"മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/അതിജീവനം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Yesodharan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം... | color= 2 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
| color=3 | | color=3 | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
00:42, 6 മേയ് 2020-നു നിലവിലുള്ള രൂപം
അതിജീവനം...
ആരോടും പറയാതെ ഒരതിഥിയായായി വന്ന് എല്ലാം തകർത്ത പ്രളയത്തിനും ഓഖി ചുഴലിക്കാറ്റിനും കേരള ജനതയെ മരണത്തിന്റെ വക്കിലെത്തിച്ച നിപ്പ വൈറസിനും ശേഷം നമുക്കു മുന്നിൽ കൊറോണ എന്ന അസുരനും അവതരിച്ചിരിക്കുന്നു . ചൈനയിലെ വുഹാനിൽ ഉടലെടുത്ത ഈ മഹാമാരി എന്ന് നമ്മുടെ ലോകത്തെ തന്നെ ഒന്നടങ്കം വിഴുങ്ങുകയാണ് . അതെ നിപ്പ വൈറസിനും ,ഓഖിചുഴലിക്കാറ്റിനും ,പ്രളയത്തിനും നാം കാണിച്ച പതറാത്ത മനസും ധൈര്യവും ജാഗ്രത എന്ന ആയുധവും പുറത്തെടുക്കാൻ സമയമായിരിക്കുന്നു . ഇതിനെതിരെ നമ്മൾ പൊരുതുക തന്നെ വേണം. കേവലം ഒരു പ്രദേശത് കണ്ടെത്തിയാ ഈ വൈറസ് ഇന്ന് ലോകമെമ്പാടുമുള്ള മനുഷ്യനെ മരണത്തിലേക്ക് പിടിച്ചു വലിക്കുന്നു. നിരവധി പേർ മരണത്തിനു കീഴടങ്ങി കഴിഞ്ഞു. നമ്മുടെ ഇന്ത്യയും കൊച്ചു കേരളവുമെല്ലാം ഈ വൈറസിന്റെ പിടിയിലാവുന്നു. പനി, ചുമ ,തൊണ്ടവേദന ,ശ്വാസംമുട്ടൽ തുടങ്ങിയ രോഗലക്ഷണങ്ങളിൽ തുടങ്ങുന്ന ഈ വൈറസ് നമ്മുടെ ജീവനെടുക്കുന്നു. നിലവിൽ അണുബാധിതരായിട്ടുള്ള ആളുകളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ 7 -10 ദിവസം വരെ എടുത്തേയ്ക്കം. വിദേശ സ്ഥലങ്ങളിൽ നിന്നും മറ്റും എത്തുന്നവർ വഴിയാണ് കൂടുതലായും നമ്മുടെ നാട്ടിൽ ഈ രോഗം വരുന്നത് . ഈ സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കുകയാണ് വേണ്ടത് . വ്യക്തി ശുചിത്വം പ്രധാനമാണ്. കൈകൾ ഇടക്കിടെ സോപ്പ് , ഹാൻഡ് സാനിറ്റൈസർ അല്ലെങ്കിൽ ഹാൻഡ് വാഷ്ഓ ഉപയോഗിച്ച് കഴുകണം . കൈകൾ ഉപയോഗിച്ച് കണ്ണ് ,മൂക്ക്,വായ എന്നിവിടങ്ങളിൽ തൊടരുത് .ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം . അന്തകാരത്തിലേക്കു നീങ്ങുന്ന ഇന്നത്തെ ലോകത്തെ ആനന്ദത്തിന്റെ പൊൻവെളിച്ചത്തിലേക്കു നാം കൊണ്ടുവരണം. പ്രതിരോധിക്കാൻ കഴിയുമെന്ന ദൃഢനിശ്ചയമാണ് നമുക്ക് ആവിശ്യം.വാക്‌സിൻ പോലും കണ്ടുപിടിക്കാത്ത ഈ സാഹചര്യത്തിൽ ഭയമല്ല ജാഗ്രതയാണ് വേണ്ടത്. കേരള ജനതയ്ക്കു ഈ കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ സാധിക്കും . കേരളത്തെ തകർക്കാൻ ആർത്തിരമ്പിയ പ്രളയത്തിനും ,നമ്മുടെ ജീവനെടുക്കാൻ വന്ന നിപ്പ വൈറസിനും നമുക്ക് പിടിച്ചുകെട്ടാൻ സാദിച്ചുവെങ്കിൽ നാം മനസിലാക്കണം മലയാള മനസിന്റെകരുത്. അങ്ങനെ ഈ ഇരുണ്ട യാഥാർഥ്യങ്ങളെ തോൽപിക്കാൻ വേണ്ട ഒരു ദിവ്യലാവണ്യത്തിനായി നമുക്കു പ്രാർത്ഥിക്കാം .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം