"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ഡയറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഡയറി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 40: | വരി 40: | ||
| സ്കൂൾ കോഡ്= 39050 | | സ്കൂൾ കോഡ്= 39050 | ||
| ഉപജില്ല=കൊട്ടാരക്കര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=കൊട്ടാരക്കര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=കൊല്ലം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannans|തരം=ലേഖനം}} |
16:59, 3 മേയ് 2020-നു നിലവിലുള്ള രൂപം
ഡയറി
30-3-2020 തിങ്കൾ അപ്രതീക്ഷിതവും തികച്ചും ഉൾകൊള്ളാ നവത്തതുമായ കാര്യങ്ങൾ സംഭവിച്ച ഒരു ദിനം. എങ്കിലും എല്ലാവരും ശാന്തമായി അതുഉൾ കൊണ്ടു. "അപ്രതീക്ഷിതമായ ലോക്ക് ഡൗണിൽ കുടുങ്ങി ലോകം" അതായിരുന്നു എല്ലാ പത്രങ്ങളിലെയും തലക്കെട്ട്. ഞാൻ ആദ്യമായിട്ടാണ് ലോക് ഡൗൺ എന്ന വാക്ക് കേൾക്കുന്നതും ആ അനുഭവത്തിലൂടെ കടന്നു പോകുന്നതും. എല്ലാത്തിനും കാരണം ഒരു വില്ലൻ വൈറസ് . വൈറസിനെ നേരിടാനും സമൂഹ വ്യാപനം ഉണ്ടാകാതിരിക്കാനു മാണ് ഗവൺമെൻറ് ലോക് ഡൗൺ പ്രഖ്യാപിച്ചത് .ഇപ്പോൾ അത്യാവശ്യത്തിനു മാത്രം പുറത്തുപോകാം. പോകുമ്പോൾ മാസ്കും സത്യവാങ്മൂലം നിർബന്ധം. ഈ കാര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ വാർത്തയിൽ നിന്ന് അറിയാൻ കഴിഞ്ഞു. അങ്ങനെ ജനജീവിതം സ്തംഭിച്ചു. വിദേശത്തുനിന്ന് എത്തുന്നവർ ഹോം ക്വാർ ഇന്റ് ടിഐൻ ചെയ്യണം; അങ്ങനെ ഗവൺമെൻറ് ഓരോ കാര്യങ്ങൾക്കും പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചു. എനിക്ക് ഇതൊക്കെ കേട്ടപ്പോൾ അത്ഭുതം ആണുണ്ടായത്. എപ്പോഴും വെറുതെ വീട്ടിൽ ഇരിക്കണം എന്ന് പലപ്പോഴും ആഗ്രഹിചിടുണ്ട് എങ്കിലും അത് പ്രാവർത്തികമാകാത്ത വെറുമൊരു സ്വപ്നം മാത്രമാണ് എന്നായിരുന്നു എന്റെ വിശ്വാസം.എന്നാൽ ഇപ്പോൾ ഓർക്കാപ്പുറത്ത് എൻറെ സ്വപ്നം യാഥാർത്ഥ്യമായി.എല്ലാവരും ഒരുമിച്ച് വീട്ടിൽ ഉള്ളതുകൊണ്ട് ദിവസവും കുടുംബ പ്രാർത്ഥന നടത്താനുള്ള അവസരം ഇപ്പോൾ ഉണ്ട്. അതിന്റെ സന്തോഷത്തിലാണ് ഞാനിപ്പോൾ. 12-04-2020 ഞായർ അസഹ്യമായ ചൂടയിരുന്ന് പകൽ പുറത്ത് ഇറങ്ങാൻ ഒക്കാത്ത വെയിൽ. ഓരോ ദിവസവും കഴിയുന്തോറും സാഹചര്യം മോശമായി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ വല്ലാത്ത പ്രതിസന്ധിയിലൂടെയാണ് ലോകം ഹ്‌കടന്നുപോകുന്നത്.രാജ്യമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ചു .വിമാന സർവീസുകൾ എല്ലാം നിർത്തി .ഇനിയുള്ള ദിവസങ്ങളിൽ ഈ വൈറസ് വ്യാപനത്തിനു ഒരു ശമനം ഉണ്ടാകുമോ എന്നാണ് ഇപ്പോഴത്തെ എന്റെ ചിന്ത. അനേകം നഴ്സുമാരും, പോലീസുകാരും, ആരോഗ്യപ്രവർത്തകരും, പല തുറകളിൽജീവൻ പണയം വെച്ച് വൈറസിനെ തുരത്താൻ പാടുപെടുകയാണ്. ഇതിൽ പല ആളുകളും കുടുംബത്തെ പോലും കാണാൻ പറ്റാത്ത സ്ഥിതിയിലാണ്. ഇന്ന് ഞായറാഴ്ചയാണ്. അക്കാര്യം പത്രം വായികുമ്പോളാന് ഓർക്കുന്നത് തന്നെ. പിന്നെ വൈകുംനേരം അക്‌ഛാചാനുമായി ബാഡ് മിൻ ടൺ കളിച്ചു. അപ്പോഴാണ് സത്യത്തിൽ ഞാൻ വിയർക്കുന്നത് തന്നെ. പപ്പാ ഇന്ന് മാസ്കും സത്യവാങ്മൂലവുമായി പുറത്ത് പോയിരുന്നു. തിരിച്ചു വന്നപ്പോൾ ഹാൻഡ് വാഷ് ഉപയോഗിച്ചു കൈകഴുകിയാണ് അകത്തുകയറിയത്. ഈ അനുഭവം എനിക്ക് ആദ്യമാണ് .ഇന്ന് "വൈറസ് "എന്ന സിനിമ കണ്ടു. അപ്പോഴാണ് ഈ സാഹചര്യത്തിന്റെ തീവ്രത എനിക്ക് മനസ്സിലായത് തന്നെ. 17-04-2020 ചൊവ്വ തെളിഞ്ഞ പ്രഭാതം .ഇന്ന് വൈകുന്നേരം മുഷിഞ്ഞ ലോക് ഡൗൺ ദിനങൾക്കോകൊരു ആശ്വാസമായി കുളിർമഴ പെയ്തു. ബോർ ആകും എന്ന് വിചാരിച്ച ദിവസങ്ങൾ ഇപ്പോൾ ഒരു കുഴപ്പവുമില്ലാതെ കടന്നുപോകുന്നു. ഞാനും പപ്പയും ഇപ്പോൾ ദിവസവും പറമ്പിൽ പോയി കൃഷി ചെയ്യും. എനിക്ക് കൃഷി വലിയ ഇഷ്ടമാണ്.നമ്മൾ കൃഷി ചെയ്ത് നമ്മൾ തന്നെ വിളവെടുക്കുമ്പോൾ ശരിക്കും ആനന്ദം ഉണ്ടാകും എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഇപ്പോൾ ഞാൻ അത് അനുഭവിച്ച് അറിയുകയും ചെയ്തു.പിന്നെ ചില പാചക പരീക്ഷണങ്ങൾ ചെയ്യ്തു. പുറത്തുപോകാതെ വീട്ടിലിരുന്ന് കളിക്കാൻ പറ്റുന്ന കുറെ കളികളും കളിച്ചു. ഇപ്പൊൾ സോഷ്യൽമീഡിയയിലും ചക്ക തന്നെ താരം. ചുറ്റുമുള്ളവർ എല്ലാം ദിവസവും ചക്ക അടതുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. മുൻപ് ഇതുപോലെ കാണാത്തതിനാലാണ് ആണ് ആ അത്ഭുതം." മൃതസഞ്ജീവനി" എന്ന പുസ്തകം കുറച്ചു വായിച്ചു. ചന്ദ്രമതി ആയൂർ നല്ല കഥയാണത്. അങ്ങനെ സന്തോഷത്തോടെ ഈ ദിവസവും കടന്നുപോയി. 25-04-2020 ശനി ഇന്ന് എന്റെ ജീവിതതിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. എന്നൽ തികച്ചും വേദന ജനകവും. സന്തോഷ നിമിഷങ്ങൾ പൂർണമായും ആസ്വദിക്കാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല.ഇന്ന് എന്റെ പിറന്നാൾ ആണ്. 15വയസ്സ്. എനിക്ക് കേക്ക് വേണമോ എന്ന് ചോദിച്ചപ്പോൾ ഞാൻ വേണ്ട എന്നാണ് പറഞ്ഞത്. കാരണം,നാടാകെ വൈറസിനെതിരെ മരണപ്പാച്ചിൽ നടത്തുമ്പോൾ ഞാനിന്ന് കേക്ക് മുറിച്ച് ആഘോഷിക്കുന്നത് ഒട്ടും ഉചിതമലെന്ന് തോന്നി.അതു പോലെ ഹൃദയം നിറഞ്ഞ ഒരു ദൃശ്യം ഞാൻ ഇന്ന് കാണാൻ ഇടയായി. നഴ്സ്സായി സേവനം ചെയ്യുന്ന ഒരു സ്ത്രീ രണ്ടാഴ്ചയായി വീട്ടിൽ പോയിട്ട്.അവരുടെ രണ്ടര വയസുള്ള മകൾക്ക് അമ്മയെ കാണണ മെന്ന് വാശി പിടിച്ച് ആഹാരം പോലും കഴിക്കാതെ ആയി. അങ്ങനെ കുഞ്ഞിന്റെ അച്ഛൻ കുഞ്ഞിനെ മാസ്കും ധരിപ്പിച്ച് ബൈക്കിൽ ഇരുത്തി അമ്മ ജോലി ചെയ്യുന്ന ആശുപത്രി കോമ്പൗണ്ട് നു പുറത്തുവന്നു. അമ്മേ.. അമ്മേ.. എന്ന് കൂകി വിളിച്ചു എന്നെ എടുക്കൂ എന്ന രീതിയിൽ കൈയും ഉയർത്തി പൊട്ടിക്കരയുകയായിരുന്നു ആ കുഞ്ഞ്. അമ്മ ആശുപത്രി വരാന്തയിൽ നിന്ന് വിങ്ങിപൊട്ടുകയായിരുന്നു.കുഞ്ഞിന് ടാറ്റ കാണിച്ച് കരഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു അവർ. ആ ദൃശ്യം ഇപ്പോൾ എന്റെ മനസ്സിൽ കടന്നു വരുമ്പോൾ സത്യത്തിൽ കരച്ചിലാണ് വരുന്നത്.സത്യത്തിൽ ഇതൊക്കെ ആണ് നിസ്സഹായ അവസ്ഥ. അമ്മേ...അമ്മേ.. എന്ന് വിളിച്ചു കരയുന്ന കുഞ്ഞിന്റെ മുഖമാണ് ആ ദൃശ്യം കണ്ടത് മുതൽ എന്റെ മനസ്സിൽ. രാവിലെ തൊട്ട് രാത്രി വരെ കേൾക്കാനുള്ള ഒരു വാർത്ത കൊറോണയാണ് .അതിനാൽ പുതിയ വിശേഷങ്ങൾ ഒന്നും ഇല്ല എന്ന് മാത്രം. എന്നതെയും പോലെ ഒരു ദിനം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം