"മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം/കോവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ് കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| സ്കൂൾ=മെരുവമ്പായി എം യു പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=മെരുവമ്പായി എം യു പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14763
| സ്കൂൾ കോഡ്= 14763
| ഉപജില്ല= മട്ടനൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മട്ടന്നൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ
| ജില്ല=കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

17:26, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് കാലം

കോവിഡ് കാലം
മരണ ഗന്ധമിതേറുന്നു മണ്ണിതിൽ
മതി വരാതെ മദിക്കും കൊറോണയാൽ
പേടി വേണ്ട നമുക്കൊന്നിച്ച് നേരിടാം
വീട്ടിനുള്ളിലായ് തന്നെ ഇരുന്നിടാം.

സ്നേഹമല്പമകലെ നിന്നായിടാം
മോഹമൊക്കെ മനസ്സിൽ കുറിച്ചിടാം
രോഗമുക്തി വരുന്നതിനായിട്ട്
ദേഹശുദ്ധി മറക്കാതിരുന്നിടാം.

കൈകൾ നന്നായിട്ടിടയ്ക്കു കഴുകിടാം
കയ്യിൽ തൂവാലയൊന്നു കരുതീടാം
പത്ര വാർത്തകളൊക്കെ വായിച്ചിടാം
രോഗ കാര്യങ്ങളേറെയറിഞ്ഞീടാം.

വീട്ടിൽ വെറുതെ മുഷിഞ്ഞങ്ങിരിക്കാതെ
അറിവിൻ നിറവാർന്ന വായന ചെയ്തിടാം
കൂട്ടുകാരെയിടയ്ക്കു വിളിച്ചിടാം
ഫോണിലല്പം കളിച്ചു രസിച്ചീടാം.

യോഗ ചെയ്യാൻ പഠിച്ചിടാം നമ്മൾക്കു-
ചിത്രം വരച്ചു പഠിക്കാൻ ശ്രമിച്ചിടാം
മുത്തശ്ശി ചൊല്ലും കഥയതു കേട്ടിട്ടു
എല്ലാം മറന്നു സുഖമായി ഉറങ്ങിടാം.
ചുട്ടുപൊള്ളുമീ നട്ടുച്ച നേരത്തും
കഷ്ടമേറെ സഹിച്ചിട്ടു നമ്മൾക്കു
രോഗമില്ലാതെ കാക്കാൻ ശ്രമിക്കുന്ന-
മർത്ത്യ ദൈവങ്ങളെ തുണച്ചീടാം
 

അഭിനവ് സോമൻ
6 സി മെരുവമ്പായി എം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത