"വയല എൻ.വി.യു.പി.എസ്./അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(correction)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ 'പ്രതീക്ഷകൾ തകർത്ത കോറോണ' | 'പ്രതീക്ഷകൾ തകർത്ത കോറോണ']]
*[[{{PAGENAME}}/ ശുചിത്വം കൊണ്ട് രോഗത്തെ തടയാം| ശുചിത്വം കൊണ്ട് രോഗത്തെ തടയാം]]
{{BoxTop1
*[[{{PAGENAME}}/ കറുപ്പ് | കറുപ്പ് ]]
| തലക്കെട്ട്=    'പ്രതീക്ഷകൾ തകർത്ത കോറോണ'     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/ 'പ്രതീക്ഷകൾ തകർത്ത കോറോണ'| 'പ്രതീക്ഷകൾ തകർത്ത കോറോണ']]
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
കൂട്ടുകാരേ,
നമ്മൾ എല്ലാവരും കാത്തിരിക്കുന്ന നാളുകളാണ് അവധിക്കാലം. ഒരു മാസവും കൂടി അധികം കിട്ടുന്നത് നമുക്ക് വളരെ സന്തോഷകരമായ ഒരു കാര്യമാണ്.അതും വാർഷിക പ്പരീക്ഷ ഇല്ലാതെ സ്കൂൾ അടയ്ക്കുക എന്നുള്ളത്. അങ്ങനെ ഒരു അനുഭവം എൻറെ ജീവിതത്തിൽ വന്നു. എൻറെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു അത്ഭുതം, മലയാളികൾക്ക് മറക്കാൻ പറ്റാത്ത അനുഭവം.അത് നിങ്ങൾക്ക് കേൾക്കണ്ടേ .......മാർച്ച് പത്താം തീയതി പതിവുപോലെ ഞാൻ സ്കൂളിൽ പോയി. ഡിസംബർ മാസം മുതൽ ചൈനയിൽ ഏതോ ഒരു വൈറസ് രോഗം പടർന്നു പിടിക്കുന്നു ണ്ടായിരുന്നു എന്നാൽ നമ്മുടെ രാജ്യത്തിലേക്ക് വരില്ല എന്ന് വിചാരിച്ച് ആ രോഗത്തെ ഗൗരവമായി കണ്ടില്ല. പക്ഷേ നമ്മുടെ കേരളത്തിലും ഒന്ന് രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്തു.കൊറോണ എന്ന ഈ രോഗത്തെപ്പറ്റി ഞങ്ങൾ കൂട്ടുകാർ തമ്മിൽ സംസാരിച്ചു. ഇതെന്തൊരു രോഗം?.... മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗം! പിടിപെട്ടാൽ മരണം വരെ സംഭവിക്കാം.
      ഉച്ചയ്ക്ക് ശേഷം സോഷ്യൽ സയൻസ് പീരിയഡാണ്. എല്ലാവരുടെയും മുട്ടുകാൽ ഇടിക്കാൻ തുടങ്ങി.ടെസ്റ്റ് പേപ്പറാണ്..സാർ വന്നു...മുഖത്ത് പുഞ്ചിരി.'ഇന്ന് പരിക്ഷയില്ല.'സന്തോഷം..പിറകേ നോട്ടീസെത്തി... കൊറോണ എന്ന രോഗത്തെ ഭയന്ന് സ്കൂൾ അടയ്ക്കുകയാണ്. അന്ന് വൈകുന്നേരം ടീച്ചറും കുട്ടികളും വെക്കേഷൻ എന്ന് പറഞ്ഞ് വീട്ടിലേക്കു തിരിച്ചു. ബസ്സിൽ നിന്ന് ഇറങ്ങിയപ്പോൾ എൻറെ കൂടെ ഇറങ്ങുന്ന കുട്ടിയുടെ അമ്മയോട് ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ ആൻറി പറഞ്ഞു ഇക്കാര്യം ഉച്ചയ്ക്ക് റിപ്പോർട്ട് ചെയ്തു എന്ന്. വാർഷിക പരീക്ഷയെല്ലാം മാറ്റിവെച്ചു .അടുത്ത വർഷത്തേക്ക് പ്രമോഷൻ! വളരെ സന്തോഷം ! അമ്പലങ്ങളിലെ ഉത്സവങ്ങളിലും യാത്രകളിലുമെല്ലാം പങ്കെടുക്കണം. എന്ന് മനസ്സിൽ വിചാരിച്ചു സന്തോഷത്തോടെ കിടന്നുറങ്ങി. പിന്നീടാണ് കേരളം ലോക്ഡൗൺ ചെയ്യപ്പെട്ടത്.