"45361/ഗോളത്തെ സ്തംഭിപ്പിച്ച മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഗോളത്തെ സ്തംഭിപ്പിച്ച മഹാവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=ഗോളത്തെ സ്തംഭിപ്പിച്ച മഹാവ്യാധി       
| color=  2       
}}
<p>ഈ നൂറ്റാണ്ടിൽ , ഈ ലോകത്തെ  തന്നെ പിടിച്ചുകുലുക്കിയ  ഒരു  മഹാവ്യാധിയാണ്  'കോവിഡ്-19 ' എന്ന 'കൊറോണ വൈറസ് ഡിസീസ് ' .നഗ്നനേത്രങ്ങൾ കൊണ്ട്  കാണാൻ സാധിക്കാത്ത ,അതിസൂക്ഷ്മമായ  ഒരു വൈറസ്  മാനവജനതയെ തന്നെ  അങ്കലാപ്പിലാക്കിയിരിക്കുകയാണ്</p>
<p>ചൈനയിൽനിന്നും ഉത്ഭവിച്ച ഈ വൈറസ് , ജനിതകമാറ്റങ്ങൾ സംഭവിച്ചു ലോകമെമ്പാടും പടർന്നു. രോഗവാഹകർ മനുഷ്യർ തന്നെയാണെന്നുള്ളത് ഭീതിജനിപ്പിക്കുന്നതാണ് . ഒട്ടേറെ പേരുടെ ജീവനെടുത്തു. കുറെ പേരുടെ കണ്ണീർ കണ്ടു. ലോകരാജ്യങ്ങളുടെ സാമൂഹിക-സാമ്പത്തിക ഘടനകൾക്ക് മാറ്റമുണ്ടായി. </p>
ഈ വിഷമതരംഗങ്ങളിലും ചില കാര്യങ്ങൾ പ്രകൃതിയാകുന്ന ശക്തി  നമ്മെ പഠിപ്പിച്ചുതരുന്നു. ജൈവഘടനയുടെ ഉന്നതസ്ഥാനത്തെത്തി എന്ന മനുഷ്യന്റെ അഹന്തയെ പ്രകൃതിയിവിടെ നിഷ്പ്രയാസം കീഴടക്കുന്നു. മലിനീകരണങ്ങളും ആഗോളതാപനവുമൊക്കെ പുതിയ പുതിയ രോഗഹേതുക്കളെ സൃഷ്ടിക്കുന്നു.


<p>കോവിഡ് മൂലമുണ്ടായ പുതിയ ചട്ടങ്ങൾകൊണ്ട് ജനം ബുദ്ധിമുട്ടുന്നുണ്ട്. കൃഷി ചെയ്യാൻ മറന്ന ജനത ,ആ രീതിയിലേക്ക്‌  തിരിച്ചുവരുന്നതു  കാണാനായി .കൂട്ടിലകപ്പെട്ട പക്ഷിയെപ്പോലെ ലോക്ക്ഡൌൺ സമയങ്ങളിൽ മനുഷ്യൻ കഴിഞ്ഞു .</p>
<p>ഈ നടപടികൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെട്ടത് നമ്മുടെ അന്തരീക്ഷത്തിനാണ് .കുറെ നാൾ വാഹനങ്ങൾ നിരത്തിലിറങ്ങാത്തതിനാലും ഫാക്ടറികളും മറ്റും പൂട്ടിയതിനാലും അന്തരീക്ഷമലിനീകരണം വലിയതോതിൽ കുറഞ്ഞിരിക്കുകയാണ് .വലിയ നഗരങ്ങളിൽ മലിനീകരണത്തിന്റെ തോത് കുറഞ്ഞിരിക്കുന്നു .
മനുഷ്യരുടെ അഹംഭാവം വർധിക്കുമ്പോൾ അതിനെ പിടിച്ചുകെട്ടാൻ പ്രകൃതി ഇത്തരം സാംക്രമിക രോഗങ്ങൾ കൊണ്ടുവരുന്നു .അതിനാൽ നമ്മുടെ നിലയും വിലയുമനുസരിച് പ്രകൃതിയെ സംരക്ഷിച്ച്  ജീവിക്കാൻ നാം പഠിക്കണം  </p>
{{BoxBottom1
| പേര്= രേഷ്മ രാജ്
| ക്ലാസ്സ്=  7-ാം  ക്ലാസ്
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ് കെ വി ഗവ യുപി സ്കൂൾ പെരുംതുരുത്       
| സ്കൂൾ കോഡ്= 45361
| ഉപജില്ല=കുറവിലങ്ങാട്       
| ജില്ല=  കോട്ടയം
| തരം=ലേഖനം       
| color=  2 
}}

10:17, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം