"ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/ പുതിയ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

11:09, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പുതിയ പാഠം
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു കൊച്ചു കുളമുണ്ടായിരുന്നു. അവിടെ ധാരാളം കുട്ടികൾ സ്ഥിരമായി നീന്താൻ എത്തുമായിരുന്നു. ഒരു ദിവസം പതിവുപോലെ അവർ നീന്താനായി എത്തിയപ്പോൾ കുട്ടികൾ അമ്പരന്നുപോയി ! കുളത്തിനരികിൽ ഒരു വലിയ മാലിന്യകൂമ്പാരം. ആരാണ് ഇവിടെ ഇങ്ങനെ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. ഇങ്ങനെ മാലിന്യം നിക്ഷേപിച്ചാൽ ഈ ഗ്രാമത്തിലുള്ള എല്ലാവർക്കും ദോഷമാണ്. ഈ മാലിന്യകൂമ്പാരത്തിൽ രോഗാണുക്കൾ കുന്നുകൂടും. അങ്ങനെയിവിടെ ധാരാളം ഈച്ചകളും വന്നുകൂടും. ആ ഈച്ചകൾ രോഗം പടർത്തുവാൻ ഇടയാക്കും. അങ്ങനെ അവരുടെ രോഗപ്രതിരോധശേഷി കുറയും. അവർക്ക് മാരകമായ രോഗങ്ങൾ പിടിപെടും. ഇതിനെ കുറിച്ച് കുട്ടികൾ കുറച്ചുനേരം പരസ്പരം ചർച്ച ചെയ്തു. കുറച്ചു കഴിഞ്ഞു അവർ വീടുകളിലേക്ക് മടങ്ങിയ ശേഷം അവരുടെ രക്ഷകർത്താക്കളോട് ഈ വിവരം പറഞ്ഞു. ഇക്കാര്യം രക്ഷിതാക്കൾ പോലീസിനെ അറിയിച്ചു. പോലീസ് വൈകാതെ തന്നെ കുളക്കരയിൽ മാലിന്യം നിക്ഷേപിച്ചവരെ പിടികൂടിയതിന്  ശേഷം മാലിന്യം നിക്ഷേപിച്ചവരോടും ഗ്രാമവാസികളോടും പരിസ്ഥിതി ശുചിത്വത്തിനേ കുറിച്ച് ബോധവൽക്കരണം നടത്തി. അങ്ങനെ ഗ്രാമവാസികൾക്കും  മാലിന്യം നിക്ഷേപിച്ചവർക്കും "പരിസ്ഥിതി ശുചിത്വവും  വ്യക്തിശുചിത്വവുമാണ് നമ്മുടെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനുമുള്ള ഒരേയൊരു മാർഗം" എന്ന് മനസ്സിലായി. പിന്നീടവർ സന്തോഷത്തോടെ ആ ഗ്രാമത്തിൽ ജീവിച്ചു. 
അജിൻ റസ്സൽ എസ്
9A ഗവൺമെൻറ്, എച്ച്.എസ്.എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