്പെടുന്ന ഈ വിഭാഗം ‘നിഗ്രിറ്റോ’ വർഗ്ഗത്തിൽപെട്ടവരാണ്. ഇവരുടെ അംഗസംഖ്യ ഇന്ന് തരിയോട് പ്രദേശത്തിന്റെ ജനസംഖ്യയുടെ 3.5 ശതമാനം മാത്രമാണ്. മറ്റൊരുകൂട്ടർ പണിയരാണ്. മേൽ പറഞ്ഞവർഗ്ഗത്തിൽപെട്ടവരാണ് ഈ വിഭാഗവും എന്ന് വിശ്വസിക്കപ്പെടുന്നു. കാട്ടുനായ്ക്കരെപോലെ കാടിനോട് അത്ര പ്രതിപത്തി ഇവർക്കില്ലെന്ന് കാണാം.പഴശ്ശിരാജാവിന്റെ കാലത്ത് വയനാട്ടിലെത്തി എന്നു കരുതപ്പെടുന്ന ‘കുറിച്യർ’ ഭൂസ്വത്ത് ആർജ്ജിക്കുന്നതിലും അവിടെ കൃഷിചെയ്യുന്നതിലും മൃഗപരിപാലനത്തിലും അതീവശ്രദ്ധയും താത്പര്യവും കാണിച്ചിരുന്നു. കാട് കൊണ്ട് ഉപജീവനം കഴിച്ച കാട്ടുനായ്ക്കരിൽ നിന്നും മറ്റുള്ളവർക്കുവേണ്ടി അടിമകളെപലെ വേല ചെയ്യാൻ തയ്യാറായിരുന്ന പണിയരിൽനിന്നും വിഭിന്നമായി ആചാരനുഷ്ഠാനങ്ങളിൽപോലും വ്യത്യസ്തതവച്ചു പുലർത്തിയവരായിരുന്നു കുറിച്യർ.പ്രകൃതി ശക്തികളും, ഉഗ്രമൂർത്തികളുമാണ് ആദിവാസികളുടെ ആരാധനാമൂർത്തികൾ. കാട്ടുനായ്ക്കർക്ക് ആരാധനാലയങ്ങളുണ്ടായിരുന്നില്ല.. പണിയർക്ക് സ്വന്തമായി കാവുകളുണ്ടായിരുന്നു. കുറിച്യരാകട്ടെ ക്ഷേത്രങ്ങളിൽ തന്നയാണ് ആരാധന നടത്തിയിരുന്നത്. പണിയവിഭാഗത്തിൽപെട്ടവരും ഹൈന്ദവക്ഷേത്രങ്ങളിൽ ഇപ്പോൾ ആരാധന നടത്തുന്നുണ്ട്. പലവിധ അന്ധവിശ്വാസങ്ങൾ ഇക്കൂട്ടർ വെച്ചു പുലർത്തുന്നുണ്ട്. രോഗകാരണം ദൈവകോപമാണെന്ന അടിയുറച്ച വിശ്വാസത്തിന് ഇന്നും ചിലർക്കിടയിലെങ്കിലും വേരോട്ടമുണ്ട്. ‘ദൈവം കാണൽ’ പണിയരുടെയും, കുറിച്യരുടേയും ഇടയിലുള്ള ഒരു ആചാരമായിരുന്നു. ഇപ്പോൾ ഏറെക്കുറെ മാറ്റങ്ങൾ പ്രത്യക്ഷമാണെങ്കിലും കുറിച്യരുടെ ഇടയിലും മറ്റും ‘അയിത്ത സമ്പ്രദായം’ നിലവിലിരുന്നത് അത്ര പ്രകടമല്ലെങ്കിലും ഇന്നും ചെറിയ തോതിൽ നിലനിൽക്കുന്നു.ഹിന്ദു ക്രിസ്ത്യൻ മത വിഭാഗങ്ങൾ എണ്ണത്തിൽ ഏതാണ്ട് തുല്യത പുലർത്തുന്ന പഞ്ചായത്താണ് തരിയോട്. 20 ശതമാനം മുസ്ളീം മതവിഭാഗത്തിൽ പെട്ടവരാണ്. ഇതിൽ ഹിന്ദു മുസ്ളീം മതവിഭാഗത്തിൽ പെട്ടവർ ഇരുപതാം നൂറ്റാണ്ടിനു മുമ്പ് കരിയോട് എത്തിയവരും ക്രിസ്ത്യൻ മതക്കാർ 1939-ന് ശേഷം ഈ പ്രദേശത്ത് കുടിയേറി പാർത്തവരുമാണ്.ഹിന്ദുമത വിഭാഗത്തിൽ പെട്ടവരുടെ ആദ്യകാല ആരാധനാലയം കുമ്പളവയൽ മഹാവിഷ്ണുക്ഷേത്രവും ഇപ്പോൾ ഗ്രാമപഞ്ചായത്ത് കാര്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തിനടുത്തുള്ള പഴൂർ വിഷ്ണു ക്ഷേത്രവുമായിരുന്നു. എടത്തറ ശിവക്ഷേത്രവും പഴക്കമുള്ള ഒരു ആരാധനാലയമാണ്. ക്രിസ്ത്യാനികളുടെ ആദ്യത്തെ ആരാധനാലയം 8-ാം മൈലിലാണ്്.ഇവിടുത്തെ തനതായ നാടൻ കലാരൂപങ്ങൾ എന്നു വിളിക്കാവുന്നത് പണിയ സമുദായത്തിന്റെ ഇടയിൽ പ്രചാരമുള്ള നൃത്തവും, നൃത്തത്തോടുനുബന്ധിച്ചുള്ള തുടികൊട്ടലുമാണ്, തുടിയുടെയും, കുഴലൂത്തിന്റെയും താളക്രമത്തിനനുസരിച്ച് സ്ത്രീകൾ നൃത്തം ചെയ്യുന്നു. തുടികൊട്ട് മുറുകുന്നതിനനുസരിച്ച് നൃത്തത്തിന്റെ വേഗതയും വർദ്ധിക്കുന്നു. മഴക്കാലം കഴിയുന്നതോടെ വിളവെടുപ്പ് അവസാനിക്കുന്നതു വരെ എല്ലാ പണിയ കോളനികളിലും ആഹ്ളാദ നൃത്തവും ആർപ്പുവിളികളും സാധാരണയാണ്. ഇത് പരമ്പരാഗതമായ ഒരു അനുഷ്ഠാനമായി അവർ സൂക്ഷിക്കുന്നു. വയലിൽ ഞാറു നടുമ്പോഴും മാറ്റം കേൾക്കാരുണ്ടായിരുന്ന അത്യാകർഷകമായ പാട്ടുകൾ അപൂർവ്വമായി കൊണ്ടിരിക്കുകയാണ്. കൂട്ടമായി ഞാറു നടുമ്പോൾ പുരുഷന്മാർ കരയിൽ നിന്ന് തുടികൊട്ടുകയും , കുഴലുവിളിക്കുകയും ചെയ്യാറുണ്ടായിരുന്നു ഇതിനെ അവർ ‘കമ്പളം’ എന്നാണ് പറഞ്ഞ് പോന്നത്. ഞാറ്റടി വെക്കുന്നത് സ്ത്രീകൾ ഈകൊട്ടിന്റെ താളത്തിനുസരിച്ചായിരുന്നു. കമ്പളത്തോടു കൂടിയ ഞാറു നടീല് സ്ത്രീകൾ ഏറെ ഉത്സാഹം കാണിക്കുക പതിവാണ്. തരിയോട് സ്ഥാപിതമായ ആദ്യത്തെ മുസ്ളീം ദേവാലയം ചെന്നലോട് ഉള്ളതാണ്. 150 വർഷത്തിലേറെ പഴക്കം ഈ പള്ളിക്ക് ഉണ്ടെന്ന് കണക്കാക്കുന്നു. പിന്നീടാണ് കാവുമന്ദത്തുള്ള മുസ്ളിം പള്ളി പണി കഴിപ്പിക്കപ്പെട്ടത്.1945 നും 55 നും ഇടയ്ക്ക് തരിയോട് കേന്ദ്രമായി ‘ വിജയാനടന കലാസമിതി’ എന്ന പേരിൽ നാടകത്തിന് മാത്രമായി ഒരു സ്ഥാപനത്തിന് നിലനിന്നിരുന്
 
[[വർഗ്ഗം:വയനാട്ടിലെ ഗ്രാമങ്ങൾ]]
 
<!--visbot  verified-chils->

16:26, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

പ്രാദേശികചരിത്രം

18-ാം നൂറ്റാണ്ടിന്റെ ആന്ത്യഘട്ടത്തിൽ ടിപ്പു സുൽത്താന്റെ പടയോട്ടത്തിലാണ് കുമ്പള വയൽ, പഴൂർ എന്നീ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. തെക്കെവയനാട്ടിലെ ആദ്യത്തെ റോഡായ വൈത്തിരി- തിരുവണ-മാനന്തവാടി റോഡ്, കോഴിക്കോട്-വൈത്തിരി വഴി മാന്തവാടിയിലേക്കും അതു വഴി മൈസുരിലേക്കും സൈന്യനീക്കത്തിനു വേണ്ടി ടിപ്പു നിർമ്മിച്ചതാണ്. കുതിരപ്പാണ്ടി റോഡ് എന്നാണ് അടുത്ത കാലം വരെ ഈ റോഡ് അറിയപ്പെട്ടുകൊണ്ടിരുന്നത്. സൈന്യത്തെ പുതുശ്ശേരിപ്പുഴയുടെ മറുകര കടത്താൻ പാണ്ടിയിൽ (ചങ്ങാടം) കുതിരകളെ കെട്ടി വലിപ്പിച്ചതു കൊണ്ടാണ് പുതുശ്ശേരിക്കടവിന് കുതിരപ്പാണ്ടി എന്ന് പേർ വന്നത്.