കൊറോണ എന്ന രോഗം കേരളത്തിൽ വർധിക്കുന്നു... മരണസംഖ്യയും...'എല്ലാവരും ജാഗ്രത പാലിക്കണം'...ശുചിത്വം പാലിക്കണം,കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം,മനുഷ്യരുമായി സമ്പർക്കം പാടില്ല ,അകലം പാലിക്കണം ,വീട്ടിൽത്തന്നെ ഇരിക്കണം.നല്ല ആഹാരം കഴിച്ചും ധാരാളം വെള്ളം കുടിച്ചും ഈ രോഗത്തെ നമുക്ക് ചെറുക്കാം.നമ്മുടെ എന്തെല്ലാം പ്രതീക്ഷകളാണ് ഈ മഹാമാരി തകർത്തത് ? ഇതിനെല്ലാം ഓരോ കാരണങ്ങളുണ്ട്.മനുഷ്യർ ഭൂമിയിൽ എത്തും മുമ്പേ ഈ വൈറസുകൾ ഉണ്ട്.പ്രകൃതി നമുക്ക് കനിഞ്ഞുതന്ന പല സമ്പത്തും പുതുതലമുറ നശിപ്പിക്കുന്നു.ഇത് കാരണമാണ് കൊറോണ പോലുള്ള വൈറസുകൾ ഭൂമിയിൽ ഉണ്ടാകുന്നത്.മഴ വരും പോലെയായിരുന്നു കൊറോണയുടെ വരവ് .ദൂരെയെവിടെയോ ഇടിമുഴക്കവും മിന്നലും...പിന്നീടൊരു തണുത്ത കാറ്റ്...എവിടെയോ മഴ പെയ്യുന്നുണ്ട്...ഇങ്ങോട്ടൊന്നും വരില്ല...നമ്മൾ ആശ്വസിച്ചു.വിശ്വാസത്തെ മറികടന്ന് മഴ ചാറിത്തുടങ്ങി...ചാറിയങ്ങ് പൊയ്ക്കൊള്ളും എന്ന് സമാധാനിക്കുന്നതിനു മുമ്പേ അത് പെരുമഴയായി..കലി തുള്ളി ആർത്തലച്ചു പെയ്യുന്ന മഴ.....കയറി നിൽക്കാൻ ഇടമില്ലാതെ ജനങ്ങൾ പരക്കം പായുന്നു...അതിവേഗം ഓടിക്കൊണ്ടിരുന്ന ഈ ലോകത്തെ ഒരു ചെറുജീവി ഒറ്റയടിയ്ക്ക് നിശ്ചലമാക്കി !എല്ലാം താനാണെന്ന ഭാവത്തിൽ ലോകം ഭരിച്ചിരുന്ന മനുഷ്യൻറെ പദ്ധതികളെല്ലാം കൺമുന്നിൽ തകർന്നുപോയി.വിദൂരങ്ങളിലേയ്ക്ക് പോയവർക്കെല്ലാം സ്വന്തം വീടുകളിലേയ്ക്ക്  തിരിച്ച് പോരേണ്ടി വന്നു.ഇതൊരു പാഠമാണ് .....ഒന്നിന്റ പേരിലും നമുക്ക് അഹങ്കരിക്കാൻ അർഹതയില്ല....ഒരു സുനാമിയോ ഒരു പ്രളയമോ ഒരുസൂക്ഷ്മജീവിയോ മതി ജീവിതം തകിടം മറിയാൻ...എത്രയും വേഗം ഈ ഇരുട്ട് മാറട്ടെ.പുതിയ പ്രകാശത്തിലേയ്ക്ക് പുതിയ മനസുമായി കടന്നുചെല്ലാൻ വഴിയൊരുക്കട്ടെ.അപ്പോഴും ഇന്നത്തെ ജീവിതം ഓർമ്മയിലുണ്ടാകണം.ജീവിതം അവസാനിക്കുകയല്ല,ആരംഭിക്കുകയാണ്.കോവിഡ് 19 എന്ന മഹാമാരിയെ തുരത്തി ശുചിത്വം പാലിച്ചും പ്രകൃതിയെ സ്നേഹിച്ചും നമുക്ക് ഒത്തൊരുമയോടെ മുന്നോട്ട് പോകാം...
നമ്മൾ അതും അതിജീവിക്കും.
{{BoxBottom1
| പേര്= അനുലക്ഷ്മി.ബി.ആർ
| ക്ലാസ്സ്=  6 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എൻ.വി.യു.പി.എസ്.വയലാ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 40347
| ഉപജില്ല=  അഞ്ചൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

04:50, 6 മേയ് 2020-നു നിലവിലുള്ള രൂപം