"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 78: | വരി 78: | ||
2023 ജൂൺ 26 മുതൽ 2023 ജൂലൈ 2 വരെ നടക്കുന്ന ദേശീയ വൈദ്യുതി സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി KSEB മഞ്ചേരി ഇലക്ട്രിക്കൽ സബ്ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് വൈദ്യുതി സുരക്ഷാ ബോധവൽക്കരണം നൽകി. "Electrical Safty - Don't Compromise, Be Wise" സുരക്ഷിതമായി എങ്ങനെ വൈദ്യൂതി ഉപയോഗിക്കാം, അപകടം സംഭവിച്ചാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ഷോക്കേറ്റയാൾക്ക് നൽകേണ്ട പ്രഥമശുശ്രൂഷ എന്നിവ കുട്ടികൾക്ക് ലളിതമായും പ്രയോഗത്തിലുടെയും വിജീഷ് ടി.കെ (ആനക്കയം ഡിവിഷൻ അസിസ്റ്റന്റ് എൻജിനീർ) കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. എച്ച്.എം. സീനിയർ അസിസ്റ്റന്റ് എന്നിവർ സംസാരിച്ചു. മുഴുവൻ എസ്.പി.സി കേഡറ്റുകളും പരിപാടിയിൽ പങ്കെടുത്തു. | 2023 ജൂൺ 26 മുതൽ 2023 ജൂലൈ 2 വരെ നടക്കുന്ന ദേശീയ വൈദ്യുതി സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി KSEB മഞ്ചേരി ഇലക്ട്രിക്കൽ സബ്ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് വൈദ്യുതി സുരക്ഷാ ബോധവൽക്കരണം നൽകി. "Electrical Safty - Don't Compromise, Be Wise" സുരക്ഷിതമായി എങ്ങനെ വൈദ്യൂതി ഉപയോഗിക്കാം, അപകടം സംഭവിച്ചാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ഷോക്കേറ്റയാൾക്ക് നൽകേണ്ട പ്രഥമശുശ്രൂഷ എന്നിവ കുട്ടികൾക്ക് ലളിതമായും പ്രയോഗത്തിലുടെയും വിജീഷ് ടി.കെ (ആനക്കയം ഡിവിഷൻ അസിസ്റ്റന്റ് എൻജിനീർ) കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. എച്ച്.എം. സീനിയർ അസിസ്റ്റന്റ് എന്നിവർ സംസാരിച്ചു. മുഴുവൻ എസ്.പി.സി കേഡറ്റുകളും പരിപാടിയിൽ പങ്കെടുത്തു. | ||
= ലോകജനസംഖ്യാദിനം ആചരിച്ചു = | |||
ജൂലൈ 11 ലോകജനസംഖ്യാദിനം സ്കൂളിലും വിവിധപരിപാടികളോട് ആചരിച്ചു. ഇതിന്റെ ഭാഗമായി പോസ്റ്റർ രചനാ മത്സരം നടത്തി. ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയ വിജയികൾക്ക് അസംബ്ലിയിൽ വെച്ച് എച്ച്എം സമ്മാനം നൽകി. | |||
= സ്കൂൾതല ശാസ്ത്രമേള = | |||
ജൂലൈ 31 സ്കൂളിൽ വെച്ച് സ്കൂൾതല ശാസ്ത്രമേള നടന്നു. ഗണിതമേള, പ്രവൃത്തിപരിചയമേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിലാണ് സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ മത്സരങ്ങൾ നടന്നത്. പതിവുപോലെ ഓരോ വിഭാഗത്തിലും ധാരാളം പേർ മത്സരങ്ങളിൽ പങ്കെടുത്തു. പ്രവൃത്തിപരിചയമേള സ്കൂൾ ഓഡിറ്റോറിയത്തിലും മറ്റുമേളകൾ ക്ലാസുമുറികളിലും വിവിധ ഹാളുകളിലും വെച്ച് നടന്നു. ഓരോ ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി എല്ലാവർക്കും സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനം നൽകി. ഈ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവരെയാണ് മലപ്പുറം സബ്ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുപ്പിച്ചുവരുന്നത്. സബ്ജില്ലയിൽ ശാസ്ത്രമേള ഹൈസ്കൂൾ വിഭാഗം ഓവറോൾ തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഒന്ന് രണ്ട് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. ഐ.ടി മേള ഇതോടൊപ്പം നടന്നിട്ടില്ല. പ്രവർത്തിപരിചയമേള, ഐ.ടി മേള എന്നിവയിൽ നിലവിലെ സബ്ജില്ലാ ചാമ്പ്യൻമാരാണ് ഇരുമ്പുഴി ഹൈസ്കൂൾ. | |||
= ഹയർസെക്കണ്ടറി വിഭാഗം പ്രവർത്തനങ്ങൾ = | |||
ഹയർസെക്കണ്ടറി വിഭാഗം 2023-24 അധ്യയനവർഷത്തിൽ നടത്തിയ പ്രവർത്തനങ്ങൾ സംക്ഷിപ്തമായി ഇവിടെ നൽകുന്നു. | |||
== കരിയർ ഗൈഡൻസ് == | |||
ഓഗസ്റ്റ് 1 കരിയർ ദിനാഘോഷം വിപുലമായി ആചരിച്ചു. ക്ലാസുകളിൽ വിവിധ വിഷയങ്ങളുടെ കരിയർ സാധ്യതകൾ, ഉപരിപഠന കോഴ്സുകൾ എന്നിവ അവതരിപ്പിച്ചു. | |||
== കരിയർ സെമിനാർ == | |||
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ കരിയർ സെമിനാർ 14-09-23 ന് ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സനൂജ ടീച്ചർ സ്വാഗതം പറഞ്ഞു. ജില്ലാ എംപ്ലോയ്മെൻറ് RP യും കാലിക്കറ്റ് സെൻട്രൽ യൂനിവേഴ്സിറ്റി ലൈബ്രേറിയനുമായ അബ്ദുൾ ലത്തീഫ് ക്ലാസ് നയിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് CG കോഡിനേറ്റർമാർ ജോസ്മി, പുഷ്പലത എന്നിവർ ആശംസകൾ അർപ്പിച്ചു | |||
== കരിയർ FM == | |||
CGAC സ്റ്റേറ്റ് വിങ് പ്രക്ഷേപണം ചെയുന്ന കരിയർ FM ചൊവ്വ വെള്ളി ദിവസങ്ങളിൽ സ്ക്കൂളിൽ പുന:പ്രക്ഷേപണം ചെയ്യാറുണ്ട്. കൂടാതെ FM സിനോപ്സ് പകർപ്പുകൾ കരിയർ നോട്ടീസ്ബോഡിൽ പ്രദർശിപ്പിക്കാറുണ്ട്. കുട്ടികളുടെ സംശയനിവാരണത്തിന് ഇത് സഹായകമാകുന്നു | |||
== കരിയർ പ്ലാനിങ് ക്ലാസ് == | |||
ജി.എച്ച്.എസ്.എസ്. ചുള്ളിക്കോട് അധ്യാപകനായ ഷംസുദ്ദീൻ അവർകളുടെ നേതൃത്വത്തിൽ സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കരിയർ പ്ലാനിങ് ക്ലാസ് സംഘടിപ്പിച്ചു. സ്വന്തം അഭിരുചിയും കഴിവും മനസ്സിലാക്കി അനുയോജ്യമായ കരിയർ തെരെഞ്ഞെടുക്കാൻ ഈ ക്ലാസ് വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി | |||
== CUET ഓറിയന്റേഷൻ ക്ലാസ് == | |||
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ CUET Orientation ക്ലാസിൽ സ്ക്കൂളിൽ നിന്നും 26 വിദ്യാർത്ഥികൾ പങ്കെടുത്തു | |||
== പ്രയാൺ 24 == | |||
വിവിധ മൽസര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ CGAC യുടെ CUET UG പ്രയാൺ വാട്സാപ്പ് ഗ്രൂപ്പ് വഴി CGAC സ്റ്റേറ്റ് സെൽ നൽകുന്ന ചോദ്യപേപ്പറുകൾ, യൂടൂബ് ക്ലാസുകൾ, ഓൺലൈൻ മെറ്റീരിയൽ എന്നിവ വിദ്യാർത്ഥികൾക്ക് നൽകി. | |||
== ഇലക്ഷൻ ക്ലബ്ബ് == | |||
2023 നവംബർ 16 ന് GHSS ഇരുമ്പുഴി ELC ക്ലബ്, മലപ്പുറം ജില്ലാ ഇലക്ഷൻ നോഡൽ ഓഫിസർ എ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ എ. അബൂബക്കർ അധ്യക്ഷനായി. ELC സ്ക്കൂൾ കോഡിനേറ്റർ ശ്രീമതി വിജയ ഡി സ്വാഗതവും സീനിയർ അധ്യാപിക ശ്രീകല ആശംസയും അറിയിച്ചു. | |||
ഈ ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി 2024 ഫെബ്രുവരി 6 ന് മലപ്പുറം ജില്ലാ കളക്ടറേറ്റ് EDT അബ്ദുൾ അസീസ് സർ വിദ്യാർത്ഥികൾക്ക് EVM പരിചയപ്പെടുത്തി. | |||
== ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് == | |||
2023 നവംബർ 20 ന് GHSS ഇരുമ്പുഴി വിമുക്തി ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിമുക്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ അബൂബക്കർ എ അധ്യക്ഷനായി. സ്ക്കൂൾ കോഡിനേറ്റർ വിജയ. ഡി. നേതൃത്വം നൽകി. മലപ്പുറം എക്സൈസ് റേഞ്ച് ഓഫീസറും വിമുക്തി കോഡിനേറ്ററുമായ അമീൻ അൽത്താഫ് ക്ലാസ് നയിച്ചു. | |||
== ലഹരിവിമുക്ത കേരളം - ഡിബേറ്റ് == | |||
2023 നവംബർ 24 ന് GHSS ഇരുമ്പുഴി വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത കേരളം എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു. സ്ക്കൂൾ കോഡിനേറ്റർ വിജയ ടീച്ചർ ചടങ്ങിന് സ്വാഗതം പറഞ്ഞു. ജില്ലാ കോഡിനേറ്റർ അമീൻ ചർച്ച നയിച്ചു. വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു . |
23:55, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം - 2023
പതിവുപോലെ ജൂൺ 1 ന് 2023-24 അധ്യയനവർഷത്തേക്കുള്ള പ്രവേശനോത്സവം ഗംഭീരമായി കൊണ്ടാടി. എസ്.പി.സി.യുടെയും ജെ.ആർ.സിയുടെയും നേതൃത്വത്തിൽ നവാഗതരെ മധുരം നൽകി സ്വാഗതം ചെയ്തു. ഈ വർഷം 8 എട്ടാം ക്ലാസിലെക്ക് വരുന്ന കുട്ടികൾക്ക് ഓഡിറ്റോറിയത്തിൽ പ്രത്യേകം ഇരിപ്പിടം ഒരുക്കി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ നോഡൽ ഓഫീസർ ബിനുകുമാർ (നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി) മുഖ്യാഥിതി ആയിരുന്നു. മലപ്പുറം ജില്ലയിൽ അദ്ദേഹം പങ്കെടുത്ത ഏക പ്രവേശനോത്സവ പരിപാടിയായിരുന്നു ഇരുമ്പുഴി സ്കൂളിലേത്. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും ഗ്രാമപഞ്ചായത്ത് പ്രതിനിധികളും മറ്റും പങ്കെടുത്ത പരിപാടിയിൽ സ്കൂളിനെ സംബന്ധിച്ച് നവാഗതരെ പരിചയപ്പെടുത്തി. തുടർന്ന് സ്കൂളിലെ സംഗീതാധ്യാപകന്റെ നേതൃർത്വത്തിൽ ഗാനമേള നടന്നു. സംഗീതാധ്യാപകനും 9, 10 ക്ലാസുകളിലെ ഗായകരും അതിൽ പങ്കെടുത്തു. സ്കൂളിൽ പ്രവർത്തിക്കുന്ന പ്രധാന പഠന പ്രവർത്തന വേദികളായ എസ്.പി.സി., ലിറ്റിൽകൈറ്റ്സ്, ജെ.ആർ.സി എന്നിവയെ അവയുടെ ചുമതലയുള്ള അധ്യാപകർ പരിചയപ്പെടുത്തി. വിദ്യാർഥികളെ ഒട്ടും ബോറടിപ്പിക്കാതെ നടത്തിയ ഈ പരിപാടി വിദ്യാർഥികൾ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുകയുണ്ടായി.
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്
പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ഏറ്റവും ശ്രദ്ധേയമായതും നവാഗതരായ വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്നതുമായ ഒരു ക്ലാസായിരുന്നു നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. യായ ബിനു കുമാറിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്. സ്വന്തം അനുഭവങ്ങൾ പങ്കുവെച്ച് അദ്ദേഹം നടത്തിയ ക്ലാസ് വ്യാപകമായികൊണ്ടിരിക്കുന്ന മാരക വിപത്തിനെതിരെ ജാഗ്രത കൈകൊള്ളാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നതായിരുന്നു. ഇതു സംബന്ധമായ വാർത്ത പ്രമുഖ പത്രങ്ങളിൽ ചിത്ര സഹിതം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.
പ്രവേശനോത്സവത്തിന്റെ പത്രക്കുറിപ്പ്
ലഹരിക്കെതിരെ വിദ്യാർത്ഥികൾ പോരാടണം: എസ്.പി.സി. ജില്ലാ നോഡൽ ഓഫീസർ
ആനക്കയം : വിദ്യാർത്ഥികളെയും യുവാക്കളെയും നാശത്തിലേക്ക് നയിക്കുന്ന ലഹരി എന്ന മാരക വിപത്തിനെതിരെയുള്ള പോരാട്ടത്തിൽവിദ്യാർത്ഥികൾ കർമ്മ നിരതരാകണമെന്ന് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ നോഡൽ ഓഫീസർ ബിനുകുമാർ (നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി). എസ്.പി.സി. കേഡറ്റുകൾക്ക് ഇക്കാര്യത്തിൽ നേതൃപരമായ പങ്കുവഹിക്കാൻ കഴിയണമെന്ന് അദ്ദേഹം ഉണർത്തി. ഇരുമ്പുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവത്തിൽ ലഹരിക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി മുഖ്യപ്രഭാഷണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ എ. അബൂബക്കർ ആദ്യക്ഷം വഹിച്ച മീറ്റിംഗ് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പിടിഎ പ്രസിഡണ്ടുമായ പി ബി ബഷീർ ഉദ്ഘാടനം ചെയ്തു. എസ്.പി.സി. പിടിഎ പ്രസിഡണ്ട് മൊയ്തീൻകുട്ടി , എംടിഎ പ്രസിഡണ്ട് എ. ശബ്ന എന്നിവർ സംസാരിച്ചു. എച്ച്.എം. കെ. ശശികുമാർ സ്വാഗതവും സീനിയർ അധ്യാപകൻ പി.ഡി മാത്യൂ നന്ദിയും പറഞ്ഞു. അധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിച്ച കലാവിരുന്ന് നവാഗതർക്ക് നവ്യാനുഭവമായി.
ലോക പരിസ്ഥിതി ദിനം ആചരിച്ചു
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളോട പരിസ്ഥിതി ദിനം സ്കൂളിൽ വിപുലമായി ആചരിച്ചു. പരിസ്ഥിതി ക്ലബ്ബ്, JRC, SPC എന്നിവയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടീൽ അടുക്കളത്തോട്ടനിർമ്മാണം എന്നിവ നടന്നു. കുട്ടികൾക്കായി Beat Plastic Pollution എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി. ഒന്നാം സ്ഥാനം ലിബ , നൂർഷ ഫാത്തിമ എന്നിവർ പങ്കിട്ടു. രണ്ടാം സ്ഥാനം അൻഷിഫ ഷെറി യും മൂന്നാം സ്ഥാനം ഫാത്തിമ ഷിഫ്ന യും നേടി. പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ഹാദിയ ഹന്ന ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം വൈഗ, ആർദ്ര എന്നിവർ പങ്കിട്ടു. മൂന്നാം സ്ഥാനത്തിന് അഫ്രിതയും നാലാം സ്ഥാനത്തിന് ശിഖയും അർഹരായി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനം വിതരണം ചെയ്തു.
ബാലവേല വിരുദ്ധദിനം ആചരിച്ചു
ജൂൺ 12 ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് ജില്ലാ സർവീസ് അതോറിറ്റി ജില്ലാകോടതി മഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ബാലവേല വിരുദ്ധദിനം ജില്ലാതല ഉദ്ഘാടനം ജി.എച്ച്.എസ്.എസ്. ഇരുമ്പുഴിയിൽ വെച്ച് നടന്നു. പി.ടി.എ. പ്രസിഡണ്ട് പി.ബി. ബഷീർ അധ്യക്ഷത വഹിച്ച യോഗം ഡി.എൽ.എസ്.എ. മഞ്ചേരി സെക്രട്ടറിയും സബ് ജഡ്ജുമായ ഷബീർ ഇബ്രാഹിം എം ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബർ ഓഫീസർ, കേരള തൊഴിൽ നൈപുണ്യ വകുപ്പ് മലപ്പുറം ജയപ്രകാശ് നാരായണൻ കെ മുഖ്യ പ്രഭാഷണം നടത്തി. എച്ച്.എം. ശശികുമാർ സ്വഗതവും സീനിയർ അസിസ്റ്റന്റ് പി.ഡി മാത്യൂ നന്ദിയും പറഞ്ഞു.
നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയം തുറന്നു
ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗപ്പെടുത്തി നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്. എം.കെ. റഫീഖ നിർവഹിച്ചു. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിത മണികണ്ഠൻ, മലപ്പുറം ബ്ലോക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.മുഹമ്മദാലി മാസ്റ്റർ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. റഷീദ് മാസ്റ്റർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ. യു. മൂസ്സ, മലപ്പുറം ബ്ലോക് പഞ്ചായത്ത് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ പി.ബി. ബഷീർ, പഞ്ചായത്ത് മെമ്പർമാരായ ശ്രീമുരുകൻ, ജസീല ഫിറോസ് ഖാൻ, ഉബൈദ് ചുങ്കത്ത്, ജസ്ന കുഞ്ഞുമോൻ, എം.ടി.എ പ്രസിഡണ്ട് ശബ്ന, പ്രിൻസിപ്പാൾ എ അബൂബക്കർ, ഹെഡ് മാസ്റ്റർ കെ. ശശികുമാർ പ്രസംഗിച്ചു.
മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു
2022-23 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി നാലാം തവണയും 100 ശതമാനം വിജയം നേടുകയും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടുന്നതിൽ ചരിത്രം രചിക്കുകയും ചെയ്തു. അതോടൊപ്പം ഹയർ സെക്കണ്ടറി വിഭാഗം സംസ്ഥാനത്ത് തന്നെ ഏറ്റവും വിജയശതമാനം നേടിയ സ്കൂളായി മാറി. വർഷം തോറും നടന്നുവരുന്ന വിജയാദരം ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് വിജയികൾക്കുള്ള മെമന്റോ വിതരണോദ്ഘാടനം നിർവഹിച്ചു. തുടർന്ന് ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, വാർഡ് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമറ്റി ചെയർമാൻ, ആനക്കയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
സംസ്ഥാന അവാർഡ് നേടിയ ഇ.എൻ ഷീജയെ ആദരിച്ചു
2022 ലെ സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നേടിയ ഇരുമ്പുഴി ഗവ. ഹൈസ്കൂൾ മലയാളം അധ്യാപികയായ എൻ ഷീജയെ പി.ടിഎ. ആദരിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖയിൽ നിന്ന് അധ്യാപിക മെമന്റോ ഏറ്റുവാങ്ങി. അമ്മമണമുള്ള കനിവുകൾ എന്ന പുസ്തകത്തിനാണ് 2022 ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ലഭിച്ചത്. തിരുവനന്തപുരത്ത് വെച്ച നടന്ന പ്രൗഢമായ ചടങ്ങിൽ മന്ത്രി സജിചെറിയാനിൽ നിന്ന് നേരത്തെ ടീച്ചർ പുരസ്കാരം സ്വീകരിച്ചിരുന്നു. പതിനാലോളം ബാലസാഹിത്യകൃതികളുടെ കർത്താവാണ് ഇ.എൻ. ഷീജ.
കുഞ്ഞിക്കിളി, കിനാവിൽ വിരിഞ്ഞത്, അമ്മൂന്റെ സ്വന്തം ഡാർവിൻ, നീലീടെ വീട്, തീവണ്ടിക്കൊതികൾ, ഇഷ്ടം, സ്നേഹം, ഒന്നിനു പകരം മൂന്ന് (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്) ആനയുടേയും അണ്ണാരക്കണ്ണന്റേയും കഥ, വാലുപോയ കുരങ്ങന്റെ കഥ (കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ), വെയിലിനുമുണ്ടേ നിറമുള്ള ചിറകുകൾ, അങ്ങനെയാണ് മുതിരയുണ്ടായത്, ചെറിയ ഋതുവും വലിയ ലോകവും, മഴത്തുള്ളിക്കഥകൾ (പൂർണ പബ്ലിക്കേഷൻസ്), കുഞ്ഞാപ്പിക്കഥകൾ (പ്രവ്ദ ബുക്സ് ) തുടങ്ങിയവയാണ് കൃതികൾ.
2009ലെ കേരള വിദ്യാഭ്യാസവകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ്, 2011ലെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ബാലശാസ്ത്ര സാഹിത്യ പുരസ്കാരം, 2019 ലെ അധ്യാപക ലോകം സാഹിത്യ അവാർഡ്, 2019ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, ബാലസാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്ക് വി.സി.ബാലകൃഷ്ണപ്പണിക്കർ സ്മാരക പുരസ്കാരം തുടങ്ങിയവയാണ് ഇതിന് മുമ്പ് ടീച്ചർക്ക് ലഭിച്ച പുരസ്കാരങ്ങൾ. അധ്യാപകൻ അബ്ദുൽ റഷീദ് ടീച്ചറുടെ സംഭാവനകൾ പരിചയപ്പെടുത്തി. പുരസ്കാര ജേതാവായ ടീച്ചർ മറുപടി പ്രസംഗത്തിൽ സഹപ്രവർത്തകരും രക്ഷിതാക്കളും നൽകിയ ആദരവിന് നന്ദി രേഖപ്പെടുത്തി.
NMMS സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ചു
2023 ൽ NMSS സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥികളെ പി.ടി.എ അനുമോദിച്ചു. 77 പേരാണ് സ്കൂളിൽ നിന്ന് 2022 ൽ നടന്ന പരീക്ഷ എഴുതിയത് ഇതിൽ 63 പേർ ക്വാളിഫൈ ചെയ്തു. സ്കോളർഷിപ്പിനായി അവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് 10 പേരാണ്. സ്കൂളിന്റെ സൽപേര് ഉയർത്തിയ ഈ വിദ്യാർഥികളെ വിജയാദരം പരിപാടിയുടെ ഭാഗമായി ആദരിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മെമന്റോ വിതരണം ചെയ്തു. മുഹമ്മദ് ഹനാൻ 8 ഇ, സാദിക കെ കെ 8 എഫ്, അസ്ജദ് പി 8 ജി, വൈഗ കെ 8 എ, അനിർവേദ 8 എഫ്, ശ്രാവൺ കെ സുബ്രമണ്യൻ 8 എഫ്, അശ്വിനി എ 8 എഫ്, അനശ്വര കെ 8 എഫ്, ഫഹദ് ടി 8 ഇ, അഭിനയ എം 8 ഇ എന്നിവരാണ് 48000 രൂപയുള്ള സ്കോളർഷിപ്പിന് അർഹരായത്.
ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു
സ്കുളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകനും ചലചിത്രതാരവുമായ കലാഭവൻ സതീഷ് നിർവഹിച്ചു. എസ്.എസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്, നാച്ചൊറൽ ക്ലബ്ബ്, ഒറേറ്ററി ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്ബ്, ഉർദു ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, മാത്സ് ക്ലബ്ബ്, മ്യൂസിക് ക്ലബ്, ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് എന്നിവയുടെ ക്യാപ്റ്റൻമാർ പ്ലക്കാർഡുകൾ പിടിച്ച് സ്റ്റേജിൽ അണിനിരന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉദ്ഘാടനകൻ ഗാനമാലപിക്കുകയും മോണോ ആക്ട് അവതരിപ്പിക്കുകയും ചെയ്തു. മ്യൂസിക് ക്ലബിന്റെ വക സംഗീതാധ്യാപകനും വിദ്യാർഥികളും ചേർന്ന നടത്തിയ ഗാനമേളയും നടന്നു.
മൺസൂൺ ഫുട്ബോൾ മേള
ഈ വർഷവും മൺസൂൺ ഫുട്ബോൾ മേള നടന്നു. ക്ലാസ് അടിസ്ഥാനത്തിൽ നടക്കുന്ന വാശിയേറിയ ഈ മത്സരങ്ങളിൽ നിന്നാണ് സ്കൂൾ ടീമിനെ സെലക്ട് ചെയ്യുന്നത്. ജൂൺ മാസങ്ങളിൽ പെയ്യുന്ന മഴയെ വകവെക്കാതെ കുട്ടികൾ ആവശത്തോടെ ഇതിൽ പങ്കെടുത്തുവരുന്നു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകൾ തമ്മിലാണ് മത്സരം നടക്കുക. ഓരോ വിഭാഗത്തിലും വിജയികളെയും രണ്ടാം സ്ഥാനക്കാരെയും കണ്ടെത്തി സമ്മാനം നൽകിവരുന്നു.
വായനവാരം ആചരിച്ചു.
എല്ലാവർഷവും ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിച്ചുവരുന്നു. അതിന്റെ ഭാഗമായി എല്ലാ വർഷവും ഈ കാലയളവിൽ വിവിധ പരിപാടികൾ സ്കൂളിൽ നടക്കാറുണ്ട്. ഈ വർഷം ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് വിദ്യാരംഗം കലാസാഹിത്യവേദി രൂപം നൽകി. വായനമാസ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സാഹിത്യകാരൻ അജിജേഷ് പച്ചാട്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു.
പുസ്തക പ്രദർശവും വിൽപനയും
വായനമാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജി.എച്ച്.എസ്.എസ് ഇരുമ്പുഴിയിൽ ജൂൺ 21, 22 ,23 തീയതികളിൽ ധ്വനി ബുക്സിന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനം നടത്തി. എഴുത്തുകാരിയും , ഹയർ സെക്കന്റി വിഭാഗം സോഷ്യൽവർക്ക് അദ്ധ്യാപികയുമായ ഷാഹിന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസം നീണ്ടു നിന്ന ഈ പരിപാടി കുട്ടികളും അധ്യാപകരും വളരെ ആവേശത്തോടെ ഏറ്റെടുത്തു. ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്ക് പുസ്തകങ്ങൾ കാണാനും ഗുണഭോക്താക്കളാവാനും അവസരം ലഭിച്ചു.
വിജയസ്പർശം പദ്ധതിക്ക് തുടക്കമായി
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിജയസ്പർശം 2023-24 പദ്ധതിക്ക് സ്കുളിൽ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്തിന്റെ തന്നെ വിജയഭേരി മാതൃകയിൽ 8, 9 ക്ലാസുകളിൽ വിവിധവിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ഉയർത്തിക്കൊണ്ടുവന്നു പരീക്ഷകളിൽ മികച്ചവിജയം നേടാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് വിജയസ്പർശം പദ്ധതിക്കുള്ളത്. ഈ പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ബ്ലോക്ക് മെമ്പറും സ്കൂളിന്റെ പി.ടി.എ. പ്രസിഡണ്ടുമായ പി.ബി. ബഷീർ 21 ജൂലൈ 2023 ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു. എച്ച്.എം. ശശികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ഡി.മാത്യും പദ്ധതി വിശദീകരിച്ചു. ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.