ടിപ്പു സൈന്യവുമായി ഏറ്റുമുട്ടൽ നടന്ന പഴൂർ ക്ഷേത്രത്തിന്റെ പരിസരത്ത് ‘പടവെട്ടി’ എന്ന പേരിലറിയപ്പെടുന്ന ഒരു പ്രദേശമുണ്ട്. ഇതിനോടടുത്ത സ്ഥലങ്ങളിൽ തന്ന മടത്തുവയൽ, കുനിയിൻമേൻ എന്നീ പ്രസിദ്ധമായ 2 കുറിച്യ തറവാടുകൾ ഇപ്പോഴുണ്ട്. 10 -ാംമൈൽ പ്രദേശത്ത് ചെകുത്താൻ തോടിന്റെ പടിഞ്ഞാറു വശത്തുള്ള കുന്നിൽ വെട്ടുകല്ലിൽതീർത്ത വീടുകളുടെ തറകളും തൂർന്നുപോയ കുളങ്ങളും, സമീപകാലംവരെയുണ്ടായിരുന്നു. മലബാറിൽ ബ്രിട്ടിഷ് ആധിപത്യം (ഈസ്റ് ഇന്ത്യാക്കമ്പനി) ഉറച്ചതോടെ കുതിരപ്പാണ്ടി റോഡ് വികസിപ്പിച്ച് മോട്ടോർ വാഹനങ്ങൾ ഓടിക്കാൻ പറ്റിയ രൂപത്തിലാക്കി. ഈ കാലഘട്ടത്തിലാണ് ബ്രിട്ടനിൽ ഇൻകോർപ്പറേറ്റ് ചെയ്ത ഗോൾഡ് മൈൻസ് ഇന്ത്യ എന്ന കമ്പിനി തരിയോട് വില്ലേജിലെ താണ്ടിയോട് പ്രദേശത്ത് സ്വർണഖനനം ആരംഭിച്ചത്. കമ്പിനിയുടെ ആവശ്യത്തിനായി പോലീസ് സ്റേഷൻ, സത്രം, പോസ്റാഫീസ്, കൃസ്ത്യൻപള്ളി മുതലായവ ആരംഭിക്കുകയും ചെയ്തു. കമ്പിനിയുടെ മാനേജിംഗ് ഡയറക്ടർ സ്മിത്ത് എന്നു ബ്രീട്ടീഷുകാരനായിരുന്നു. ഇംപീരിയിൽ ബാങ്കിന്റെ ഒരു ശാഖ തരിയോട് പ്രവർത്തിച്ചിരുന്നു.സ്മിത്തിന്റെ നേതൃത്വത്തിൽ നടന്ന ഖനനം വിജയകരമല്ലാതായിതീർന്നതോടെ നഷ്ടം മൂലം കമ്പനി പ്രവർത്തനം നിലയ്ക്കുമെന്നമട്ടായി. കമ്പനിയുടെ പ്രവർത്തനത്തെക്കുറിച്ച് പാർട്ട്ണർമാർക്ക് സംശയം ജനിച്ചതോടെ സ്മിത്ത്സായിപ്പിന് സ്വദേശത്തേക്ക് പോകാൻ കഴിയാതാകുകയും കമ്പനി പൊളിയുകയും ചെയ്തു. ഇതേ തുടർന്ന് കമ്പനി ഡൈനാമിറ്റ് വെച്ച് തകർത്തിതിനും ശേഷം അദ്ദേഹം അത്മഹത്യ ചെയ്തു. സ്മിത്ത് അക്കാലത്ത് പ്ളാന്റ് ചെയ്ത സ്മിത്ത് എസ്റേറ്റ് അനന്തരാവകാശിയായിരുന്ന ലേഡിസ്മിത്തിന് ലഭിച്ചെങ്കിലും നികുതി കുടിശ്ശികകൾ തീർക്കാൻ പോലും കഴിയാതെ അവർ സ്വദേശത്തേക്ക് മടങ്ങി. കുടിശ്ശികയുടെ പേരിൽ സർക്കാർ പ്രസ്തുത എസ്റേറ്റ് ഏറ്റെടുത്ത് റിസർവ് വനമായി പ്രഖ്യാപിച്ചു. അതാണ് ഇന്ന് ലേഡിസ് സ്മിത്ത് എന്നറിയപ്പെടുന്ന വനം. സ്വർണ്ണഖനനത്തിനായി തീർത്ത കുഴികളും, ഗുഹകളും കമ്പനി വക കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും തരിയോട് പ്രദേശത്ത് പലയിടത്തുമുണ്ട്. കെട്ടിടത്തിന്റെ പരിസരത്തുണ്ടായിരുന്നു ഫലവൃക്ഷങ്ങളും, പൂച്ചെടികളും ഇപ്പോഴും കാണാം. തുരങ്കിത്തിനുള്ളിൽ റയിലും ട്രോളികളുടെ അവശിഷ്ടങ്ങളുമുണ്ട്. സ്മിത്ത് കുടുംബത്തിന്റെ ബഗ്ളാവിന്റെ അവശിഷ്ടങ്ങളെന്നു കരുതപ്പെടുന്ന കെട്ടിടാവശിഷ്ടങ്ങൾ ചെയ്ത്താൻ തോപാലത്തിന്റെ (മുസാവരി പാലം) മുകൾ ഭാഗത്തുള്ള കുന്നിലുണ്ട്. ബംഗ്ളാം കുന്ന് എന്നാണ് പ്രസ്തുത കുന്ന് ഇന്നും അറിയപ്പെടുന്നത്. ടിപ്പുവിന്റെ പടയെ ഭയന്നാടിയ സവർണ്ണ ഹിന്ദുക്കളിൽ കുറെ പേർക്ക് സ്മിത്ത് അഭയം നൽകുകയും അവരാണ് പിന്നീട് ഈ പ്രദേശത്ത് നിലനിന്നിരുന്നതെന്നും പറയപ്പെടുന്നു. ആദ്യകാലത്ത് ക്ഷേത്രത്തിനെ കേന്ദ്രമാക്കി ചുറ്റുപാടുമുള്ള പ്രദേശങ്ങളെ പടിഞ്ഞാറത്തറ, തെക്കുംതറ, കോട്ടത്തറ, എടത്തറ, എന്നിങ്ങനെ തറകളായി അറിയപ്പെട്ടിരുന്നു. ഇടയ്ക്കുള്ള എടത്തറ തരിയോട് വില്ലേജായും, മറ്റുള്ളവ അതേ പേരിലുള്ള വില്ലേജുകളായും മാറി. 1099-ലെ പ്രളയത്തിൽ കുതിരപ്പാണ്ടി റോഡും അതിലെ പാലങ്ങളും തകർന്നുപോയി. ഇവയുടെ അവശിഷ്ടങ്ങൾ (ഗർഡറുകളും മറ്റും) 1972 വരെ പുഴകളിലുണ്ടായിരുന്നു. ഈ പ്രളയത്തിൽ മഞ്ഞൂറയിലെ ചീങ്ങന്നൂർ കുന്നിലുണ്ടായ ഉരുൾപൊട്ടലിന്റെ ഫലമാണ് ഈ പഞ്ചായത്തിലെ പ്രകൃതിദത്ത തടാകമായി ചിറ രൂപം കൊണ്ടത്.വയനാട്ടിലെ ആദിമനിവാസികളായ കാട്ടുനായ്ക്കർ ചരിത്രാതീകാലം മുതൽ ഇവിടെ വസിച്ചിരുന്നു. നിഗ്രിറ്റോ വംശത്തിൽപ്പെട്ട ഇവർ മരപ്പൊത്തുകളിലും, ഗുഹകളിലുമാണ് വസിച്ചിരുന്നത്. തെലുങ്ക് കലർന്ന ലിപിയില്ലാത്ത സംസാരഭാഷയാണിവരുടെത്. കാട്ടുകനികളും, തേനും, കിഴങ്ങുകളും, കെണിവെച്ച് പിടിച്ച പക്ഷിമൃഗാദികളുടെ മാംസവും ആയിരുന്നു ഭക്ഷണം. കൃഷി ഇവർക്ക് അന്യമായിരുന്നു. നായാട്ട് നടത്താനോ അതിനുള്ള ആയുധങ്ങൾ നിർമ്മിക്കാനോ അറിവില്ലായിരുന്നു.പ്രാചീനകാലം മുതൽ പണിയർ വയനാട്ടിലുണ്ടായിരുന്നങ്കിലും ഇവർ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നും കുടിയേറിയവരാണ്. ആദിദ്രാവിഡവംശത്തിൽപ്പെട്ട ജനവിഭാഗമാണിവർ, മലയാളം, കന്നട, തുളു, തമിഴ് ഭാഷകളുടെ സ്വാധീനമുള്ള സ്വന്തമായ ലിപി ഇല്ലാത്ത ഒരു ഭാഷ ഇവർക്കുണ്ട്. കോളനികളോട് ചേർന്ന് കാവുകളുണ്ടായിരുന്നു. വളരെ പൂരാതനക്കാലത്തുതന്ന ഇവിടെ അധിവസിച്ചിരുന്ന സമുദായക്കാരാണ് കാടർ. ചെല്ലാട്ട്, എടത്തറകുന്ന്, കൊടുഞ്ചാല എന്നീ പ്രദേശങ്ങളിലാണ് ഇവർ അധിവസിച്ചിരുന്നത്. ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ പഴശ്ശിരാജാവിനെ സഹായിക്കാൻ തെക്കുംകൂർ രാജാവയച്ച വില്ലാളി വീരന്മാരായ പടയാളികളുടെ പിൻതലമുറക്കാരായാണ് കുറച്ച്യാർ അവകാശപ്പെടുന്നത്. ബ്രാഹ്മണർ ഒഴിച്ച് മറ്റെല്ലാ സമുദായക്കാരോടും തൊട്ടുകൂടായ്മ (അയിത്തം) നിലനിർത്തി വന്നിരുന്നു.

കുടിയേറ്റചരിത്രം

മലബാറിന്റെ ബ്രിട്ടീഷ് ആധിപത്യം വന്നതോടെ കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്ന് കുടിയേറ്റമാരംഭിച്ചു. പാലക്കാട്, മഞ്ചരി, മങ്കര, തലശ്ശേരി പ്രദേശങ്ങളിൽ നിന്ന് വന്ന നായർ, മേനോൻ തുടങ്ങിയ സമുദായക്കാരും, കോഴിക്കോട്, കൊടുവള്ളി, മലപ്പുറം, തലശ്ശേരി, വടകര പ്രദേശങ്ങിൽ നിന്നു വന്ന മുസ്ളീങ്ങളുമാണ് ആദ്യഘട്ട കുടിയേറ്റക്കാർ. ആദ്യകാല ജന്മിമാരുടെ പാട്ടകുറയാൻമാരായാണ് ഇവർ ജീവിച്ചത്. ബ്രിട്ടീഷ് സർവ്വെസെറ്റിൽമെന്റ് വ്യവസ്ഥപ്രകാരം ഏക്കറിന് ഒന്നര അണ(6പൈ) നികുതി കെട്ടിയാൽ ഭൂമിക്ക് പട്ടയം ലഭിക്കുമായിരുന്നു. എന്നാൽ ഈ വില്ലേജിലെ ഭൂമി മുഴുവൻ അതിന് മുൻമ്പ് തന്ന വിവിധ ജന്മിമാരുടെ കൈവശമായിക്കഴിഞ്ഞിരുന്നു. നാദാപുരത്തു നിന്ന് വന്ന് വട്ടത്ത് എസ്റേറ്റ് സ്ഥാപിച്ച ഒരു മുസ്ളീം കുടുംബം പിൽക്കാലത്ത് ആ പ്രദേശത്തെ ജൻമിമാരായി മാറി. 1940 കളിൽ മലബാറിൽ റെയിൽവെ നിർമ്മാണത്തിനാവിശ്യമായ സ്ളീപർ നിർമ്മിക്കാൻ മരങ്ങൾ തേടി മര വ്യാപാരികൾ തരിയോട് പ്രദേശത്ത് വന്നു. പിൽക്കാലത്ത് തരിയോട് പ്രദേശത്തെ പ്രധാനപ്പെട്ട തൊഴിൽ മരക്കച്ചവടമായിമാറി. വനങ്ങൾ ഏറിയകുറും ഇവർ തങ്ങളുടെ ആയുധങ്ങൾക്ക് ഇരയാക്കി. പെരുന്തട, വട്ടം, ചൂരാണി, കരിമ്പിൻ തോട് കുമ്പളവയൽ മേഖലകളിൽ വൻതോതിൽ മരം മുറിക്കൽ നടക്കുകയും ഇതുമായി ബന്ധപ്പെട്ടു തൊഴിലുകൾക്കായി വന്ന ഒട്ടനവിധി പേർ ഈ പ്രദേശങ്ങളിൽ താമസമാംരഭിക്കുകയും ചെയ്തു.1940 നുശേഷം വൻതോതിലുള്ള കുടിയേറ്റമുണ്ടായി. 2-ാംലോകമഹായുദ്ധത്തെ തുടർന്നുണ്ടായ അതിരുക്ഷമായ ഭക്ഷ്യക്ഷാമം മൂലം തിരുവിതാംകൂർ പ്രദേശത്ത് നിന്ന് കൃഷി ഭൂമി തേടി നിരവധി കുടുംബങ്ങൾ തരിയോട്ടെത്തി. 1952 വരെ ഇതു തുടർന്നു. വളരെ യാതനാപൂർണ്ണമായ ജീവിതമാണ് ഇവർ നയിച്ചത്. പാട്ടകൃഷിക്ക് ജന്മിമാരോട് നേരിട്ടു ഭൂമി വാങ്ങിയും, വനങ്ങൾ വെട്ടിതെളിയിച്ച് കൈവശമാക്കിയും ഇവർ കൃഷി നടത്തി. കപ്പ കൃഷിയാണ് ആദ്യകാലത്തുണ്ടായിരുന്നത്. പിന്നീട് ഇഞ്ചിപ്പുൽ കൃഷിയും പൂൽത്തൈലം വാറ്റലും ഒരുപ്രധാന തൊഴിലായി. ഇഞ്ചി, കാപ്പി, കുരുകുളക്,ഏലം, തെങ്ങ്, മുതലായ കൃഷികളും പിൽക്കാലത്ത് ആരംഭിച്ചു.. തരിയോടു പഞ്ചായത്തിലെ ആദ്യകാല കുടിയേറ്റക്കാർ ചാമ, മുത്താറി, തിന, ചോളം മുതലായ കൃഷികൾ ചെയ്യുകയും കന്നുകാലികളെ വളർത്തുകയും ചെയ്തിരുന്നതായി ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. അക്കാലത്ത് പ്രമുഖമായിരുന്ന തോട്ടവിള കുരുമുളകായിരുന്നു. മറ്റു കൃഷികളൊന്നും തന്ന കാര്യമായി ഉണ്ടായിരുന്നില്ല. പിൽക്കാലത്തുണ്ടായ എസ്റേറ്റുകളിൽ പ്രധാന കൃഷികൾ കാപ്പി,ഏലം, ഓറഞ്ച് മുതലായവയായിരുന്നു. 1940 കൾക്ക് ശേഷം കുടിയേറിയ ജനവിഭാഗങ്ങൾ കാടുകൾ വെട്ടിത്തെളിച്ച് വൻതോതിൽ കൃഷികളാരംഭിച്ചു. വളരെ പെട്ടെന്ന് ആദായമെടുക്കാവുന്ന കപ്പ, ഇഞ്ചിപ്പുൽ (തൈപ്പുൽ) രാമച്ചം മുതലായ കൃഷികളാണ് ചെയ്തിരുന്നത്. നെൽകൃഷി വയലുകളിൽ കൂടാതെ കുന്നിൻ ചെരിവുകളിലും നടത്തിയിരുന്നു.

വികസന ചരിത്രം

വൈത്തിരി പഞ്ചായത്തിന്റെ ഭാഗമായിരുന്ന തരിയോട് പഞ്ചായത്ത് 1962-ലാണ് രൂപം കൊണ്ടത്. ഈ പഞ്ചായത്തിൽ ആക 6 വിദ്യാലയങ്ങൾ ആണ് ഉണ്ടായിരുന്നത്്. 1925-ൽ കല്ലാട്ടുമ്മൽ തറവാട് വക സ്ഥലത്ത് ആരംഭിച്ച ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ ആണ്. ഈ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം. 1950-ൽ കേരള ആദിജാതിസേവാസംഘംവക എ.എൽ.പി. സ്കൂൾ തരിയോട് 12-ാം മൈലിലും 1952-ൽ കറുത്തേടത്ത് മത്തായി സാർ ആരംഭിച്ച സെന്റ് മേരീസ് എൽ പി സ്കൂൾ 8-ാം മൈലിലും പ്രവർത്തനമാരംഭിച്ചു. മലബാർ ഡിസ്ട്രിക്ട് ബോർഡിൻ കീഴിലെ ഈ ഹയർ എലിമെന്ററി സ്കൂൾ 1946-ൽ ഹൈസ്കൂളായി ഉയർത്തി. ചെന്നലോട് പ്രദേശത്ത് 1946-ൽ ആരംഭിച്ച എൽ.പി. സ്കൂളാണ് പിന്നീട് ഗവ.യു.പി. സ്കൂൾ ആയത്. വയനാട്ടിൽ ആദിവാസികൾ പ്രകൃതിയോട് ഇണങ്ങി ജീവിച്ചവരും പൊതുവെ ആരോഗ്യദൃഢഗാത്രരുമായിരുന്നു. പച്ചമരുന്നുകളെകുറിച്ചും, ഒറ്റമൂലികളെക്കുറിച്ചുമെല്ലാം പരിമിതമായി അറിവുണ്ടായിരുന്ന അവർ രോഗചികിത്സയ്ക്ക് അവ ഉപയോഗിച്ചിരുന്നു. കുടിയേറി വന്ന സവർണ്ണ സമുദായങ്ങളിൽ പെട്ട കുടുംബങ്ങളും നാടൻ ചികിത്സാരീതികളെകുറിച്ച് പ്രാഥമികമായ അറിവുള്ളവരായിരുന്നു. തരിയോട്ടെ ആദ്യകാല ചികിത്സകർ ഈ വിഭാഗങ്ങളിൽ നിന്ന് വളർന്ന് വന്ന നാട്ടുവൈദ്യൻമാരായിരുന്നു. ഇവിടെ സ്വർണ്ണ വനത്തിൽ എസ്റേറ്റുകൾ തുറക്കുന്നതിനു വേണ്ടിയെത്തിയ ബ്രിട്ടീഷുകാരാണ് അലോപ്പതി ചികിത്സാസമ്പ്രദായം ഇവിടെയെത്തിച്ചത്. വൈത്തിരിയിൽ അക്കാലത്തുണ്ടായിരുന്ന സായിപ്പിന്റെ ക്ളിനിക്കായിരുന്നു ആദ്യകാലത്തെ ആശ്രയം. വൈത്തിരിയിൽ സ്ഥാപിച്ച ഗവൺമെന്റ് ആശുപത്രിയാണ് വയനാട്ടിലെ ആദ്യത്തെ ചികിത്സാകേന്ദ്രം.തരിയോട് പഞ്ചായത്തിൽ റോഡുഗതാഗതസൌകര്യം മാത്രമാണുള്ളത്. റയിൽ, ജലഗതാഗതം മുതലായവ തീരെയില്ല. ഇവിടെനിന്ന് ഏറ്റവുമടുത്ത റെയിൽവേ സ്റേഷൻ 80 കി.മീ. അകലെയുള്ള കോഴിക്കോട് റയിൽവേ സ്റേഷനാണ്. ഏറ്റവുമടുത്ത വിമാനത്താവളം 110 കി.മീ. അകലെയുള്ള കരിപ്പൂർ ആണ്. വൈത്തിരിയെ മാനന്തവാടിയുമായി ബന്ധിപ്പിക്കുന്ന വൈത്തിരി-കുതിരപ്പാണ്ടി റോഡ് വളരെ പുരാതനമായ ഒരു റോഡാണ്. 1972-ൽ ഇത് പി ഡബ്ള്യൂ ഡി ഏറ്റെടുത്ത് ഒരു ചെയിൻ റോഡായി അംഗീകരിച്ചു. 1973-ൽ കോഴിക്കോട് നിന്ന് തരിയോട്ടേയ്ക്ക് പൊതുനടവഴി ഒരു കെഎസ്ആർടിസി ബസ് സർവ്വീസ് ആരംഭിച്ചു. പുതുശ്ശേരിക്കടവിൽ നിന്ന് കല്പറ്റ വഴി വെണ്ണയോട്ടേയ്ക്ക് ഒരു പ്രൈവറ്റ് ബ്സ് സർവ്വീസുമുണ്ടായിരുന്നു. പിൽക്കാലത്ത് കോഴിക്കോട് നിന്ന് മാനന്തവാടിക്ക് ഏതാനും ഫാസ്റ് പാസഞ്ചർ സർവ്വീസുകളും മാനന്തവാടി-കാവുമന്ദം (വഴി) തരിയോട്, മാനന്തവാടി-തരിയോട്, വൈത്തിരി-മാനന്തവാടി (വഴി) തരിയോട് പൊഴുതന എന്നീ കെ എസ് ആർ ടി സി ഓർഡിനറി സർവ്വീസുകളും ഉണ്ടായിരുന്നു.

സാംസ്കാരിക ചരിത്രം

തരിയോട് താമസിച്ചിരുന്ന ആദ്യകാല ജനവിഭാഗം പ്രാകൃത ഗിരി വർഗ്ഗക്കാരായിരുന്നു. ‘കാട്ടു നായ്ക്കർ’ എന്നറിയപ്പെടുന്ന ഈ വിഭാഗം ‘നിഗ്രിറ്റോ’ വർഗ്ഗത്തിൽപെട്ടവരാണ്. ഇവരുടെ അംഗസംഖ്യ ഇന്ന് തരിയോട് പ്രദേശത്തിന്റെ ജനസംഖ്യയുടെ 3.5 ശതമാനം മാത്രമാണ്. മറ്റൊരുകൂട്ടർ പണിയരാണ്. മേൽ പറഞ്ഞവർഗ്ഗത്തിൽപെട്ടവരാണ് ഈ വിഭാഗവും എന്ന് വിശ്വസിക്കപ്പെടുന്നു. കാട്ടുനായ്ക്കരെപോലെ കാടിനോട് അത്ര പ്രതിപത്തി ഇവർക്കില്ലെന്ന് കാണാം.പഴശ്ശിരാജാവിന്റെ കാലത്ത് വയനാട്ടിലെത്തി എന്നു കരുതപ്പെടുന്ന ‘കുറിച്യർ’ ഭൂസ്വത്ത് ആർജ്ജിക്കുന്നതിലും അവിടെ കൃഷിചെയ്യുന്നതിലും മൃഗപരിപാലനത്തിലും അതീവശ്രദ്ധയും താത്പര്യവും കാണിച്ചിരുന്നു. കാട് കൊണ്ട് ഉപജീവനം കഴിച്ച കാട്ടുനായ്ക്കരിൽ നിന്നും മറ്റുള്ളവർക്കുവേണ്ടി അടിമകളെപലെ വേല ചെയ്യാൻ തയ്യാറായിരുന്ന പണിയരിൽനിന്നും വിഭിന്നമായി ആചാരനുഷ്ഠാനങ്ങളിൽപോലും വ്യത്യസ്തതവച്ചു പുലർത്തിയവരായിരുന്നു കുറിച്യർ.പ്രകൃതി ശക്തികളും, ഉഗ്രമൂർത്തികളുമാണ് ആദിവാസികളുടെ ആരാധനാമൂർത്തികൾ. കാട്ടുനായ്ക്കർക്ക് ആരാധനാലയങ്ങളുണ്ടായിരുന്നില്ല.. പണിയർക്ക് സ്വന്തമായി കാവുകളുണ്ടായിരുന്നു. കുറിച്യരാകട്ടെ ക്ഷേത്രങ്ങളിൽ തന്നയാണ് ആരാധന നടത്തിയിരുന്നത്. പണിയവിഭാഗത്തിൽപെട്ടവരും ഹൈന്ദവക്ഷേത്രങ്ങളിൽ ഇപ്പോൾ ആരാധന നടത്തുന്നുണ്ട്. പലവിധ അന്ധവിശ്വാസങ്ങൾ ഇക്കൂട്ടർ വെച്ചു പുലർത്തുന്നുണ്ട്. രോഗകാരണം ദൈവകോപമാണെന്ന അടിയുറച്ച വിശ്വാസത്തിന് ഇന്നും ചിലർക്കിടയിലെങ്കിലും വേരോട്ടമുണ്ട്. ‘ദൈവം കാണൽ’ പണിയരുടെയും, കുറിച്യരുടേയും ഇടയിലുള്ള ഒരു ആചാരമായിരുന്നു. ഇപ്പോൾ ഏറെക്കുറെ മാറ്റങ്ങൾ പ്രത്യക്ഷമാണെങ്കിലും കുറിച്യരുടെ ഇടയിലും മറ്റും ‘അയിത്ത സമ്പ്രദായം’ നിലവിലിരുന്നത് അത്ര പ്രകടമല്ലെങ്കിലും ഇന്നും ചെറിയ തോതിൽ നിലനിൽക്കുന്നു.ഹിന്ദു ക്രിസ്ത്യൻ മത വിഭാഗങ്ങൾ എണ്ണത്തിൽ ഏതാണ്ട് തുല്യത പുലർത്തുന്ന പഞ്ചായത്താണ് തരിയോട്. 