ബലിപെരുന്നാൾ ആഘോഷം
ജൂൺ 27 ബലിപെരുന്നാളിന് (ഈദുൽ അദ്ഹ) മുന്നോടിയായി സ്കൂളിൽ വിവിധപരിപാടികളോടെ പെരുന്നാൾ ആഘോഷിച്ചു. മെഹന്ദി ഫെസ്റ്റ്, ഈദ് ഗാനങ്ങൾ എന്നിവയുടെ മത്സരം നടന്നു. മെഹന്ദിഫസ്റ്റിൽ 50 ലധികം കുട്ടികൾ പങ്കെടുത്തു. ഇവയിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കണ്ടെത്തുകയും അസംബ്ലിയിൽ വെച്ച് സമ്മാനം നൽകുകയും ചെയ്തു. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഭക്ഷണം തയ്യാറാക്കി നൽകി.
വൈദ്യുതി സുരക്ഷാ വാരാചരണം
2023 ജൂൺ 26 മുതൽ 2023 ജൂലൈ 2 വരെ നടക്കുന്ന ദേശീയ വൈദ്യുതി സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി KSEB മഞ്ചേരി ഇലക്ട്രിക്കൽ സബ്ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് വൈദ്യുതി സുരക്ഷാ ബോധവൽക്കരണം നൽകി. "Electrical Safty - Don't Compromise, Be Wise" സുരക്ഷിതമായി എങ്ങനെ വൈദ്യൂതി ഉപയോഗിക്കാം, അപകടം സംഭവിച്ചാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ഷോക്കേറ്റയാൾക്ക് നൽകേണ്ട പ്രഥമശുശ്രൂഷ എന്നിവ കുട്ടികൾക്ക് ലളിതമായും പ്രയോഗത്തിലുടെയും വിജീഷ് ടി.കെ (ആനക്കയം ഡിവിഷൻ അസിസ്റ്റന്റ് എൻജിനീർ) കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. എച്ച്.എം. സീനിയർ അസിസ്റ്റന്റ് എന്നിവർ സംസാരിച്ചു. മുഴുവൻ എസ്.പി.സി കേഡറ്റുകളും പരിപാടിയിൽ പങ്കെടുത്തു.
ലോകജനസംഖ്യാദിനം ആചരിച്ചു
ജൂലൈ 11 ലോകജനസംഖ്യാദിനം സ്കൂളിലും വിവിധപരിപാടികളോട് ആചരിച്ചു. ഇതിന്റെ ഭാഗമായി പോസ്റ്റർ രചനാ മത്സരം നടത്തി. ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയ വിജയികൾക്ക് അസംബ്ലിയിൽ വെച്ച് എച്ച്എം സമ്മാനം നൽകി.
സ്കൂൾതല ശാസ്ത്രമേള
ജൂലൈ 31 സ്കൂളിൽ വെച്ച് സ്കൂൾതല ശാസ്ത്രമേള നടന്നു. ഗണിതമേള, പ്രവൃത്തിപരിചയമേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിലാണ് സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ മത്സരങ്ങൾ നടന്നത്. പതിവുപോലെ ഓരോ വിഭാഗത്തിലും ധാരാളം പേർ മത്സരങ്ങളിൽ പങ്കെടുത്തു. പ്രവൃത്തിപരിചയമേള സ്കൂൾ ഓഡിറ്റോറിയത്തിലും മറ്റുമേളകൾ ക്ലാസുമുറികളിലും വിവിധ ഹാളുകളിലും വെച്ച് നടന്നു. ഓരോ ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി എല്ലാവർക്കും സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനം നൽകി. ഈ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവരെയാണ് മലപ്പുറം സബ്ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുപ്പിച്ചുവരുന്നത്. സബ്ജില്ലയിൽ ശാസ്ത്രമേള ഹൈസ്കൂൾ വിഭാഗം ഓവറോൾ തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഒന്ന് രണ്ട് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. ഐ.ടി മേള ഇതോടൊപ്പം നടന്നിട്ടില്ല. പ്രവർത്തിപരിചയമേള, ഐ.ടി മേള എന്നിവയിൽ നിലവിലെ സബ്ജില്ലാ ചാമ്പ്യൻമാരാണ് ഇരുമ്പുഴി ഹൈസ്കൂൾ.
ഹയർസെക്കണ്ടറി വിഭാഗം പ്രവർത്തനങ്ങൾ
ഹയർസെക്കണ്ടറി വിഭാഗം 2023-24 അധ്യയനവർഷത്തിൽ നടത്തിയ പ്രവർത്തനങ്ങൾ സംക്ഷിപ്തമായി ഇവിടെ നൽകുന്നു.
കരിയർ ഗൈഡൻസ്
ഓഗസ്റ്റ് 1 കരിയർ ദിനാഘോഷം വിപുലമായി ആചരിച്ചു. ക്ലാസുകളിൽ വിവിധ വിഷയങ്ങളുടെ കരിയർ സാധ്യതകൾ, ഉപരിപഠന കോഴ്സുകൾ എന്നിവ അവതരിപ്പിച്ചു.