20 ശതമാനം മുസ്ളീം മതവിഭാഗത്തിൽ പെട്ടവരാണ്. ഇതിൽ ഹിന്ദു മുസ്ളീം മതവിഭാഗത്തിൽ പെട്ടവർ ഇരുപതാം നൂറ്റാണ്ടിനു മുമ്പ് കരിയോട് എത്തിയവരും ക്രിസ്ത്യൻ മതക്കാർ 1939-ന് ശേഷം ഈ പ്രദേശത്ത് കുടിയേറി പാർത്തവരുമാണ്.ഹിന്ദുമത വിഭാഗത്തിൽ പെട്ടവരുടെ ആദ്യകാല ആരാധനാലയം കുമ്പളവയൽ മഹാവിഷ്ണുക്ഷേത്രവും ഇപ്പോൾ ഗ്രാമപഞ്ചായത്ത് കാര്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തിനടുത്തുള്ള പഴൂർ വിഷ്ണു ക്ഷേത്രവുമായിരുന്നു. എടത്തറ ശിവക്ഷേത്രവും പഴക്കമുള്ള ഒരു ആരാധനാലയമാണ്. ക്രിസ്ത്യാനികളുടെ ആദ്യത്തെ ആരാധനാലയം 8-ാം മൈലിലാണ്്.ഇവിടുത്തെ തനതായ നാടൻ കലാരൂപങ്ങൾ എന്നു വിളിക്കാവുന്നത് പണിയ സമുദായത്തിന്റെ ഇടയിൽ പ്രചാരമുള്ള നൃത്തവും, നൃത്തത്തോടുനുബന്ധിച്ചുള്ള തുടികൊട്ടലുമാണ്, തുടിയുടെയും, കുഴലൂത്തിന്റെയും താളക്രമത്തിനനുസരിച്ച് സ്ത്രീകൾ നൃത്തം ചെയ്യുന്നു. തുടികൊട്ട് മുറുകുന്നതിനനുസരിച്ച് നൃത്തത്തിന്റെ വേഗതയും വർദ്ധിക്കുന്നു. മഴക്കാലം കഴിയുന്നതോടെ വിളവെടുപ്പ് അവസാനിക്കുന്നതു വരെ എല്ലാ പണിയ കോളനികളിലും ആഹ്ളാദ നൃത്തവും ആർപ്പുവിളികളും സാധാരണയാണ്. ഇത് പരമ്പരാഗതമായ ഒരു അനുഷ്ഠാനമായി അവർ സൂക്ഷിക്കുന്നു. വയലിൽ ഞാറു നടുമ്പോഴും മാറ്റം കേൾക്കാരുണ്ടായിരുന്ന അത്യാകർഷകമായ പാട്ടുകൾ അപൂർവ്വമായി കൊണ്ടിരിക്കുകയാണ്. കൂട്ടമായി ഞാറു നടുമ്പോൾ പുരുഷന്മാർ കരയിൽ നിന്ന് തുടികൊട്ടുകയും , കുഴലുവിളിക്കുകയും ചെയ്യാറുണ്ടായിരുന്നു ഇതിനെ അവർ ‘കമ്പളം’ എന്നാണ് പറഞ്ഞ് പോന്നത്. ഞാറ്റടി വെക്കുന്നത് സ്ത്രീകൾ ഈകൊട്ടിന്റെ താളത്തിനുസരിച്ചായിരുന്നു. കമ്പളത്തോടു കൂടിയ ഞാറു നടീല് സ്ത്രീകൾ ഏറെ ഉത്സാഹം കാണിക്കുക പതിവാണ്. തരിയോട് സ്ഥാപിതമായ ആദ്യത്തെ മുസ്ളീം ദേവാലയം ചെന്നലോട് ഉള്ളതാണ്. 150 വർഷത്തിലേറെ പഴക്കം ഈ പള്ളിക്ക് ഉണ്ടെന്ന് കണക്കാക്കുന്നു. പിന്നീടാണ് കാവുമന്ദത്തുള്ള മുസ്ളിം പള്ളി പണി കഴിപ്പിക്കപ്പെട്ടത്.1945 നും 55 നും ഇടയ്ക്ക് തരിയോട് കേന്ദ്രമായി ‘ വിജയാനടന കലാസമിതി’ എന്ന പേരിൽ നാടകത്തിന് മാത്രമായി ഒരു സ്ഥാപനത്തിന് നിലനിന്നിരുന്

"https://schoolwiki.in/index.php?title=തരിയോട്&oldid=398741" എന്ന താളിൽനിന്ന് ശേഖരിച്ചത്