കരിയർ സെമിനാർ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ കരിയർ സെമിനാർ 14-09-23 ന് ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സനൂജ ടീച്ചർ സ്വാഗതം പറഞ്ഞു. ജില്ലാ എംപ്ലോയ്മെൻറ് RP യും കാലിക്കറ്റ് സെൻട്രൽ യൂനിവേഴ്സിറ്റി ലൈബ്രേറിയനുമായ അബ്ദുൾ ലത്തീഫ് ക്ലാസ് നയിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് CG കോഡിനേറ്റർമാർ ജോസ്മി, പുഷ്പലത എന്നിവർ ആശംസകൾ അർപ്പിച്ചു
കരിയർ FM
CGAC സ്റ്റേറ്റ് വിങ് പ്രക്ഷേപണം ചെയുന്ന കരിയർ FM ചൊവ്വ വെള്ളി ദിവസങ്ങളിൽ സ്ക്കൂളിൽ പുന:പ്രക്ഷേപണം ചെയ്യാറുണ്ട്. കൂടാതെ FM സിനോപ്സ് പകർപ്പുകൾ കരിയർ നോട്ടീസ്ബോഡിൽ പ്രദർശിപ്പിക്കാറുണ്ട്. കുട്ടികളുടെ സംശയനിവാരണത്തിന് ഇത് സഹായകമാകുന്നു
കരിയർ പ്ലാനിങ് ക്ലാസ്
ജി.എച്ച്.എസ്.എസ്. ചുള്ളിക്കോട് അധ്യാപകനായ ഷംസുദ്ദീൻ അവർകളുടെ നേതൃത്വത്തിൽ സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കരിയർ പ്ലാനിങ് ക്ലാസ് സംഘടിപ്പിച്ചു. സ്വന്തം അഭിരുചിയും കഴിവും മനസ്സിലാക്കി അനുയോജ്യമായ കരിയർ തെരെഞ്ഞെടുക്കാൻ ഈ ക്ലാസ് വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി
CUET ഓറിയന്റേഷൻ ക്ലാസ്
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ CUET Orientation ക്ലാസിൽ സ്ക്കൂളിൽ നിന്നും 26 വിദ്യാർത്ഥികൾ പങ്കെടുത്തു
പ്രയാൺ 24
വിവിധ മൽസര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ CGAC യുടെ CUET UG പ്രയാൺ വാട്സാപ്പ് ഗ്രൂപ്പ് വഴി CGAC സ്റ്റേറ്റ് സെൽ നൽകുന്ന ചോദ്യപേപ്പറുകൾ, യൂടൂബ് ക്ലാസുകൾ, ഓൺലൈൻ മെറ്റീരിയൽ എന്നിവ വിദ്യാർത്ഥികൾക്ക് നൽകി.
ഇലക്ഷൻ ക്ലബ്ബ്
2023 നവംബർ 16 ന് GHSS ഇരുമ്പുഴി ELC ക്ലബ്, മലപ്പുറം ജില്ലാ ഇലക്ഷൻ നോഡൽ ഓഫിസർ എ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ എ. അബൂബക്കർ അധ്യക്ഷനായി. ELC സ്ക്കൂൾ കോഡിനേറ്റർ ശ്രീമതി വിജയ ഡി സ്വാഗതവും സീനിയർ അധ്യാപിക ശ്രീകല ആശംസയും അറിയിച്ചു.
ഈ ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി 2024 ഫെബ്രുവരി 6 ന് മലപ്പുറം ജില്ലാ കളക്ടറേറ്റ് EDT അബ്ദുൾ അസീസ് സർ വിദ്യാർത്ഥികൾക്ക് EVM പരിചയപ്പെടുത്തി.
ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ്
2023 നവംബർ 20 ന് GHSS ഇരുമ്പുഴി വിമുക്തി ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിമുക്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ അബൂബക്കർ എ അധ്യക്ഷനായി. സ്ക്കൂൾ കോഡിനേറ്റർ വിജയ. ഡി. നേതൃത്വം നൽകി. മലപ്പുറം എക്സൈസ് റേഞ്ച് ഓഫീസറും വിമുക്തി കോഡിനേറ്ററുമായ അമീൻ അൽത്താഫ് ക്ലാസ് നയിച്ചു.
ലഹരിവിമുക്ത കേരളം - ഡിബേറ്റ്
2023 നവംബർ 24 ന് GHSS ഇരുമ്പുഴി വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത കേരളം എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു. സ്ക്കൂൾ കോഡിനേറ്റർ വിജയ ടീച്ചർ ചടങ്ങിന് സ്വാഗതം പറഞ്ഞു. ജില്ലാ കോഡിനേറ്റർ അമീൻ ചർച്ച നയിച്ചു. വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു .